മക്കളുടെ വിവാഹം ഏതു മാതാപിതാക്കളുടെയും സ്വപ്‌നമാണ്. വിവാഹ ദിവസത്തെക്കുറിച്ച് വലിയ സ്വപ്‌നവുമായി നടക്കുന്ന ചെറുപ്പക്കാരുമുണ്ട്. അതിനാല്‍ തന്നെ വിവാഹം ആഡംബരപൂര്‍ണമാക്കാന്‍ മാതാപിതാക്കളും മക്കളും ഒരുപോലെ ശ്രമിക്കാറുമുണ്ട്. അതിനാല്‍ തന്നെ പല വിവാഹങ്ങളും പണക്കൊഴുപ്പിന്റെ മേളമായി മാറുന്നു. ഈ സാഹചര്യത്തിലാണ് ഒരു ന്യൂജന്‍ വിവാഹം ശ്രദ്ധേയമാകുന്നത്. ന്യൂജെന്‍ യുവതയെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ കഴുകിക്കളയുന്ന ഒരു വിവാഹത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് സാഹിത്യകാരി കെ പി സുധീര. സുഹൃത്തിന്റെ മകളുടെ അറേഞ്ച്ഡ് ന്യൂജെന്‍ കല്ല്യാണത്തെ കുറിച്ച കെ പി സുധീര പങ്കുവെച്ച കുറിപ്പ് ഇങ്ങനെ… അമ്പരപ്പിച്ച ഒരു ന്യൂജെന്‍ കല്യാണം ഏറ്റവുമടുത്ത സുഹൃത്ത് ഡോ. വേണു ഗോപാലിന്റെ ക്ഷണക്കത്ത് ഒരു മാസം മുമ്പേ വാട്‌സ് അപ്പിലേക്ക് വന്നു.save date.. Neethu and kamaldev are getting married.. വിവാഹം കോഴിക്കോട് വെച്ചാണെന്ന് അതില്‍ പറയുന്നുണ്ട്. എന്നാല്‍ കല്യാണത്തിന് ക്ഷണമില്ല ! ജനു.12 ന്…
Read MoreTag: MARRIAGE
സ്‌നേഹയുടെ ഇത്തരം സ്വഭാവങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ല ! വെട്ടിത്തുറന്നു പറഞ്ഞ് ശ്രീകുമാര്‍; ആ മൂന്നു കാര്യങ്ങള്‍ വെളിപ്പെടുത്തി സ്‌നേഹയും…
മിനിസ്‌ക്രീനില്‍ ലോലിതനും മണ്ഡോദരിയുമായി തിളങ്ങിയ സ്‌നേഹയും ശ്രീകുമാറും ഒന്നിച്ചത് പ്രേക്ഷകരെയാകെ ആഹ്ലാദിപ്പിച്ചിരുന്നു. ലളിതമായി നടത്താനിരുന്ന വിവാഹച്ചടങ്ങ് വീട്ടുകാരുടെ തീരുമാനപ്രകാരം ആഘോഷമാക്കുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. ഒരു ചാനല്‍ പരിപാടിയിലെത്തിയ ഇരുവരും മനസ്സു തുറക്കുകയാണ്. എടുത്ത തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്ന പ്രകൃതക്കാരനാണ് താനെന്ന് ശ്രീകുമാര്‍ പറയുന്നു. ഏത് കാര്യമായാലും തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കാറുണ്ട്. സംവിധായകനെ മാറ്റിയതോടെ പ്രോഗ്രാമില്‍ നിന്നും തന്നെയും മാറ്റിയ സംഭവമുണ്ടായിട്ടുണ്ട്. അദ്ദേഹത്തോടുള്ള അടുപ്പവും കടപ്പാടും കാരണമാണ് താന്‍ അദ്ദേഹത്തിനൊപ്പം നിന്നത്. അക്കാരണത്താല്‍ തന്നെ മാറ്റിയ സംഭവങ്ങളുണ്ട്. വന്ന വഴിയും തന്നെ പരിചയപ്പെടുത്തിയവരെയുമൊക്കെ മറന്നുള്ള പോക്ക് തനിക്ക് താല്‍പര്യമില്ലെന്ന് അദ്ദേഹം പറയുന്നു. തങ്ങള്‍ക്ക് രണ്ടാള്‍ക്കും തമ്മില്‍ ഇഷ്ടമില്ലാത്ത ചില കാര്യങ്ങളെക്കുറിച്ചും സ്‌നേഹ തുറന്നു പറഞ്ഞു. രാവിലെ മുതല്‍ വൈകുന്നേരം വരെ ഭക്ഷണം കഴിച്ചില്ലെങ്കിലും ശ്രീക്ക് പ്രശ്നമില്ല. ഇത് തനിക്ക് പറ്റില്ല. പുള്ളി കഴിച്ചില്ലെങ്കിലും തനിക്ക് മേടിച്ച് തരണം…
