നാനോ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക് ! ഒമ്പതു മാസം മുമ്പ് നിര്‍മാണം അവസാനിപ്പിച്ചു; ഈ വര്‍ഷം ആകെ വിറ്റത് ഒരേയൊരു നാനോ; കാരണം ഇതാണ്…

വാഹനവിപണിയില്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ടായിരുന്നു നാനോയുടെ രംഗപ്രവേശം. ഒരു ലക്ഷം രൂപയ്ക്ക് ഒരു കാര്‍ എന്ന ആശയവുമായി രത്തന്‍ ടാറ്റ കളത്തിലിറങ്ങിയപ്പോള്‍ ജനം ആവേശപൂര്‍വം നാനോയെ വരവേറ്റു. എന്നാല്‍ ചരിത്രം സൃഷ്ടിച്ച ഈ കുഞ്ഞന്‍ കാറിന്റെ ഇന്നത്തെ അവസ്ഥ അത്ര നല്ലതല്ല. ഒമ്പതു മാസം മുമ്പുതന്നെ കമ്പനി നാനോയുടെ നിര്‍മാണം അവസാനിപ്പിച്ചിരുന്നു. മാത്രമല്ല നിലവിലുള്ള സ്റ്റോക്കില്‍ നിന്ന് ഈ വര്‍ഷം ആകെ വിറ്റുപോയത് ഒരേയൊരു നാനോയാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് അവസാന നാനോ നിരത്തിലെത്തിയത്. നിര്‍മാണം അവസാനിപ്പിച്ചതാണ് ടാറ്റ നാനോയുടെ വില്‍പ്പന കുറയാന്‍ കാരണമെന്നാണ് വിലയിരുത്തലുകള്‍. എന്നാല്‍, ഉത്പാദനം അവസാനിപ്പിക്കുന്നതായി ഔദ്യോഗിക അറിയിപ്പുകളൊന്നും ടാറ്റ ഇതുവരെ നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നടപ്പാക്കാനൊരുങ്ങുന്ന സുരക്ഷ മാനദണ്ഡങ്ങളും ബിഎസ്-6 എന്‍ജിനും നിലവിലുള്ള നാനോയില്‍ പ്രായോഗികല്ലെന്ന് ടാറ്റ തന്നെ അറിയിച്ചിരുന്നു. അതേസമയം, 2018 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ നാനോയുടെ ഉത്പാദനവും വില്‍പ്പനയും നടന്നിരുന്നു.…

Read More

രത്തന്‍ ടാറ്റയുടെ ‘ബ്രെയിന്‍ ചൈല്‍ഡിന്റെ’ നാളുകള്‍ എണ്ണപ്പെട്ടുവോ ? നാനോ കാറിന്റെ ഉത്പാദനം നിര്‍ത്താനൊരുങ്ങുന്നു ? ജൂണില്‍ വിറ്റത് വെറും മൂന്നു കാറുകള്‍…

ലോകത്തെ ഏറ്റവും വില കുറഞ്ഞ കാര്‍ എന്ന പേരുമായെത്തിയ ടാറ്റാ നാനോയുടെ നാളുകള്‍ എണ്ണപ്പെട്ടുവോ ? നാനോയുടെ നിര്‍മാണം പൂര്‍ണമായും നിര്‍ത്താനൊരുങ്ങുന്നതായുള്ള സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ജൂണ്‍ മാസത്തില്‍ ഒറ്റ കാര്‍ മാത്രമാണ് നിര്‍മിച്ചത്. 2017 ജൂണില്‍ ഉത്പാദനം 275 കാറുകളായിരുന്നു എന്നോര്‍ക്കണം. ജൂണില്‍ വിറ്റതാവട്ടെ വെറും മൂന്നുകാറുകളും. ഒരു വര്‍ഷം മുന്‍പ് ഇതേ മാസത്തില്‍ വില്പനയായത് 167 യൂണിറ്റുകളായിരുന്നു. രത്തന്‍ടാറ്റയുടെ ബ്രെയിന്‍ ചൈല്‍ഡ് എന്നറിയപ്പെട്ട നാനോയുടെ കയറ്റുമതിയും നിലച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ജൂണില്‍ 25 നാനോ കയറ്റുമതി ചെയ്തിരുന്ന സ്ഥാനത്ത് ഈ ജൂണില്‍ കയറ്റുമതി വട്ടപൂജ്യമായി. ഉത്പാദനം നിര്‍ത്തുകയാണോ എന്ന് ഒരു സാമ്പത്തിക ദിനപത്രം ആരാഞ്ഞപ്പോള്‍ ടാറ്റയുടെ വക്താവിന്റെ മറുപടി ഇങ്ങനെ – ഇന്നത്തെ നിലയില്‍ നാനോയ്ക്ക് 2019നപ്പുറം പോകാന്‍ കഴിയില്ലെന്ന് ഞങ്ങള്‍ക്ക് വ്യക്തമായി അറിയാം. നിലനില്‍ക്കണമെങ്കില്‍ പുതിയ ഇന്‍വെസ്റ്റ്‌മെന്റ് ആവശ്യമാണ്. എന്നാല്‍ ഇക്കാര്യത്തില്‍…

Read More