ഒരു കപ്പ് ചായയ്ക്കും പറയാനുണ്ട് ഒരുപാട് കഥകള്‍; കേരളത്തിലെ ഒരു പോലീസ് സ്‌റ്റേഷനില്‍ നിന്ന് കുടിച്ച ‘സ്‌പെഷ്യല്‍ ചായ’യെക്കുറിച്ച് തുറന്നു പറഞ്ഞ് നടി മമ്ത

ചായയില്ലാതെ എന്തു മലയാളി, മലയാളിയെപ്പോലെ തന്നെ മലയാളിയുടെ ചായക്കഥകളും പ്രശസ്തമാണ്. നടി മംമ്ത മോഹന്‍ദാസിനും പറയാനുളളത് ഇതു പോലൊരു കഥയാണ്. സോഷ്യല്‍ മീഡിയയില്‍ മമ്ത പോസ്റ്റ് ചെയ്ത ആവി പറക്കുന്ന ചായയുടെ ചിത്രത്തിനും പറയാനുണ്ട് ഇത് പോലൊരു അഡാര്‍ കഥ. പക്ഷേ അത് എന്താണെന്ന് വെളിപ്പെടുത്താന്‍ ഇപ്പോള്‍ തയ്യാറല്ല മമ്ത.’മൈ ടി ചായ് സ്‌റ്റോറി’ എന്ന തലക്കെട്ടിലാണ് മംമ്ത കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. കുറിപ്പില്‍ പറയുന്നതിങ്ങനെ…’ജീവിതം നമ്മളെ ഓരോരുത്തരെയും നമ്മുടെ പ്രിയപ്പെട്ടവരേയും പല ദിശകളിലേക്ക് ഓടിച്ചു കൊണ്ടിരിക്കുകയാണ്. ജീവിക്കാന്‍ ഉള്ള തത്രപ്പാടിലാണ് എല്ലാ ഓട്ടങ്ങളും. ഇതിനിടയില്‍ കുടുംബങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതില്‍ രാവിലത്തെ ചായയ്ക്ക് വലിയ പങ്കുണ്ട്. അത് കുടിച്ചു കൊണ്ടുള്ള വിശേഷങ്ങളും വര്‍ത്തമാനങ്ങളും പങ്കു വയ്ക്കല്‍ എന്നത് ഞങ്ങളുടെ കുടുംബത്തില്‍ പതിവാണ്. അമ്മയാണ് ഈ ശീലം ഉണ്ടാക്കിയത്. (വ്യായാമത്തിന് മുന്‍പ് ചായ കുടിക്കുന്നത് നല്ലതാണ് എന്ന് കൂടി…

Read More

വിഡ്ഢിദിനത്തില്‍ കൂടുതല്‍ തമാശയ്ക്ക് മുതിര്‍ന്നാല്‍ കളി കാര്യമാവുമെന്ന മുന്നറിയിപ്പുമായി പോലീസ്; പോലീസ് പറയുന്നതിങ്ങനെ…

ആലപ്പുഴ : വിഡ്ഢിദിനമായ ഏപ്രില്‍ ഒന്നിന് വേലത്തരങ്ങള്‍ കാട്ടുന്നതില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി പോലീസ്. ലോകമെമ്പാടും ആളുകളെ പറ്റിച്ചും തിരിച്ചും പണി വാങ്ങുന്നതും ഈ ദിനത്തില്‍ പതിവുകാഴ്ചയാണ്. ഇതൊക്കെ പലപ്പോഴൊക്കെ അതിരുവിടാറുമുണ്ട്. അത്തരത്തിലുള്ള കളികള്‍ കാര്യമാകുമെന്ന തരത്തിലുള്ളനിര്‍ദേശങ്ങളാണ് പോലീസിന്റെ ഭാഗത്തു നിന്നും വന്നിരിക്കുന്നത്. വിഡ്ഢിദിനത്തിന്റെ അതിരുകടന്ന ആഘോഷങ്ങള്‍ നിയന്ത്രിക്കാന്‍ പ്രത്യേക പട്രോളിങ് സംഘം പുലര്‍ച്ച വരെ പരിശോധനകള്‍ നടത്തും. പ്രധാന റോഡുകളില്‍ നിന്ന് ഇടറോഡുകളിലും ഉള്‍പ്രദേശങ്ങളിലും കൂടുതല്‍ പോലീസിനെ ഇതിനായി ചുമതലപ്പെടുത്തും. ബൈക്ക് പട്രോളിങ് സംഘം ഉള്‍പ്പെടെയുള്ളവര്‍ ഇന്നു രാത്രി മുതല്‍ നാളെ രാവിലെ വരെ തുടര്‍ച്ചയായി പരിശോധനകള്‍ നടത്തും. ഇടറോഡുകളുടെ അരികിലുള്ള വീടുകളിലാണ് അധികമായും സാമൂഹികവിരുദ്ധര്‍ അക്രമങ്ങള്‍ നടത്തുന്നതെന്നു പൊലീസ് പറഞ്ഞു. കഴിവതും രാത്രിയില്‍ പുറത്തെ ലൈറ്റുകള്‍ ഓഫ് ആക്കാതെയും ഗേറ്റുകള്‍ താഴിട്ടു തന്നെ പൂട്ടിയും സുരക്ഷ ഉറപ്പുവരുത്തുക. ഇരുചക്രവാഹനങ്ങള്‍ ഹാന്‍ഡില്‍ ലോക്ക് ചെയ്തും കാറുകളും ഓട്ടോറിക്ഷയും പോലുള്ള…