Read Moreചേര്‍ത്തല സ്വദേശികളായ ശാലിനിയുടെയും പ്രസാദിന്റെയും വിവാഹം അസാധുവാക്കാന്‍ നാടകം കളിച്ച് വീട്ടുകാര്‍;യുവതിയ്ക്ക് മാനസിക രോഗമെന്ന് കാണിച്ച് സര്‍ട്ടിഫിക്കറ്റ് സഹിതം വീട്ടുകാരുടെ പരാതി; കള്ളി പൊളിച്ചടുക്കി ഹൈക്കോടതി
കമിതാക്കളുടെ പ്രണയ വിവാഹത്തിന് തടയിടാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കളിച്ച നാടകം പൊളിച്ചടുക്കി മജിസ്‌ട്രേറ്റ്. പെരിന്തല്‍മണ്ണയില്‍ ബിഡിഎസ് വിദ്യാര്‍ഥിനിയെ മാനസിക രോഗിയാക്കിത്തീര്‍ക്കാന്‍ വീട്ടുകാര്‍ കളിച്ച നാടകത്തിനു സമാനമായ സംഭവമാണ് ഇപ്പോള്‍ ആലപ്പുഴയില്‍ നിന്നു പുറത്തു വന്നിരിക്കുന്നത് ആലപ്പുഴ സ്വദേശികളുടെ പ്രണയ വിവാഹത്തെ എതിര്‍ത്ത വീട്ടുകാര്‍ യുവതിക്ക് മാനസിക രോഗമുണ്ടെന്ന സര്‍ട്ടിഫിക്കറ്റുമായി കോടതിയെ സമീപിച്ചപ്പോള്‍ ലഭിച്ച ഉത്തരവ് ഹൈക്കോടതി റദ്ദു ചെയത്ു.യുവതിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പരിശോധിപ്പിച്ച് ചികിത്സ നല്‍കണമെന്ന മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. മതിയായ തെളിവുകളില്ലാതെയാണ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടതെന്നും ഇത് ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. നിയമ വിരുദ്ധവും യുക്തി രഹിതവുമായ ഉത്തരവ് ഭരണഘടന ഉറപ്പു നല്‍കുന്ന അന്തസോടെ ജീവിക്കാനുള്ള അവകാശം, സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശം എന്നിവയിലുള്ള കടന്നു കയറ്റമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. യുവതിക്ക് മനോരോഗമുണ്ടെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് കൗണ്‍സലിംഗില്‍ ഡോക്ടറേറ്റുള്ള ഒരാളാണ്. ഇയാള്‍ ഡോക്ടറോ…
Read Moreരമ്യ നമ്പീശന്റെ കല്യാണമായോ ? ചിത്രങ്ങള്‍ സഹിതം പ്രചരിക്കുന്ന വാര്‍ത്തകളോട് രമ്യയുടെ മറുപടി ഇങ്ങനെ…
