കാമുകിയോടുള്ള അടങ്ങാത്ത പ്രണയം അവളെ അറിയിക്കാന്‍ ക്ഷേത്ര മതിലില്‍ ചോര കൊണ്ട് പ്രണയം എഴുതിയ 18കാരന് ഒടുവില്‍ പിടിയിലായി. ക്ഷേത്രമതിലിലെ ചോരക്കറ നാട്ടുകാര്‍ കണ്ടതോടെയാണ് കാര്യങ്ങള്‍ പിടിവിട്ടുപോയത്. തൃശൂര്‍ വടക്കേക്കാട് പൊലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ പത്തു ദിവസം മുന്‍പായിരുന്നു സംഭവം. ക്ഷേത്രാചാരങ്ങള്‍ തകര്‍ക്കാന്‍ ആരോ ചോര കൊണ്ട് ചുവരെഴുതിയതാണെന്നായിരുന്നു ഏവരും കരുതിയത്.അങ്ങനെ വടക്കേക്കാട് എസ്ഐ അന്വേഷണം തുടങ്ങി. നാട്ടില്‍ കലാപം ഉണ്ടാവുമോയെന്നുവരെ പോലീസ് ഭയന്നു. കേസ് കുന്നംകുളം എസ്പി ടിഎസ് സിനോജ് അന്വേഷണം ഏറ്റെടുത്തു. മതില് എഴുതിയത് എന്താണെന്നു കണ്ടെത്താനായിരുന്നു പിന്നീടുള്ള ശ്രമം.മതിലില്‍ പാറക്കഷണം കൊണ്ട് പേരുകള്‍ കോറിവരച്ചു. ഇതിനു മീതെ, ചോര കൊണ്ടെഴുതിയ പേരുകള്‍ കണ്ടെത്തിയതാണ് നിര്‍ണ്ണായകമായത്. ഇതോടെ കള്ളനെ കണ്ടെത്തി. പ്രണയത്തിലെ തീവ്രതയും നാട്ടുകാരറിഞ്ഞു. ക്ഷേത്ര മതിലില്‍ കണ്ട ചോര പൊലീസ് പരിശോധിക്കാന്‍ കൊടുത്തതാണ് നിര്‍ണ്ണായകമായത്. മനുഷ്യന്റെ ചോരയല്ലെന്നു പൊലീസ് കണ്ടെത്തി. ഏതോ മൃഗത്തിന്റെ…
Read MoreTag: love
സ്നേഹം കൊണ്ടു തോല്‍പ്പിച്ചു കളഞ്ഞല്ലോ നീ ! പ്രാര്‍ഥിച്ചു കൊണ്ടിരുന്ന ബുദ്ധസന്യാസിയെ സ്നേഹപ്രകടനത്താല്‍ അലോസരപ്പെടുത്തി പൂച്ച;വീഡിയോ കാണാം…
മനുഷ്യന്റെ വളര്‍ത്തു മൃഗങ്ങളില്‍ മനുഷ്യരോട് ഏറ്റവുമധികം സ്വാതന്ത്യമെടുക്കുന്ന ജീവിയേതെന്നു ചോദിച്ചാല്‍ പൂച്ചയെന്നല്ലാതെ മറ്റൊരു ഉത്തരമില്ല. മനുഷ്യരെ അതിരറ്റു സ്നേഹിക്കുന്ന നായകളില്‍ മനുഷ്യരോട് യജമാന സ്നേഹമാണ് ഉണ്ടാവുകയെങ്കില്‍. പൂച്ചയെ സംബന്ധിച്ച് പൂച്ചയാണ് മനുഷ്യന്റെ യജമാനന്. അതിനാല്‍ തന്നെ പൂച്ച ഒന്നിനും അനുവാദം ചോദിക്കാറുമില്ല. പുതുവര്‍ഷ ദിനത്തില്‍ പ്രാര്‍ഥനയില്‍ ഏര്‍പ്പെട്ട ബുദ്ധ സന്യാസിയുടെ ക്ഷമ പരീക്ഷിക്കുന്ന പൂച്ചയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലെ താരം. ധ്യാനത്തില്‍ ശ്രദ്ധിച്ചിരുന്ന സന്യാസിയുടെ മടിയില്‍ കയറിയിരുന്ന് സ്നേഹപ്രകടനം നടത്തുകയാണ് പൂച്ച. അഞ്ചു മണിക്കൂര്‍ നീണ്ട പ്രാര്‍ത്ഥനയില്‍ പൂച്ച ഈ സന്യാസിക്കൊപ്പം ഉണ്ടായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയയിലെ വൈറലായ വീഡിയോയ്ക്കൊപ്പം പുറത്തുവന്ന വാര്‍ത്ത പറയുന്നത്.ബാങ്കോക്കിനു പുറത്തുള്ള വാറ്റ് ഉദോംറാങ്സിയിലെ ക്ഷേത്രത്തിലാണ് പൂച്ച ലോങ് പി കോംക്രിത് ടീചാകോടോ എന്ന സന്യാസിയുടെ ക്ഷമ പരീക്ഷിക്കുന്നത്. സമീപത്തിരിക്കുന്ന മുതിര്‍ന്ന സന്യാസി ഇടയ്ക്കിടെ ഇത് ശ്രദ്ധിക്കുന്നുമുണ്ട്. താന്‍ പ്രാര്‍ത്ഥനാപുസ്തകം വായിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍…
