15 ദിവസത്തിനകം മുഴുവന്‍ തൊഴിലാളികളെയും സ്വദേശത്ത് എത്തിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി സുപ്രീം കോടതി ! ഉത്തരവ് കേന്ദ്രത്തിനു മാത്രമല്ല സംസ്ഥാനങ്ങള്‍ക്കും ബാധകം…

രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ കുടിയേറ്റ തൊഴിലാളികളെയും എത്രയും പെട്ടെന്ന് സ്വദേശങ്ങളില്‍ എത്തിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി സുപ്രീം കോടതി. ഇതിനായി 15 ദിവസത്തെ സാവകാശമാണ് കോടതി അനുവദിച്ചിരിക്കുന്നത്. കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥ സംബന്ധിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്‌കെ കൗള്‍ എന്നിവരുടെ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. അതേസമയം, കുടിയേറ്റ തൊഴിലാളികളുടെ യാത്രയ്ക്കായി ജൂണ്‍ മൂന്ന് വരെ 4200 ശ്രമിക് ട്രെയിനുകള്‍ ഓടിച്ചതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത കോടതിയെ അറിയിച്ചു. എത്ര തൊഴിലാളികളെ ഇനിയും നാടുകളിലേക്ക് എത്തിക്കാനുണ്ടെന്നും എത്ര ട്രെയിനുകള്‍ വേണ്ടി വരുമെന്നതും സംസ്ഥാന സര്‍ക്കാരുകള്‍ക്കേ പറയാന്‍ സാധിക്കൂവെന്നും അദ്ദേഹം കോടതിയോട് പറഞ്ഞു. ഒരു കോടിയിലധികം കുടിയേറ്റ തൊഴിലാളികളെ അവരുടെ ജന്മദേശങ്ങളിലെത്തിച്ചിട്ടുണ്ടെന്നും ഉത്തര്‍പ്രദേശിലേക്കും ബിഹാറിലേക്കുമാണ് ഏറ്റവും കൂടുതല്‍ ശ്രമിക് ട്രെയിനുകള്‍ ഓടിയതെന്നും മെഹ്ത വിശദീകരിച്ചു.

Read More

റോഡരുകില്‍ സുഹൃത്തിന്റെ മടിയില്‍ തളര്‍ന്നു വീണ കുടിയേറ്റ തൊഴിലാളിയുടെ ചിത്രം ചര്‍ച്ചയാകുന്നു ! ഈ ചിത്രത്തിനു പിന്നിലെ കഥ അതീവ ദയനീയം…

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന നിരവധി തൊഴിലാളികളാണ് എങ്ങനെയും സ്വന്തം നാട്ടിലേക്ക് എത്തിപ്പെടാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇങ്ങനെ നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്ന പലരും യാത്രയ്ക്കിടെ മരണമടയുകയും ചെയ്യുന്നുണ്ട്. നാട്ടിലേക്കുള്ള മടക്കയാത്രയില്‍ സുഹൃത്തിന്റെ മടിയില്‍ തളര്‍ന്നു വീണു കിടക്കുന്ന കുടിയേറ്റ തൊഴിലാളിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ഉത്തര്‍പ്രദേശിലേയക്കുള്ള മടക്കയാത്രയില്‍ മധ്യപ്രദേശിലെ ശിവപുരി ജില്ലയിലുള്ള റോഡരികിലാണ് കുടിയേറ്റ തൊഴിലാളി തളര്‍ന്നു വീണത്. നാട്ടിലേയ്ക്ക് മടങ്ങാനുള്ള കുടിയേറ്റ തൊഴിലാളികളുടെ അതിദയനീയതയില്‍ കണ്ണീര്‍ ഒഴുക്കാതിരിക്കാനാകില്ലെന്ന കോടതികളുടെ വാക്കുകള്‍ ഓരോ ദിവസവും അന്വര്‍ത്ഥമാകുന്ന കാഴ്ചയാണ്. മണിക്കൂറുകള്‍ക്ക് ശേഷം 24കാരനായ യുവാവ് ആശുപത്രിയില്‍വച്ച് മരണപ്പെടുകയും ചെയ്തു. അതിതീവ്ര ചൂടിനെ തുടര്‍ന്നുണ്ടായ സങ്കീര്‍ണതകളാണ് തൊഴിലാളിയുടെ മരണത്തില്‍ അവസാനിച്ചത്. ഗുജറാത്തില്‍ നിന്ന് ഉത്തര്‍പ്രദേശിലേയ്ക്കുള്ള മടക്കയാത്രയില്‍ പെട്ട സംഘത്തിലുള്ള തൊഴിലാളിയായിരുന്നു 24 കാരനായ അമൃത്. ട്രക്കിലായിരുന്നു ഇവരുടെ യാത്ര. സൂറത്തിലുള്ള ഫാക്ടറിയിലെ ജോലി…