Read More

വര്‍ക്ക്‌ഷോപ്പ് ഇടിച്ചു നിരത്താന്‍ ഗുണ്ടകള്‍ക്ക് ഒത്താശ ചെയ്തത് പോലീസ്; കേസു കൊടുക്കാനെത്തിയ യുവാവിനെ സ്‌റ്റേഷനില്‍ തടഞ്ഞുവെച്ചു; സംഭവത്തില്‍ ഇടപെട്ട മാധ്യമപ്രവര്‍ത്തകനെ എസ്‌ഐ വിളിച്ചത് പച്ചത്തെറി…

കൊച്ചി: വര്‍ക്ക്‌ഷോപ്പ് ഗുണ്ടകള്‍ പൊളിച്ചു മാറ്റുന്നു എന്ന് പറഞ്ഞ് സ്റ്റേഷനിലെത്തിയ യുവാവിനെ പോലീസ് സ്‌റ്റേഷനില്‍ തടഞ്ഞുവെച്ചു. മാത്രമല്ല വര്‍ക്ക്‌ഷോപ്പ് പൊളിക്കാന്‍ ഗുണ്ടകള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തു.ചേര്‍ത്തല സ്വദേശി ബിനീഷിനാണ് പോലീസില്‍ നിന്ന് ഈ ദുരനുഭമുണ്ടായത്.ഞായറാഴ്ചയായിരുന്നു  സംഭവങ്ങളുടെ തുടക്കം. ചളിക്കവട്ടത്ത് പ്രവര്‍ത്തിക്കുന്ന ബിനീഷിന്റെ വര്‍ക്ക് ഷോപ്പ് ഒരു കൂട്ടം ആളുകള്‍വന്ന് പൊളിച്ചുമാറ്റുന്നുവെന്ന് ഫോണില്‍ ഒരു സുഹൃത്ത് വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ബിനീഷ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു പരാതിപ്പെട്ടു. അല്‍പ്പം കഴിഞ്ഞപ്പോള്‍ പാലാരിവട്ടം സ്റ്റേഷനില്‍ നിന്നും ബിനീഷിന് ഫോണ്‍ വന്നു എത്രയും പെട്ടെന്ന് സ്റ്റേഷനില്‍ വരണമെന്ന്. അപ്പോള്‍ തന്നെ സ്റ്റേഷനിലെത്തിയ ബിനീഷിനെ എസ്.ഐ വിപിന്‍ കുമാറും സി.പി.ഒ ശ്രീ രാജും ചേര്‍ന്ന് വ്യാജ സന്ദേശം നല്‍കി പൊലീസിനെ കബളിപ്പിച്ചുവെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും നിനക്കെതിരേ കേസെടുക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.സംഭവസ്ഥലത്തെത്തിയപ്പോള്‍ ഒന്നും കണ്ടില്ലയെന്നായിരുന്നു പോലീസിന്റെ വാദം. യഥാര്‍ഥത്തില്‍ ഗുണ്ടകള്‍ക്ക് വര്‍ക്ക്‌ഷോപ്പ് പൂര്‍ണമായും…