Read Moreസോഷ്യല്‍ മീഡിയയിലെ പെണ്‍സുഹൃത്തിനെ കാണാന്‍ സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പോയ യുവാവ് എത്തിപ്പെട്ടത് പാകിസ്ഥാനില്‍ ! ആന്ധ്രാ സ്വദേശി പാകിസ്ഥാന്റെ പിടിയിലായതിങ്ങനെ…
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ നേരില്‍ കാണാനായി സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പുറപ്പെട്ട ആന്ധ്ര സ്വദേശി പാകിസ്ഥാന്റെ പിടിയില്‍.ഹൈദരാബാദില്‍ ജോലി ചെയ്യുന്ന സോഫ്റ്റ്വെയര് എഞ്ചിനീയര്‍ ആയ പ്രശാന്ത് വൈദാനം എന്നയാളാണ് പാകിസ്ഥാനിലെ ചോലിസ്ഥാനില്‍ പിടിയിലായത്. അനധികൃതമായി അതിര്‍ത്തി ലംഘിച്ച് രാജ്യത്ത് കടന്നെന്ന് കാണിച്ചായിരുന്നു പാക് അധികൃതര്‍ പ്രശാന്തിനെ പിടികൂടിയത്. പ്രശാന്തിനൊപ്പം മധ്യപ്രദേശ് സ്വദേശിയെയും പാക് അധികൃതര്‍ പിടികൂടിയിട്ടുണ്ട്. രാജസ്ഥാന് വഴി പാകിസ്ഥാനിലേക്ക് കടക്കവെയാണ് ഇവരെ പിടികൂടുന്നത്. മതിയായ രേഖകളില്ലാതെയാണ് ഇരുവരും അതിര്‍ത്തി വഴി പാകിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിച്ചത്. നവംബര്‍ 14ന് ബഹാവല്‍പൂര്‍ ജില്ലയിലെ മരുഭൂമിക്കടുത്ത് വച്ചാണ് ഇരുവരേയും പിടികൂടിയതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടുവര്‍ഷം മുന്‍പാണ് പ്രശാന്തിനെ വിശാഖപട്ടണത്ത് നിന്ന് കാണാതായത്. ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട് പ്രണയത്തിലായ കാമുകിയെ കാണാന്‍ സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പുറപ്പെട്ടതാണ് താനെന്ന് പ്രശാന്ത് ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാല്‍, ഏതുവഴിയാണ് പ്രശാന്ത് പാകിസ്ഥാനിലേക്ക് കടന്നതെന്ന വിവരങ്ങള്‍ ലഭ്യമല്ല.…
Read Moreജഗതിയുടെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയായി ! വിവാഹം അഞ്ചുവര്‍ഷത്തെ പ്രണയത്തിനു ശേഷം; താരസമ്പന്നമായി വിവാഹവേദി…
ജഗതി ശ്രീകുമാറിന്റെ മകളും നടിയും അവതാരികയുമായ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയായി. ജിജിന് ജഹാംഗീര്‍ ആണ് വരന്. ഇരുവരും കഴിഞ്ഞ അഞ്ചു വര്‍ഷമായി പ്രണയത്തിലായിരുന്നു. ലുലു ബോല്‍ഗാട്ടി സെന്ററില്‍വെച്ചായിരുന്നു വിവാഹം. ബോളിവുഡ് സുന്ദരികളെപ്പോലെ ഉത്തരേന്ത്യന്‍ രീതിയിലുള്ള വേഷമണിഞ്ഞാണ് ശ്രീലക്ഷ്മി എത്തിയത്. മെറൂണ്‍ നിറണത്തിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു വരന്റെ വേഷം. മലയാളസിനിമയില്‍ നിന്നുള്ള നിരവധിപ്പേര്‍ കല്യാണത്തിന് എത്തി. ‘ഇന്ന് ഈ ദിവസം മുതല്‍ നീ ഒറ്റയ്ക്ക് ആയിരിക്കില്ല നടക്കുന്നത്. എന്റെ ഹൃദയം നിനക്ക് ആശ്രയവും എന്റെ കൈ നിനക്ക് വീടുമായിരിക്കും.’ ഭാവിവരന്റെ കൈ ചേര്‍ത്ത് പിടിച്ച് നില്ക്കുന്ന ചിത്ര പങ്കുവച്ച് ശ്രീലക്ഷ്മി കുറിച്ചു. വൈകാതെ തന്നെ ഞാന്‍ മിസിസ് ആവുമെന്നും നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും ഉണ്ടായിരിക്കണമെന്നും നടി പറയുന്നു. അവതാരകയായും നായികയായും വെള്ളിത്തിരയില്‍ തിളങ്ങിയ ശ്രീലക്ഷ്മി ബിഗ്ബോസ് പരിപാടിയിലൂടെ കൂടുതല്‍ ശ്രദ്ധനേടി. ഒമാനിലെ ഒരു പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പിന്റെ…
Read Moreഒരു വിധിയ്ക്കും തോല്‍പ്പിക്കാനാവില്ല ഈ പ്രണയത്തെ ! ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടിട്ടും ചേര്‍ത്തു പിടിച്ചു; ചക്രകസേരയില്‍ ഇരുന്ന് ദീപു അര്‍ച്ചനയെ താലിചാര്‍ത്തുമ്പോള്‍ കണ്ടു നിന്നവരുടെ കണ്ണു നിറഞ്ഞു…
പ്രണയത്തേക്കാളേറെ പ്രണയപ്പകയുടെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുന്ന ഈ കാലഘട്ടത്തില്‍ എന്താണ് യഥാര്‍ഥ പ്രണയമെന്ന് കാണിച്ച് ഏവര്‍ക്കും കാണിച്ചു കൊടുക്കുകയാണ് ഈ നവദമ്പതികള്‍. ഇവിടെ പ്രണയിക്കുന്നവര്‍ക്ക് മാതൃകയാവുന്നത് നേമം ഇടയ്ക്കോട് താന്നിക്കവിള ദിവ്യഭവനത്തില്‍ ജയചന്ദ്രകുമാറിന്റെയും ജയകുമാരിയുടെയും മകന് ദീപുവും മാരായമുട്ടം സ്വദേശിനി അര്‍ച്ചനയുമാണ്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഇതില്‍ എന്നാണിത്ര കാര്യം എന്നു ചോദിക്കാന്‍ വരട്ടെ. ദീപുവിന്റെ ജീവിതം ഇന്ന് ചക്രക്കസേരയില്‍ ആണ്. പല തവണ ഉപേക്ഷിച്ചു പോകുവാന്‍ അര്‍ച്ചനയെ ദീപു നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ അതെല്ലാം തള്ളിക്കളഞ്ഞ് ദീപുവിന് താങ്ങും തണലുമായിരിക്കുകയാണ് അര്‍ച്ചന. ബുധനാഴ്ച രാവിലെ ശംഖുംമുഖം ദേവീക്ഷേത്രത്തില്‍ വെച്ച് ചക്രക്കസേരയിലിരുന്ന് ദീപു അര്‍ച്ചനയുടെ കഴുത്തില്‍ മിന്നുകെട്ടി. ഒരു വിധിക്കും തങ്ങളുടെ പ്രണയത്തെ തോല്‍പ്പിക്കാനാകില്ലെന്ന സന്ദേശം പങ്കുവെച്ചാണ് ഇരുവരും പുതിയ ജീവിതത്തിലേയ്ക്ക് കടന്നത്. നാലുവര്‍ഷം മുമ്പാണ് ദീപുവിന് അപകടത്തില്‍ അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടത്. 2010ല്‍ കാഞ്ഞിരംകുളം…
