കാ​ല​ഘ​ട്ട​ത്തി​ന്‍റെ വ്യാ​ജ​വി​ഗ്ര​ഹ​ങ്ങ​ളെ ഉ​പേ​ക്ഷി​ക്കാ​ൻ യു​വാ​ക്ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്ത് ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ; ഹാ​വി​യ​ര്‍ മി​ലെ​യെ വേ​ദി​യി​ലി​രു​ത്തി അ​ധി​കാ​ര​ത്തി​നൊ​ക്കെ പ​രി​ധി​യു​ണ്ടെ​ന്ന രൂ​ക്ഷ വി​മ​ർ​ശ​നം

ബു​വേ​നോ​സ് ഐ​റി​സ്: ലൗ​കി​ക ആ​ഡം​ബ​ര​ങ്ങ​ളു​ടെ​യും വ്യാ​ജ​സ​ന്തോ​ഷ​ങ്ങ​ളു​ടെ​യും പി​ന്നാ​ലെ പോ​കാ​തെ ക്രി​സ്തു​വി​ലേ​ക്കു മ​ട​ങ്ങി​വ​രാ​ൻ യു​വാ​ക്ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്ത് ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ. മു​ൻ​കാ​ല തെ​റ്റു​ക​ളും വീ​ഴ്ച​ക​ളും സ​ഭ​യി​ലേ​ക്കു മ​ട​ങ്ങി​വ​രു​ന്ന​തി​ന് ത​ട​സ​മ​ല്ലെ​ന്നും ദൈ​വ​സ്നേ​ഹം സ്വീ​ക​രി​ക്കാ​ൻ എ​ല്ലാ​വ​ർ​ക്കും അ​വ​സ​ര​മു​ണ്ടെ​ന്നും മാ​ർ​പാ​പ്പ ഓ​ർ​മി​പ്പി​ച്ചു. എ​ന്നാ​ൽ അ​തി​ന് ആ​ത്മാ​ർ​ഥ​മാ​യ മാ​ന​സാ​ന്ത​ര​വും ജീ​വി​ത​ത്തി​ൽ മാ​റ്റം വ​രു​ത്താ​നു​ള്ള സ​ന്ന​ദ്ധ​ത​യും അ​നി​വാ​ര്യ​മാ​ണെ​ന്നും മാ​ർ​പാ​പ്പ വ്യ​ക്ത​മാ​ക്കി. ബു​വേ​നോ​സ് ഐ​റി​സി​ലെ മോ​ന്യു​മെ​ന്‍റോ ദെ ​ലൊ​സ് എ​സ്പാ​നൊ​ലെ​സി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ൽ ന​ട​ന്ന ജാ​ഗ​ര​ണ​പ്രാ​ർ​ഥ​ന​യി​ൽ യു​വ​തീ യു​വാ​ക്ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു മാ​ർ​പാ​പ്പ. ല​ഹ​രി​മു​ക്തി നേ​ടി ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചെ​ത്തി​യ ഒ​രു യു​വാ​വി​ന്‍റെ അ​നു​ഭ​വ​സാ​ക്ഷ്യ​ത്തി​നു​ശേ​ഷ​മാ​ണ് മാ​ർ​പാ​പ്പ സം​സാ​രി​ച്ച​ത്. ഏ​തു വി​ധേ​ന​യു​മു​ള്ള വി​ജ​യം, പ​ണം, ബാ​ഹ്യ​സൗ​ന്ദ​ര്യ​ത്തോ​ടു​ള്ള ക​ണ്ണു​മൂ​ടി​യ ആ​സ​ക്തി, ജ​ന​പ്രീ​തി, അ​നി​യ​ന്ത്രി​ത​മാ​യ സു​ഖ​ഭോ​ഗ​ങ്ങ​ൾ എ​ന്നി​വ ന​മ്മെ അ​ടി​മ​ക​ളാ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. മ​റ്റു​ള്ള​വ​രു​ടെ അം​ഗീ​കാ​രം നേ​ടാ​നാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മ​റ്റു​ള്ള​വ​രെ അ​പ​മാ​നി​ക്കാ​നും വ​ഞ്ചി​ക്കാ​നും ക​ള്ളം പ​റ​യാ​നും മ​ടി​ക്കാ​ത്ത പ്ര​വ​ണ​ത വ​ർ​ധി​ച്ചു​വ​രു​ന്നു. മ​നു​ഷ്യ​നെ അ​ടി​മ​ക​ളാ​ക്കു​ന്ന…

Read More