രമ്യ നമ്പീശന്റെ കല്യാണം കഴിഞ്ഞോയെന്നാണ് ഇപ്പോള്‍ ചിലര്‍ ചോദിക്കുന്നത്. വിവാഹ വേഷമണിഞ്ഞുള്ള രമ്യയുടെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെയാണ് ഈ ചോദ്യമുയര്‍ന്നത്. വിവാഹം കഴിഞ്ഞെങ്കില്‍ വരന്‍ ആര്, എന്തു ചെയ്യുന്നു എന്നിങ്ങനെയായി ആരാധകരുടെ സംശയം. ഇപ്പോഴിതാ എല്ലാ ചോദ്യങ്ങള്‍ക്കും രമ്യ തന്നെ മറുപടി നല്‍കുകയാണ്. തന്റെ കല്യാണമല്ലെന്നും പ്രചരിക്കുന്നത് പുതിയ ചിത്രത്തില്‍ നിന്നുമുള്ള ഫോട്ടോയാണെന്നും താരം വ്യക്തമാക്കിയിരിക്കുകയാണ്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ വിശദീകരണം.ബദ്രി വെങ്കിടേഷ് സംവിധാനം ചെയ്യുന്ന തമിഴ് സിനിമയില്‍ നിന്നുമുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്. റിയോ രാജാണ് ചിത്രത്തിലെ നായകന്‍. സിനിമയ്ക്ക് ഇതുവരെയും പേരിട്ടിട്ടില്ല. യുവന്‍ ശങ്കര്‍ രാജയുടേതാണ് ചിത്രത്തിന്റെ സംഗീതം. എ.സി കരുണാമൂര്‍ത്തിയാണ് തിരക്കഥ. എം.എസ്. ഭാസ്‌കര്‍, ആടുകളം നരേന്‍, രേഖ, റോബോ ശങ്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. നോര്‍ത്ത് ചെന്നൈയിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുമാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. എന്തായാലും നിരവധി ആളുകളാണ്…
Read Moreഒരു കൗതുകത്തിനു ചെയ്തതാ പക്ഷെ ! ഫേസ്ബുക്കിലൂടെ വിവാഹം ക്ഷണിച്ചു; വിവാഹദിവസം വീടിന്റെ പടികടന്നു വന്ന ആളെകണ്ട് ഓട്ടോഡ്രൈവറായ വരന്‍ ഞെട്ടി…
ഫേസ്ബുക്ക് ഫ്രണ്ട്‌സിനെയെല്ലാം വിവാഹം ക്ഷണിക്കുന്നത് ഇപ്പോള്‍ പതിവുള്ള കാര്യമാണ്. പിന്നെ പല പ്രമുഖരെയും ഫേസ്ബുക്കിലൂടെ വിവാഹം ക്ഷണിക്കാറുമുണ്ട്. എന്നാല്‍ അടുത്ത സുഹൃത്തുക്കളല്ലാതെ ഒട്ടുമിക്ക ആളുകളും ഫേസ്ബുക്ക് ക്ഷണം സ്വീകരിച്ച് വരാറില്ലയെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ തന്റെ വിവാഹ ദിവസം വീട്ടിലേക്ക് കയറിവന്ന ആളെ കണ്ട് ഓട്ടോ ഡ്രൈവര്‍ രാകേഷിന്റെ കണ്ണു തള്ളിപ്പോയി. കാസര്‍കോട് ജില്ലാകളക്ടറായിരുന്നു ആ അപ്രതീക്ഷിത അതിഥി. എല്ലാവരെയും ഫേസ്ബുക്കിലൂടെ ക്ഷണിച്ച കൂട്ടത്തില്‍ കളക്ടറെയും രാകേഷ് ക്ഷണിച്ചിരുന്നു.എങ്കിലും വീട് തേടിപ്പിടിച്ച് കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു എത്തുമെന്ന് ഒട്ടും പ്രതീക്ഷിച്ചതല്ല. വിവാഹ വീട്ടില്‍ ചെന്ന കാര്യം കളക്ടറും പോസ്റ്റി. ഈ പോസ്റ്റ് കാസര്‍കോട്ട് വൈറലായിരിക്കയാണ്.കളക്ടറുടെ പോസ്റ്റിലും കാര്യമുണ്ട്. ഭര്‍ത്താവ് മരിച്ച ഏഴ് വയസ് പ്രായമുള്ള മകളുള്ള യുവതിയെ രാകേഷ് വിവാഹം കഴിച്ച് കൂടെ താമസിപ്പിക്കാന്‍ തീരുമാനിച്ചു. ഈ മാതൃകയാണ് കളക്ടറെ ആ വീട്ടിലേയ്ക്ക് ആകര്‍ഷിച്ചത്. ഭര്‍ത്താവ്…
