കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനു മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അവസ്ഥ വരുന്നു. മുഖം രക്ഷിക്കാന്‍ സിപിഎം രവീന്ദ്രനെ തള്ളിപ്പറയും. രവീന്ദ്രനെതിരേ പാര്‍ട്ടിക്കുള്ളില്‍ ഉരുണ്ടുകൂടിയിരുന്ന അഴിമതിക്കഥകള്‍ മറനീക്കി പുറത്തുവരുമെന്ന ഭയമാണു സിപിഎമ്മിനെ വേട്ടയാടുന്നത്. ഏതായാലും ഇഡിയോടു അധികം കളിക്കേണ്ടെന്നു ഇപ്പോഴാണ് സിപിഎമ്മിനും രവീന്ദ്രനും മനസിലായത്. രവീന്ദ്രനെ സംരക്ഷിച്ചിരുന്ന ഗോഡ്ഫാദര് പിണറായി വിജയനും പാര്‍ട്ടിയില്‍ ഒറ്റപ്പെടുകയാണ്. ഏതായാലും കേന്ദ്രനേതൃത്വം വീണ്ടും ഇടപെട്ടിരിക്കുകയാണ്. പോളിറ്റ്ബ്യൂറോ അംഗമാണെങ്കിലും കേരളത്തില്‍ വലിയ റോളൊന്നുമില്ലാത്ത എം.എ. ബേബിയും ഡല്‍ഹിയില്‍ പിണറായിക്കെതിരേ കളി തുടങ്ങിയെന്ന സൂചനയാണു പുറത്തുവരുന്നത്. പാര്‍ട്ടിക്കുള്ളില്‍ ദുര്‍ഗന്ധം പരത്തുന്നവരെ തള്ളിപ്പറയണമെന്നാണു നിലപടിലേക്കു സിപിഎം മാറി കഴിഞ്ഞു. രവീന്ദ്രന് നോട്ടീസ് നല്കിയപ്പോള് പിന്തുണച്ച പാര്‍ട്ടി പിന്നോട്ടു പോകുന്ന അവസ്ഥ വരുന്നു. എന്നാല്‍ എങ്ങനെയും സംരക്ഷിക്കാനുള്ള നീക്കം പിണറായി ഗ്രൂപ്പും നടത്തുന്നുണ്ട്. ഇന്നു തീരുമാനം ഇതിനിടെ രവീന്ദ്രനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്…
Read MoreTag: pinarayi vijayan
സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്തബന്ധം ! സ്‌പേസ് പാര്‍ക്ക് പ്രോജക്ടില്‍ സ്വപ്നയ്ക്ക് വന്‍ സ്വാധീനം ഉണ്ടായിരുന്നുവെന്ന് എന്‍ഐഎ
നയതന്ത്ര ബാഗിലൂടെ സ്വര്‍ണം കടത്തിയ കേസിലെ പ്രതിയായ സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്തബന്ധമെന്ന് എന്‍ഐഎ. സ്വപ്നയുടെ ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് എന്‍ഐഎ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുമായി അനൗപചാരികമായ ബന്ധമുണ്ടെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. സ്വര്‍ണക്കടത്ത് ഗൂഢാലോചനയില്‍ സ്വപ്നയുടെ പങ്ക് വലുതാണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറുമായി സ്വപ്നയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. സ്വപ്നയുടെ മെന്ററായും ശിവശങ്കര്‍ പ്രവര്‍ത്തിച്ചിരുന്നു. പിടിച്ചെടുത്ത സ്വര്‍ണം വിട്ടുകിട്ടാന്‍ സ്വപ്ന ശിവശങ്കറിനെ സമീപിച്ചു. എന്നാല്‍ ശിവശങ്കര്‍ സഹായിച്ചില്ലെന്നും എന്‍ഐഎ വ്യക്തമാക്കി. സ്‌പേസ് പാര്‍ക്കില്‍ ജോലി വാഗ്ദാനം ചെയ്തത് ശിവശങ്കറായിരുന്നു. സ്‌പേസ് പാര്‍ക്ക് പ്രോജക്ടില്‍ സ്വപ്നയ്ക്ക് വന്‍ സ്വാധീനം ഉണ്ടായിരുന്നു. വിദേശത്തും സ്വപ്നയ്ക്ക് വലിയ സ്വാധീനമുണ്ടെന്നും എന്‍ഐഎ അറിയിച്ചു. കോണ്‍സുലേറ്റില്‍നിന്ന് രാജിവച്ചശേഷവും 1000 ഡോളര്‍ ശന്പളം ലഭിച്ചിരുന്നു. സ്വര്‍ണക്കടത്തില്‍ ഇടപെട്ടവര്‍ക്ക് ഓരോ ഇടപാടിലും 50,000 രൂപ വീതം നല്‍കിയിരുന്നുവെന്നും…
Read Moreമുഖ്യമന്ത്രി പിണറായി കഴിവുകെട്ടവന്‍ ! ഒപ്പിടുന്നതു പോലും താന്‍ ചൂണ്ടിക്കാണിക്കുന്നിടത്തെന്ന് ശിവശങ്കര്‍ പറയുമായിരുന്നെന്ന് സ്വപ്‌നയും സന്ദീപും വെളിപ്പെടുത്തി ? സ്വര്‍ണക്കടത്തു കേസില്‍ പുതിയ വഴിത്തിരിവുകള്‍…
സ്വര്‍ണക്കടത്തു കേസില്‍ കാര്യങ്ങള്‍ വേറെ വഴിയിലേക്ക് തിരിയുന്നു. മുഖ്യമന്ത്രി പിണറായി വിജയന് കഴിവില്ലെന്നും കാര്യങ്ങളെല്ലാം താനാണ് തീരുമാനിക്കുന്നതെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ അവകാശപ്പെട്ടിരുന്നതായി സ്വപ്‌നയും സന്ദീപും വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഒരു മലയാളം ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സ്വപ്‌നയോടൊത്തുള്ള മദ്യപാന സദസ്സുകളിലാണ് ശിവശങ്കര്‍ ഇത്തരത്തിലുള്ള അവകാശവാദങ്ങള്‍ നിരത്തിയിരുന്നത് എന്നാണ് മൊഴി. പിണറായിയ്ക്ക് ഒരു കാര്യത്തെക്കുറിച്ചും ധാരണയില്ലെന്നും എല്ലാം താനാണ് പറഞ്ഞു കൊടുക്കുന്നതെന്നും പണം കിട്ടിയാല്‍ എല്ലാം നടക്കുമെന്നും ശിവശങ്കര്‍ അവകാശപ്പെട്ടതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ പ്രത്യേക രാഷ്ട്രീയ ചായ്‌വുള്ള പത്രത്തില്‍ വന്ന ഈ റിപ്പോര്‍ട്ടിനോട് എന്‍ഐഎയോ കസ്റ്റംസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ശിവശങ്കറിനെതിരേ മുഖ്യമന്ത്രി വകുപ്പുതല നടപടിയ്‌ക്കൊരുങ്ങുകയാണെന്നും വിവരമുണ്ട്. കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെ ഭാഗത്തു നിന്ന് വലിയ വീഴ്ചകള്‍ ഉണ്ടായതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ സംരക്ഷിക്കാന്‍ ശ്രമിക്കാതെ നടപടി സ്വീകരിക്കുമെന്നാണ് സൂചന. ശിവശങ്കറിനെതിരേ കസ്റ്റംസ് അന്വേഷണം പ്രഖ്യാപിച്ചിട്ടു…
Read Moreമൂന്നു മാസത്തേക്കാണ് നിയമനമെങ്കിലും അത്രയൊന്നും വേണ്ടി വരില്ല ! വെറും രണ്ടോ മൂന്നോ ആഴ്ച കൊണ്ട് കൊറോണ കെട്ടുകെട്ടും;സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നിയമനത്തെ വിമര്‍ശിച്ച് അഡ്വ:ജയശങ്കര്‍
