സു​കേ​ഷി​നെ കാ​ണാ​ന്‍ നി​ര​വ​ധി ന​ടി​മാ​ര്‍ ജ​യി​ലി​ലെ​ത്തി ! ഇ​വ​ര്‍​ക്ക് പ​ണ​വും മ​റ്റ് വി​ല കൂ​ടി​യ സ​മ്മാ​ന​ങ്ങ​ളും ന​ല്‍​കി…

കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി സു​കേ​ഷ് ച​ന്ദ്ര​ശേ​ഖ​റു​ള്‍​പ്പെ​ട്ട സാ​മ്പ​ത്തി​ക​ത്ത​ട്ടി​പ്പു കേ​സി​ല്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത്. ബോ​ളി​വു​ഡ് ന​ടി ജാ​ക്വി​ലി​ന്‍ ഫെ​ര്‍​ണാ​ണ്ട​സി​നെ ഉ​ള്‍​പ്പെ​ടെ ചോ​ദ്യം ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ഡി കു​റ്റ​പ​ത്ര​ത്തി​ലെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​ത്. സി​നി​മാ​രം​ഗ​ത്തു​ള്ള നാ​ല് പേ​ര്‍ സു​കാ​ഷ് ച​ന്ദ്ര​ശേ​ഖ​റി​നെ ജ​യി​ലി​ലെ​ത്തി സ​ന്ദ​ര്‍​ശി​ച്ച​താ​യാ​ണു കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്ന​ത്. നി​കി​ത തം​ബോ​ലി, ചാ​ഹ​ത് ഖ​ന്ന, സോ​ഫി​യ സി​ങ്, അ​രു​ഷ പാ​ട്ടീ​ല്‍ എ​ന്നീ ന​ടി​ക​ളാ​ണു തി​ഹാ​ര്‍ ജ​യി​ലി​ലെ​ത്തി സു​കാ​ഷി​നെ സ​ന്ദ​ര്‍​ശി​ച്ച​ത്. സു​കാ​ഷി​ന്റെ അ​നു​യാ​യി പി​ങ്കി ഇ​റാ​നി വ​ഴി​യാ​ണ് ഇ​വ​ര്‍ ജ​യി​ലി​ലെ​ത്തി​യ​ത്. വി​വി​ധ പേ​രു​ക​ളി​ലാ​ണു സു​കാ​ഷി​നെ പി​ങ്കി ഈ ​ന​ടി​ക​ള്‍​ക്കു പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. സ​ന്ദ​ര്‍​ശി​ച്ച​തി​നു പ​ക​ര​മാ​യി പ​ണ​വും മ​റ്റു വി​ല​കൂ​ടി സ​മ്മാ​ന​ങ്ങ​ളും ഈ ​ന​ടി​മാ​ര്‍​ക്കു സു​കാ​ഷ് സ​മ്മാ​നി​ച്ച​താ​യി ഇ​ഡി കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്നു. ജ​യി​ലി​നു​ള്ളി​ല്‍ വ​ന്‍ സു​ഖ​സൗ​ക​ര്യ​ങ്ങ​ളാ​ണു സു​കാ​ഷി​ന് ഒ​രു​ക്കി​യി​രു​ന്ന​തെ​ന്നാ​ണ് ന​ടി​ക​ള്‍ ഇ​ഡി​ക്കു ന​ല്‍​കി​യ മൊ​ഴി​യി​ല്‍ പ​റ​യു​ന്ന​ത്. ‘ഓ​ഫി​സ്’ എ​ന്ന പേ​രി​ല്‍ സു​കാ​ഷ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന മു​റി​യി​ലെ​ത്തി​യാ​ണ് ഇ​വ​ര്‍ സ​ന്ദ​ര്‍​ശ​നം…

Read More

നടി ജാക്വിലിനും സുകേഷും തമ്മിലെന്ത് ? ഇരുവരുടെയും സ്വകാര്യചിത്രം പുറത്തു വന്നതോടെ തട്ടിപ്പുകേസില്‍ അന്വേഷണം ബോളിവുഡിലേക്ക്…

