16കാ​രി​യെ കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി​യ​ത് 12 മ​ണി​ക്കൂ​ര്‍ ! എ​ട്ടു​പേ​ര്‍ പി​ടി​യി​ല്‍; പ്ര​തി​ക​ളി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​വ​രും…

രാ​ജ്യ​ത്തെ ന​ടു​ക്കി നി​ര്‍​ഭ​യ മോ​ഡ​ല്‍ സം​ഭ​വം വീ​ണ്ടും. മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ല്‍​ഘ​റി​ല്‍ പ​തി​നാ​റു​കാ​രി​യെ​യാ​ണ് കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി​യ​ത്.

സം​ഭ​വ​ത്തി​ല്‍ എ​ട്ടു പേ​രെ അ​റ​സ്റ്റു ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​ക​ളി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ണ്‍​കു​ട്ടി​യും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ പ്ര​ലോ​ഭി​പ്പി​ച്ച് പാ​ല്‍​ഘ​റി​ലെ ആ​ളൊ​ഴി​ഞ്ഞ ബം​ഗ്ലാ​വി​ല്‍ എ​ത്തി​ക്കു​ക​യും അ​വി​ടെ​വ​ച്ച് എ​ട്ടു പേ​ര്‍ പ​ന്ത്ര​ണ്ട് മ​ണി​ക്കൂ​റോ​ളം തു​ട​ര്‍​ച്ച​യാ​യ ലൈം​ഗി​ക​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നു​മാ​ണ് റി​പ്പോ​ര്‍​ട്ട്.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ണ്‍​കു​ട്ടി പെ​ണ്‍​കു​ട്ടി​യെ ബം​ഗ്ലാ​വി​ലെ​ത്തി​ച്ച​ത്.

തു​ട​ര്‍​ന്ന് ഇ​യാ​ളും മ​റ്റ് ഏ​ഴു പേ​രും അ​ന്ന് രാ​ത്രി മു​ത​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നു​മ​ണി വ​രെ മാ​റി മാ​റി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​വ​രം.

ബം​ഗ്ലാ​വി​ല്‍​വ​ച്ചും പി​ന്നീ​ട് ക​ട​ല്‍​തീ​ര​ത്തി​ന​ടു​ത്തു​ള്ള കു​റ്റി​ക്കാ​ട്ടി​ല്‍​വ​ച്ചും ത​ന്നെ പീ​ഡി​പ്പി​ച്ച​താ​യി പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.

പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യി​ല്‍ പോ​ക്‌​സോ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി എ​ട്ടു​പേ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത് അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Related posts

Leave a Comment