കേരളത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പുതിയ സര്‍ക്കാര്‍ നടത്തിയ പുതിയ നിയമനത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ:ജയശങ്കര്‍. മുഖ്യമന്ത്രിയ്ക്ക് നല്ലൊരു ഉപദേശി ഇല്ലാത്തതാണ് സംസ്ഥാനത്ത് കൊവിഡ് പടരാന്‍ കാരണമായതെന്നും ജയശങ്കര്‍ പരിഹസിക്കുന്നു. കോവിഡിനെ പ്രതിരോധിക്കാന്‍ പുതിയ നിയമനം നടത്തിയതും മൂലം രണ്ടോ മൂന്നോ ആഴ്ച കൊണ്ട് കോവിഡ് കെട്ടുകെട്ടുമെന്നും ജയശങ്കര്‍ പരിഹസിക്കുന്നു. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം… കേരളത്തിലും കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനെ മുഖ്യമന്ത്രിയുടെ കോവിഡ് ഉപദേശിയായി നിയമിച്ചു. നിലവില്‍ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി എന്നിവര്‍ക്കൊപ്പം വേതനം കൂടാതെ പ്രവര്‍ത്തിക്കുകയാണ് രാജീവ് സാര്‍. ഉപദേശത്തിനു പ്രത്യേക പ്രതിഫലം വല്ലതുമുണ്ടോ എന്ന് വ്യക്തമല്ല. ഉണ്ടെങ്കിലും അത് അത്രവലിയ സംഖ്യയൊന്നും ആവില്ല. വെറും മൂന്നു മാസത്തേക്കാണ് നിയമനം. അത്രയൊന്നും വേണ്ടിവരില്ല. രണ്ടോ…
Read Moreപണ്ട് ഗള്‍ഫില്‍ വെച്ച് ആഞ്ഞു തള്ളിയ ആ വാഗ്ദാനമില്ലേ…ജോലി ഇല്ലാതെ വരുന്ന പ്രവാസികള്‍ക്കുള്ള ആ ആറു മാസത്തെ ശമ്പളം;അതില്‍ നിന്ന് ക്വാറന്റൈന്‍ ചെലവെടുത്ത് ബാക്കി വരുന്നത് ‘കൊലപാതകികളെ ജയിലില്‍ നിന്നിറക്കാന്‍ എടുത്തോളൂ…സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് കെ. എം ഷാജി
തിരികെയെത്തുന്ന പ്രവാസികളുടെ ക്വാറന്റൈന്‍ ചെലവ് അവര്‍ സ്വയം വഹിക്കണം എന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം ഇതിനോടകം വന്‍ ജനരോഷമാണ് ക്ഷണിച്ചു വരുത്തിയിരിക്കുന്നത്. നിരവധി ആളുകളാണ് ഇക്കാര്യത്തില്‍ പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ ഈ തീരുമാനത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുകയാണ് എംഎല്‍എ കെ.എം ഷാജി. സര്‍ക്കാര്‍ ചെലവ് വഹിച്ചില്ലെങ്കിലും പ്രവാസികള്‍ കേരളത്തിലേക്ക് വരുമെന്നും അവര്‍ക്ക് കിടക്കാന്‍ ഒരു പായയും അല്‍പം പൊതിച്ചോറും പട്ടിണി കിടന്നിട്ടാണെങ്കിലും കേരളത്തിലെ സുമനനസ്സുകള്‍ കരുതിയിട്ടുണ്ടെന്നും ഷാജി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം… പ്രവാസികളുടെ ക്വാറന്റൈന്‍ ചെലവ് അവര്‍ വഹിക്കണം എന്നാണല്ലോ ‘കേ മു’ വക പുതിയ ഉത്തരവ്. കേട്ടാല്‍ തോന്നും ഇത് വരെ വന്നവര്‍ക്ക് ഫൈവ് സ്റ്റാര്‍ ഫുഡും സ്യൂട്ടും സൗജന്യമായി കൊടുത്ത് മുടിഞ്ഞതാണെന്ന് മരബെഞ്ചില്‍ കിടക്കാനും കമ്യൂണിറ്റി കിച്ചണിലെ കഞ്ഞിയും പയറും കൊടുക്കാനും ഒരു രൂപ ഖജനാവില്‍…