Read More

പോലീസിനെ വട്ടംകറക്കി കിളി ബിജു; സിനിമാസ്‌റ്റൈലില്‍ കാറിടിച്ചു കയറ്റാന്‍ ശ്രമിച്ചത് പോലീസിന്റെ നെഞ്ചത്തേക്ക്; നടുറോഡിലെ സംഘടനം കണ്ട് കണ്ണുതള്ളി നാട്ടുകാര്‍

ആലപ്പുഴ:കഴിഞ്ഞ ദിവസം ആലപ്പുഴ നിവാസികള്‍ സാക്ഷ്യം വഹിച്ചത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍ക്കാണ്. മൂന്നു വര്‍ഷം മുന്‍പു നൂറനാട് പൊലീസ് സ്റ്റേഷനില്‍ ഐടി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം റദ്ദായതിനെത്തുടര്‍ന്നു മാവേലിക്കര കോടതിയുടെ വാറന്റോടെ പിടികൂടാനെത്തിയ പൊലീസുകാരും പ്രതി കിളി ബിജുവും ചേര്‍ന്നാണ് ഇന്നലെ ആലപ്പുഴയെ വിറപ്പിച്ചത്. പൊലീസ് പിടികൂടുമെന്നായപ്പോള്‍ ബിജു റോഡില്‍ തന്നെ തടയാന്‍ നിന്ന പൊലീസിന്റെ നെഞ്ചത്തേക്ക് തന്നെ കാര്‍ ഇടിച്ചു കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് പോലീസുകാര്‍ പറയുന്നതിങ്ങനെ.മൂന്നു വര്‍ഷം മുന്‍പു നൂറനാട് പൊലീസ് സ്റ്റേഷനില്‍ ഐടി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം റദ്ദായതിനെത്തുടര്‍ന്നു ബിജുവിനെതിരെ മാവേലിക്കര കോടതിയുടെ വാറന്റ് നിലവിലുണ്ടായിരുന്നു.തിങ്കളാഴ്ച ബിജു പടനിലത്തെത്തുമെന്ന വിവരത്തെത്തുടര്‍ന്നു നൂറനാട് എസ്‌ഐ ബി.ബിജു, സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ.അഭിലാഷ്, എസ്.രജീന്ദ്രദാസ് എന്നിവര്‍ പാറ ജംഗ്ഷനു സമീപം ബിജുവിന്റെ കാര്‍ കാത്തുനിന്നു. ആറരയോടെ കെ.പി റോഡിലൂടെ…

Read More

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ പതിനെട്ടുകാരിയെ പോലീസുകാര്‍ കൈയ്യാമം വെച്ച് ലൈംഗിക പീഡനത്തിനിരയാക്കി; പെണ്‍കുട്ടിയുടെ സമ്മതപ്രകാരമെന്ന് പോലീസുകാര്‍

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ പതിനെട്ടുകാരിയെ പൊലീസുകാര്‍ കൈയ്യാമം വെച്ച് പീഡനത്തിനിരയാക്കിയതായി പരാതി. ന്യൂയോര്‍ക്കിലെ പൊലീസ് ഉദ്യോഗസ്ഥന്‍മാരായ എഡ്ഡി മാര്‍ട്ടിന്‍സ്, റിച്ചാര്‍ഡ് ഹാള്‍ എന്നിവരാണ് പെണ്‍കുട്ടിയുടെ ആരോപണത്തെ തുടര്‍ന്ന് കുരുക്കിലായിരിക്കുന്നത്.കോണെയ് ദ്വീപില്‍ വെച്ച് ഒരു കാറില്‍ നിന്നാണ് പതിനെട്ട് വയസ്സുകാരിയെ കഞ്ചാവ് കേസില്‍ ഈ പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുന്നത്. ഉടന്‍ തന്നെ ഇവര്‍ രണ്ട് പേരും തന്നെ കൈയ്യാമം വെച്ച് ശാരീരിക അതിക്രമം നടത്തുവാന്‍ ശ്രമിച്ചതായി പെണ്‍കുട്ടി പറയുന്നു. രണ്ട് പേരും തന്നെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും ഒരാള്‍ മാത്രമാണ് തന്നെ പീഡിപ്പിച്ചതെന്നും യുവതി പറയുന്നു. എന്നാല്‍ ശാരീരിക ബന്ധം നടന്നെന്നു സമ്മതിച്ച പോലീസുകാര്‍ പെണ്‍കുട്ടിയുടെ സമ്മതപ്രകാരമായിരുന്നു അതെന്നായിരുന്നു കോടതിയില്‍ വാദിച്ചത്.കൂടാതെ പെണ്‍കുട്ടി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ കാണിച്ച് ഇരയെ അപകീര്‍ത്തിപെടുത്തുവാനുള്ള ശ്രമങ്ങളും ഇവര്‍ നടത്തി.എന്നാല്‍ ഉഭയസമ്മത പ്രകാരമാണ് പീഡനം നടന്നതെന്ന് വാദത്തെ പെണ്‍കുട്ടി നിഷേധിച്ചു.…

