ഹൈദരാബാദ് വ്യവസായിയില്‍ നിന്ന് പണം തട്ടിയ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല;നടി ലീന മരിയ പോളിനായി ലുക്ക്ഔട്ട് നോട്ടീസ്;നടി ഒളിവില്‍…

നടി ലീന മരിയ പോളിനെതിരേ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് സിബിഐ. ഹൈദരാബാദ് വ്യവസായി സാംബശിവ റാവുവില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് സിബിഐയുടെ നടപടി . ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടും ഹാജരാകാത്തതിനെത്തുടര്‍ന്നാണ് നോട്ടീസ് പുറപ്പെടുവിച്ചത്. കേസില്‍ ലീനയുടെ ജീവനക്കാരന്‍ അര്‍ച്ചിതും പ്രതിപട്ടികയിലുണ്ട്. സിബിഐ കേസില്‍ പ്രതിയായ സാംബശിവ റാവുവിനെ, കേസില്‍ നിന്നൊഴിവാക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രതികള്‍ തട്ടിപ്പിന്ശ്രമിക്കുകയായിരുന്നു. സിബിഐ ഓഫീസര്‍മാരെന്ന വ്യാജേന സമീപിച്ച് സാംബശിവയില്‍ നിന്ന് കോടികള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനായി സിബിഐയുടെ ഡല്‍ഹി ഓഫീസ് നമ്പര്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രതികള്‍ ദുരുപയോഗം ചെയ്യുകയായിരുന്നു. സംഭവത്തില്‍ ഹൈദരാബാദ് സ്വദേശി മണിവര്‍ണന്‍ റെഡ്ഡി, മധുര സ്വദേശി സെല്‍വം രാമരാജ്, അര്‍ച്ചിത് എന്നിവരെ സിബിഐ അറസ്റ്റുചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ലീന മരിയ പോളിന്റെ പങ്ക് പുറത്തുവന്നത്. ലീനയും അര്‍ച്ചിതും ചേര്‍ന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് മറ്റു…

Read More

രവി പൂജാരിയില്‍ നിന്നു രക്ഷപ്പെടാന്‍ ലീന മരിയ പോള്‍ പയറ്റിയത് നിരവധി തന്ത്രങ്ങള്‍ ! പൂജാരിയോടു പറഞ്ഞത് സ്വന്തം പേര് അഞ്ജലിയെന്ന്; ശബ്ദരേഖ പുറത്ത്…

കൊച്ചി: അധോലോക നായകന്‍ രവി പൂജാരിയില്‍ നിന്നു രക്ഷപ്പെടാന്‍ കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറുടമ ലീന മരിയ പോള്‍ പയറ്റിയത് പലവിധ തന്ത്രങ്ങള്‍. പല പ്രാവശ്യം മൊബൈല്‍ നമ്പര്‍ മാറ്റിയിട്ടും കാര്യമുണ്ടായില്ല. പൂജാരിയുടെ വിളി സ്ഥാപനത്തിലെ ഫോണ്‍ നമ്പരുകളിലേക്ക് എത്തി. ഇതോടെ ഓഫീസ് ജീവനക്കാരിയെന്ന മട്ടില്‍ സംസാരിച്ചും ഒഴിഞ്ഞു മാറിയപ്പോഴാണു ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് വെടിവെപ്പ് നടത്തിയത്. പൂജാരിയുടെ ഫോണ്‍കോള്‍ ശബ്ദരേഖ ഇപ്പോള്‍ വെളിയില്‍ വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. 25കോടി രൂപ വേണമെന്ന ആവശ്യം കടുപ്പിച്ചതോടെയാണ് ലീന ഫോണ്‍ നമ്പര്‍ മാറ്റിയത് അതോടെ ഫോണ്‍വിളികള്‍ നെയില്‍ ആര്‍ടിസ്ട്രിയെന്ന പാര്‍ലറിലെ ഫോണുകളിലേക്ക് എത്തുകയായിരുന്നു. ലീന മരിയയെ അന്വേഷിച്ച് പൂജാരി വിളിച്ചപ്പോള്‍ ലീനയുടെ മാനേജര്‍ ആണെന്നും അഞ്ജലി മേത്ത എന്നാണ് തന്റെ പേരെന്നും പറഞ്ഞായിരുന്നു ലീന സംസാരിച്ചത്. ലീന മരിയ പോള്‍ ദുബായില്‍ പോയിരിക്കുകയാണെന്നും ദുബായിലെ നമ്പര്‍ അറിയില്ലെന്നും വരെ ലീന…

