ഇടിവെട്ടു ലുക്കില്‍ മോഹന്‍ലാല്‍! നീരാളിയുടെ മോഷന്‍ പോസ്റ്ററെത്തി; 33 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ലാലേട്ടന്റെ നായികയായി നദിയ മൊയ്തു വീണ്ടുമെത്തുന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍…

  സൂപ്പര്‍താരം മോഹന്‍ലാലിന്റെ പുതിയ ചിത്രമായ നീരാളിയുടെ മോഷന്‍ പോസ്റ്ററെത്തി. മോഹന്‍ലാലിന്റെ കഥാപാത്രം അപകടത്തില്‍പെട്ട് ജീവിതത്തിനും മരണത്തിനുമിടയില്‍ നില്‍ക്കുന്ന തരത്തിലുള്ള പോസ്റ്റര്‍ തീര്‍ത്തും പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തുന്നതാണ്. ‘യാത്ര തുടര്‍ന്നേ മതിയാവൂ ! രക്ഷകന്റെ ദേവകരങ്ങള്‍ എന്നെ ഉയര്‍ത്തും .അഴിയുംതോറും മുറുകുന്ന നീരാളി പിടുത്തത്തില്‍ നിന്ന് രണ്ടിലൊന്നായ വിജയത്തെ ഞാന്‍ പുണരുംബിലീവ് മീ … ദിസ് ഈസ് സണ്ണി ജോര്‍ജ്’ മോഷന്‍ പോസ്റ്റിന്റെ അടിക്കുറിപ്പായി ഈ വാചകങ്ങളുമുണ്ട്. മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തു വിട്ടത് ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ്മ സംവിധാനം ചെയുന്ന ചിത്രത്തിന് സാജു തോമസാണ് തിരക്കഥയൊരുക്കുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി.കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കള്‍ ജോണ്‍ തോമസ്, മിബു ജോസ് നെറ്റിക്കാടന്‍ എന്നിവരാണ്. സന്തോഷ് തുണ്ടിയിലാണ് ക്യാമറ. സിനിമ ജൂണ്‍ 14ന് റിലീസ് ചെയ്യും. 33 വര്‍ഷത്തെ…

Read More