പവന്‍ വരുന്നു ! അറബിക്കടലില്‍ പുതിയ ചുഴലിക്കാറ്റ് രൂപമെടുക്കുന്നു; അറബിക്കടലില്‍ ഒന്നിനു പിന്നാലെ ഒന്നായി ചുഴലിക്കാറ്റുകള്‍ രൂപമെടുക്കുന്നതിനു കാരണം…

ന്യൂനമര്‍ദ്ദങ്ങള്‍ക്കും ചുഴലിക്കൊടുങ്കാറ്റുകള്‍ക്കും അവസാനമില്ലേ ? അധികം വൈകാതെ തന്നെ അറബിക്കടലില്‍ പവന്‍ എന്ന പേരില്‍ പുതിയ ചുഴലിക്കാറ്റ് വൈകാതെ രൂപപ്പെടുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്നത്. കാറ്റുകളുടെ പട്ടികയിലേക്കു ശ്രീലങ്ക നിര്‍ദേശിച്ച പേരാണിത്. ഈ സീസണില്‍ അറബിക്കടലില്‍ രൂപമെടുക്കുന്ന നാലാമത്തെ ചുഴലിക്കാറ്റാണിത്. സമുദ്രോപരിതല താപനില വര്‍ധിച്ചതു മൂലമാണിതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. പടിഞ്ഞാറന്‍ അറബിക്കടലില്‍ ഇപ്പോഴുള്ള അതിതീവ്ര ന്യൂനമര്‍ദമാണ് അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തിപ്പെട്ട് പവന്‍ ചുഴലിക്കാറ്റായി മാറി സൊമാലിയന്‍ തീരത്തേക്കു പോവുക. അതേസമയം മറ്റൊരു ന്യൂനമര്‍ദം കേരള തീരത്തോട് അടുത്തു രൂപപ്പെട്ടിട്ടുണ്ട്. ഇതും വടക്കോട്ടു നീങ്ങാനാണ് സാധ്യത. രണ്ടു ചുഴലികളും കേരളത്തെ കാര്യമായി ബാധിക്കില്ല എന്നാണ് നിഗമനം. എന്നാല്‍ ഇരട്ട ന്യൂനമര്‍ദങ്ങളുടെ ഫലമായി ചിലയിടങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ട്. അറബിക്കടലില്‍ മാത്രമല്ല ബംഗാള്‍ ഉള്‍ക്കടലിലും വെള്ളിയാഴ്ചയോടെ മറ്റൊരു ന്യൂനമര്‍ദം പിറവിയെടുക്കും. തുലാമഴക്കാലത്തിനു സമാപനം കുറിച്ചുകൊണ്ട് തമിഴ്‌നാട്…

Read More