അ​ല്‍​പ്പം ക​ഴി​ഞ്ഞ​പ്പോ​ള്‍ ആ​രോ കാ​ലി​ല്‍ തൊ​ട്ടു​നോ​ക്കു​ന്ന​താ​യി രാ​ജു​വി​നു തോ​ന്നി ! മോ​നി​ഷ​യു​ടെ മ​ര​ണ​ശേ​ഷം മ​ണി​യ​ന്‍​പി​ള്ള രാ​ജു​വി​നു​ണ്ടാ​യ​ത് ഭ​യാ​ന​ക​മാ​യ അ​നു​ഭ​വം…

മ​ല​യാ​ള​സി​നി​മ​യു​ടെ തീ​രാ​ന​ഷ്ട​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു ന​ടി മോ​നി​ഷ​യു​ടെ അ​പ്ര​തീ​ക്ഷി​ത മ​ര​ണം. സി​നി​മ​യി​ല്‍ മി​ന്നി​ത്തി​ള​ങ്ങി നി​ല്‍​ക്കു​മ്പോ​ഴാ​യി​രു​ന്നു വാ​ഹ​നാ​പ​ക​ട​ത്തി​ന്റെ രൂ​പ​ത്തി​ല്‍ ന​ടി​യെ മ​ര​ണം ക​വ​ര്‍​ന്നെ​ടു​ത്ത​ത്. മി​ക​ച്ച ന​ടി​യ്ക്കു​ള്ള ദേ​ശീ​യ അ​വാ​ര്‍​ഡ് നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ആ​ള്‍ എ​ന്ന റെ​ക്കോ​ഡ് ഇ​പ്പോ​ഴും മോ​നി​ഷ​യ്ക്കു സ്വ​ന്ത​മാ​ണ്. മ​രി​ക്കു​ന്ന​തി​നു മു​മ്പ് മോ​നി​ഷ അ​ഭി​ന​യി​ച്ച സി​നി​മ​ക​ളെ​ല്ലാം സൂ​പ്പ​ര്‍​ഹി​റ്റു​ക​ള്‍ ആ​യി​രു​ന്നു. ആ ​സ​മ​യ​ങ്ങ​ളി​ല്‍ ക​ത്തി​നി​ന്ന നാ​യി​ക​മാ​രി​ല്‍ ഒ​രാ​ളു കൂ​ടി​യാ​യി​രു​ന്നു മോ​നി​ഷ. മോ​നി​ഷ മ​രി​ച്ച ര​ണ്ടു വ​ര്‍​ഷ​ത്തി​നു ശേ​ഷം മോ​ഹ​ന്‍​ലാ​ലി​നും മ​ണി​യ​ന്‍​പി​ള്ള രാ​ജു​വി​നും ഉ​ണ്ടാ​യ അ​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ്. മോ​ഹ​ന്‍​ലാ​ലി​നെ നാ​യ​ക​നാ​ക്കി പ്രി​യ​ദ​ര്‍​ശ​ന്‍ സം​വി​ധാ​നം ചെ​യ്ത മി​ന്നാ​ര​ത്തി​ന്റെ ഷൂ​ട്ടി​ങ് മ​ദ്രാ​സി​ല്‍ ന​ട​ക്കു​ന്ന സ​മ​യം. ചി​ത്ര​ത്തി​ല്‍ മ​ണി​യ​ന്‍​പി​ള്ള രാ​ജു​വും ഉ​ണ്ടാ​യി​രു​ന്നു. മ​ദ്രാ​സി​ല്‍ എ​ത്തി​യാ​ല്‍ രാ​ജു സ്ഥി​രം ത​മ​സി​ക്കു​ന്ന​തു പാം​ഗ്രോ ഹോ​ട്ട​ലി​ലെ 504ാം ന​മ്പ​ര്‍ മു​റി​യി​ലാ​യി​രു​ന്നു. അ​ന്ന് ആ ​റൂം ഒ​ഴി​വി​ല്ലാ​ത്ത​തി​നാ​ല്‍ 505ലാ​ണു താ​മ​സി​ച്ച​ത്. വെ​ളു​പ്പി​നെ ഷൂ​ട്ട് ഉ​ള്ള​തു​കൊ​ണ്ടു രാ​ജു നേ​ര​ത്തെ ഉ​റ​ങ്ങാ​ന്‍ കി​ട​ന്നു.…

