നേമത്ത് ബിജെപി തുറന്ന അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ന്യൂനപക്ഷവോട്ടുകള്‍ ലഭിക്കുന്നതിനായി മുഖ്യമന്ത്രി വിലകുറഞ്ഞ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണെന്ന് സുരേന്ദ്രന് ആരോപിച്ചു. ബിജെപി ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം സംസ്ഥാനത്ത് കോലീബി സഖ്യമാണെന്നും നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിക്കുമെന്നുമാണ് മുഖ്യമന്ത്രി എല്ലായിടത്തും പറയുന്നത്്. പ്രധാനപ്പെട്ട രണ്ട് അക്കൗണ്ടുകള്‍ പൂട്ടിച്ചവരാണ് ഞങ്ങള്‍. ത്രിപുരയിലെയും ബംഗാളിലെയും അക്കൗണ്ട് ക്ലോസ് ചെയ്ത ശേഷം കേരളത്തിലെ അക്കൗണ്ട് ക്ലോസ് ചെയ്യാനാണ് ബിജെപി പ്രവര്‍ത്തകര്‍ ഇറങ്ങിപ്പുറപ്പെട്ടത്. അതിന് കാലതമാസം എത്ര ഏടുക്കുമെന്നത് മാത്രമാണ് സംശയമുള്ളതെന്നും കെ സുരേന്ദ്രന് പറഞ്ഞു. പിണറായിയില്‍ തുടങ്ങിയ പാര്‍ട്ടി പിണറായിയില്‍ തന്നെ അവസാനിക്കുമെന്നും പിണറായി വിജയന്റെ കൈകള്‍ കൊണ്ടു തന്നെ അതിന്റെ ഉദകക്രിയ പൂര്‍ത്തിയാവുമെന്നും കെ.സുരേന്ദ്രന് പറഞ്ഞു. സ്വര്‍ണക്കടത്തുകാരെയും ഡോളര്‍ കടത്തുകാരെയും മുഖ്യമന്ത്രി വഴി വിട്ടു…
Read MoreTag: pinarayi vijayan
2018ലെ മഹാപ്രളയവും പിണറായി സര്‍ക്കാരിന്റെ ‘ഭരണനേട്ടം’ എന്ന് കണ്ടെത്തല്‍ ! സിഎജി നിര്‍ദ്ദേശത്തില്‍ നടത്തില്‍ പഠനത്തില്‍ പുറത്തു വരുന്നത് സര്‍ക്കാരിനെ വെട്ടിലാക്കുന്ന വിവരങ്ങള്‍…
2018ലെ പ്രളയകാലം മുതല്‍ തുടങ്ങിയതാണ് കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റന്‍ ആക്കിക്കൊണ്ടുള്ള സൈബര്‍ തള്ളുകള്‍. പ്രളയകാലത്തെ കേരളത്തെ രക്ഷിച്ച രക്ഷകനായാണ് സൈബര്‍ സഖാക്കള്‍ പിണറായിയെ വാഴ്ത്തുന്നത്. എന്നാല്‍ പ്രളയം മനുഷ്യസൃഷ്ടിയാണെന്നും പിണറായിയുടെ ഭരണത്തിന്റെ പിടിപ്പു കേടുകൊണ്ട് സംഭവിച്ചതാണെന്നുമുള്ള ആക്ഷേപങ്ങളും അന്നേയുണ്ടായിരുന്നു. ഡാം മാനേജ്മെന്റിലെ വീഴ്ച്ചയാണ് ഇതിന് ഇടയാക്കിയത് എന്നായിരുന്നു പ്രധാനപ്പെട്ട ആക്ഷേപം. എന്തായാലും തെരഞ്ഞെടുപ്പു കാലത്ത് പിണറായി വിജയനെ വീണ്ടും തള്ളിത്തള്ളി ‘ക്യാപ്റ്റന്‍’ ആക്കുമ്പോള്‍ വെള്ളിടിപോലെ സര്‍ക്കാരിനു മേല്‍ പതിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സര്‍ക്കാര്‍ അവകാശവാദങ്ങളെ എല്ലാം തള്ളുന്നതാണ് പുതിയ റിപ്പോര്‍ട്ട്.കേരളത്തില്‍ 2018ലെ വെള്ളപ്പൊക്കത്തിന്റെ രൂക്ഷത വര്‍ധിപ്പിച്ചത് ഡാമുകളിലെ വെള്ളം കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ച മൂലമെന്ന് ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു പഠനം. ഒരു പ്രമുഖ മാധ്യമമാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.…