Read More

ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പില്‍ വമ്പന്‍ ട്വിസ്റ്റ്! കൊച്ചിയിലെ ചില പോലീസ് ഉദ്യോഗസ്ഥര്‍ക്കും സംഭവത്തില്‍ പങ്ക്; വെടിവെപ്പുണ്ടാകുമെന്ന് ആ ഉദ്യോഗസ്ഥന്‍ തനിക്ക് മുന്നറിയിപ്പ് തന്നതായി ലീന മരിയ പോള്‍…

കൊച്ചി : അധോലോക നായകന്‍ രവി പൂജാരി ഉള്‍പ്പെട്ട കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പു കേസില്‍ നിര്‍ണായക വഴിത്തിരിവ്. കൊച്ചിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും സംഭവത്തില്‍ പങ്കെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വെടിവെപ്പുണ്ടാകുമെന്ന് ഒരു എസ്.ഐ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബ്യൂട്ടി പാര്‍ലറിന്റെ ഉടമയും നടിയുമായ ലീന മരിയ പോള്‍ മൊഴി നല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍ എസ്.ഐയ ചോദ്യം ചെയ്തു. രവി പൂജാരിയെ പ്രതിയാക്കിയുള്ള ആദ്യ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കാനിരിക്കെയാണ് കേസില്‍ ഇപ്പോള്‍ നിര്‍ണായക വഴിത്തിരിവുണ്ടാകുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാന്‍ തയാറാക്കിയ അന്തിമ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിക്കുക. കഴിഞ്ഞ ഡിസംബര്‍ 15നാണ് കൊച്ചി കടവന്ത്രയില്‍ ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറിന് നേരെ ബൈക്കിലെത്തിയവര്‍ വെടിവെച്ചത്.

Read More

ബ്യൂട്ടി സലൂണ്‍ വെടിവെപ്പ് കേസ് പുതിയ വഴിത്തിരിവിലേക്ക് ! അന്വേഷണം നടിയുടെ ബിസിനസ് ബന്ധങ്ങളിലേക്ക്; കേസന്വേഷണം മുമ്പോട്ടു കൊണ്ടുപോകാന്‍ നടിക്ക് താല്‍പര്യമില്ലെന്ന് സൂചന…

കൊച്ചി:നടി ലീന മരിയ പോളിന്റെ ബ്യൂട്ടി സലൂണില്‍ വെടിവയ്പ്പുണ്ടായ സംഭവത്തിന്റെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. അധോലോക നായകന്‍ രവി പൂജാരിക്കുള്ള സാമ്പത്തിക താല്‍പര്യം സംബന്ധിച്ച അന്വേഷണം എത്തുന്നത് ലീനയുടെ ബിസിനസ് കൂട്ടാളികളിലേക്ക്. 25 കോടി രൂപയാണ് രവി പൂജാരിയെന്ന് അവകാശപ്പെടുന്നയാള്‍ ലീനയോട് ആവശ്യപ്പെടുന്നത്. ഈ പണം ആര്‍ക്കു വേണ്ടിയാണെന്നു വെളിപ്പെടുത്തുന്നില്ല. സ്വകാര്യ വാര്‍ത്താ ചാനലിന്റെ ഫോണില്‍ വിളിച്ചാണു രവി പൂജാരി ഭീഷണി വ്യക്തമാക്കുന്നത്. ഭീഷണി പരസ്യമാക്കി ലീനയെ സമ്മര്‍ദത്തിലാക്കുകയാണത്രെ ലക്ഷ്യം. ലീനയാവട്ടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരം പൂര്‍ണമായി പൊലീസിനോടു വെളിപ്പെടുത്തുന്നുമില്ല. ചാനലില്‍ വിളിച്ചു വാര്‍ത്തയാക്കാന്‍ ശ്രമിക്കുന്ന കുറ്റവാളി ലീനയെയും ഫോണില്‍ വിളിച്ചു വിലപേശുന്നുണ്ടെന്നാണു പൊലീസിന്റെ അനുമാനം. കുറ്റവാളി ആഗ്രഹിക്കുന്ന തുക രഹസ്യമായി കൈമാറ്റം ചെയ്യപ്പെട്ടാല്‍ ഫോണ്‍ വിളിയും അവസാനിക്കും. കേസന്വേഷണം മുന്നോട്ടു കൊണ്ടുപോകാനുള്ള താല്‍പര്യം ഇപ്പോള്‍ നടിക്കും ഇല്ലെന്നു പൊലീസ് പറയുന്നു. തുക ഇതിനകം ക്രിമിനല്‍…

