പ്രണയം വീട്ടുകാര്‍ എതിര്‍ത്തപ്പോള്‍ വിഷം കഴിച്ച് കമിതാക്കളുടെ ആത്മഹത്യാശ്രമം ! ഒടുവില്‍ ഐസിയുവില്‍ വച്ച് വധുവരന്മാരുടെ വേഷത്തില്‍ തന്നെ വിവാഹവും…

ഹിസാര്‍ : വീട്ടുകാര്‍ പ്രണയത്തെ എതിര്‍ത്തതിനെത്തുടര്‍ന്ന് ആത്മഹത്യയ്ക്കു ശമിച്ച കമിതാക്കള്‍ക്ക് ആശുപത്രി ഐസിയുവില്‍ വിവാഹം. ഹിസാര്‍ ജില്ലയിലെ പീരാന്‍വാലി ഗ്രാമത്തിലെ 23 കാരന്‍ ഗുരുമുഖ് സിംഗും ഹിസാര്‍ നഗരത്തിലെ വിദ്യൂത് നഗറിലെ 22 കാരി കുസുമവുമാണ് കഥയിലെ നായകനും നായികയും. ആശുപത്രിയില്‍ ബന്ധുക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. ഹിസാറിലെ ഡിഎന്‍ കോളേജില്‍ സഹപാഠികളാണ് ഗുര്‍മുഖും കുസുമവും. പരിചയപ്പെട്ട നാള്‍ മുതലുള്ള ഇവരുടെ സൗഹൃദം രണ്ടു വര്‍ഷം മുമ്പ് പ്രണയമായി മാറുകയായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കാനായിരുന്നു ഇരുന്നതെങ്കിലും രണ്ടു പേരുടെയും മാതാപിതാക്കള്‍ വിവാഹത്തെ എതിര്‍ത്തു. ഒന്നിക്കാന്‍ കഴിയില്ലെന്ന് ഭയപ്പെട്ട ഇരുവരും ഒരു ക്ഷേത്രത്തിന് അടുത്തുള്ള നഗരത്തിലെ ഒരു സൈബര്‍ കഫേയില്‍ പോയിരുന്ന് ഒരുമിച്ച് വിഷം കഴിക്കുകയായിരുന്നു. ഇതിന് മുമ്പായി ഗുര്‍മുഖ് തന്റെ മൂത്ത സഹോദരനെ വിളിച്ച് വിവരം പറഞ്ഞിരുന്നു. വിവരമറിഞ്ഞ് കുടുംബം പെട്ടെന്ന് തന്നെ കഫേയില്‍ എത്തുകയും ഇരുവരേയും…

Read More

മണിമലയില്‍ മുങ്ങിയ 18കാരന്‍ വയനാട്ടില്‍ പൊങ്ങിയപ്പോള്‍ ഒപ്പം 19കാരിയും ! മക്കളെ കൂട്ടിക്കൊണ്ടു പോകാന്‍ പോലീസ് സ്‌റ്റേഷനിലെത്തിയ വീട്ടുകാര്‍ തമ്മില്‍ പൊരിഞ്ഞ അടി; അടികിട്ടിയ പോലീസുകാര്‍ക്കെതിരേ മര്‍ദ്ദനക്കേസും…