Read Moreഇത്തവണ ബിജെപി നേമത്തും ജയിക്കില്ല ! ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് പിണറായി വിജയന്…
ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ബിജെപി പച്ചതൊടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 2016ല്‍ അവര്‍ വിജയിച്ച നേമം സീറ്റും ഇത്തവണ പിടിച്ചെടുക്കുമെന്ന് കാസര്‍ഗോഡ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പിണറായി പറഞ്ഞു. ”കഴിഞ്ഞ തവണ കോണ്‍ഗ്രസ് സഹായത്തോടെയാണ് ബിജെപി അക്കൗണ്ട് തുറന്നത്. ഇത്തവണ ഞങ്ങള്‍ ആ അക്കൗണ്ട് ക്ളോസ് ചെയ്യും,” പിണറായി പറഞ്ഞു. ബിജെപിയുടെ വോട്ടു ശതമാനത്തിലും വലിയ കുറവുണ്ടാമെന്ന് പിണറായി പറഞ്ഞു. കേരളത്തില്‍ പൗരത്വഭേദഗതി നിയമം നടപ്പിലാക്കുകയില്ലെന്നും പിണറായി ആവര്‍ത്തിച്ചു. കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ വാദവും പിണറായി തള്ളിക്കളഞ്ഞു. കന്യാസ്ത്രീകളാണ് എന്ന ഒറ്റക്കാരണത്താലാണ് ആക്രമണം നടന്നതെന്നും പിണറായി പറഞ്ഞു. കോണ്‍ഗ്രസ് സംഘപരിവാര്‍ നയങ്ങള്ക്കൊപ്പമാണെന്നും ബിജെപിക്കൊപ്പം ചേര്‍ന്ന് എല്‍ഡിഎഫിനെ ആക്രമിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് പിണറായി പറഞ്ഞു. രാഷ്ട്രീയ വിരോധം കൊണ്ട് പ്രതിപക്ഷത്തിനു അന്ധത ബാധിച്ചെന്നും പിണറായി പറഞ്ഞു. എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പാണെന്ന് പിണറായി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലെല്ലാം…
Read Moreനാക്കുപിഴയല്ല, നേതാക്കൾ ഒളിപ്പിച്ചു വച്ച ബിജെപി-യുഡിഎഫ് കൂട്ടുകെട്ട് തുറന്നു പറയുകയാണ് സുരേഷ് ഗോപി ചെയ്തതെന്ന് മുഖ്യമന്ത്രി
കണ്ണൂർ: സംസ്ഥാനത്ത് ബിജെപി-യുഡിഎഫ് കൂട്ടുകെട്ട് തുറന്നു പറയുകയാണ് സുരേഷ് ഗോപി ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി കൺവൻഷൻ സെന്ററിൽ തിങ്കളാഴ്ച രാവിലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫുമായി ധാരണയുള്ള കാര്യം മറ്റു ബിജെപി നേതാക്കൾ രഹസ്യമായി വച്ചപ്പോൾ സുരേഷ് ഗോപി തുറന്നുപറഞ്ഞു. ഇതു നാക്കുപിഴയായി കരുതാൻ പറ്റില്ല. ബിജെപി സ്ഥാനാർഥികളില്ലാത്ത ഗുരുവായൂരിലും തലശേരിയിലും യുഡിഎഫുമായി വോട്ടുകച്ചവടം ഉറപ്പിച്ചുകഴിഞ്ഞു. ദേവികുളത്തും ഇതിനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുരുവായൂരിൽ കെ.എൻ.എ. ഖാദർ ജയിച്ചുവരണമെന്നാണ് സുരേഷ് ഗോപി വ്യക്തമാക്കിയത്. പൗരത്വനിയമ ഭേദഗതിക്കെതിരേ കേരള സർക്കാർ പാസാക്കിയ നിയമത്തിൽ ഒപ്പിട്ടതാണ് കെ.എൻ.എ. ഖാദർ. എന്നാൽ ഇപ്പോൾ കെ.എൻ.എ. ഖാദറിന്റെ നിലപാടിൽ മാറ്റം വന്നിരിക്കുകയാണ്. ഇത് ബിജെപിയുമായുള്ള ധാരണയുടെ തെളിവാണ്. കൂടുതൽ മണ്ഡലങ്ങളിൽ യുഡിഎഫുമായി ബിജെപി കച്ചവടം ഉറപ്പിച്ചുവരികയാണ്. കേന്ദ്രത്തിന്റെ പല നയങ്ങളെയും എതിർക്കുവാൻ യുഡിഎഫ് വിമുഖത കാണിക്കുന്നതിന്റെ പിന്നിൽ ഈ…
