തിരുവനന്തപുരം: വി.കെ.പ്രശാന്ത് ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണമെന്ന് കോണ്‍ഗ്രസ് നേതാവും കൗണ്‍സിലറുമായ കെ.എസ്. ശബരീനാഥന്. എംഎല്‍എ ഹോസ്റ്റലില്‍ സൗജന്യമായുള്ള രണ്ട് ഓഫീസ് മുറി പ്രശാന്ത് എന്തിന് ഒഴിഞ്ഞു. അത് ഉപേക്ഷിച്ച് ശാസ്തമംഗലത്ത് ഇരിക്കുന്നതെന്തിനെന്നും ശബരിനാഥന് ചോദിച്ചു.
എംഎല്‍എ ഹോസ്റ്റലിലെ നിള ബ്ലോക്കില്‍ 31, 32 നമ്പരിലായി രണ്ട് മുറികള്‍ പ്രശാന്തിന് ഓഫീസായി ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുണ്ട്. വട്ടിയൂര്‍ക്കാവ് മുന്‍ എംഎല്‍എ കെ.മുരളീധരന്, ആന്റണി രാജു എംഎല്‍എ എന്നിവരുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത് എംഎല്‍എ ഹോസ്റ്റലിലാണ്.
വി.കെ. പ്രശാന്ത് ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണം.
കോര്‍പ്പറേഷനിലെ മുഴുവന്‍ കൗണ്‍സിലര്‍മാര്‍ക്കും കക്ഷിരാഷ്ട്രീയ ഭേദമെന്യേ വാര്‍ഡുകളില്‍ ഓഫീസ് പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട സൗകര്യം ചെയ്യണമെന്നും ശബരിനാഥന് ആവശ്യപ്പെട്ടു.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശബരിനാഥന് ഈ ആവശ്യം മുന്നോട്ട് വച്ചത്.
ശാസ്തമംഗലത്തെ എംഎല്‍എ ഓഫീസ് ഒഴിയണമെന്ന് കൗണ്‍സിലര്‍ ആര്. ശ്രീലേഖ വി.കെ. പ്രശാന്തിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം പ്രശാന്ത് തള്ളുകയും വിവാദമാകുകയും ചെയ്തിരുന്നു.
