വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയവരെ ലോക്ക് ഡൗണില്‍ ‘ലോക്ക്ഡ്‌ ‘ ആയി ! ടെറസിനു മുകളില്‍ താമസിക്കുന്നത് 55 പേര്‍…

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ സ്വന്തം നാടുകളിലേക്ക് പോകാനാവാതെ കുടുങ്ങിക്കിടക്കുന്നത് നിരവധി ആളുകളാണ്. അത്തരത്തില്‍ ഒഡീഷയില്‍ നിന്ന് ജംഷഡ്പുരിലെ ബന്ധു വീട്ടില്‍ വിവാഹത്തിന് പങ്കെടുക്കാനെത്തിയ 55 പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പത്തോളം കുട്ടികള്‍ ഉള്‍പ്പെടുന്ന സംഘമാണ് ഇവിടെ കുടുങ്ങിയിരിക്കുന്നത്. മാര്‍ച്ച് 21നായിരുന്നു വിവാഹ റിസപ്ഷന്‍. ഇതിന് പിന്നാലെ ആയിരുന്നു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ ഇവര്‍ക്ക് തിരിച്ചുപോകാന്‍ സാധിക്കാതായി. ഒഡീഷയിലെ റൂര്‍ക്കല, ബാലന്‍ഗിര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് സംഘത്തിലുള്ളതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സോനാരി പൊലീസ് സ്റ്റേഷന് കീഴിലുള്ള പാര്‍ദെസിപാരയിലുള്ള ഒരു കെട്ടിടത്തിന്റെ ടെറസിലാണ് 55 പേരും ഇപ്പോള്‍ താമസിക്കുന്നത്. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ബന്ധുക്കളായവര്‍ തന്നെയാണ് ഇപ്പോള്‍ ഭക്ഷണം നല്‍കുന്നത്. എന്നാല്‍ ദിവസവും ഇത്രയും പേര്‍ക്ക് ഭക്ഷണം നല്‍കുക എന്നത് അതി ദുഷ്‌ക്കരമായ കാര്യമാണെന്ന് ബന്ധുക്കള്‍ തന്നെ പറയുന്നു. ഇത്രയും പേര്‍ക്ക് ഒരു ദിവസത്തെ…

Read More

മുടിയും താടിയും നീണ്ട് പലരെയും ഇപ്പോള്‍ തിരിച്ചറിയാന്‍ പോലുമാകുന്നില്ല ! മുടി വളര്‍ന്നതോടെ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍; ബാര്‍ബര്‍ഷോപ്പിന്റെ അഭാവം കേരളത്തെ ബാധിക്കുന്നതിങ്ങനെ…

ലോക്ക്ഡൗണിനെത്തുടര്‍ന്ന് ബാര്‍ബര്‍ ഷോപ്പുകള്‍ അടച്ചതോടെ നിരവധി ആളുകളാണ് ദുരിതത്തിലായത്. തലമുടി വളര്‍ന്നതോടെ കൊച്ചുകുട്ടികളടക്കമുള്ളവരില്‍ അസ്വസ്ഥതകള്‍ ഏറുകയാണ്. ജലദോഷവും തുമ്മലും തൊണ്ടവേദനയും അനുഭവപ്പെടുന്നവരില്‍ ചെറുപ്പക്കാരുമുണ്ട്. കോവിഡ് ആണെന്ന സംശയത്തില്‍ ജലദോഷംമൂലം ഡോക്ടര്‍മാരെ സമീപിക്കുന്നവരും ഏറെ. വിയര്‍പ്പോടുകൂടി കുളിക്കുമ്പോള്‍ വളര്‍ന്ന മുടിക്കിടയില്‍ ജലാംശം തങ്ങിനിന്നാണ് ജലദോഷത്തിനു കാരണമാകുന്നത്. മുടിയും താടിയും നീണ്ടതിനാല്‍ രോഗാവസ്ഥയിലും മറ്റും കഴിയുന്ന വൃദ്ധരും ബുദ്ധിമുട്ടുന്നു. ചൂടുകാലത്തു വീട്ടില്‍ത്തന്നെ കഴിയുന്നതിനാല്‍ വിയര്‍പ്പും അസ്വസ്ഥതയും വേറെ. ബാര്‍ബര്‍ ഷോപ്പ് ഇല്ലാത്തതിനാല്‍ പലരും തല മൊട്ടയടിക്കുകയാണ് ഇപ്പോള്‍. പരീക്ഷ കഴിഞ്ഞു മുടി വെട്ടാനിരുന്നവരെയും കോവിഡ് ചതിച്ചു. വെറൈറ്റി ഫാഷന്‍ പരീക്ഷിക്കുന്ന പെണ്‍കുട്ടികളെയും ലോക്ക്ഡ് ഡൗണ്‍ ചതിച്ചു. ലോക്ഡൗണ്‍ 14-ന് അവസാനിക്കുമോ എന്നും ഉറപ്പില്ല. ഈ സാഹചര്യത്തില്‍ അടിയന്തരമായി ബാര്‍ബര്‍ ഷാപ്പുകള്‍ക്കു ചിലദിവസങ്ങളില്‍ പ്രവര്‍ത്തനാനുമതി നല്‍കണമെന്ന ആവശ്യവും ശക്തമാണ്. മുടി നീണ്ടാല്‍ ജലദോഷം വരുമെന്നു പഴമൊഴിയുണ്ടെങ്കിലും ആശങ്കവേണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