Read Moreഎന്തിനായിരുന്നു ഇതെല്ലാം ! ദുരിതാശ്വാസ നിധിയില്‍ നിന്ന് 961 കോടി മുടക്കി റോഡ് നിര്‍മാണം;പിണറായി സര്‍ക്കാരിനെ സംബന്ധിച്ച് പഞ്ചായത്ത് ഇലക്ഷന്‍ മാത്രമാണ് പ്രധാനമെന്ന് പി കെ ഫിറോസ്…
ദുരിതാശ്വാസ ഫണ്ടില്‍ നിന്നും പണമെടുത്ത് റോഡ് നിര്‍മിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് യൂത്ത് ലീഗ ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. 961 കോടി രൂപ റോഡ് നിര്‍മാണത്തിന് അനുവദിച്ചു കൊണ്ടാണ് ഇപ്പോള്‍ ഉത്തരവിറങ്ങിയിരിക്കുന്നത്. പിണറായി സര്‍ക്കാരിനെ സംബന്ധിച്ച് ദുരിതമനുഭവിക്കുന്ന സാധാരണ ജനങ്ങളുടെ കണ്ണീരിനേക്കാള്‍ പിണറായി സര്‍ക്കാരിന് പ്രധാനം വരുന്ന പഞ്ചായത്ത് ഇലക്ഷനാണെന്നും അതു മുമ്പില്‍ കണ്ടാണ് ഈ വകമാറ്റല്‍ എന്നും ഫിറോസ് പറയുന്നു. സര്‍ക്കാര്‍ ഈ ഉത്തരവ് റദ്ദാക്കി ദുരിതാശ്വാസ നിധിയിലെ പണം പ്രളയം ബാധിച്ചവര്‍ക്കും ലോക്ക്ഡൗണില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കും നല്‍കാന്‍ തയ്യാറാവണം. ജനങ്ങളെ കബളിപ്പിക്കുന്ന പരിപാടി ഇനിയെങ്കിലും നിര്‍ത്തണമെന്നും ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു. പികെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം… ഓര്‍ക്കുന്നില്ലേ പ്രളയത്തിന് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് വന്നിരുന്ന വാര്‍ത്തകള്‍? കല്യാണി ആടിനെ വിറ്റ പണവും റാജിഫ് എന്ന വിദ്യാര്‍ത്ഥി സൈക്കിള്‍…
Read Moreസിപിഎം ക്രിമിനലുകളെ രക്ഷപ്പെടുത്താന്‍ ഒഴുക്കുന്ന കോടികള്‍ ജനങ്ങളുടെ നികുതിപ്പണമാണ് എന്നതല്ലേ യാഥാര്‍ഥ്യം; ഇത്തരം തോന്ന്യാസങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന പ്രഖ്യാപനമായിരുന്നു മുഖ്യമന്ത്രി നടത്തേണ്ടിയിരുന്നതെന്ന് വി ടി ബല്‍റാം…
മുസ്ലിം ലീഗ് എംഎല്‍എ കെ എം ഷാജിയെ വിമര്‍ശിച്ച മുഖ്യമന്ത്രിയ്‌ക്കെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാം. കൊലക്കേസ് പ്രതികളായ സിപിഎം ക്രിമിനലുകളെ രക്ഷപ്പെടുത്താന്‍ വേണ്ടി കൊണ്ടുവരുന്ന വക്കീലന്മാര്‍ക്ക് ലക്ഷങ്ങളും കോടികളും ഫീസ് നല്‍കുന്നത് കേരള സര്‍ക്കാരിന്റെ ഏത് ഹെഡ് ഓഫ് അക്കൗണ്ടില്‍ നിന്നാണ് എന്നതല്ലല്ലോ മുഖ്യമന്ത്രീ പ്രശ്നം, ഏത് അക്കൗണ്ടില്‍ നിന്നായാലും അത് ജനങ്ങളുടെ നികുതിപ്പണമാണ് എന്നതല്ലേ യാഥാര്‍ത്ഥ്യമെന്ന് വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. അതിലെ അധാര്‍മ്മികതയല്ലേ ഒരു