Read More

ഇതാവണമെടാ സൂപ്പര്‍സ്റ്റാര്‍ ! ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ പത്തു ബസ് ഏര്‍പ്പെടുത്തി നടന്‍ സോനു സൂദ്;നടന്റെ മാതൃകാപരമായ പ്രവൃത്തികള്‍ ഇങ്ങനെ…

കോവിഡ് 19 മഹാമാരിയെത്തുടര്‍ന്ന് ഇതരസംസ്ഥാനങ്ങൡ കുടുങ്ങിയ തൊഴിലാളികള്‍ക്ക് വീടുകളിലേക്ക് മടങ്ങാന്‍ പത്തു ബസുകള്‍ ഏര്‍പ്പാടാക്കി നടന്‍ സോനു സൂദ്. ലോക്ഡൗണില്‍ മഹാരാഷ്ട്രയില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് പോകാനായി പത്തു ബസ്സാണ് ഏര്‍പ്പാടാക്കിയത്. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഒഡിഷ, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്ക് പോകാനായാണ് ബസ് ഒരുക്കിയത്. ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പ്രശംസകളുമായി ആരാധകരും താരങ്ങളുമടക്കം രംഗത്തെത്തി. നിന്നില്‍ അഭിമാനിക്കുന്നുവെന്നാണ് സംവിധായികയും നിര്‍മ്മാതാവുമായ ഫറ ഖാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. നിരവധി പാവപ്പെട്ടവര്‍ക്ക് താരം ദിവസവും ഭക്ഷണം കൊടുക്കുന്നുണ്ട്. നേരത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി ആറ് നിലയുള്ള തന്റെ ഹോട്ടല്‍ വിട്ടു കൊടുക്കുകയും ചെയ്തിരുന്നു.

Read More

കേരളത്തില്‍ നിന്ന് മടങ്ങിയ ‘അതിഥികള്‍’ നാട്ടില്‍ പട്ടിണിയില്‍ ! ക്യാമ്പുകളില്‍ നിന്ന് കേരളത്തിലെ മുതലാളിമാരെ വിളിച്ച് കദനകഥ പറയുന്നവരുടെ എണ്ണം കൂടുന്നു…

കേരള സര്‍ക്കാര്‍ മലയാളികളേക്കാള്‍ കരുതല്‍ നല്‍കിയാണ് ലോക്ക്ഡൗണ്‍ കാലത്ത് ഇതര സംസ്ഥാന തൊഴിലാളികളെ പരിചരിച്ചിരുന്നത്. ഇവര്‍ക്ക് നാട്ടിലേക്ക് പോകാന്‍ ട്രെയിന്‍ സൗകര്യവും ഏര്‍പ്പെടുത്തിക്കൊടുത്തു. എന്നാല്‍ ഇങ്ങനെ നാട്ടിലെത്താന്‍ തിടുക്കം കാട്ടിയ തൊഴിലാളികളില്‍ ഭൂരിഭാഗവും ഇപ്പോള്‍ നാട്ടിലെ ക്യാമ്പുകളില്‍ കഴിയുകയാണ്. വേണ്ടത്ര ഭക്ഷണമോ മറ്റു സൗകര്യങ്ങളോ ഒന്നും ഇവര്‍ക്ക് ലഭിക്കുന്നുമില്ല. പലരും തങ്ങളുടെ ദുരവസ്ഥ കേരളത്തിലെ സുഹൃത്തുക്കളെയും മറ്റും അറിയിക്കുന്നുണ്ട്. കേരളത്തില്‍നിന്നു ബിഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കു പോയ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കാണ് ഈ ദുര്യോഗമുണ്ടായിരിക്കുന്നത്. ബിഹാറിലെ കടിഹാര്‍ ജില്ലയിലെ ഒരു ക്യാംപില്‍ കഴിയുന്ന കേരളത്തില്‍നിന്നു പോയവരുള്‍പ്പെടെയുള്ള 90 നടുത്ത് തൊഴിലാളികള്‍ നേരത്തിന് ഭക്ഷണമോ കുടിവെള്ളമോ പോലും ലഭിക്കാതെ കഷ്ടപ്പെടുകയാണ്. കേരളത്തില്‍ തിരൂരില്‍നിന്നു പുറപ്പെട്ടവരുള്‍പ്പെടെ 34 പേരാണ് കടിഹാറിലെ നൗറസിയ സ്‌കൂളിലെ ക്യാംപിലുള്ളത്. ഡല്‍ഹിയില്‍നിന്നു വന്നവരും ഈ ക്യാംപിലുണ്ട്. നേരത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്നും തങ്ങള്‍ കുടിക്കുന്നത് കുഴല്‍ കിണറിലെ മലിനജലമാണെന്നും ഇവര്‍…