മണിമല: മക്കളെ കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയ മാതാപിതാക്കള്‍ തമ്മില്‍ തല്ലിയപ്പോള്‍ പോലീസുകാര്‍ക്കും കിട്ടി നല്ല കിടിലന്‍ അടി. മണിമല പോലീസ് സ്റ്റേഷനിലാണ് ഇന്നലെ കൂട്ടയടി നടന്നത്. മണിമല സ്വദേശിയായ പതിനെട്ടുകാരനെ കാണാതായതായി കഴിഞ്ഞദിവസം മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ എറണാകുളത്ത് പഠിക്കുന്ന കൊടുങ്ങൂര്‍ സ്വദേശിനിയായ 19 വയസുള്ള യുവതിയോടൊപ്പം പതിനെട്ടുകാരന്‍ വയനാടിലുണ്ടെന്നു കണ്ടെത്തുന്നത്. ഇതേത്തുടര്‍ന്ന് ഇരുവരെയും മണിമല പോലീസ് സ്റ്റേഷനിലെത്തിച്ചു. യുവതിയെ കൊണ്ടുപോകുന്നതിനായി എറണാകുളത്തു നിന്നും പോലീസും ബന്ധുക്കളുമെത്തിയിരുന്നു. പ്രശ്നങ്ങള്‍ എല്ലാം പറഞ്ഞു തീര്‍ത്തതിനു ശേഷം യുവതിയുടെ ബന്ധുവായ സ്ത്രീ യുവാവിനോട് പ്രകോപനപരമായി സംസാരിച്ചത്രേ. ഇതിന് യുവാവ് മറുപടി പറഞ്ഞുതീരുംമുന്‍പേ യുവതിയുടെ പിതാവും സഹോദരനും ചേര്‍ന്ന് യുവാവിനിട്ട് പൊട്ടിച്ചു. തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും യുവാവിന് ഒന്നും സാധിച്ചില്ല. എന്നാല്‍ ഇതുകണ്ടു നിന്ന യുവാവിന്റെ ബന്ധുക്കള്‍ക്ക് സഹിച്ചില്ല. പോലീസുകാര്‍ക്ക് പുല്ലുവില കല്‍പ്പിക്കാതെയുള്ള പൊരിഞ്ഞ അടിയയായിരുന്നു പിന്നെ നടന്നത്.…

Read More

നാലു വര്‍ഷം പ്രണയിച്ച കാമുകി വിവാഹത്തിന്റെ തലേന്ന് മറ്റൊരു ചെറുപ്പക്കാരനൊപ്പം ഒളിച്ചോടി; പെണ്‍കുട്ടി പോയത് ഫേസ്ബുക്ക് കാമുകനൊപ്പം; നീലേശ്വരത്ത് നടന്ന നാടകീയ സംഭവങ്ങള്‍ ഇങ്ങനെ…

നാലു വര്‍ഷം പ്രണയിച്ച യുവാവുമായുള്ള രഹസ്യവിവാഹം നിശ്ചയിച്ചിരിക്കേ പെണ്‍കുട്ടി മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടി.നിലേശ്വരത്താണു സംഭവം. കാഞ്ഞിരപ്പൊയില്‍ സ്വദേശി നിമിഷയാണു നാലു വര്‍ഷക്കാലം പ്രണയിച്ചകാമുകനെ ഉപേക്ഷിച്ചു വിവാഹത്തിന്റെ തലേദിവസം മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടിയയത്. ചെറുപുഴ പാടിച്ചാല്‍ സ്വദേശിയും ഫേസ്ബുക്ക് കാമുകനുമായ രാജേഷിനെയാണ് നിമിഷ വിവാഹം ചെയ്തത്. പിതാവിന്റെ ബന്ധു കൂടിയായ യുവാവുമായി പെണ്‍കുട്ടി നീണ്ട നാലുവര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ബന്ധുക്കള്‍ ഈ ബന്ധത്തെ അംഗീകരിച്ചിരുന്നില്ല. ഒടുവില്‍ പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയാകുമ്പോള്‍ കല്യാണം നടത്തമെന്നു പെണ്‍വീട്ടുകാര്‍ സമ്മതിക്കുകയായിരുന്നു. പെണ്‍കുട്ടിക്കു 18 വയസായതോടെ വിവാഹഭ്യര്‍ത്ഥനയുമായി ചെറുക്കാന്‍ വീട്ടുകാര്‍ പെണ്ണിന്റ വീട്ടില്‍ എത്തി. എന്നാല്‍ നിമിഷയുടെ മാതാപിതാക്കള്‍ വിവാഹത്തിനു തയാറായിരുന്നില്ല. ഒടുവില്‍ കാമുകന്റെ വീട്ടുകാരുടെ പിന്തുണയോടെയാണു വിവാഹം നടത്താന്‍ തീരുമാനിച്ചത്. വിവാഹത്തിന്റെ തലേദിവസം വൈകുന്നേരം പെണ്‍കുട്ടിയും യുവാവും ബൈക്കില്‍ കാഞ്ഞങ്ങാട് എത്തി വസ്ത്രങ്ങളും വിവാഹത്തിനാവശ്യമുള്ള മറ്റു സാധനങ്ങളും വാങ്ങുകയും ചെയ്തു. തുടര്‍ന്ന് നീലേശ്വരത്ത് എത്തിയ…