ജനപ്രതിനിധി ചൂണ്ടിക്കാട്ടിയത്? മുറ പോലെ നടക്കും എന്ന് താങ്കള്‍ ആവര്‍ത്തിച്ച് പറയുന്ന ഹെലികോപ്റ്റര്‍ അടക്കമുള്ളവയുടെ ധൂര്‍ത്തും അനാവശ്യ കാബിനറ്റ് റാങ്കുകാരുടെ ധാരാളിത്തവും കോടികള്‍ പൊടിക്കുന്ന പിആര്‍ ചെലവും ഈ ദുരിതകാലത്ത് ഒരു വലിയ അധാര്‍മ്മികതയല്ലേയെന്നും ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. ബല്‍റാമിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… കൊലക്കേസ് പ്രതികളായ സിപിഎം ക്രിമിനലുകളെ രക്ഷപ്പെടുത്താന്‍…
Read Moreമന്ത്രി സഭായോഗത്തില്‍ സാലറി ചലഞ്ചിന് അംഗീകാരം ! സാലറി ചലഞ്ചില്‍ സഹകരിക്കാത്തവര്‍ക്ക് കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി ! തെലുങ്കാന മോഡലില്‍ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ സാധ്യത
മുഖ്യമന്ത്രി ആഹ്വാനം ചെയ്ത സാലറി ചലഞ്ചിനോട് തണുത്ത പ്രതികരണമാണ് ഭരണ പ്രതിപക്ഷ തൊഴിലാളി സംഘടനകളെല്ലാം പുലര്‍ത്തുന്നത്. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സാലറി ചലഞ്ചിന് അംഗീകാരം ലഭിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനാണ് തീരുമാനം എന്നാണ് വിവരം. കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായാണ് എല്ലാ ജീവനക്കാരോടും ഒരു മാസത്തെ ശമ്പളം നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇതില്‍ പങ്കെടുക്കാന്‍ ഒട്ടുമിക്ക ആളുകളും വിസമ്മതിക്കുന്ന സാഹചര്യമാണുള്ളത്. അത്തരക്കാരുടെ ശമ്പളമാണ് വെട്ടിക്കുറയ്ക്കുക. തെലുങ്കാനയിലാണ് ഈ പദ്ധതി ആദ്യം പ്രഖ്യാപിച്ചത്. പിന്നാലെ മറ്റു സംസ്ഥാനങ്ങളും ഈ നടപടികള്‍ തുടങ്ങി. ഒരു മാസത്തെ ശമ്പളം ഒരുമിച്ച് നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ പല തവണകളായി, മൂന്നോ നാലോ തവണയായും നല്‍കാം. എന്നാല്‍, ഇതിനും തയ്യാറാകാത്തവരുടെ ശമ്പളമാണ് വെട്ടിച്ചുരുക്കാന്‍ പദ്ധതിയുള്ളത്. ഇവരുടെ ഏപ്രില്‍, മെയ് മാസങ്ങളിലെ ശമ്പളത്തില്‍ നിന്ന് 50 ശതമാനം…
Read Moreഏപ്രിലിലെ ശമ്പളത്തിന് ഖജനാവില്‍ പണമുണ്ടാകുമെന്ന് ഒരു ഉറപ്പുമില്ല !എല്ലാ വരുമാന മാര്‍ഗങ്ങളും അടഞ്ഞെന്ന് തുറന്നു പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍…
