സ്‌നേഹത്തോടെ നിര്‍ബന്ധിക്കുമ്പോള്‍ എങ്ങനെയാ വയ്യെന്നു പറയുക; സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിനു വഴങ്ങി സ്റ്റേഷനില്‍ ഡാന്‍സു കളിച്ച എസ്‌ഐയ്ക്കു കിട്ടിയത് എട്ടിന്റെ പണി

കോല്‍ക്കത്ത: പോലീസുകാരന്‍ സ്‌റ്റേഷനില്‍ ഡാന്‍സു കളിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. കോല്‍ക്കത്തയില്‍ ഹിരാപൂര്‍ പോലീസ് സ്‌റ്റേഷനിലെ മൊണ്ടല്‍ എന്ന എസ്‌ഐ ആണ് വീഡിയോയില്‍ മതിമറന്ന് ആനന്ദനൃത്തമാടുന്നത്. എന്നാല്‍ സംഗതി വൈറലായതോടെ സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെയും, വീഡിയോ പകര്‍ത്തിയ പോലീസുകാരന് എതിരെയും അന്വേഷണം പ്രഖ്യാപിച്ചു. അതേ സമയം സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് താന്‍ ഡാന്‍സ് കളിച്ചതെന്നാണ് സബ് ഇന്‍സ്‌പെക്ടര്‍ മൊണ്ടലിന്റെ ന്യായീകരണം. ബോളിവുഡ് ഹിറ്റ് ഗാനം ‘തുകുര്‍ തുകുര്‍ ദേക്തേ ഹോ ക്യാ’ എന്ന ഗാനത്തിനാണ് പോലീസ് ഉദ്യോഗസ്ഥന്‍ തന്റെ നൃത്ത വൈദഗ്ധ്യം പുറത്തെടുത്തത്. പണി പോയാലും ഇത് ഒരു ഉപജീവനമാര്‍ഗം തെളിയിക്കുമെന്നാണ് വീഡിയോ കണ്ടവരുടെ അഭിപ്രായം.

Read More

വിവാഹത്തിന് വരന്റെയും വധുവിന്റെയും മാതാപിതാക്കള്‍ക്ക് സംഭവം; എന്തു വില കൊടുത്തും കല്യാണം തടയുമെന്ന് ബന്ധുക്കള്‍; ഒടുവില്‍ സംഭവിച്ചത്… കാസര്‍ഗോട്ടു നിന്നും ഒരു കല്യാണക്കഥ…

  കാസര്‍ഗോഡ്: പല പ്രണയങ്ങളും വിവാഹത്തില്‍ കലാശിക്കാത്തതിന്റെ കാരണം കമിതാക്കളുടെ മാതാപിതാക്കളാണ്. എന്നാല്‍ ഇരുവരുടെയും മാതാപിതാക്കള്‍ സമ്മതിച്ചിട്ടും കല്യാണം നടത്താന്‍ പോലീസിന്റെ സഹായം തേടേണ്ടി വന്നാല്‍ എന്താ ചെയ്യുക. കൊല്ലങ്കാനത്ത് രാമനായ്കിന്റെ മകന്‍ ബാലകൃഷ്ണയും ലാബ് ടെക്‌നീഷ്യയും വിദ്യാര്‍ത്ഥിനിയുമായ നിവേദിതയുമായുള്ള കല്യാണമാണ് പൊലീസ് സ്റ്റേഷനില്‍ വെച്ച് പൊലീസ് നടത്തിക്കൊടുത്തത്, രണ്ടര വര്‍ഷം മുമ്പാണ് മംഗലൂരുവിലെ ഒരു വിവാഹച്ചടങ്ങില്‍ വച്ച്് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായതോടെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. വീട്ടുകാരുടെ ആശീര്‍വാദത്തോടെ വിവാഹം കഴിക്കണമെന്നായിരുന്നു ഇരുവരുടേയും ആഗ്രഹം. എന്നാല്‍ ബാലകൃഷ്ണയുടെ അച്ഛനും നിവേദിതയുടെ അമ്മയും ഒഴികെ എല്ലാ ബന്ധുക്കളും ഇവരുടെ ബന്ധത്തെ ശക്തമായി എതിര്‍ത്തു. ഇതോടെ വിവാഹത്തിന്റെ കാര്യങ്ങള്‍ തുലാസിലായി. വിവാഹം നടത്താനായി ഇവര്‍ രജിസ്റ്റര്‍ ഓഫീസില്‍ എത്തിയെങ്കിലും അപേക്ഷ നല്‍കി ഒരു മാസം കാത്തിരിക്കണമെന്ന അറിയിപ്പാണ് ലഭിച്ചത്. രണ്ടര വര്‍ഷം നീണ്ട തങ്ങളുടെ പ്രണയം…

Read More