സ്വപ്‌ന സുരേഷിന് ‘ഡി കമ്പനി’യുമായി ബന്ധം ! ദാവൂദിന്റെ വലംകൈ നദീമിന് സ്വപ്‌നയുമായും സെറീനയുമായും അടുത്തബന്ധം; വെടിവെപ്പു കേസില്‍ രവി പൂജാരിയുടെ അനുയായിയെ സഹായിച്ചത് ഫൈസല്‍ ഫരീദ്…

നയതന്ത്ര സ്വര്‍ണക്കടത്തു കേസ് പുതിയ വഴിത്തിരിവിലേക്ക്. സ്വപ്‌ന സുരേഷിന് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി ബന്ധമെന്ന് സൂചന. സ്വര്‍ണക്കടത്ത് പ്രതികള്‍ക്ക് പാക് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ സ്ഥിരീകരിച്ചിരുന്നു സംസ്ഥാനത്ത് സ്വര്‍ണക്കള്ളക്കടത്തില്‍ പിടിയിലാവുന്നവര്‍ക്ക് ദാവൂദ് ഇബ്രാഹിമിന്റെ സഹായി നദീമുമായുള്ള ബന്ധം എന്‍ഐഎ ഗൗരവത്തോടെയാണ് എടുക്കുന്നത്. അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബിഐയാണ് ഇയാളെ പറ്റിയുള്ള വിവരം ഇന്ത്യയ്ക്ക് കൈമാറിയത്. 2019ല്‍ സ്വര്‍ണക്കടത്തില്‍ പിടിയിലായ തിരുവനന്തപുരം സ്വദേശികളായ സെറീനാ ഷാജിക്കും നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച സ്വപ്നാ സുരേഷിനും സംഘത്തിനും നദീമുമായി ബന്ധമുള്ളതായി എന്‍ഐഎ കണ്ടെത്തിയിരുന്നു. സ്വര്‍ണക്കടത്തുകേസില്‍ പിടിയിലായ സന്ദീപിന്റെ കാര്‍ പൂനെയില്‍ രജിസ്റ്റര്‍ ചെയ്തതും ദാവൂദ് ബന്ധത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മുംബൈ-ഗോവ ഹൈവേയില്‍ ട്രക്ക് ഇടിച്ച് ദാവൂദ് ഇബ്രഹാമിന്റെ അനന്തരവന്‍ ദനീഷ് പാര്‍ക്കര്‍ കൊല്ലപ്പെട്ടതിനെ കുറിച്ചുള്ള അന്വേഷണം തിരുവനന്തപുരത്തേയക്ക് നീണ്ടിരുന്നു. ദാവൂദിന്റെ ഇളയ സഹോദരി ഹസീന പാര്‍ക്കറുടെ…

Read More

കേരളാ പോലീസിലെ ചില ഉന്നതര്‍ രവി പൂജാരിയുടെ മാസപ്പടിക്കാരോ ? ഉന്നതര്‍ക്ക് കോടികള്‍ കൈമാറിയെന്ന പൂജാരിയുടെ വെളിപ്പെടുത്തല്‍ വെട്ടിലാക്കാന്‍ പോകുന്നത് ആരെയൊക്കെ…

അധോലോക നായകന്‍ രവി പൂജാരിയുടെ അറസ്റ്റോടെ ചങ്കിടിക്കുന്നത് കേരളാ പോലീസിലെ ചില ഉന്നതര്‍ക്കെന്നു സൂചന. കേരളാ പോലീസിലെ ചില പ്രമുഖരുമായുള്ള ബന്ധം പൂജാരി വെളിപ്പെടുത്തിയതോടെ ഈ ഉദ്യോഗസ്ഥരുടെ നില പരുങ്ങലിലായി. ക്വട്ടേഷനില്‍ ഇടനിലക്കാരായി നിന്ന് രണ്ട് ഉന്നത പോലീസുകാര്‍ രണ്ടു കോടി കൈപ്പറ്റിയെന്നാണ് പൂജാരി അന്വേഷണ ഉദ്യോഗസ്ഥരോടു വെളിപ്പെടുത്തിരിക്കുന്നത്. ഇതില്‍ ഒരു ഐ.പി.എസ്. റാങ്കിലുള്ള ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നുവെന്നാണ് സൂചന. ദാവൂദിന്റെയും ഛോട്ടാരാജന്റെയും ഉള്‍പ്പെടെയുള്ള അധോലോക നായകന്മാരുടെ വലംകൈയ്യായിരുന്ന പൂജാരിയുടെ തുറന്നു പറച്ചിലുകള്‍ വരും ദിവസങ്ങളില്‍ പല തലകളും ഉരുട്ടുമെന്ന സൂചനയാണ് പുറത്തു വരുന്നത്. പത്ത് വര്‍ഷം മുന്‍പാണ് സംഭവം നടന്നത്. കള്ളപ്പണ വിവാദമടക്കമുള്ള ഒരു വ്യവസായ ഗ്രൂപ്പില്‍ നിന്നാണ് രവി പൂജാരി പണം ആവശ്യപ്പെട്ടത്. രണ്ടരക്കോടി രൂപയായിരുന്നു ക്വട്ടേഷന്‍. ഇതില്‍ ഇടനിലക്കാരായി നിന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ രണ്ട് കോടി രൂപ തട്ടിയത്. തനിക്ക് അമ്പത് ലക്ഷം രൂപ…

