ജറുസലം: ഇസ്രയേൽ പാർലമെന്റായ നെസറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലം സെൻട്രൽ ഇലക്ഷൻസ് കമ്മിറ്റി ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. പുതിയ പാർലമെന്റ് അംഗങ്ങൾ നവംബർ 10ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 120 അംഗങ്ങളുള്ള നെസറ്റിൽ കേവല ഭൂരിപക്ഷത്തിന് 61 സീറ്റുകൾ വേണമെന്നിരിക്കെ, ഭരണകക്ഷിയായ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പിന്തുണയ്ക്കുന്ന സഖ്യത്തിന് 53 സീറ്റുകൾ മാത്രമാണ് നേടാനായത്. മുൻ സൈനിക മേധാവി ഗാഡി ഐസൻകോട്ടിന്റെ ‘യാഷർ’ പാർട്ടി നയിക്കുന്ന പ്രതിപക്ഷ സഖ്യം 48 സീറ്റുകൾ നേടി. അതേസമയം, 19 സീറ്റുകൾ സ്വന്തമാക്കിയ അറബ് പാർട്ടികളുടെ സഖ്യം (ജോയിന്റ് ലിസ്റ്റും റെആം പാർട്ടിയും) ഇത്തവണ രാഷ്ട്രീയമായി നിർണായക ശക്തിയായി മാറി. “ദി ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട്ട് പ്രകാരം, ലികുഡ് പാർട്ടി 27 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 21 സീറ്റുകൾ നേടിയ യാഷർ പാർട്ടി തൊട്ടുപിന്നിലുണ്ട്. ബിയാചദ് –…
Read More