Read More

ഭിന്നലിംഗക്കാരി പുരുഷനാണെന്നു പറഞ്ഞ് ഉപേക്ഷിച്ച കാമുകന്‍ വര്‍ഷങ്ങള്‍ക്കു ശേഷം അവള്‍ക്കു സംഭവിച്ച മാറ്റം കണ്ടു വീണ്ടും പിന്നാലെ കൂടി ;22കാരിയുടെ ജീവിതത്തില്‍ സംഭവിച്ചത്…

താന്‍ പ്രേമിച്ച ഭിന്നലിംഗക്കാരി പുരുഷനാണെന്ന് പറഞ്ഞ് ഉപേക്ഷിച്ചു പോയ കാമുകന്‍ ശസ്ത്രക്രിയയിലൂടെ അവളുടെ രൂപം മാറിയപ്പോള്‍ വീണ്ടും തേടിയെത്തി. 22കാരിയായ എറിന്‍ ആന്‍ഡേഴ്‌സനാണ് ഈ അനുഭവം ഉണ്ടായത്. എറിന്‍ ഒരു യുവാവുമായി ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് നേരില്‍ കണ്ടപ്പോള്‍ ഭിന്നലിംഗക്കാരി പുരുഷനാണെന്ന് പറഞ്ഞ് യുവാവ് ബന്ധം ഉപേക്ഷിക്കുകയായിരുന്നു. യുവാവ് ബന്ധം അവസാനിപ്പിച്ച് പോയപ്പോള്‍ തന്റെ ശരീരത്തെ എറിന്‍ പെണ്‍ ശരീരമാക്കി മാറ്റുകയായിരുന്നു.ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പിക്ക് ശേഷമാണ് എറിന്‍ അതി സുന്ദരിയായി മാറിയത്. 28 കാരനായ ജെര്‍ഡ് നോറിസായിരുന്നു ആദ്യം എറിനെ ഉപേക്ഷിക്കുകയും പിന്നീട് വീണ്ടും പ്രണയത്തിലാവുകയും ചെയ്തത്. ഇരുവരും ഫേസ്ബുക്കിലൂടെയാണ് അടുത്തതും പരിചയപ്പെട്ടതും. സാധാരണ സംഭാഷണത്തില്‍ തുടങ്ങിയ ബന്ധം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. എന്നാല്‍ പിന്നീട് ജെര്‍ഡ് തന്നെ ഇത് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. പിരിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷം ഇന്‍സ്റ്റഗ്രാമില്‍ എറിന്‍ പോസ്റ്റ്…

Read More

വരുന്ന എല്ലാവരോടും ‘ഓകെ’ പറയാനാവില്ല; പലരും തേച്ചിട്ടു പോയിട്ടുണ്ട്; തന്റെ പ്രണയാനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് അനുപമ പരമേശ്വരന്‍

