ഭിന്നലിംഗക്കാരി പുരുഷനാണെന്നു പറഞ്ഞ് ഉപേക്ഷിച്ച കാമുകന്‍ വര്‍ഷങ്ങള്‍ക്കു ശേഷം അവള്‍ക്കു സംഭവിച്ച മാറ്റം കണ്ടു വീണ്ടും പിന്നാലെ കൂടി ;22കാരിയുടെ ജീവിതത്തില്‍ സംഭവിച്ചത്…

താന്‍ പ്രേമിച്ച ഭിന്നലിംഗക്കാരി പുരുഷനാണെന്ന് പറഞ്ഞ് ഉപേക്ഷിച്ചു പോയ കാമുകന്‍ ശസ്ത്രക്രിയയിലൂടെ അവളുടെ രൂപം മാറിയപ്പോള്‍ വീണ്ടും തേടിയെത്തി. 22കാരിയായ എറിന്‍ ആന്‍ഡേഴ്‌സനാണ് ഈ അനുഭവം ഉണ്ടായത്. എറിന്‍ ഒരു യുവാവുമായി ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തിരുന്നു.

എന്നാല്‍ പിന്നീട് നേരില്‍ കണ്ടപ്പോള്‍ ഭിന്നലിംഗക്കാരി പുരുഷനാണെന്ന് പറഞ്ഞ് യുവാവ് ബന്ധം ഉപേക്ഷിക്കുകയായിരുന്നു. യുവാവ് ബന്ധം അവസാനിപ്പിച്ച് പോയപ്പോള്‍ തന്റെ ശരീരത്തെ എറിന്‍ പെണ്‍ ശരീരമാക്കി മാറ്റുകയായിരുന്നു.ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പിക്ക് ശേഷമാണ് എറിന്‍ അതി സുന്ദരിയായി മാറിയത്. 28 കാരനായ ജെര്‍ഡ് നോറിസായിരുന്നു ആദ്യം എറിനെ ഉപേക്ഷിക്കുകയും പിന്നീട് വീണ്ടും പ്രണയത്തിലാവുകയും ചെയ്തത്. ഇരുവരും ഫേസ്ബുക്കിലൂടെയാണ് അടുത്തതും പരിചയപ്പെട്ടതും.

സാധാരണ സംഭാഷണത്തില്‍ തുടങ്ങിയ ബന്ധം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. എന്നാല്‍ പിന്നീട് ജെര്‍ഡ് തന്നെ ഇത് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. പിരിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷം ഇന്‍സ്റ്റഗ്രാമില്‍ എറിന്‍ പോസ്റ്റ് ചെയ്ത ഫോട്ടോ കണ്ടാണ് ജെര്‍ഡ് മയങ്ങിയത്.എറിന്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി ഒരുങ്ങുകയാണിപ്പോള്‍. എന്തായാലായും പ്രേമം വീണ്ടും പൂവണിഞ്ഞ സന്തോഷത്തിലാണ് എറിന്‍

Related posts