Read Moreവിവാഹപന്തല്‍ പൊളിച്ചടുക്കി ! കുടിവെള്ളത്തിലും ഭക്ഷണത്തിലും കരി ഓയില്‍ കലര്‍ത്തി വിവാഹം മുടക്കി ! പെണ്‍കുട്ടിയുടെ മാതാവിനോടുള്ള പക അയല്‍വാസി തീര്‍ത്തതിങ്ങനെ…
വിവാഹപന്തല്‍ അലങ്കോലമാക്കുകയും ഭക്ഷണസാധനങ്ങളിലും കുടിവെള്ളത്തിലും കരി ഓയില്‍ ഒഴിക്കുകയും ചെയ്ത സംഭവത്തിലെ മുഖ്യപ്രതി പിടിയില്‍. ആനക്കുഴിയില്‍ സാംസ്‌കാരികനിലയത്തിലൊരുക്കിയ കിഴക്കേടത്ത് വീട്ടില്‍ സീമയുടെ മകളുടെ വിവാഹപ്പന്തലും ഭക്ഷണസാധനങ്ങളുമാണ് പ്രതി നശിപ്പിച്ചത്. സാംസ്‌കാരികനിലയത്തിനു സമീപം താമസിക്കുന്ന കുന്നുങ്ങവീട്ടില്‍ വൈശാഖിനെ(23)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വൈശാഖിന് സീമയോടുള്ള പൂര്‍വവൈരാഗ്യമാണ് സംഭവത്തിനുപിന്നിലെന്നുപറയുന്നു. സമീപത്തെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. എല്ലാദിവസവും കൂടുതല്‍സമയം ഫോണ്‍വിളിക്കുന്ന പ്രതി, സംഭവദിവസം പുറത്തേക്കുള്ള വിളികള്‍ കുറച്ചതാണ് സംശയത്തിനിടനല്കിയത്. അന്നേദിവസം പ്രതി വിളിച്ച കോളുകളുടെ വിശദാംശങ്ങള്‍ പരിശോധിച്ച പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കുറ്റസമ്മതം നടത്തി. വിവാഹം അലങ്കോലമാക്കാന്‍ ഉപയോഗിച്ചശേഷം ബാക്കിവന്ന കരിഓയിലും മണ്ണെണ്ണയും മേല്‍മുരിങ്ങോടിയില്‍ പ്രതിയുടെ വേസ്റ്റ് ടാങ്കില്‍നിന്ന് കണ്ടെടുക്കുകയും ചെയ്തു. പ്രതിയെ പോലീസ് വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.
Read Moreനൃത്താധ്യാപികയായ ട്രാന്‍സ് വുമണ്‍ ശിഖയെ ജീവിതസഖിയാക്കി മിസ്റ്റര്‍ കേരള പ്രവീണ്‍ ! ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഇരുവരും പ്രണയത്തിലായത് ഫേസ്ബുക്ക് വഴി; തൃശ്ശൂര്‍ മാരിയമ്മന്‍ കോവിലില്‍ വച്ച് വിവാഹവും…
ട്രാന്‍സ് വുമണ്‍ ശിഖയെ ജീവിത സഖിയാക്കി മിസ്റ്റര്‍ കേരള. കഴിഞ്ഞ മിസ്റ്റര്‍ കേരള മത്സരത്തില്‍ 60 കിലോഗ്രാം വിഭാഗത്തില്‍ ഒന്നാംസ്ഥാനം നേടിയ പടിയൂര്‍ മുളങ്ങില്‍ പുഷ്‌കരന്റെ മകന്‍ പ്രവീണ്‍ (33) ആണ് ആലപ്പുഴ ചെങ്ങാലൂര്‍ സ്വദേശിനിയും നൃത്താധ്യാപികയുമായ ശിഖ (34)യെ വധുവായി സ്വീകരിച്ചത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ പ്രവീണ്‍ ഫേസ്ബുക്കിലൂടെയാണ് ഡിവൈഎഫ്‌ഐ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം യൂണിറ്റ് പ്രസിഡന്റു കൂടിയായ ശിഖയെ പരിചയപ്പെട്ടത്. പരിചയം പ്രണയമാവുകയായിരുന്നു സംഘടനാ പ്രവര്‍ത്തനത്തിലെ കൂടിക്കാഴ്ച്ചകളും ഫേസ്ബുക്കിലെ പരിചയവുമാണ് ഇവരുടെ വിവാഹത്തിലേക്ക് നയിച്ചത്. കഴിഞ്ഞമാസം തൃശ്ശൂര്‍ മാരിയമ്മന്‍കോവിലില്‍ ഇവര്‍ വിവാഹിതരായി. തുടര്‍ന്ന് തിരുവനന്തപുരം രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. രണ്ടുപേരുടെയും വീട്ടുകാര്‍ വിവാഹത്തിന് പിന്തുണ നല്‍കിയതായി പ്രവീണ്‍ പറഞ്ഞു. വിവാഹം ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിച്ചത് പ്രവീണ്‍ തന്നെയായിരുന്നു. പൂച്ചിന്നിപ്പാടം എംപവര്‍ ജിമ്മില്‍ ട്രെയിനറായി ജോലിചെയ്യുന്ന പ്രവീണ്‍ ഈ വര്‍ഷത്തെ മിസ്റ്റര്‍ ഇന്ത്യാ മത്സരത്തില്‍ പങ്കെടുക്കാനുള്ള…
Read Moreഇനിയുള്ള എന്റെ യാത്രയില്‍ കൂട്ടുവരാന്‍ ഒരാള്‍ കൂടി ! നടന്‍ ഭഗത് മാനുവല്‍ വീണ്ടും വിവാഹിതനായി ! വിവാഹ വിശേഷങ്ങള്‍ ഇങ്ങനെ…
യുവനടന്‍ ഭഗത് മാനുവല്‍ രണ്ടാമതും വിവാഹിതനായി. കോഴിക്കോട് സ്വദേശിനി ഷെലിന്‍ ചെറിയാന്‍ ആണ് വധു. ഭഗതിന്റെ രണ്ടാം വിവാഹമാണ് ഇത്. ആദ്യ ഭാര്യയായ ഡാലിയയില്‍ നിന്ന് വിവാഹമോചനം നേടിയിരുന്നു. ഇരുവര്‍ക്കും ഒരു മകന്‍ ഉണ്ട്. ഷെലിന്റെയും രണ്ടാം വിവാഹമാണ്. ആ ബന്ധത്തില്‍ അവര്‍ക്ക് ഒരു മകനുണ്ട്. മക്കള്‍ക്കൊപ്പം നില്‍ക്കുന്ന ഇരുവരുടെയും ചിത്രവും ഭഗത് ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചു. ഇനിയുള്ള യാത്രയില്‍ ഒരാള്‍ കൂടി എന്ന അടിക്കുറിപ്പോടെയാണ് ഭഗത് ചിത്രം പങ്കുവച്ചത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ഭഗത് സിനിമാലോകത്ത് എത്തുന്നത്. പിന്നീട് ഡോക്ടര്‍ ലൗ, തട്ടത്തിന്‍ മറയത്ത്, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു.
Read Moreഎന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ് ചമഞ്ഞ് കല്യാണം കഴിച്ചത് ഏഴുപേരെ; വിവാഹ വാഗ്ദാനം നല്‍കി ആറുപേരുമായി ശാരീരിക ബന്ധം; തട്ടിപ്പു വീരന്‍ പോലീസിന്റെ കെണിയില്‍ വീണതിങ്ങനെ…
എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ്(ഏറ്റുമുട്ടല്‍ വിദഗ്ധന്‍) ആണെന്ന് വിശ്വസിപ്പിച്ച് ഏഴു കെട്ടിയ യുവാവ് പിടിയില്‍. നഗരത്തില്‍ ടെലിമാര്‍ക്കറ്റിംഗ് സ്ഥാപനം നടത്തുന്ന തിരുപ്പൂര്‍ സ്വദേശി രാജേഷ് പ്രിഥിയാണ് അവസാനം കുടുങ്ങിയത്. ഏഴു വിവാഹങ്ങള്‍ക്കു പുറമെ വിവാഹ വാഗ്ദാനം നല്‍കി ആറുപേരുമായി ഇയാള്‍ ശാരീരിക ബന്ധം