Read Moreബിജെപിയെ പ്രീണിപ്പിക്കുന്ന തിരക്കിലാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ! കെ എന്‍ എ ഖാദറിന്റെ ഗുരുവായൂര്‍ സന്ദര്‍ശനത്തില്‍ എരിപൊരി കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്…
ഗുരുവായൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയും മുസ്ലിം ലീഗ് നേതാവുമായ കെ എന്‍ എ ഖാദറിനെതിരെ പ്രസ്താവനയുമായി മുഖ്യമന്ത്രി പിണറായി വിജയന്. ബിജെപിയെ പ്രീണിപ്പിക്കുന്ന തിരക്കിലാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദറെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിജെപി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിപ്പോയത് യാദൃശ്ചികമാണെന്ന് കരുതാനാവില്ലെന്നും പറഞ്ഞ പിണറായിബിജെപി രാജ്യത്ത് ഒരുക്കുന്ന തടങ്കല്‍ പാളയങ്ങള്‍ക്ക് കാവല്‍ നില്ക്കാന് ഇത്തരത്തിലുള്ള ലീഗ് നേതാക്കള്‍ മടിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. ‘ഗുരുവായൂര്‍ മണ്ഡലത്തിലാണ് ബിജെപിക്ക് സ്ഥാനാര്‍ത്ഥി ഇല്ലാതായത്. അതൊരു കൈയബദ്ധമോ സങ്കേതിക പിഴവോ ആണെന്ന് വിചാരിക്കാന്‍ കുറച്ച് വിഷമമുണ്ട്. കെ.എന്‍.എ ഖാദര്‍ സ്ഥാനാര്‍ത്ഥി ആയതിന് ശേഷം സാധാരണ ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ബിജെപിയുടെ പിന്തുണ വാങ്ങാന്‍ കഴിയുന്ന പരസ്യ പ്രചാരണം ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായി’ പിണറായി പറഞ്ഞു. ഖാദര്‍ ബിജെപിയെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും പിണറായി പറഞ്ഞു. ഖാദറിന്റെ ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനം…
Read Moreസർവേ കണ്ട് അലംഭാവം വേണ്ട; തെരഞ്ഞെടുപ്പ് സർവേകൾ ആദ്യ അഭിപ്രായങ്ങൾ മാത്രം; പ്രവർത്തകരോട് അഭ്യർഥനയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സർവേ കണ്ട് അലംഭാവം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുമുന്നണി പ്രവർത്തകരോടാണ് മുഖ്യമന്ത്രിയുടെ അഭ്യർഥന. മാധ്യമ സർവേ കണ്ട് പ്രവർത്തനത്തിൽ അലംഭാവം ഉണ്ടാകരുത്. തെരഞ്ഞെടുപ്പ് സർവേകൾ ആദ്യ അഭിപ്രായങ്ങൾ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിനെതിരേയും മുഖ്യമന്ത്രി വിമർശനം നടത്തി. സർക്കാരിന് എതിരായ പ്രതിപക്ഷ ആരോപണങ്ങൾ വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.
