പുള്ളിപ്പുലി രണ്ടു കുട്ടികളെ കടിച്ചുകൊന്നു

ല​​​​​ഖിം​​​​​പു​​​​​ർ​​​​​ഖേ​​​​​രി: ല​​​​​ഖിം​​​​​പു​​​​​ർ ഖേ​​​​​രി, ബ​​​​​ഹ​​​​​റാ​​​​​യി​​​​​ച് ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ൽ പു​​​​​ള്ളി​​​​​പ്പു​​​​​ലി ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ ര​​​​​ണ്ടു കു​​​​​ട്ടി​​​​​ക​​​​​ൾ മ​​​​​രി​​​​​ച്ചു. ല​​​​​ഖിം​​​​​പു​​​​​ർ​​​​​ഖേ​​​​​രി​​​​​യി​​​​​ലെ ഭോ​​​​​ഝി​​​​​യ ഗ്രാ​​​​​മ​​​​​ത്തി​​​​​ൽ വീ​​​​​ടി​​​​​നു​​​​​ മു​​​​​ന്നി​​​​​ൽ ക​​​​​ളി​​​​​ച്ചു​​​​​കൊ​​​​​ണ്ടി​​​​​രു​​​​​ന്ന ഏ​​​​​ഴു​​​​​വ​​​​​യ​​​​​സു​​​​​ള്ള സാ​​​​​നി​​​​​യ​​​​​യെ ആ​​​​​ണ് പു​​​​​ലി ആ​​​​​ക്ര​​​​​മി​​​​​ച്ചു കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​ത്. തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച രാ​​​​​ത്രി ഏ​​​​​ഴി​​​​​നാ​​​​​യി​​​​​രു​​​​​ന്നു സം​​​​​ഭ​​​​​വം. വീ​​​​​ടി​​​​​നു ​​​​​സ​​​​​മീ​​​​​പ​​​​​ത്തെ ക​​​​​രി​​​​​ന്പു​​​​​പാ​​​​​ട​​​​​ത്തു​​​​​നി​​​​​ന്ന് ഇ​​​​​ന്ന​​​​​ലെ സാ​​​​​നി​​​​​യ​​​​​യു​​​​​ടെ മൃ​​​​​ത​​​​​ദേ​​​​​ഹം ക​​​​​ണ്ടെ​​​​​ടു​​​​​ത്തു. ബ​​​​​ഹ​​​​​റാ​​​​​യി​​​​​ച്ചി​​​​​ലെ ഭ​​​​​ദ​​​​​രി​​​​​യ ഗ്രാ​​​​​മ​​​​​ത്തി​​​​​ൽ ഏ​​​​​ഴു​​​​​വ​​​​​യ​​​​​സു​​​​​കാ​​​​​ര​​​​​ൻ രോ​​​​​ഹി​​​​​താ​​​​​ണ് പു​​​​​ള്ളി​​​​​പ്പു​​​​​ലി​​​​​യു​​​​​ടെ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ മ​​​​​രി​​​​​ച്ച​​​​​ത്. തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച രാ​​​​​ത്രി 7.30ന് ​​​​​വീ​​​​​ടി​​​​​നു​​​​​സ​​​​​മീ​​​​​പ​​​​​ത്തെ പാ​​​​​ട​​​​​ത്തു​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്പോ​​​​​ൾ രോ​​​​​ഹി​​​​​തി​​​​​നെ പു​​​​​ലി ആ​​​​​ക്ര​​​​​മി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. രോ​​​​​ഹി​​​​​ത് അ​​​​​ല​​​​​മു​​​​​റ​​​​​യി​​​​​ട്ടു ക​​​​​ര​​​​​ഞ്ഞ​​​​​തോ​​​​​ടെ നാ​​​​​ട്ടു​​​​​കാ​​​​​രെ​​​​​ത്തു​​​​​ന്ന​​​​​തു​​​​​ക​​​​​ണ്ട് പു​​​​​ലി കു​​​​​ട്ടി​​​​​യെ ക​​​​​ടി​​​​​ച്ചു​​​​​വ​​​​​ലി​​​​​ച്ച് ക​​​​​രി​​​​​ന്പി​​​​​ൻ​​​​​പാ​​​​​ട​​​​​ത്തേ​​​​​ക്കു മ​​​​​റ​​​​​ഞ്ഞു. പി​​​​​ന്നീ​​​​​ടു ന​​​​​ട​​​​​ത്തി​​​​​യ തെ​​​​​ര​​​​​ച്ചി​​​​​ലി​​​​​ലാ​​​​​ണ് മൃ​​​​​ത​​​​​ദേ​​​​​ഹം ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​ത്.

Read More