Read Moreലവ് ആക്ഷന്‍ ഡ്രാമ ! ഇഷ്ടപ്പെട്ട പെണ്ണിനെ സ്വന്തമാക്കാനായി സഹോദരന്മാര് തമ്മില്‍ പൊരിഞ്ഞ പോരാട്ടം; രാജസ്ഥാനിലെ നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ള കടുവകളുടെ ഏറ്റുമുട്ടല്‍ വൈറലാകുന്നു…
രാജസ്ഥാനിലെ രന്തംബോര്‍ നാഷണല്‍ പാര്‍ക്കിലെ കടുവാ സഹോദരന്മാരുടെ പോരാട്ടമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. ഐ.എഫ്.എസ് ഓഫീസര്‍ ആയ പ്രവീണ്‍ കസ്വാന് ട്വീറ്റ് ചെയ്ത വീഡിയോ ഇതിനോടകം നിരവധി ആളുകളാണ് റീട്വീറ്റ് ചെയ്തത്. ഒരു പെണ്‍കടുവയുടെ ഇഷ്ടംപിടിച്ചു പറ്റാനായിരുന്നു ഈ പോരാട്ടം. അങ്ങേയറ്റം അക്രമാസക്തവും ക്രൂരവുമായ ഏറ്റുമുട്ടല്‍ എന്നാണ് ഓഫീസര്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ശാര്‍മിളി എന്ന കടുവയുടെ മക്കളായ കടുവ സഹോദരങ്ങളാണ് ഒരു പെണ് കടുവയ്ക്കു വേണ്ടി പരസ്പരം ഏറ്റുമുട്ടിയത്. പാര്‍ക്കിലെ ടി57 നമ്പറിലുള്ള സിംഗ്സ്ത്, ടി58 നമ്പറിലുള്ള റോക്കി എന്നിവര്‍ തമ്മില്‍ ടി39 നമ്പരുകാരി നൂറിനു വേണ്ടിയായിരുന്നു പോരാട്ടം. കടുവകളില്‍ ഒരെണ്ണം പതുങ്ങിവന്ന് ആക്രമണം തുടങ്ങുകയായിരുന്നു. പിന്നീട് മിനിറ്റുകള്‍ നീണ്ടുനില്‍ക്കുന്ന പോരാട്ടം. അടി തുടങ്ങിയതോടെ രംഗം പന്തിയല്ലെന്നു കണ്ട നൂര്‍ സ്ഥലത്തുനിന്ന് നൈസായി മുങ്ങി. ഏറ്റുമുട്ടലില്‍ രണ്ടു പേര്‍ക്കും കാര്യമായ പരിക്കൊന്നുമില്ലെന്ന് പ്രവീണ്‍ കസ്വാന് ഐ.എഫ്.എസ്…
Read Moreവിവാഹം കഴിഞ്ഞ് വരനൊപ്പം ഭര്‍ത്തൃഗൃഹത്തിലേക്ക് പോകുമ്പോള്‍ വധുവിന്റെ ഫോണില്‍ കാമുകന്റെ മെസേജ് ! ഇതോടെ കാമുകനൊപ്പം പോയാല്‍ മതിയെന്ന് കട്ടായം പറഞ്ഞ് യുവതി;ഒടുവില്‍ സംഭവിച്ചതോ…
തളിപ്പറമ്പ്: വിവാഹം കഴിഞ്ഞെങ്കിലും വരന്റെ വീട്ടിൽ കയറില്ലെന്ന് വധുവിന്റെ പിടിവാശി. ഒടുവിൽ സംഭവം പോലീസ് സ്റ്റേഷനിലെത്തിയതോടെ വധുവിന്റെ ബന്ധുക്കളും വരന്റെ വീട്ടുകാരും വധുവിനെ ഉപേക്ഷിച്ച് സ്ഥലം വിട്ടു. സ്റ്റേഷനിൽ ഒറ്റപ്പെട്ട യുവതിയെ പോലീസ് അമ്മാവനെ വിളിച്ചു വരുത്തി കൂടെ വിട്ടു. പയ്യന്നൂരിനടുത്ത പ്രദേശത്തെ യുവതിയെ വിവാഹം ചെയ്യാൻ വേണ്ടി