Read Moreഏത് വിദഗ്ധനും ബിജെപി ആയാൽ ബിജെപിയുടെ സ്വഭാവം കാണിക്കും; മെട്രോമാനെതിരേ ആഞ്ഞടിച്ച്പിണറായി വിജയൻ
പാലക്കാട്: മെട്രോമാൻ ഇ. ശ്രീധരനെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പു പ്രചാരണ ജില്ലാ പര്യടനത്തിനെത്തിയ പിണറായി പട്ടാന്പിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ശ്രീധരനെതിരേ പ്രതികരിച്ചത്. ഇ ശ്രീധരൻ എൻജിനിയറിംഗ് രംഗത്തെ വിദഗ്ധനായിരുന്നുവെന്നും എന്നാൽ ഏത് വിദഗ്ധനും ബിജെപി ആയാൽ ബിജെപിയുടെ സ്വഭാവം കാണിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. അതിന്റെ ഭാഗമായി എന്തും വിളിച്ചുപറയാൻ പറ്റുന്ന അവസ്ഥയിലേക്ക് അദ്ദേഹമെത്തിയിട്ടുണ്ടാകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി അദ്ദേഹത്തിന് മറുപടി പറയാൻ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കാമെന്ന് പറഞ്ഞവസാനിപ്പിച്ചു. ശബരിമലയിൽ ആശയക്കുഴപ്പം വേണ്ടെന്നും സത്യവാങ്മൂലം തിരുത്തുന്നത് കേസ് വരുന്പോൾ ആലോചിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ ശബരിമലയിൽ ഒരു പ്രശ്നവുമില്ലെന്നും അന്തിമ വിധി വരെ കാത്തിരിക്കാമെന്നും പിണറായി വിജയൻ പറഞ്ഞു. അന്തിമ വിധിയിൽ പ്രശ്നമുണ്ടെങ്കിൽ അപ്പോൾ എല്ലാവരോടും ചർച്ച ചെയ്യാമെന്നാണ് നിലപാട്. ഇടതുപക്ഷത്തെ തർക്കാൻ കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ച് ചേർന്ന് തീവ്ര ശ്രമം നടത്തുകയാണ്. ഇടതിനെ ഇല്ലാതാക്കാൻ…
Read Moreധർമടത്ത് “നേമം മോഡൽ’ പിണറായിയെ തളയ്ക്കാൻ സുധാകരനോ;ഡൽഹിയിൽ ചർച്ച തുടരുന്നു
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ധർമടത്ത് “നേമം’ മോഡൽ പരീക്ഷിക്കാൻ കോൺഗ്രസ്.ഇന്നലെ നടന്ന സ്ഥാനാർഥി പ്രഖ്യാപന പട്ടികയിൽ ധർമടത്തെ ഉൾപ്പെടുത്തിയിരുന്നില്ല. ഫോർവേഡ് ബ്ലോക്ക് നേതാവ് ജി.ദേവരാജനെ മത്സരിപ്പിക്കാനായിരുന്നു കോൺഗ്രസ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, പിണറായി വിജയനെതിരേ ശക്തനായ സ്ഥാനാർഥിയെ നിർത്തണമെന്നാണ് കോൺഗ്രസ് തീരുമാനം. കെ.സുധാകരനെ പിണറായി വിജയനെതിരേ മത്സരിപ്പിക്കണമെന്നാണ് കോൺഗ്രസ് നേതാക്കളിൽ ചിലർ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടത്. ഇക്കാര്യം, കെ.സുധാകരനോട് ചോദിക്കുകയും ചെയ്തിട്ടുണ്ട്. സുധാകരനെ മത്സരിപ്പിക്കുന്നതിനെക്കുറിച്ച് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ഡൽഹിയിൽ ചർച്ച നടന്നു വരികയാണ്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ധർമടം മണ്ഡലത്തിൽ 4099 വോട്ടിന്റെ ഭൂരിപക്ഷമാണ് എൽഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ചത്. കെ.സുധാകരൻ ധർമടത്ത് മത്സരിക്കണമെന്ന് കോൺഗ്രസ് നേതാവ് മന്പറം ദിവാകരൻ ഉൾപ്പെടെ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