Read More

അന്യസംസ്ഥാനങ്ങളില്‍ പോയ ഒരു തൊഴിലാളി പോലും കാല്‍നടയായി യുപിയിലേക്ക് മടങ്ങരുത് ! കര്‍ശന നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്…

തൊഴിലെടുക്കാനായി അന്യസംസ്ഥാനങ്ങളില്‍ പോയ യുപിക്കാര്‍ ആരും കാല്‍നടയായി സംസ്ഥാനത്തേക്ക് മടങ്ങരുതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഡല്‍ഹി പോലുള്ള മഹാനഗരങ്ങളില്‍ നിന്നും ഒരു കുടിയേറ്റ തൊഴിലാളിയും ഉത്തര്‍പ്രദേശിലേക്ക് കാല്‍നടയായി മടങ്ങരുതെന്നാണ് യോഗി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കുടിയേറ്റക്കാരെ സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ സജീവപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്നും യുപി മുഖ്യമന്ത്രി ഉത്തരവില്‍ വ്യക്തമാക്കി. ലോക്ക്ഡൗണ്‍ തുടരുന്നതിനിടെ പ്രായമായവരും കുട്ടികളുമടങ്ങുന്ന സംഘങ്ങള്‍ നൂറുകണക്കിന് കിലോമീറ്ററുകള്‍ താണ്ടി യാത്ര നടത്തിവരുന്നതിനിടെയാണ് യോഗിയുടെ നിര്‍ദേശം. അവരെ വാഹനങ്ങളിലും മറ്റും കെണ്ടുവരുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്താനാണ് നിര്‍ദേശം. കാല്‍നടയായി ഒരു കുടിയേറ്റ തൊഴിലാളിയും സംസ്ഥാനത്തേക്ക് മടങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും യോഗി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന് പിന്നാലെ ഡല്‍ഹിയില്‍ നിന്ന് നോയിഡയിലേക്ക് നടന്നുവരികയായിരുന്ന 172 പേരെ ബുലന്ദേശ്വറില്‍ വെച്ച് യുപി പോലീസ് തടഞ്ഞു. ഇവര്‍ക്ക് ഭക്ഷണം നല്‍കിയ ശേഷം പ്രദേശത്തെ ഒരു കോളേജിലേക്ക് മാറ്റി. ഇവരെ നാട്ടിലേക്ക്…

Read More

ആകെ കണ്‍ഫ്യൂഷന്‍ ആയല്ലോ ! നാട്ടിലേക്ക് വന്ന ‘അതിഥികള്‍’ക്ക് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ആകെ ആശയക്കുഴപ്പം; വലഞ്ഞ് അധികൃതര്‍…

നാട്ടിലേക്ക് മടങ്ങാന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നത് സംബന്ധിച്ച് ആലപ്പുഴയിലുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കടുത്ത ആശയക്കുഴപ്പം. എങ്ങനെ പേര് നല്‍കണമെന്ന് ചോദിച്ച് തൊഴിലാളികള്‍ പൊലീസ് സ്റ്റേഷനുകളിലടക്കം ബന്ധപ്പെടുന്നുണ്ട്. സര്‍ക്കാര്‍ ഓഫിസുകളില്‍ നേരിട്ടെത്തുന്നവരും ഒട്ടേറെയാണ്. പേര് റജിസ്റ്റര്‍ ചെയ്യാന്‍ തൊഴിലാളികള്‍ എവിടെയും പോകേണ്ടതില്ലെന്നും ക്യാംപുകളില്‍ തന്നെ ഇരുന്നാല്‍ മതിയെന്നും ആലപ്പുഴ ജില്ലാ കലക്ടര്‍ എം.അഞ്ജന അറിയിച്ചു. എന്നാല്‍ ഇപ്പോഴും സര്‍ക്കാര്‍ ഓഫീസുകളില്‍ നിരവധി ആളുകളാണ് എത്തുന്നത്. റവന്യൂ ലേബര്‍ പൊലീസ് സംയുക്ത സംഘം ക്യാംപുകളിലെത്തി പേര് റജിസ്റ്റര്‍ ചെയ്യുമെന്നും കളക്ടര്‍ അറിയിച്ചു. സ്വന്തം ചെലവിലാണ് തൊഴിലാളികള്‍ മടങ്ങേണ്ടത്. ഇന്ന് റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ മടങ്ങാന്‍ കഴിയൂ.