തെന്നിന്ത്യയിലെ മിന്നുംതാരം അനുപമ പരമേശ്വരന്‍ മലയാളികള്‍ക്ക് മേരിയാണ്. അല്‍ഫോണ്‍സ് പുത്രന്റെ ഹിറ്റ് ചിത്രം പ്രേമത്തിലെ മേരിയായായിരുന്നു താരത്തിന്റെ രംഗപ്രവേശം. പിന്നീട് തെലുങ്ക് സിനിമയിലേക്ക് കൂടുമാറിയ അനുപമ താന്‍ സിനിമയിലേക്ക് എത്തിയത് അവിചാരിതമായാണെന്ന് പറയുന്നു. കുറെപ്പേര്‍ സിനിമയില്‍ വരാനായി കഷ്ടപ്പെടുന്നുണ്ട്. പക്ഷേ ചിലര്‍ക്ക് അത്രയൊന്നും മിനക്കെടേണ്ടി വരില്ല. താനൊരിക്കലും സിനിമയിലെത്തുമെന്ന് വിചാരിച്ചിരുന്നില്ലെന്നാണ് അനുപമ പറയുന്നത്. അപ്രതീക്ഷിതമായി സംഭവിച്ച ഒരു അദ്ഭുതമാണ് തന്നെ സിനിമയിലെത്തിച്ചതെന്ന് ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ അനുപമ പറയുന്നു. എന്റെ ജീവിതത്തെ മാറ്റിത്തീര്‍ത്തത് അല്‍ഫോണ്‍സാണ്. ഒരുപാട് പെണ്‍കുട്ടികള്‍ക്കിടയില്‍നിന്ന് എന്നെ സിനിമയ്ക്ക് പറ്റിയ ഒരാളായി അദ്ദേഹത്തിന് തോന്നി. ആ ഒരു നിമിഷമാവും ദൈവം എന്നിലേക്ക് ഭാഗ്യം ചൊരിഞ്ഞത്. .. സ്വന്തം വീട്ടിലെ കുട്ടിയെന്നൊരു പരിഗണന തരുന്നുവെന്നും അനുപമ പറയുന്നു. പ്രണയത്തെ കുറിച്ചും തേപ്പിനെ കുറിച്ചുമെല്ലാം നടി മനസുതുറക്കുന്നുണ്ട് അതിങ്ങനെ, പ്രേമത്തിലെ മേരി ജോര്‍ജിനെ തേച്ചുപോയതാണ്. അതുപോലെ ജീവിതത്തിലും…

Read More

ഇതല്ലേ യഥാര്‍ഥ പ്രണയം; പ്രണയിച്ച് വിവാഹം കഴിച്ച് ദിവസങ്ങള്‍ക്കു ശേഷം ഭര്‍ത്താവിന്റെ ശരീരം തളര്‍ന്നു; പക്ഷെ ആ പത്തൊമ്പതുകാരി അവനെ വിട്ടു പോയില്ല; ദമ്പതികളുടെ മകളുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു

കൊച്ചി: മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വീട്ടുകാരറിയാതെ പ്രണയിച്ച് കല്യാണം കഴിച്ച അമ്മയും അച്ഛനെയും പറ്റി മകള്‍ എഴുതിയ ഫേസ്ബുക് പോസ്റ്റ് വൈറല്‍ ആവുന്നു. കോഴിക്കോട് സ്വദേശിനിയായ പെണ്‍കുട്ടിയാണ് തന്റെ മാതാപിതാക്കളുടെ അനശ്വര പ്രണയത്തെകുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്. പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… ഈ കഥ നടക്കുന്നത് കോഴിക്കോട് തിരുവമ്പാടി എന്ന കൊച്ചു ഗ്രാമത്തിലാണ്. മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പ്രണയ വിവാഹംവീട്ടുകാരറിയാതെ ആ പ്രണയജോഡികള് വിവാഹം രജിസ്റ്റര് ചെയ്തു. ഇരുവരും സ്വന്തം വീടുകളിലേക്ക് തിരികെ പോയി.രജിസ്റ്റര് ചെയ്തു മൂന്നാം ദിവസം കാമുകന് തന്റെ പ്രിയതമയുമായി വീട്ടിലേക്ക് കയറിച്ചെന്നപ്പോള് പെട്ടന്നു സ്വന്തം മകന്റെ കൈപിടിച്ചൊരു പെണ്ണ് കയറി വരുന്നതുകണ്ടപ്പോള് ഏതൊരമ്മയെപ്പോലെയും ആ അമ്മയുടെ മനസ്സ് നൊന്തു. മരുമകളെ കൈപിടിച്ചു കയറ്റാന് അവരുടെ മനസ്സനുവദിച്ചില്ല.പകച്ചു നിന്ന ആ പെണ്‍കുട്ടിയെ കരുണാമയനായ അച്ഛന്‍ മരുമകളായി കൈപിടിച്ചു കയറ്റി. ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ആ അമ്മയുടെ…

