ഇളയ മകള്‍ എപ്പോഴും പറയാറുണ്ട് ‘അമ്മയെ കെട്ടിച്ചിട്ട് വേണം എനിക്ക് കെട്ടാന്‍’ എന്ന് ! വീണ്ടുമൊരു വിവാഹം കഴിക്കുന്നതിനെക്കുറിച്ച് നിഷ സാരംഗ് പറയുന്നതിങ്ങനെ…

സൂപ്പര്‍ഹിറ്റ് പരമ്പര ഉപ്പും മുളകിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ അഭിനേത്രിയാണ് നിഷ സാരംഗ്. ശ്യാമപ്രസാദ് ഒരുക്കിയ അഗ്നിസാക്ഷി എന്ന സിനിമയിലൂടെയാണ് നിഷ സാരംഗ് എന്ന നടി അഭിനയരംഗത്തേക്ക് കടക്കുന്നത്. ഏറെ വര്‍ഷങ്ങളായി സഹനടി വേഷങ്ങളില്‍ സിനിമയില്‍ ഉണ്ടെങ്കിലും ഉപ്പും മുളകുമാണ് നിഷയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയത്. ഈ സീരിയലിന് ശേഷം താരത്തെ അറിയാത്ത മലയാളികള്‍ ഉണ്ടോ എന്ന കാര്യത്തിലാണ് സംശയം. ഉപ്പും മുളകിലെ നീലുവിനെ തങ്ങളുടെ കുടുംബത്തിലെ ഒരംഗമായാണ് മലയാളികള്‍ ഏറ്റെടുത്തത്. ഇപ്പോഴിതാ തന്റെ സിരീയല്‍ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും ആരാധകരോടു പങ്കുവയ്ക്കുകയാണ് താരം. നടി അനു ജോസഫിന്റെ യുട്യൂബ് ചാലിലാണ് തന്റെ വിശേഷങ്ങള്‍ പങ്കുവച്ച് നിഷ എത്തിയത്. ഉപ്പും മുളകിലെ അനുഭവത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെ…കിട്ടാവുന്നതില്‍ നിന്ന് ഏറ്റവും മികച്ച പ്രശസ്തി, ഞാന്‍ ആഗ്രഹിച്ചതിനെക്കാളും കൂടുതലാണ് ഉപ്പും മുളകില്‍ നിന്ന് എനിക്ക് ലഭിച്ചത്. ഉപ്പും മുളകും…

Read More