Read More

രവി പൂജാരിയില്‍ നിന്നു രക്ഷപ്പെടാന്‍ ലീന മരിയ പോള്‍ പയറ്റിയത് നിരവധി തന്ത്രങ്ങള്‍ ! പൂജാരിയോടു പറഞ്ഞത് സ്വന്തം പേര് അഞ്ജലിയെന്ന്; ശബ്ദരേഖ പുറത്ത്…

കൊച്ചി: അധോലോക നായകന്‍ രവി പൂജാരിയില്‍ നിന്നു രക്ഷപ്പെടാന്‍ കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറുടമ ലീന മരിയ പോള്‍ പയറ്റിയത് പലവിധ തന്ത്രങ്ങള്‍. പല പ്രാവശ്യം മൊബൈല്‍ നമ്പര്‍ മാറ്റിയിട്ടും കാര്യമുണ്ടായില്ല. പൂജാരിയുടെ വിളി സ്ഥാപനത്തിലെ ഫോണ്‍ നമ്പരുകളിലേക്ക് എത്തി. ഇതോടെ ഓഫീസ് ജീവനക്കാരിയെന്ന മട്ടില്‍ സംസാരിച്ചും ഒഴിഞ്ഞു മാറിയപ്പോഴാണു ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് വെടിവെപ്പ് നടത്തിയത്. പൂജാരിയുടെ ഫോണ്‍കോള്‍ ശബ്ദരേഖ ഇപ്പോള്‍ വെളിയില്‍ വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. 25കോടി രൂപ വേണമെന്ന ആവശ്യം കടുപ്പിച്ചതോടെയാണ് ലീന ഫോണ്‍ നമ്പര്‍ മാറ്റിയത് അതോടെ ഫോണ്‍വിളികള്‍ നെയില്‍ ആര്‍ടിസ്ട്രിയെന്ന പാര്‍ലറിലെ ഫോണുകളിലേക്ക് എത്തുകയായിരുന്നു. ലീന മരിയയെ അന്വേഷിച്ച് പൂജാരി വിളിച്ചപ്പോള്‍ ലീനയുടെ മാനേജര്‍ ആണെന്നും അഞ്ജലി മേത്ത എന്നാണ് തന്റെ പേരെന്നും പറഞ്ഞായിരുന്നു ലീന സംസാരിച്ചത്. ലീന മരിയ പോള്‍ ദുബായില്‍ പോയിരിക്കുകയാണെന്നും ദുബായിലെ നമ്പര്‍ അറിയില്ലെന്നും വരെ ലീന…

Read More

രവി പൂജാരിക്ക് ആളെ അത്ര പരിചയമില്ലെന്നു തോന്നുന്നു ! അധോലോക നായകന്‍ രവി പൂജാരി തന്നെയും വിളിച്ച് വിരട്ടിയിരുന്നെന്ന് പിസി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍…

കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പു കേസിലെ മുഖ്യപ്രതിയും അധോലോക നായകനുമായ രവി പൂജാരി സെനഗലില്‍ അറസ്റ്റിലായതോടെ പലരും ആശ്വസിക്കുകയാണ്. എന്നാല്‍ രവി പൂജാരി തന്നെയും വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍ ഒരു ഞെട്ടലോടെയാണ് ആളുകള്‍ കേട്ടത്. ഒരു ചാനല്‍ പരിപാടിയിലായിരുന്നു പിസി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. രണ്ടാഴ്ച മുന്പ് ആഫ്രിക്കയില്‍നിന്ന് എനിക്ക് ഒരു നെറ്റ് കോള്‍ വന്നു. ആദ്യം അയാള്‍ നിങ്ങള്‍ക്കയച്ച സന്ദേശം വായിച്ചില്ലേ എന്നു ചോദിച്ചു. സമയം കിട്ടിയില്ലല്ലെന്നു പറഞ്ഞപ്പോള്‍ താന്‍ രവി പൂജാരിയാണെന്ന് അയാള്‍ വെളിപ്പെടുത്തി. പിന്നീട് എന്നെയും രണ്ടു മക്കളില്‍ ഒരാളെയും തട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തി. നീ പോടാ റാസ്‌കല്‍, നിന്റെ വിരട്ടല്‍ എന്റെ അടുത്ത് നടക്കില്ലെടാ ഇഡിയറ്റ് എന്ന് അറിയാവുന്ന ഇംഗ്ലീഷില്‍ താനും മറുപടി പറഞ്ഞെന്നായിരുന്നു ജോര്‍ജിന്റെ പരാമര്‍ശം. കൊച്ചിയില്‍ നടി ലീന മരിയാ പോള്‍ നടത്തിവന്നിരുന്ന ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ്…