Read More

ഓരോരോ ആഗ്രഹങ്ങളേ…!…ദിവ്യയ്ക്ക് ശബരിയുടെ കൈപിടിച്ച് മഴ നനഞ്ഞ് നടക്കണം; തങ്ങളുടെ പ്രണയം മതിലുകളിലെ നാരായണിയുടെയും ബഷീറിന്റേതും പോലെന്ന് ശബരീനാഥന്‍

തിരുവനന്തപുരം:യുവ എംഎല്‍എ കെ.എസ് ശബരീനാഥനും തിരുവനന്തപുരം സ്വദേശിനിയും സബ്കളക്ടറുമായ ദിവ്യാ. എസ്. അയ്യരും വിവാഹിതരാകാന്‍ പോവുകയാണ്. ശബരീനാഥന്‍ ഫേസ്ബുക്കിലൂടെ നാട്ടുകാര്‍ക്കു മുമ്പിലാണ് ഈ പ്രണയകഥ ആദ്യമായി വെളിപ്പെടുത്തിയത്. മണ്ഡലത്തില്‍ സജീവസാന്നിധ്യമായ എംഎല്‍എ എപ്പോഴാണ് പ്രേമിക്കാന്‍ സമയം കണ്ടെത്തിയതെന്നായിരുന്നു ചിലരുടെ ചോദ്യം. എതായാലും മുന്‍നിര മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഒരുപോലെ ആഘോഷിച്ച വാര്‍ത്തയായി മാറിയിരിക്കുകയാണ് എംഎല്‍എയുടെയും സബ് കളക്ടറുടെയും പ്രണയം. പബ്ലിക് റിലേഷന്‍സ് വകുപ്പ് അട്ടക്കുളങ്ങര സ്കൂള്‍ മൈതാനത്ത് സംഘടിപ്പിച്ച ഖസാക്കിന്റെ ഇതിഹാസമെന്ന നാടകം കാണാനെത്തിയതാണ് ജീവിതത്തില്‍ വഴിത്തിരിവായതെന്ന് ഇരുവരും പറയുന്നു. പുസ്തകങ്ങളും വായനയുമൊക്കെയാണ് ഇരു ഹൃദങ്ങളെയും തമ്മിലടുപ്പിച്ചതും. ടാഗോറിന്റെയും മിലന്‍ കുന്ദേരയുടെയും രചനകളെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഒടുവില്‍ പ്രണയത്തിലേക്ക് വഴിമാറിയതെന്ന് ദിവ്യ എസ് അയ്യര്‍ പറയുന്നു. എല്ലാം അപ്രതീക്ഷിതമെന്നാണ് ദിവ്യയുടെ പക്ഷം. എന്നാല്‍ തന്റെ പ്രണയത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മതിലുകള്‍ എന്ന സിനിമയിലെ രംഗങ്ങളാണ് ശബരിയുടെ മനസിലേക്ക് ഓടിയെത്തുക. ശബ്ദം…

Read More

ഇനിയുള്ള ജീവിതം അവനുവേണ്ടി..! തന്‍റെ പ്രിയതമനെ കാണാന്‍ ഇറോം ഷര്‍മിള ലണ്ടനി ലേക്ക് പറക്കാനൊരുങ്ങുന്നു; സുരക്ഷയുടെ പേരിൽ കാമുകന്‍റെ വരവ് തടഞ്ഞതിനെ തുടർന്നാണ് ലണ്ടനിലേക്ക് പറക്കുന്നത്