Read More

ഇതാണ് ഭായിമാരുടെ സ്‌നേഹം ! ദേശീയ പണിമുടക്ക് ദിനത്തില്‍ തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്നവര്‍ക്ക് അന്യസംസ്ഥാന തൊഴിലാളികള്‍ വച്ചു നല്‍കിയത് നല്ല ഒന്നാന്തരം ബിരിയാണി;ഈ വംഗദേശ മാതൃക കേരളീയര്‍ക്ക് ഒരു പാഠം…

കണ്ണൂര്‍:അന്യസംസ്ഥാന തൊഴിലാളികളെ അവജ്ഞയോടെ നോക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ സംയുക്ത ട്രേഡ് യൂണിയന്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്കു ദിനത്തില്‍ ഇവര്‍ ചെയ്ത നന്മ പ്രവര്‍ത്തി പലരെയും മാറ്റി ചിന്തിപ്പിക്കുകയാണ്. പാനൂര്‍ ടൗണിന്റെ തെരുവോരങ്ങളില്‍ കഴിയുന്നവര്‍ക്ക് വിശപ്പടക്കാന്‍ ഭക്ഷണവും വെള്ളവുമായി രംഗത്തിറങ്ങിയാണ് ഇവര്‍ കാരുണ്യത്തിന്റെ പുത്തന്‍ മാതൃക സൃഷ്ടിച്ചത്. കൊല്‍ക്കത്തയിലെ ജല്‍ലായ് ജില്ലയിലെ സിലിഗുഡിയില്‍ നിന്നെത്തിയ പതിമൂന്ന് തൊഴിലാളികളാണ് തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കാനെത്തിയത്.നിര്‍മ്മാണ തൊഴിലാളികളായ ഇര്‍ഫാന്‍, ഹമീദ്, നവദീപ്, ബാബൂല്‍, എന്നിവരുടെ നേതൃത്വത്തിലാണ് ഹോട്ടലുകളും തട്ടുകടകളും പോലും അടഞ്ഞ് കിടന്ന പാനൂര്‍ ടൗണിലെ കടവരാന്തയില്‍ കഴിയുന്നവര്‍ക്ക് ബിരിയാണിയുമായി എത്തിയത്. ടൗണിന് സമീപത്തുള്ള ക്വാട്ടേഴ്‌സില്‍ താമസിക്കുകയാണ് ഈ ബംഗാള്‍ തൊഴിലാളികള്‍. നാല്പത്തെട്ടു മണിക്കൂര്‍ പണിമുടക്ക് കാരണം വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് ജോലിക്ക് പോകാനായില്ല. അതിനാല്‍ തെരുവോരങ്ങളില്‍ കഴിയുന്നവരുടെ വിഷമം മനസ്സിലാക്കി താമസ സ്ഥലത്തു വെച്ച് ബിരിയാണി പാചകം…

Read More

ചങ്ങാതിയിലൂടെ മലയാളത്തിലേക്ക് ചേക്കാറാനൊരുങ്ങി 150 ഭായിമാര്‍ ! മലയാളം പഠിക്കുന്നത് ഹമാരി മലയാളം പാഠപുസ്തകം ഉപയോഗിച്ച്; ക്ലാസുകള്‍ ഇങ്ങനെ…