മാത്രമാണ് വിദേശത്ത് ജോലി ചെയ്യുന്ന തളിപ്പറന്പിനടുത്ത സ്ഥലത്തെ യുവാവ് നാട്ടിലെത്തിയത്. ഇന്നലെ പയ്യന്നൂരിൽ വെച്ച് വിവാഹം കഴിഞ്ഞ് തിരികെ വരന്റെ വീട്ടിലേക്ക് വരുന്നതിനിടയിലാണ് മെസഞ്ചറിൽ യുവാവിന്റെ ഫോണിലേക്ക് വധുവിന്റെ കാമുകന്റെ മെസേജ് വന്നത്. ഫോട്ടോകൾ ഉൾപ്പെടെയുള്ള ഈ മെസേജ് കണ്ട വരൻ ഇതേപ്പറ്റി അന്വേഷിച്ചു. വരന്റെ വീട്ടിലെത്തിയ യുവതി എനിക്ക് ഇവിടെ നിൽക്കാനാവില്ലെന്നും തിരിച്ചു പോകണമെന്നും പറഞ്ഞ് ബഹളം വെച്ചു. അച്ഛനും അമ്മയും ഉൾപ്പെടെയുള്ള ബന്ധുക്കൾ പറഞ്ഞതൊന്നും നവവധു കേട്ടില്ല. ഒടുവിൽ പ്രശ്നം പോലീസ് സ്റ്റേഷനിലെത്തി. എസ്…
Read Moreഇന്ത്യ-പാക് വേദി സാക്ഷിയായത് കമിതാക്കളുടെ പ്രണയ സാഫല്യത്തിന് ! കാമുകിയോട് വിവാഹാഭ്യര്‍ഥന നടത്തുന്ന യുവാവിന്റെ വീഡിയോ വൈറല്‍…
ഇന്ത്യ-പാകിസ്ഥാന് മത്സരം എപ്പോഴും രാജ്യന്തര ശ്രദ്ധ നേടാറുണ്ട്. ഈ ലോകകപ്പില്‍ ഇന്ത്യ-പാക് മത്സരം നടക്കുന്നതിനിടെ കാമുകിയോട് വിവാഹാഭ്യര്‍ഥന നടത്തിയ കാമുകനാണ് ഇപ്പോള്‍ താരമായിരിക്കുന്നത്. ജൂണ്‍ 16 ഞായറാഴ്ച മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തിനിടെയാണ് ഇന്ത്യന്‍ ആരാധകന് തന്റെ പ്രണയിനിയോടു വിവാഹാഭ്യര്‍ഥന നടത്തിയത്. കാമുകി അന്‍വിതയാണ് ഇതിന്റെ ദൃശ്യങ്ങള്‍ ട്വീറ്റു ചെയ്തത്. മത്സരം നടക്കുന്നതിനിടയില്‍ മുുട്ടുകുത്തി നില്ക്കുന്ന കാമുകനെയാണ് യുവതി കാണുന്നത്. ഇതുകണ്ട് എഴുന്നേറ്റു നിന്നപ്പോള്‍ വിവാഹം കഴിക്കാമോ എന്നു ചോദിച്ചു. സമ്മതം അറിയിച്ചതോടെ മോതിരം വിരലില്‍ അണിയിച്ചു. ഇതിനുശേഷം ഇരുവരും കെട്ടിപിടിക്കുകയും ചുംബിക്കുകയും ചെയ്യുന്നുണ്ട്. സമീപത്തുണ്ടായിരുന്നവരെല്ലാം എഴുന്നേറ്റു നിന്ന് ആവേശത്തോടെ ആര്‍പ്പു വിളിച്ചു. ‘അങ്ങനെ ഇതു സംഭവിച്ചു’ എന്ന കുറിപ്പോടെയാണ് അന്വിത വിഡിയോ പങ്കുവച്ചത്. So this happened #INDvPAK #INDvsPAK #CricketWorldCup #Proposal pic.twitter.com/8lg8AcJvKv — Anvita (@BebuJ) June 21, 2019
Read Moreഅടിച്ചു പിരിഞ്ഞപ്പോള്‍ ഡല്‍ഹി സ്വദേശിനിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലച്ചിത്രങ്ങളാക്കി പിതാവിന് അയച്ചു കൊടുത്തു; ഡല്‍ഹിയില്‍ നിന്നു മുങ്ങിയ മലയാളിയെ ഡല്‍ഹി പോലീസ് കേരളത്തിലെത്തി പൊക്കി…
