സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലിന് അനുമതിയില്ല; പിണറായിക്കും സർക്കാരിനും തിരിച്ചടി

കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നല്‍കിയ അപ്പീലിന് അനുമതിയില്ല. അപ്പീല്‍ നല്‍കാനുള്ള അപേക്ഷ ഹൈക്കോടതി തള്ളി. നിയമപരമായി വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ അപ്പീല്‍ നല്‍കാന്‍ അനുമതിയില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. അപ്പീല്‍ സാങ്കേതികമായി നിലനില്‍ക്കില്ലെന്ന് ജസ്റ്റിസുമാരായ കെ നടരാജന്‍, ജോണ്‍സണ്‍ ജോണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. പിണറായി വിജയന്‍, മകള്‍ ടി. വീണ, മുന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, മുഹമ്മദ് റിയാസിന്‍റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാനായിരുന്നു ജസ്റ്റിസ് എ. ബദറുദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. ഇതനുസരിച്ച് വിജിലന്‍സ് രണ്ടു കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും…

Read More