Read More

എന്നെ അഭിനയം പഠിപ്പിച്ചത് ഹരിഹരന്‍ സാറാണ്; ഞാനും മോനിഷയും രണ്ട് മരക്കഷണങ്ങള്‍ മാത്രമായിരുന്നു ആ സമയത്ത്; ആ സിനിമയില്‍ സംഭവിച്ച കാര്യത്തെക്കുറിച്ച് മനസ്സു തുറന്ന് വിനീത്…

സൂപ്പര്‍സ്റ്റാര്‍ പദവിയില്ലെങ്കിലും മലയാള സിനിമയിലെ എണ്ണപ്പെട്ട നടന്മാരിലൊരാളാണ് വിനീത്. എണ്‍പതുകളിലെ പ്രണയ നായകനായി വിലസിയ വിനീത് മോനിഷയ്‌ക്കൊപ്പമാണ് ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചിട്ടുള്ളത്. ഒരു ആക്ടര്‍ എന്ന നിലയില്‍ തന്നെ ഏറ്റവും നന്നായി ഉപയോഗിച്ചിട്ടുള്ള സംവിധായകന്‍ ഹരിഹരന്‍ ആണെന്നും അദ്ദേഹമാണ് തന്നെ അഭിനയം പഠിപ്പിച്ചതെന്നും വിനീത് പറയുന്നു. ‘ഹരിഹരന്‍ സാര്‍ അദ്ദേഹമാണ് എന്നെ അഭിനയം പഠിപ്പിച്ചത്. ഹരിഹരന്‍ സാറിന്റെ എട്ടു സിനിമകളില്‍ അഭിനയിച്ചു. നഖക്ഷതങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഞാനും മോനിഷയും രണ്ടു മരകഷണങ്ങളെ പോലെയിരുന്നു. അത് കൊത്തി മിനുക്കി ശില്‍പമാക്കിയത് ഹരിഹരന്‍ സാറാണ്. ഫാസില്‍ സാറും, ഭരതേട്ടനും, പത്മരാജന്‍ സാറും, കമല്‍ സാറും, അരവിന്ദന്‍ സാറും എന്നിലെ നടനെ കൂടുതല്‍ മികച്ച രീതിയില്‍ പരുവപ്പെടുത്തിയെടുത്തു. ഇവരുടെയെല്ലാം കരിയര്‍ ബെസ്റ്റ് ചിത്രങ്ങളായിരുന്നു അതെല്ലാം. എന്റെ സ്‌കൂള്‍ കോളേജ് കാലഘട്ടത്തിലാണ് അത്തരം കഥാപാത്രങ്ങളെല്ലാം എത്തിയത്’. വിനീത് ഓര്‍മകള്‍ പങ്കുവെക്കുന്നു.

Read More

അന്നു മുതല്‍ ജ്യോതിഷത്തില്‍ വിശ്വാസമില്ലാതായി ! ജ്യോത്സ്യന്മാരെയൊന്നും വിശ്വാസമില്ലാതായതിന്റെ കാരണം തുറന്നു പറഞ്ഞ് എം ജി ശ്രീകുമാര്‍…

വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ കൊണ്ടു തന്നെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച താരമാണ് മോനിഷ. മോനിഷയുടെ അകാല മരണം മലയാളികളെ ഒട്ടൊന്നുമല്ല തളര്‍ത്തിയത്.. ആ മരണത്തെക്കുറിച്ച് തുറന്നു പറയുകയാണ് പ്രമുഖ ഗായകന്‍ എം.ജി. ശ്രീകുമാര്‍. തനിക്ക് ജ്യോതിഷത്തിലോ ജ്യോതിഷികളിലോ വിശ്വാസമില്ലെന്നാണ് എം.ജി ശ്രീകുമാര്‍ പറയുന്നത്. ഇതൊക്കെ സാമാധാനത്തിനു വേണ്ടി ചെയ്യുന്നതാണെന്നും, വരാനുള്ളത് വരുമെന്നും എം.ജി ശ്രീകുമാര്‍ പറയുന്നു. നിരവധി അനുഭവങ്ങള്‍ ജീവിതത്തില്‍ തനിക്കുണ്ടായിട്ടുണ്ടെന്നും, അന്തരിച്ച നടി മോനിഷയുടെ ജീവിതം തന്നെ ഏറ്റവും വലിയ ഉദാഹരണമാണെന്നും അദ്ദേഹം പറയുന്നു. ഒരുപാട് ഉദാഹരണങ്ങള്‍ എന്റെ ജീവിതത്തിലുണ്ട്. മോനിഷയുടെ കാര്യം തന്നെ ഉദാഹരണമെന്നും എംജി ശ്രീകുമാര്‍ പറയുന്നു. കല്യാണം കഴിച്ച് രണ്ട് കുട്ടികളുടെ അമ്മയാകുമെന്നൊക്കെയായിരുന്നു പ്രവചനം. എന്നാല്‍ പ്രവചനം നടന്ന് രണ്ടാഴ്ച കഴിയും മുമ്പു തന്നെ അവള്‍ പോയി. നമുക്ക് ഒന്നും തന്നെ നമ്മുടെ ലൈഫിനെ പറ്റി പ്രവചിക്കാന്‍ കഴിയില്ലെന്നും ശ്രീകുമാര്‍ വ്യക്തമാക്കി.

Read More

മോനിഷ തന്റെ മരണത്തെക്കുറിച്ച് മുന്‍കൂട്ടി അറിഞ്ഞിരുന്നോ ? ഓജോ ബോര്‍ഡ് നോക്കി അന്ന് മോനിഷ അങ്ങനെ പറഞ്ഞത് എന്തിനായിരുന്നു? 25 വര്‍ഷങ്ങള്‍ക്കു ശേഷവും അവശേഷിക്കുന്ന ചോദ്യം

മലയാളികളുടെ മനസില്‍ എല്ലാക്കാലവും ഒരു നൊമ്പരമായി അവശേഷിക്കുന്നതാണ് മോനിഷയുടെ വിയോഗം. മോനിഷയുടെ ജീവിതത്തിന് തിരശീല വീണിട്ട് 25 വര്‍ഷമായെങ്കിലും ആ നീണ്ട മുടിയും വിടര്‍ന്ന കണ്ണുകളും ഇപ്പോഴും ആരാധകരുടെ മനസിനെ നിര്‍മലമാക്കുന്നു. ആദ്യ സിനിമയിലൂടെത്തന്നെ ഉര്‍വശിപ്പട്ടം സ്വന്തമാക്കിയ നര്‍ത്തകി കൂടിയായിരുന്നു മോനിഷ. ഷൂട്ടിംഗിന് പോകുമ്പോള്‍ ചേര്‍ത്തലയില്‍ വച്ചുണ്ടായ ഒരു കാറപകടത്തിലായിരുന്നു മോനിഷ മരിച്ചത്. മരിക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അമ്മ ശ്രീദേവി ഉണ്ണിയും മോനിഷയും ഓജോ ബോര്‍ഡ് നോക്കിയിരുന്നു. അമ്മ മരിച്ചു കഴിഞ്ഞാല് ഞാനിങ്ങനെ വിളിച്ചാല് വരുമോ എന്ന് മോനിഷ ചോദിച്ചു. താന്‍ പെട്ടെന്നു മരിച്ചുപോയാലും അമ്മ വിളിച്ചാല് ഏത് ലോകത്തു നിന്നും താന്‍ വരുമെന്നും മോനിഷ പറഞ്ഞതായി ശ്രീദേവി ഉണ്ണി പറയുന്നു. മകള് ജീവിച്ചിരുന്ന 21 വര്‍ഷം സ്വയം മറന്ന് അവള്‍ക്ക് ചുറ്റും സുരക്ഷയുടെ വലയം തീര്‍ക്കുകയായിരുന്നുവെന്ന അമ്മ പറയുന്നു. സിനിമാ ലോകത്തില് അവളെ ആരും…

Read More