ഏപ്രില്‍ 14വരെ ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ഏപ്രിലിലെ ശമ്പളം നല്‍കാന്‍ ഖജനാവില്‍ പണമുണ്ടാകുമെന്ന് ഉറപ്പു പറയാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസത്തിനായി നീക്കിവച്ച പണം ഉപയോഗിച്ചു ശമ്പളം നല്‍കാനാവില്ല. മുന്‍പുണ്ടാകാത്ത വിധമുള്ള പ്രതിസന്ധിയാണു കേരളവും രാജ്യവും നേരിടുന്നത്. നികുതി ഉള്‍പ്പെടെ വരുമാന മാര്‍ഗങ്ങളെല്ലാം അടഞ്ഞു. ഈ സാഹചര്യത്തില്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്നും അത് ഗഡുക്കളായി പിരിച്ചെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഈ വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് യുഡിഎഫ് സംഘടനകള്‍ ആവശ്യപ്പെട്ടു. അവരാല്‍ കഴിയുന്ന ശമ്പളം മാത്രം സംഭാവന നല്‍കാന്‍ അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. എത്ര നല്‍കുമെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന്, സാമ്പത്തിക ശേഷി പോലെ എന്നായിരുന്നു അവരുടെ മറുപടി. ഒരു മാസത്തെ ശമ്പളം നല്‍കുന്നവരില്‍ നിന്നു പരമാവധി ഗഡുക്കളായി പിരിക്കണമെന്നു ഭരണപക്ഷ സംഘടനകള്‍ നിര്‍ദേശിച്ചു. സാമ്പത്തിക ശേഷിയില്ലാത്ത ജീവനക്കാര്‍ക്കും…
Read Moreകുറുമ്പ് ലേശം കൂടുന്നുണ്ട് ! ഡിജിപി ബെഹ്‌റയെ മാറ്റുമോയെന്ന ചോദ്യത്തിന് മറുപടിയായി വെളുക്കെ ചിരിച്ച് മുഖ്യമന്ത്രി
സംസ്ഥാനത്തെ പോലീസ് ബറ്റാലിയനില്‍ നിന്ന് വെടിക്കോപ്പുകള്‍ കാണാതായ സാഹചര്യത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരേ ഗുരുതര ആരോപണമാണുയരുന്നത്. ഈ സാഹചര്യത്തില്‍ ബെഹ്‌റയെ സ്ഥാനത്തുനിന്ന് മാറ്റുമോ എന്ന ചോദ്യത്തിന് മറുപടി ചിരിയിലൊതുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ബെഹ്‌റയെ മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് കത്ത് സമര്‍പ്പിച്ചതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എനിക്ക് അത്തരം കത്തൊന്നും കിട്ടിയിട്ടില്ല’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഒഴുക്കന്‍ മറുപടി. ഡിജിപി ലോക്‌നാഥ് ബെഹ്‌റയും എഡിജിപി മനോജ് എബ്രഹാമുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ‘സാധാരണ സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ നടപടിക്രമങ്ങളിലൂടെ പരിഹരിക്കാറാണ് പതിവ്. അത് ഇവിടെ അത് ഇവിടെ പറയേണ്ട കാര്യം തന്നെയില്ല. ഇത് പറയേണ്ട ഫോറങ്ങളില്‍ വിശദീകരിക്കും’, എന്നായിരുന്നു പിണറായിയുടെ മറുപടി. ചീഫ് സെക്രട്ടറി ടോം ജോസും പ്രതികരണത്തിനില്ലെന്ന് വ്യക്തമാക്കി. ഡിജിപി ഫണ്ട് വകമാറ്റിയെന്നാണ് ലോക്നാഥ് ബെഹ്റയ്‌ക്കെതിരായ ആരോപണം. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയത് നിയമവിരുദ്ധമെന്നാണ്…
Read More