Read More

പിടികൂടിയത് രവി പൂജാരിയെത്തന്നെയോ എന്ന് സംശയം ! വിശദീകരണം ആവശ്യപ്പെട്ട് കേരളാ പോലീസ് ഇന്റര്‍പോളിന് കത്തു നല്‍കി; കേരളാ പോലീസിന്റെ സംശയങ്ങള്‍ ഇങ്ങനെ…

കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ ഇന്റര്‍പോളിന് കത്തയയ്ച്ച് സംസ്ഥാന പോലീസ്. സിബിഐ മുഖേനയാണ് കത്ത് നല്‍കിയത്. രവി പൂജാരിയുടെ അറസ്റ്റ് സ്ഥിരീകരിക്കണമെന്നാവശ്യപ്പെട്ടാണ് പോലീസിന്റെ കത്ത്. ഇത് രണ്ടാം തവണയാണ് ബ്യൂട്ടിപാര്‍ലര്‍ കേസില്‍ പോലീസ് ഇന്റര്‍പോളിന് കത്തയക്കുന്നത്. ഓസ്ട്രേലിയയില്‍ നിന്നാണെന്ന് പറഞ്ഞ് ലീനാ മരിയ പോളിനെ വിളിച്ച് ഭീഷണിപ്പെടുത്തിയ രവി പൂജാരിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ടായിരുന്നു അദ്യം കത്തു നല്‍കിയത്. ഇപ്പോള്‍ ഏതു കേസുമായി ബന്ധപ്പെട്ടാണ് രവി പൂജാരിയെ അറസ്റ്റ് ചെയ്തത്, ഏത് സംസ്ഥാത്തിന്റെ ആവശ്യ പ്രകാരമാണ് അറസ്റ്റ് ചെയ്തത്, എന്നാണ് ഇന്ത്യയിലെത്തിക്കുക തുടങ്ങിയ വിവരങ്ങളാണ് സംസ്ഥാന പൊലീസ് കത്തിലൂടെ ചോദിച്ചിരിക്കുന്നത്. ഉഡുപ്പിയില്‍ ജനിച്ച രവി പൂജാരി ആഫ്രിക്കന്‍ രാജ്യമായ സെനഗലിലാണെന്ന വിവരം ആദ്യം പുറത്തുവിട്ടത് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയായിരുന്നു. പൂജാരി ഒളിവില്‍ കഴിഞ്ഞത് എവിടെയെന്നു കണ്ടെത്തിയത് നാല് മാസം മുമ്പാണ്. സെനഗല്‍ എംബസിക്ക് വിവരങ്ങള്‍ കൈമാറുകയായിരുന്നുവെന്നും…

Read More

കേസന്വേഷണം ഓസ്‌ട്രേലിയയിലാണ് ! ഇന്റര്‍പോളിന്റെ സഹായത്തോടെ രവി പൂജാരിയെ കുടുക്കാന്‍ ഐജി ശ്രീജിത്ത് ഓസ്‌ട്രേലിയയിലേക്ക്; രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…

തിരുവനന്തപുരം:കൊച്ചിയില്‍ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിനു നേരെ ആക്രമണക്കേസില്‍ അധോലോക നായകന്‍ രവി പൂജാരിയെത്തേടി കേരളാ പോലീസ് ഓസ്‌ട്രേലിയയിലേക്ക്. ലോക്കല്‍ പൊലീസിനെ വട്ടംചുറ്റിച്ച കേസില്‍ അന്വേഷണം സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ക്രൈംബ്രാഞ്ചിനു കൈമാറി. ഓസ്‌ട്രേലിയ കേന്ദ്രീകരിച്ച് അധോലോകപ്രവര്‍ത്തനം തുടരുന്ന പൂജാരിയുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഇന്റര്‍പോളിനു ക്രൈംബ്രാഞ്ച് കത്തയച്ചിട്ടുണ്ട്. ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യുമായും ഡിജിപി ബെഹ്‌റ ബന്ധപ്പെട്ടു. കേരളാ പൊലീസിനെ വെല്ലുവിളിച്ച പൂജാരയെത്തേടി ഐ.ജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഓസ്‌ട്രേലിയയിലേക്ക് പോകുന്നത്. അതിനിടെ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ ഒത്തുതീര്‍പ്പുണ്ടായിട്ടില്ലെന്ന് ലീന പറഞ്ഞു. രവി പൂജാരിക്ക് എതിരായ പരാതിയില്‍ താന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. തനിക്കും തന്റെ അഭിഭാഷകനും ഇപ്പോഴും രവി പൂജാരിയില്‍ നിന്ന് വധഭീഷണിയുണ്ട്. ഫോണിലൂടെ ഭീഷണി ലഭിച്ച കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്. രവി പൂജാരിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന്…

Read More