Read More

സുകേഷ് ചെറിയ മീനല്ല ! തിഹാര്‍ ജയിലില്‍ കഴിയുന്നത് രാജാവിനെപ്പോലെ; കൊച്ചിയിലെ റിസോര്‍ട്ടില്‍ ലീനയും സുകേഷും താമസിച്ചത് ഡല്‍ഹി പോലീസിന്റെ സംരക്ഷണത്തില്‍;ലീന മരിയ പോളിന്റെ ഇടപാടുകള്‍ നീളുന്നത് അധോലോക ബന്ധങ്ങളിലേക്ക്…

നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറില്‍ നടന്ന വെടിവെയ്പ്പിന് പിന്നില്‍ ബംഗളുരുവും മംഗളുരുവും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അധോലോക സംഘങ്ങളാണെന്ന് അന്വേഷണത്തിന്റെ കണ്ടെത്തല്‍. പാര്‍ലര്‍ ഉടമ ലീന മരിയ പോള്‍, ഇവരുടെ സുഹൃത്തും വ്യാപാര പങ്കാളിയുമായ സുകേഷ് ചന്ദ്രശേഖര്‍ എന്നിവരുടെ ഇടപാടുകള്‍ അടുത്തകാലത്ത് ഈ നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു. ഇതിനിടയ്ക്ക് രവി പൂജാരിയുടെ സംഘവുമായി നടത്തിയ ചില ഇടപാടുകളാണ് വെടിവയ്പ്പിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. വെടിവച്ചവര്‍ പ്രാദേശിക ക്വട്ടേഷന്‍ സംഘങ്ങളാണെന്നാണ് സൂചന. കഴിഞ്ഞ 15 ന് വൈകിട്ട് മൂന്നരയ്ക്കാണ് കടവന്ത്രയിലുള്ള പാര്‍ലറില്‍ വെടിവയ്പ്പ് നടന്നത്. ബൈക്കിലെത്തിയ രണ്ടംഗ അക്രമികള്‍ സ്ഥാപനത്തില്‍ കടക്കാതെ പുറത്തു നിന്ന് ചുവരിലേക്ക് വെടിയുതിര്‍ത്ത് മടങ്ങുകയായിരുന്നു. സാമ്പത്തിക ഇടപാടുകള്‍ തുറന്നു പറയാന്‍ ലീന വിസമ്മതിച്ചതോടെ അന്വേഷണം വഴിമുട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ക്കെതിരേ തട്ടിപ്പു കേസുള്ള സംസ്ഥാനങ്ങളിലെ പോലീസിന്റെ സഹായത്തോടെയാണ് അന്വേഷണസംഘം മുന്നോട്ടു നീങ്ങുന്നത്. രവി പൂജാരി, സുകേഷ് ചന്ദ്രശേഖര്‍ എന്നിവരുടെ…

Read More

സാക്ഷാല്‍ ദാവൂദ് ഇബ്രാഹിമിനു പോലും പണികൊടുത്തു ! കൊള്ളയും കൊലയും കൊണ്ട് ‘ഡോണ്‍’ പദവിയില്‍ സ്വയം അവരോധിതനായി; ലീനാ മരിയ പോളിലൂടെ രവി പൂജാരിയെ കുടുക്കാന്‍ അണിയറയില്‍ ഒരുങ്ങുന്ന പദ്ധതികള്‍ ഇങ്ങനെ…

