വീട്ടുവേലക്കാരി പണവും ആഭരണങ്ങളും വാച്ചും മോഷ്ടിച്ച് ഭര്‍ത്താവിനെ ഏല്‍പിച്ചു. മോഷണ സാധനങ്ങളുമായി പോയ കള്ളനെ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് ടീം ഓടിച്ചിട്ടു പിടിച്ചു. കോട്ടയം നഗരത്തില്‍ ഇന്നലെ പുലര്‍ച്ചെ ഒന്നര മണിക്കാണ് സംഭവം. വണ്ടിപെരിയാര്‍ ഡൈമുക്ക് എസ്‌റ്റേറ്റില്‍ വാസക്കാരനായ മുരുകേശന്‍(38) ഭാര്യ ലക്ഷി(32) എന്നിവരാണു കോട്ടയം വനിതാ പോലീസ് സ്‌റ്റേഷനിലെ പിങ്ക് പോലീസ് ടീം അംഗങ്ങളായ എഎസ്‌ഐ മിനി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിന്ദു, ആര്യ എന്നിവരുടെ പിടിയിലായത്. കോട്ടയം ചുങ്കത്ത് കിഴക്കേക്കര വിമല കോശിയുടെ വീട്ടില്‍ ഹോം നഴ്‌സിംഗ് ഏജന്‍സി മുഖേന രണ്ടു മാസം മുന്‍പ് ജോലിക്കു വന്ന ലക്ഷ്മി 98,500 രൂപയും വജ്രം പതിച്ച രണ്ടു മോതിരവുമാണ് മോഷ്ടിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രി വീടിനു സമീപം എത്തിയ മുരുകേശനെ ലക്ഷ്മി ഇഇവ കൈയേല്‍പ്പിച്ചു. ബസില്‍ സ്ഥലം വിടാന്‍ കോട്ടയം നഗരത്തിലെത്തുമ്പോള്‍ തിരുനക്കരയില്‍വച്ചാണ് സംശയാസ്പദമായ നിലയില്‍…
Read MoreTag: police
ദുബായ് പോലീസ് ഇപ്പോള്‍ കൂടുതല്‍ സ്‌റ്റൈലിഷ്! ഏറ്റവും വേഗതയേറിയ കാറുകളുള്ള പോലീസ് സേന എന്ന റെക്കോഡ് ഇനി ദുബായ്ക്ക്; ചിത്രങ്ങളും വീഡിയോയും വൈറല്‍
അത്ഭുതങ്ങളുടെ ഒരു കേന്ദ്രം തന്നെയാണ് ദുബായ്. പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ അവര്‍ എന്നും ഒരുപടി മുന്നിലാണ്. പ്രത്യേകിച്ച് ദുബായ് പോലീസ്. അടുത്തിടെ പോലീസ് സേനയിലേക്ക് റോബോട്ടുകളെ ഉള്‍പ്പെടുത്തിയത് വാര്‍ത്തയായിരുന്നു. ഹോളിവുഡ് ചലച്ചിത്രങ്ങളിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള കാഴ്ചകളാണ് ഇപ്പോള്‍ ദുബായ് പോലീസ് സ്‌റ്റേഷന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്ക് നോക്കിയാല്‍ കാണാന്‍ സാധിക്കുന്നത്. സ്‌റ്റൈലും അഴകും ഗൗരവവും ഒത്തിണങ്ങിയ കാറുകള്‍. എന്നാല്‍ പായുന്നതോ ശരവേഗത്തില്‍. ഈ കാറുകള്‍ സ്വന്തമാക്കിയതോടെ ലോകത്തിലെ ഏറ്റവും വേഗതയുള്ള പോലീസ് കാറുകളുടെ ഉടമകള്‍ എന്ന ഗിന്നസ് വേള്‍ഡ് റെക്കോഡും ദുബായ് പോലീസ് സേനയ്ക്ക് സ്വന്തം. ദുബായ് പോലിസിന്റെ കാര്‍ ശേഖരത്തിലേക്ക് ലോകത്തിലെ ഏറ്റവും വേഗതയുള്ള രണ്ടാമത്തെ കാറായ ബുഗാഡി വെയറോണിന്റെ ആഗമനത്തോട് കൂടിയാണ് ഈ നേട്ടം കൈവരിക്കാനായത്. 10.5 കോടി രൂപ വില വരുന്ന ബുഗാഡിക്ക് മണിക്കൂറില്‍ 407 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കും. ലോകത്ത്…
Read More