ഇ​ടു​ക്കി പ​ന്നി​യാ​ർ പ​ന്ത​ടി​ക​ള​ത്ത് പ​ണി​സ്ഥ​ല​ത്തെ ഷെ​ഡി​ൽ​നി​ന്നു രാ​വി​ലെ വീ​ട്ടി​ലേ​ക്കുവന്ന ആ​ദി​വാ​സി യു​വാ​വ് കാ​ട്ടാ​ന ആ​ക്ര​മ​ണത്തിൽ കൊല്ലപ്പെട്ടു

ഇ​ടു​ക്കി: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ആ​ദി​വാ​സി യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ഇ​ടു​ക്കി പ​ന്നി​യാ​ർ പ​ന്ത​ടി​ക​ള​ത്താ​ണ് സം​ഭ​വം. പ​ന്ത​ടി​ക​ളം സ്വ​ദേ​ശി വി​ജ​യ​ൻ (47) ആ​ണ് മ​രി​ച്ച​ത്. പ​ണി​സ്ഥ​ല​ത്തെ ഷെ​ഡി​ൽ​നി​ന്നു രാ​വി​ലെ വീ​ട്ടി​ലേ​ക്ക് വ​രു​ന്ന വ​ഴി​യി​ൽ കാ​ട്ടാ​ന​യു​ടെ മു​ന്നി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ച​ക്ക​ക്കൊ​മ്പ​ൻ എ​ന്ന് വി​ളി​ക്കു​ന്ന കാ​ട്ടാ​ന​യാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യ്ക്കി​ടെ മൂ​ന്ന് പേ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പാ​ല​ക്കാ​ട്‌ അ​ട്ട​പ്പാ​ടി​യി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ്ത്രീ ​മ​രി​ച്ചി​രു​ന്നു. മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​യാ​യ ബു​ഷാ​ര(52)​യാ​ണ് മ​രി​ച്ച​ത്. തേ​ക്കു​വ​ട്ട ഭാ​ഗ​ത്ത് ഭ​വാ​നി​പ്പു​ഴ​യി​ൽ ഇ​റ​ങ്ങി​യ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ​യാ​ണ് ആ​ന ആ​ക്ര​മി​ച്ച​ത്. വ​ന​പാ​ല​ക​ർ അ​പാ​യ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും ആ​ന​യെ കാ​ണാ​നാ​യി പു​ഴ​യി​ൽ​നി​ന്ന് മാ​റാ​തെ സാ​ഹ​സം കാ​ട്ടി​യ​താ​ണ് ഒ​രാ​ളു​ടെ ജീ​വ​ൻ ന​ഷ്ട​മാ​കു​ന്ന​തി​ലേ​ക്ക് വ​ഴി​വ​ച്ച​ത്. ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു വി​ര​ൽ ഉ​ൾ​പ്പെ​ടെ അ​റ്റു​പോ​യ സ്ത്രീ​യെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ താ​വ​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read More