നെ​ത​ന്യാ​ഹു​വി​ന്‍റെ തീ​വ്ര വ​ല​തു​പ​ക്ഷ ഭ​ര​ണ​സ​ഖ്യ​ത്തി​നും ഗാ​ഡി ഐ​സ​ൻ​കോ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​പ​ക്ഷ കൂ​ട്ടു​കെ​ട്ടി​നും കേ​വ​ല ഭൂ​രി​പ​ക്ഷം നേ​ടാ​നാ​കാ​തെ പോ​യാ​ൽ, അ​റ​ബ് പാ​ർ​ട്ടി​ക​ൾ കിം​ഗ് മേ​ക്ക​റാ​കു​മോ?

ടെ​ൽ അ​വീ​വ്: ക​ടു​ത്ത പോ​രാ​ട്ട​വും അ​നി​ശ്ചി​ത​ത്വ​വും നി​റ​ഞ്ഞ ഇ​സ്ര​യേ​ൽ പാ​ർ​ല​മെ​ന്‍റ് (ക്നെ​സെ​റ്റ്) തെ​ര​ഞ്ഞെ​ടു​പ്പി​ൽ പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ൽ നി​ർ​ണാ​യ​ക ശ​ക്തി​യാ​യി അ​റ​ബ് പാ​ർ​ട്ടി​ക​ൾ മാ​റു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ തീ​വ്ര വ​ല​തു​പ​ക്ഷ ഭ​ര​ണ​സ​ഖ്യ​ത്തി​നും ഗാ​ഡി ഐ​സ​ൻ​കോ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​പ​ക്ഷ കൂ​ട്ടു​കെ​ട്ടി​നും കേ​വ​ല ഭൂ​രി​പ​ക്ഷം നേ​ടാ​നാ​കാ​തെ പോ​യാ​ൽ ഇ​സ്രാ​യേ​ൽ രാ​ഷ്ട്രീ​യ​ത്തി​ൽ അ​റ​ബ് പാ​ർ​ട്ടി​ക​ൾ ‘കിം​ഗ് മേ​ക്ക​ർ’ സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ടേ​ക്കാം. 120 അം​ഗ​ങ്ങ​ളു​ള്ള ഇ​സ്രാ​യേ​ൽ പാ​ർ​ല​മെ​ന്‍റി​ൽ ഭ​ര​ണം പി​ടി​ക്കാ​ൻ 61 സീ​റ്റു​ക​ളാ​ണ് ആ​വ​ശ്യം. എ​ന്നാ​ൽ, എ​ക്സി​റ്റ് പോ​ളു​ക​ളും വോ​ട്ടെ​ണ്ണ​ൽ സൂ​ച​ന​ക​ളും അ​നു​സ​രി​ച്ച് നെ​ത​ന്യാ​ഹു​വി​ന്‍റെ സ​ഖ്യ​ത്തി​നോ ഐ​സ​ൻ​കോ​ട്ടി​ന്‍റെ സ​ഖ്യ​ത്തി​നോ ഒ​റ്റ​യ്ക്ക് 61 സീ​റ്റു​ക​ളി​ൽ എ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​തോ​ടെ 18-ഓ​ളം സീ​റ്റു​ക​ൾ വ​രെ നേ​ടു​മെ​ന്ന് പ്ര​വ​ചി​ക്ക​പ്പെ​ടു​ന്ന ര​ണ്ട് പ്ര​ധാ​ന അ​റ​ബ് പാ​ർ​ട്ടി​ക​ളു​ടെ നി​ല​പാ​ട് സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ൽ അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. നെ​ത​ന്യാ​ഹു​വി​നെ ഭ​ര​ണ​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മു​ൻ സൈ​നി​ക മേ​ധാ​വി​യാ​യ ഗാ​ഡി…

Read More