Read More

ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും ഡല്‍ഹിയില്‍ നിന്ന് വീട്ടിലെത്താന്‍ താണ്ടിയത് 3061 കിലോമീറ്റര്‍ ! വിഷ്ണുവിന്റെയും വൃന്ദയുടെയും ലോക്ക് ഡൗണ്‍ കാലത്തെ ആംബുലന്‍സ് യാത്ര ഇങ്ങനെ…

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിരവധി മലയാളികളാണ് അന്യനാട്ടില്‍ കുടുങ്ങിപ്പോയത്. ചിലരാവട്ടെ വളരെ സാഹസികമായ യാത്രയിലൂടെ കേരളത്തിലെത്തുകയും ചെയ്തു. ഇത്തരമൊരു സാഹസികയാത്രയ്‌ക്കൊടുവിലാണ് ഗര്‍ഭിണിയായ ഭാര്യയുമായി യുവാവ് നാട്ടിലെത്തിയത്. ഡല്‍ഹിയില്‍ കോള്‍സെന്ററില്‍ ജോലി ചെയ്യുന്ന വിഷ്ണുവും ഭാര്യ വൃന്ദയുമാണ് ആംബുലന്‍സ് മാര്‍ഗം ഹരിപ്പാട് തൃക്കുന്നപ്പുഴ പല്ലനയിലെ വീട്ടില്‍ എത്തിയത്. ഗ്രേറ്റര്‍ നോയിഡയിലെ നവീന്‍ ആശുപത്രിയില്‍നിന്ന് വീട്ടിലെത്തിയപ്പോള്‍ ഗര്‍ഭിണിയായ വൃന്ദയും ഭര്‍ത്താവ് വിഷ്ണുവും പിന്നിട്ടത് 3061 കിലോമീറ്ററാണ്. മൂന്ന് ദിവസമെടുത്തായിരുന്നു ഇവരുടെ യാത്ര. നോയിഡക്കാരായ രാജും സത്യവീറുമായിരുന്നു ഡ്രൈവര്‍മാര്‍. 1,20,000 രൂപ ആംബുലന്‍സ് വാടകയും. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെയായിരുന്നു ഇവരുടെ യാത്ര. വൃന്ദയ്ക്ക് പൂര്‍ണവിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. ഇതേത്തുടര്‍ന്നാണ് ഐസിയു സൗകര്യമുള്ള ആംബുലന്‍സില്‍ ദമ്പതികള്‍ യാത്ര തിരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ യാത്ര തുടങ്ങിയ ഇവര്‍ ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തുകയായിരുന്നു. ഇനി മൂന്നാഴ്ച ഇവര്‍ ക്വാറന്റൈനില്‍ കഴിയണം. ഒരു…

Read More