കൊല്ലം: കാമുകിയായിരുന്ന ഡല്‍ഹി സ്വദേശിനിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അവരുടെ പിതാവിന് അയച്ചുകൊടുത്ത സംഭവത്തില്‍ കൊല്ലം സ്വദേശി അറസ്റ്റിലായി.മുണ്ടയ്ക്കല്‍ ടി.എന്‍.ആര്.എ നഗര്‍ 129ല്‍ അഖില്‍ അജയെയാണ് (29) ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു അറസ്റ്റ്. ഡല്‍ഹിയില്‍ ജോലി ചെയ്യവെ അഖില്‍ യുവതിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ബന്ധം തെറ്റിയതോടെ യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലച്ചിത്രങ്ങളാക്കി യുവതിയുടെ പിതാവിന് അയച്ച് കൊടുക്കുകയായിരുന്നു. സംഭവം അറിഞ്ഞ യുവതി തന്നെ പോലീസില്‍ പരാതി നല്കി. ഇതറിഞ്ഞ അഖില്‍ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. എന്നാല്‍ കോടതി വാറണ്ടുമായി എത്തിയ ഡല്‍ഹി പോലീസ് അഖിലിനെ അറസ്റ്റ് ചെയ്തു. രണ്ട് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കൊല്ലം ഈസ്റ്റ് പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്ത പ്രതിയെ കൊല്ലം മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറണ്ട് വാങ്ങി ഡല്‍ഹിയിലേക്ക്…
Read Moreപഞ്ചാരയടിക്കാന്‍ വന്നയാള്‍ക്ക് ഉജ്ജ്വലമായ മറുപടി നല്കി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം; രസകരമായ സംഭവം ഇങ്ങനെ…
മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റിംഗ് വുമണാണ് ജെമിമാ റോഡ്രിഗസ്. ബൗളര്‍മാരെ ബാറ്റ് കൊണ്ട് അടിച്ചു പറത്തുകയാണ് ജെമിമയുടെ പ്രധാനഹോബി. എന്നാല്‍ കളത്തില്‍ മാത്രമല്ല കളത്തിനു പുറത്തും താന്‍ സൂപ്പറാണെന്നു തെളിയിക്കുകയാണ് ജെമിമാ. തന്നോട് പഞ്ചാരയടിക്കാന്‍ വന്ന യുവാവിനാണ് ജെമിമയുടെ വക വെടിക്കെട്ട് മറുപടി കിട്ടിയത്. 2019 വനിതാ ട്വന്റി 20 ചലഞ്ച് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തന്റെ ടീം സൂപ്പര്‍നോവയുടെ വിജയത്തില്‍ നിര്‍ണായകമായതും ജെമിമയുടെ പ്രകടനമായിരുന്നു. ഇതിനിടെ കഴിഞ്ഞ വ്യാഴാഴ്ച നടന്ന മത്സരത്തിനു ശേഷമാണ് ഒരാള്‍ ട്വിറ്ററില്‍ ജെമിമയെ ഇഷ്ടമാണെന്ന് പറഞ്ഞ് രംഗത്തെത്തിയത്. ‘ എനിക്ക് ജെമിമയെ ഇഷ്ടമാണ്. ക്യൂട്ടാണ്. നിങ്ങള്‍ ആരെയെങ്കിലും കണ്ടുവെച്ചിട്ടുണ്ടോ? എന്നായിരുന്നു താരത്തെ ടാഗ് ചെയ്ത് ഇയാളുടെ ട്വീറ്റ്. ഇതിന് ജെമിമ നല്കിയ മറുപടി ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ‘ഈ മത്സരത്തിനു ശേഷമാണോ? തീര്‍ച്ചയായും ഞാന്‍ വനിതാ ക്രിക്കറ്റിന് ശോഭനമായ ഒരു…
Read More