ഒരു കാലത്ത് ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനും പിന്നീട് ദാവൂദിന്റെ ശത്രുവുമായിരുന്ന ആളായിരുന്നു രവി പൂജാരി. വിദേശത്തിരുന്നാണ് രവി പൂജാരി അധോലോകത്തെ നിയന്ത്രിക്കുന്നത്. ഇങ്ങ് കേരളത്തില്‍ പോലും രവി പൂജാരിയ്ക്ക് കാര്യമായ സ്വാധീനമുണ്ടെന്നതാണ് വസ്തുത. ലക്ഷ്യം തെറ്റാത്ത വെടിയുതിര്‍ത്തുന്ന പ്രൊഫഷണലുകള്‍ രവി പൂജാരിയുടെ സംഘത്തിന്റെ കരുത്താണ്. ദാവൂദ് ഇബ്രാഹിം ഇന്ത്യ വിട്ടതോടെ മുംബൈയിലും അധോലോക പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയ രവി പൂജാരി ബോളിവുഡ് സൂപ്പര്‍താരങ്ങളുടെ പേടി സ്വപ്നമാണ്. പ്രശസ്തരെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതും പൂജാരിയുടെ രീതിയാണ്. ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസുള്ള രവി പൂജാരി വേഷം മാറി തട്ടകമായ മാംഗ്ലൂരില്‍ എത്തുക പതിവാണ്. ഇത്തരത്തില്‍ രാജ്യം തേടുന്ന കുറ്റവാളിയാണ് കൊച്ചിയിലെ വെടിവയ്പ്പ് കേസിലും പ്രതിസ്ഥാനത്ത് എത്തുന്നത്. ലീനാ മരിയാ പോളുമായി രവി പൂജാരിക്കുള്ളത് എത് തരത്തിലെ ബന്ധമാണെന്നതാണ് പൊലീസിനെ കുഴക്കുന്നത്. ദാവൂദിന്റെ ശൈലിയ്ക്ക് നേരെ വിപരീതമായിരുന്നു പൂജാരിയുടെ രീതികള്‍. അങ്ങനെ…

Read More

സുകേഷ് ചന്ദ്രശേഖറിന്റെ തട്ടിപ്പുകള്‍ക്കു കൂട്ട് മലയാളി നടി ലീന മരിയ പോള്‍, മോഹന്‍ലാലിന്റെ റെഡ് ചില്ലീസിലെ ആ നാണക്കാരിയില്‍ നിന്നും ചങ്ങനാശേരിക്കാരി ലീന തട്ടിപ്പുകളുടെ രാജ്ഞിയായത് ആരെയും ഞെട്ടിക്കുന്ന രീതിയില്‍, ലിവിംഗ് ടുഗെതര്‍ തട്ടിപ്പിന്റെ കഥ ഇങ്ങനെ

തമിഴ്‌നാട്ടില്‍ ശശികലയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ (അമ്മ) പാര്‍ട്ടിക്കു തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിക്കാന്‍ കോഴ നല്കാന്‍ ശ്രമിച്ചതിന് പിടിയിലായ സുകേഷ് ചന്ദ്രശേഖരന്റെ കൂട്ടുകാരിയെ മലയാളികള്‍ മറക്കാന്‍ ഇടയില്ല. ഒരുകാലത്ത് മലയാള സിനിമയില്‍ കത്തിനിന്ന, സൂപ്പര്‍ മോഡലാകാന്‍ ദുബായില്‍ നിന്ന് ഇന്ത്യയില്‍ കാലുകുത്തിയ ലീന മരിയ പോളാണ് തട്ടിപ്പുകളുടെ രാജാവായ സുകേഷിന്റെ മനസാക്ഷി സൂക്ഷിപ്പുകാരി. തട്ടിപ്പിനു പുതുഭാഷ്യം ചമച്ച ലീനയുടെ കഥ ആരെയും അമ്പരപ്പിക്കുന്നതാണ്. സുഖഭോഗങ്ങള്‍ക്കുവേണ്ടിയുള്ള യാത്രയില്‍ സുകേഷുമായി ചേര്‍ന്നതോടെയാണ് ലീനയുടെ തട്ടിപ്പു സാമ്രാജ്യം മറ്റൊരു തലത്തിലേക്ക് വളരുന്നത്. ബംഗളൂരുവിലെ ഒരു കോഫി ഹൗസില്‍ വച്ചായിരുന്നു ഇരുവരും തമ്മില്‍ പരിചയപ്പെടുന്നത്. ആദ്യ കാഴ്ച്ചയില്‍ തന്നെ ഒത്തുപോകേണ്ടവരാണെന്ന് ലീനയ്ക്കും സുകേഷിനും ബോധ്യമായി. പിന്നീടുള്ള കറക്കവും ജീവിതവും ഒരുമിച്ചാക്കി. മോഡലിംഗില്‍ താല്പര്യമുള്ള ലീനയുടെ കുടുംബവേരുകള്‍ ഇങ്ങ് ചങ്ങനാശേരിയിലാണ്. മാതാപിതാക്കള്‍ അങ്ങ് ദുബായിലും. സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാനാണ് ഡിഗ്രി കഴിഞ്ഞതോടെ ഇന്ത്യയില്‍ ലാന്‍ഡ്…

Read More