മണിപ്പൂരി സമര നായിക ഇറോം ഷര്‍മിള വിവാഹിതയാകാനൊരുങ്ങുന്നു. ബ്രിട്ടീഷ് പൗരനായ ഗോവക്കാരന്‍ ഡെസ്മണ്ട് കോട്ടീഞ്ഞോ ആണ് ഷര്‍മിളയുടെ പ്രതിശ്രുത വരന്‍. തന്റെ ഭാവി നായകനെ കാണാന്‍ ഇംഗ്ലണ്ടിലേക്കു പറക്കാനൊരുങ്ങുകയാണ് ഇറോം ഇപ്പോള്‍. ബംഗളുരുവിലെ ഒരു തെരുവില്‍ വച്ചാണ് ഇറോമിന്റെ ചിത്രം ഡെസ്മണ്ട് ആദ്യമായി കാണുന്നത്. ഇറോമിന്റെ സമരത്തേക്കുറിച്ച് കേട്ടറിഞ്ഞതു മുതല്‍ ഇറോം ഇയാളുടെ സ്‌നേഹത്തിനു പാത്രമായി. ഇറോമിനെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് ഇരുവരും ആദ്യമായി നേരില്‍ കാണുന്നത്. മണിപ്പൂരില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ഇറോം പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് രാഷ്ട്രീയം വിടുകയാണെന്നു പ്രഖ്യാപിച്ച ഇറോം കുടുംബജീവിതത്തിലേക്കു കടക്കുകയാണെന്ന സൂചനയും നല്‍കിയിരുന്നു.. തന്റെ പ്രണയ സാഫല്യത്തിനായി ഡെസ്മണ്ട് ഇന്ത്യയിലേക്ക് തിരിക്കാന്‍ തുടങ്ങിയപ്പോള്‍ സുരക്ഷാകാര്യങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ സന്ദര്‍ശനാനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് ഡെസ്മണ്ടിനെ കാണാന്‍ ഇംഗ്ലണ്ടിലേക്കു തിരിക്കാന്‍ ഇറോം തീരുമാനിച്ചത്.

Read More

ജയലളിതയോട് എനിക്ക് കടുത്ത പ്രണയമായിരുന്നു; അവസരം കിട്ടിയിട്ടും തുറന്നു പറയാനായില്ല; മനസു തുറന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയോട് തനിക്ക് കടുത്ത പ്രണയമായിരുന്നെന്ന്  ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കട്ജു ഇക്കാര്യം വെളിപ്പെടുത്തിയത്. ജയലളിത അന്തരിച്ചതിനോട് അടുത്ത ദിവസങ്ങളിലും തനിക്ക് ജയയോടുണ്ടായിരുന്ന ആരാധനയും പ്രണയവും തുറന്നു പറഞ്ഞ കട്ജു രംഗത്തു വന്നിരുന്നു. ജസ്റ്റിസ് കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് എന്റെ യൗവന കാലത്ത് ജയ എന്റെ ജീവനായിരുന്നു. അതിസുന്ദരിയായ അവരോടുള്ള പ്രണയം തിരികെ ലഭിക്കാത്തതാണെന്ന് എനിക്കറിയാമായിരുന്നു. എന്റെ പ്രണയത്തെക്കുറിച്ച് ജയയ്ക്കറിയില്ലായിരുന്നു. 1948 ഫെബ്രുവരിയില്‍ ജനിച്ച ജയയും 1946 സെപ്റ്റംബറില്‍ ജനിച്ച ഞാനും തമ്മില്‍ ആദ്യമായി കണ്ടുമുട്ടുന്നത് 2004 നവംബറിലാണ്. മദ്രാസ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കാന്‍ ഞാന്‍ ചെന്നൈയിലെ രാജ്ഭവനില്‍ എത്തിയപ്പോഴായിരുന്നു അത്. അപ്പോള്‍ അവര്‍ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായിരുന്നു. അപ്പോഴും അവര്‍ അതിസുന്ദരിയായിരുന്നു.  ചെറുപ്പത്തില്‍ അവരോടു തോന്നിയ മൃദുവികാരം തുറന്നു പറയാന്‍ എനിക്ക് കഴിഞ്ഞില്ല. അതിന് അനുയോജ്യമായ സന്ദര്‍ഭവുമല്ലായിരുന്നു അത്.…

Read More