തുടരുന്നതായും ഏഗ്മോര്‍ പൊലീസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞു. ഏറ്റുമുട്ടല്‍ വിദഗ്ധനായ പൊലീസുകാരനാണെന്നു പരിചയപെടുത്തിയാണ് ഏഴുപേരെയും വിവാഹം കഴിച്ചത്. ചെന്നൈ തിരുച്ചിറപ്പള്ളി കോയമ്പത്തൂര്‍ തിരുപ്പൂര്‍ തിരുപ്പതി എന്നിവടങ്ങളിലെ സ്ത്രീകളാണ് ഇയാളുടെ കെണിയില്‍ വീണത്. നഗരത്തിലെ നെല്‍സണ്‍ മണിക്കാം റോഡില്‍ ഇയാള്‍ നടത്തുന്ന ടെലിമാര്‍ക്കറ്റിംഗ് സ്ഥാപനത്തിന്റെ മറവിലായിരന്നു തട്ടിപ്പ്. യുണിഫോമില്‍ നില്‍ക്കുന്ന ഫോട്ടോകള്‍ കാണിച്ചായിരുന്നു ഇരകളെ കെണിയില്‍ വീഴ്ത്തിയിരുന്നത്. ഏറ്റുമുട്ടല്‍ കേസുകളില്‍ മടുത്താണ് ജോലി ഉപേക്ഷിച്ചതെന്നും പറഞ്ഞു വിശ്വസിപ്പിക്കും. ജൂണ്‍ 30 ന് പതിനെട്ടുകാരിയുടെ മാതാപിതാക്കള്‍ എഗ്മോര്‍ പൊലീസിനു നല്‍കിയ പരാതിയിലാണ് പെരുങ്കള്ളന്റെ ചുരുളഴിഞ്ഞത്. ഇയാളുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന…
Read Moreകാഴ്ചയില്‍ ഹൈക്ലാസ് പക്ഷെ കയ്യിലിരിപ്പ് ലോക്ലാസ് ! വിവാഹം മുടക്കാന്‍ വധുവിന്റെ വീട്ടിലെത്തി മധ്യവയസ്‌ക; അപരിചിതയായ സ്ത്രീയുടെ ഉദ്ദേശ്യമെന്തെന്ന് എത്തുംപിടിയും കിട്ടാതെ വരന്റെ വീട്ടുകാര്‍
ഗാന്ധിനഗര്‍: വധുവിന്റെ വീട്ടിലും വിവാഹ വേദിയിലും എത്തി കല്യാണം മുടക്കാന്‍ ശ്രമിച്ച മധ്യവയസ്‌കയെ പോലീസ് കസ്റ്റഡിയിലെടുത്ത് ബന്ധുക്കള്‍ക്കൊപ്പം പറഞ്ഞുവിട്ടു. അന്‍പത് കഴിഞ്ഞ സ്ത്രീയാണ് തന്നെ വിവാഹം ചെയ്തില്ലെങ്കില്‍ കല്യാണം മുടക്കുമെന്നു പറഞ്ഞ് രംഗത്തു വന്നത്. വരനും വീട്ടുകാര്‍ക്കും ഒരു പരിചയവുമില്ലാത്ത സ്ത്രീ എന്തിനാണ് വിവാഹം മുടക്കാന്‍ വന്നതെന്ന ചിന്തയിലാണ്. മെഡിക്കല്‍ കോളജിനടുത്തുള്ള നവവധുവിന്റെ വീട്ടിലാണ് സ്ത്രീ ആദ്യം എത്തിയത്. വിവാഹം കഴിക്കുവാന്‍ പോകുന്ന വരനുമായി പ്രണയത്തിലായിരുന്നെന്നും അതിനാല്‍ എന്നെ വിവാഹം ചെയ്തില്ലെങ്കില്‍ ഈ വിവാഹം താന്‍ മുടക്കും എന്നു പറഞ്ഞാണ് എത്തിയത്. ആദ്യം നവവധുവും ബന്ധുക്കളും ആശങ്കപ്പെട്ടെങ്കിലും 50 വയസിന് മേല്‍ പ്രായമുള്ളതും വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും ഉന്നത കുടുംബത്തിലേതെന്ന് തോന്നിയതിനാല്‍ വധുവിന്റെ വീട്ടുകാര്‍ വരന്റെ വീട്ടുകാരുമായി ബന്ധപ്പെട്ടു. മെഡിക്കല്‍ കോളജ് കസ്തൂര്‍ബാ ജംഗ്ഷന് സമീപം വര്‍ഷങ്ങളായി വാടകയ്ക്ക് താമസിക്കുകയാണ് വധുവിന്റെ കുടുംബം. വരന്‍ കോട്ടയം സ്വദേശിയും. ഈ…
Read More