പെരിന്തല്‍മണ്ണ: ഇനി ഭായ്മാരും നല്ല മണിമണിയായി മലയാളം പറയുകയും എഴുതുകയും വായിക്കുകയുമൊക്കെ ചെയ്യും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി സാക്ഷരതാമിഷന്റെ പ്രത്യേക പരിപാടിയായ ചങ്ങാതിയിലൂടെ 150 ഭായിമാരാണ് അക്ഷരങ്ങളുടെ ലോകത്തേക്കെത്തുന്നത്. പെരിന്തല്‍മണ്ണ നഗരസഭയിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. സര്‍വേയിലൂടെ കണ്ടെത്തിയവരാണ് പഠിതാക്കള്‍. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ നടത്തിയ സര്‍വേയില്‍ 384 പേരെയാണ് പഠിതാക്കളായി കണ്ടെത്തിയത്. പ്രളയവും മറ്റും മൂലം പലരും സ്വദേശത്തേക്ക് മടങ്ങിയതോടെ 150 പേരാണ് ഇത്തവണ പരീക്ഷയെഴുതാനുള്ളത്.ഹിന്ദി ഉപയോഗിച്ച് മലയാളം എളുപ്പം പഠിക്കാനാവുംവിധം തയ്യാറാക്കിയ ‘ഹമാരി മലയാളം’ പാഠപുസ്തകമാണ് പഠിതാക്കള്‍ ഉപയോഗിക്കുന്നത്. ബിഹാര്‍, ഉത്തര്‍പ്രദേശ്, ബംഗാള്‍ എന്നിവിടങ്ങളിലുള്ളവരാണ് പഠിതാക്കള്‍. വൈകീട്ട് നടക്കുന്ന ക്ലാസുകള്‍ക്ക് പെരിന്തല്‍മണ്ണ പി.ടി.എം. ഗവ. കോളേജിലെ എന്‍.എസ്.എസ്. വിദ്യാര്‍ഥികളും മുതിര്‍ന്ന പൗരന്മാരുമാണ് പരിശീലകര്‍. പൊതുപരീക്ഷ 25-ന് പെരിന്തല്‍മണ്ണയില്‍ നടക്കും. നോഡല്‍ പ്രേരക് കെ. ശബരീകുമാരി, എ. കുഞ്ഞിമുഹമ്മദ്, ടി.കെ. അനിയനുണ്ണി എന്നിവരാണ് ക്ലാസുകള്‍ക്ക് നേതൃത്വംനല്‍കുന്നത്. നഗരസഭയുടെ…

Read More

ഇടപാടുകാരില്‍ മലയാളികളും…! പെണ്‍കുട്ടികളെ കൂടെ താമസിപ്പിക്കുന്നത് ഭാര്യമാരെന്നു പറഞ്ഞ്; കേരളത്തില്‍ പെണ്‍വാണിഭ ശൃംഖല സ്ഥാപിച്ച് ഇതരസംസ്ഥാന തൊഴിലാളികള്‍

പെരുമ്പാവൂര്‍: അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം കേരളത്തില്‍ അനുദിനം വര്‍ദ്ധിക്കുകയാണ്. നാടും വീടും ഉപേക്ഷിച്ച് കേരളത്തിലെത്തുന്ന ഇവര്‍ ലൈംഗികാവശ്യങ്ങള്‍ക്കായി സ്വന്തം മാര്‍ഗങ്ങള്‍ തേടുന്നു എന്നതാണ് പുതിയ വിവരം. ഇവരുടെ ആവശ്യത്തിനായി കേരളത്തില്‍ ഒരു പെണ്‍വാണിഭ ശൃംഖല തന്നെ വളര്‍ത്തിയെടുത്തതായാണ് വിവരം. നിയമസംവിധാനത്തെ നോക്കുകുത്തികളാക്കിയാണ് ഇവര്‍ താമസിക്കുന്ന ലേബര്‍ക്യാമ്പുകളും വാടക മുറികളും പെണ്‍വാണിഭ ശാലകളാക്കുന്നത്. ഭാര്യയെന്ന വ്യാജേന സ്വന്തം നാട്ടില്‍നിന്നു കൊണ്ടുവരുന്ന സ്ത്രീകളെയാണ് ഇതരസംസ്ഥാനക്കാരുടെ സംഘം ഇടുങ്ങിയ മുറികള്‍ക്കുള്ളില്‍ വില്‍ക്കുന്നത്. ഇവരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും ഏറെയാണ്. ഇടയ്ക്കിടെ നാട്ടില്‍ പോകുന്ന ഇത്തരം വാണിഭസംഘത്തിലെ അംഗങ്ങള്‍ പുതിയ പെണ്‍കുട്ടികളുമായി തിരിച്ചെത്തുകയും ഭാര്യയെന്ന വ്യാജേന കൂടെ താമസിപ്പിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് വീട്ടിലെത്തുന്ന ആവശ്യക്കാര്‍ക്ക് ഇവരെ വില്‍ക്കും. ഇതരസംസ്ഥാനക്കാര്‍ക്കു പുറമെ ഇതുപോലുള്ള അനാശ്യാസ്യ കേന്ദ്രങ്ങള്‍ തേടി എത്തുന്ന മലയാളികളും നിരവധിയാണ്. ബംഗാളില്‍ നിന്നും അടക്കമുള്ള ഇതര സംസ്ഥാന തൊഴിലാളികളാണ് കേരളത്തില്‍ കൂടുതലും. അതുകൊണ്ട് തന്നെ…

Read More