സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്തബന്ധം ! സ്‌പേസ് പാര്‍ക്ക് പ്രോജക്ടില്‍ സ്വപ്നയ്ക്ക് വന്‍ സ്വാധീനം ഉണ്ടായിരുന്നുവെന്ന് എന്‍ഐഎ

നയതന്ത്ര ബാഗിലൂടെ സ്വര്‍ണം കടത്തിയ കേസിലെ പ്രതിയായ സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്തബന്ധമെന്ന് എന്‍ഐഎ. സ്വപ്നയുടെ ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് എന്‍ഐഎ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുമായി അനൗപചാരികമായ ബന്ധമുണ്ടെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു.

സ്വര്‍ണക്കടത്ത് ഗൂഢാലോചനയില്‍ സ്വപ്നയുടെ പങ്ക് വലുതാണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറുമായി സ്വപ്നയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു.

സ്വപ്നയുടെ മെന്ററായും ശിവശങ്കര്‍ പ്രവര്‍ത്തിച്ചിരുന്നു. പിടിച്ചെടുത്ത സ്വര്‍ണം വിട്ടുകിട്ടാന്‍ സ്വപ്ന ശിവശങ്കറിനെ സമീപിച്ചു. എന്നാല്‍ ശിവശങ്കര്‍ സഹായിച്ചില്ലെന്നും എന്‍ഐഎ വ്യക്തമാക്കി.

സ്‌പേസ് പാര്‍ക്കില്‍ ജോലി വാഗ്ദാനം ചെയ്തത് ശിവശങ്കറായിരുന്നു. സ്‌പേസ് പാര്‍ക്ക് പ്രോജക്ടില്‍ സ്വപ്നയ്ക്ക് വന്‍ സ്വാധീനം ഉണ്ടായിരുന്നു.

വിദേശത്തും സ്വപ്നയ്ക്ക് വലിയ സ്വാധീനമുണ്ടെന്നും എന്‍ഐഎ അറിയിച്ചു. കോണ്‍സുലേറ്റില്‍നിന്ന് രാജിവച്ചശേഷവും 1000 ഡോളര്‍ ശന്പളം ലഭിച്ചിരുന്നു. സ്വര്‍ണക്കടത്തില്‍ ഇടപെട്ടവര്‍ക്ക് ഓരോ ഇടപാടിലും 50,000 രൂപ വീതം നല്‍കിയിരുന്നുവെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു.

Related posts

Leave a Comment