നടി ലീന മരിയ പോള്‍ ഉള്‍പ്പെട്ട തട്ടിപ്പുകേസില്‍ അന്വേഷണം ബോളിവുഡിലേക്കും. 200 കോടിയുടെ തട്ടിപ്പാണ് നടന്നത്. ഇതിന്റെ ഭാഗമായി ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ ഏഴു മണിക്കൂറിലേറെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. ലീനയുടെ പങ്കാളി സുകാഷ് ചന്ദ്രശേഖറും ജാക്വിലിന്‍ ഫെര്‍ണാണ്ടസുമൊന്നിച്ചുള്ള സ്വകാര്യചിത്രം പുറത്തു വന്നതിനു പിന്നാലെയായിരുന്നു ഇഡിയുടെ നടപടി. വ്യവസായികളെയും രാഷ്ട്രീയ നേതാക്കളെയും വഞ്ചിച്ചു കോടികള്‍ തട്ടിയെടുത്ത നിരവധി കേസുകളിലെ പ്രതികളാണു ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖറും പങ്കാളിയായ നടി ലീന മരിയ പോളും. വായ്പ തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറിന്റെ മുന്‍ പ്രമോട്ടര്‍ ശിവേന്ദറിന്റെ ഭാര്യയില്‍നിന്നു 200 കോടി തട്ടിയെടുത്ത കേസില്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് ഇരുവരും ഒടുവില്‍ അറസ്റ്റിലായത്. മറ്റൊരു കേസില്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ കഴിയുന്നതിനിടെയായിരുന്നു സുകാഷിന്റെ തട്ടിപ്പ്. കഴിഞ്ഞ ദിവസമാണ് സുകേഷും ബോളിവുഡ് നടി ജാക്വിലിന്‍…

Read More

സുകേഷ് ചെറിയ മീനല്ല ! തിഹാര്‍ ജയിലില്‍ കഴിയുന്നത് രാജാവിനെപ്പോലെ; കൊച്ചിയിലെ റിസോര്‍ട്ടില്‍ ലീനയും സുകേഷും താമസിച്ചത് ഡല്‍ഹി പോലീസിന്റെ സംരക്ഷണത്തില്‍;ലീന മരിയ പോളിന്റെ ഇടപാടുകള്‍ നീളുന്നത് അധോലോക ബന്ധങ്ങളിലേക്ക്…

നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറില്‍ നടന്ന വെടിവെയ്പ്പിന് പിന്നില്‍ ബംഗളുരുവും മംഗളുരുവും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അധോലോക സംഘങ്ങളാണെന്ന് അന്വേഷണത്തിന്റെ കണ്ടെത്തല്‍. പാര്‍ലര്‍ ഉടമ ലീന മരിയ പോള്‍, ഇവരുടെ സുഹൃത്തും വ്യാപാര പങ്കാളിയുമായ സുകേഷ് ചന്ദ്രശേഖര്‍ എന്നിവരുടെ ഇടപാടുകള്‍ അടുത്തകാലത്ത് ഈ നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു. ഇതിനിടയ്ക്ക് രവി പൂജാരിയുടെ സംഘവുമായി നടത്തിയ ചില ഇടപാടുകളാണ് വെടിവയ്പ്പിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. വെടിവച്ചവര്‍ പ്രാദേശിക ക്വട്ടേഷന്‍ സംഘങ്ങളാണെന്നാണ് സൂചന. കഴിഞ്ഞ 15 ന് വൈകിട്ട് മൂന്നരയ്ക്കാണ് കടവന്ത്രയിലുള്ള പാര്‍ലറില്‍ വെടിവയ്പ്പ് നടന്നത്. ബൈക്കിലെത്തിയ രണ്ടംഗ അക്രമികള്‍ സ്ഥാപനത്തില്‍ കടക്കാതെ പുറത്തു നിന്ന് ചുവരിലേക്ക് വെടിയുതിര്‍ത്ത് മടങ്ങുകയായിരുന്നു. സാമ്പത്തിക ഇടപാടുകള്‍ തുറന്നു പറയാന്‍ ലീന വിസമ്മതിച്ചതോടെ അന്വേഷണം വഴിമുട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ക്കെതിരേ തട്ടിപ്പു കേസുള്ള സംസ്ഥാനങ്ങളിലെ പോലീസിന്റെ സഹായത്തോടെയാണ് അന്വേഷണസംഘം മുന്നോട്ടു നീങ്ങുന്നത്. രവി പൂജാരി, സുകേഷ് ചന്ദ്രശേഖര്‍ എന്നിവരുടെ…

Read More