Read Moreസ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന്! സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ ഉൾപ്പെടുത്താൻ ഇഡിയുടെ ഭാഗത്തു ശ്രമമുണ്ടായെന്നു മൊഴി
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ കൂടി ഉൾപ്പെടുത്താൻ ഇഡിയുടെ ഭാഗത്തു നിന്നു ബോധപൂർവ ശ്രമമുണ്ടായെന്നു മൊഴി. സ്വപ്ന ഇഡി കസ്റ്റഡിയിലായിരിക്കെ അവരുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥയാണ് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. ലോക്കറിൽ നിന്ന് കണ്ടെടുത്ത പണം ശിവശങ്കർ സ്വപ്നയ്ക്ക് നൽകിയതാണെന്നും ആ തുക മുഖ്യമന്ത്രിയാണ് ശിവശങ്കറിന് നൽകിയതെന്നും പറയിപ്പിക്കാനാണ് ശ്രമം നടന്നതെന്ന് കടവന്ത്ര പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ എസ്.രാജിമോൾ മൊഴി നൽകി. ഇത്തരത്തിൽ മൊഴി നൽകിയാൽ സ്വപ്നയെ കേസിൽ മാപ്പുസാക്ഷിയാക്കാമെന്ന് ചോദ്യം ചെയ്യലിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിവൈഎസ്പി രാധാകൃഷ്ണൻ പറഞ്ഞത് കേട്ടെന്നും പോലീസ് ഉദ്യോഗസ്ഥയുടെ മൊഴിയിലുണ്ട്. സ്വപ്നയുടേതെന്ന പേരിൽ പുറത്തുവന്ന ശബ്ദ സന്ദേശം സംബന്ധിച്ച അന്വേഷണ സംഘത്തിനാണ് രാജിമോൾ മൊഴി നൽകിയത്. കഴിഞ്ഞ ഓഗസ്റ്റ് 13ന് രാത്രിയിൽ നടന്ന ചോദ്യം ചെയ്യലിലാണ് ഇഡി ഉദ്യോഗസ്ഥനിൽ നിന്ന് സ്വപ്നയ്ക്ക് വാഗ്ദാനം ലഭിച്ചതെന്ന് രാജിമോളുടെ…
Read Moreകേരളത്തിൽ ഇത്തവണ രണ്ട് മുന്നണികള്‍ തമ്മിലുള്ള പതിവ് പോരാട്ടമായിരിക്കില്ല; നേരിടാൻ പോകുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായിയുടെ വാക്കുകൾ ഇങ്ങനെ…
തിരുവനന്തപുരം: കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് മുന്നണികൾ തമ്മിലുള്ള പതിവ് പോരാട്ടമായിരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനം, ക്ഷേമം, മതേതരത്വം എന്നിവയ്ക്കായി നിലകൊള്ളുന്നവരും അതിനെ എതിർക്കാൻ ഏത് പരിധിവരെ പോകുന്നവരും തമ്മിലുള്ള പോരാട്ടമായിരിക്കും ഇത്തവണത്തേത്. പക്ഷേ, കേരളത്തിലെ ജനങ്ങൾ ഒരേ ശബ്ദത്തിൽ ഉറപ്പാണ് എൽഡിഎഫെന്ന് പറയുന്നു.എൽഡിഎഫിന്റെ വികസനത്തിന് വിരാമമിടാൻ ബിജെപി കേന്ദ്ര ഏജൻസികളെ അഴിച്ചുവിട്ടുകയാണ്. കോൺഗ്രസ് അവരുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. അവരുടെ നേതാക്കൾ കിഫ്ബിക്കെതിരെ കോടതിയിൽ ഹാജരായി. ഇത്തരം കേരള വിരുദ്ധ ഘടകങ്ങൾക്ക് ജനങ്ങൾ വഴങ്ങുകയില്ലെന്നും പിണറായി ട്വിറ്ററിൽ കുറിച്ചു.
Read More