Read More

പാതിരാത്രിയില്‍ എസ്‌ഐ വനിതാഹോസ്റ്റലില്‍ എത്തി; അസമയത്ത് റോഡില്‍കിടന്നു പരുങ്ങുന്നതാരെന്നു നോക്കിയ അച്ഛനെയും മകനെയും ക്രൂരമായി മര്‍ദ്ദിച്ചു; കോഴിക്കോട്ട് നടന്നതിതൊക്കെ…

കോഴിക്കോട്: എരഞ്ഞിപ്പാലം പാസ്‌പോര്‍ട്ട് ഓഫീസിനു സമീപം കഴിഞ്ഞ ദിവസം നടന്ന സംഭവം നാടിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. അച്ഛനെ അസഭ്യം പറയുന്നത് ചോദ്യം ചെയ്ത പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിയേയും അച്ഛനേയും പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായാണ് പരാതി. സാരമായി പരുക്കേറ്റ വിദ്യാര്‍ത്ഥി കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ഥിയുടെ വീട്ടിലേക്കും തൊട്ടടുത്ത വനിതാ ഹോസ്റ്റലിലേക്കും ഒരേ വഴിയാണ്. ഈ ഹോസ്റ്റലില്‍ താമസിക്കുന്ന ഭാവി വധുവിനെ കാണാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ ഹബീബുള്ള യൂണിഫോമില്‍ സഹപ്രവര്‍ത്തകരോടൊപ്പം എത്തിയതായിരുന്നു. രാത്രി 10 മണിയോടെയാണ് സംഭവം. അസമയത്ത് ഹോസ്റ്റല്‍ ഗേറ്റിനടുത്ത് ഒരാള്‍ പതുങ്ങി നല്‍ക്കുന്നത് തൊട്ടടുത്ത വീട്ടുകാര്‍ കണ്ടു. അസമയത്ത് വഴിയില്‍ നില്‍ക്കുന്നതാരാണെന്ന് നോക്കുന്നതിനിടെ അച്ഛന്‍ പുരുഷോത്തമനെ എസ്‌ഐ അസഭ്യം പറഞ്ഞു. നീ ആരെടാ ഊളെ ഒളിഞ്ഞു നോക്കാന്‍ എന്നായിരുന്നു എസ്‌ഐയുടെ വാക്കുകള്‍. വീട്ടില്‍ നില്‍ക്കുന്ന തന്നെ അസഭ്യം പറഞ്ഞതോടെ പുരുഷോത്തമന്‍ എസ്‌ഐയുടെ…

Read More

നിന്നു തളര്‍ന്നപ്പോള്‍ ആദ്യം വന്ന വണ്ടിക്കു കൈ കാണിച്ചു ! ഓട്ടോറിക്ഷയാണെന്നു കരുതി പോലീസ് ജീപ്പിന് കൈ കാണിച്ച വൃദ്ധനോടു പോലീസ് ചെയ്തത്…

  തൊടുപുഴ: ഓട്ടോറിക്ഷയാണെന്നു കരുതി പൊലീസ് ജീപ്പിന് കൈ കാണിച്ച വൃദ്ധനെ പൊലീസുകാര്‍ മര്‍ദ്ദിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രി രക്തസമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്ന് തൊടുപുഴ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയശേഷം വീട്ടിലേക്ക് പോകാനായി ഓട്ടോ കാത്തുനില്‍ക്കുമ്പോഴായിരുന്നു സംഭവം. മണക്കാട് മാടശേരിയില്‍ മാധവന്‍ (64) ആണ് മര്‍ദ്ദനമേറ്റത്. പോലീസിന്റെ മര്‍ദ്ദനത്തില്‍ ഇടതു കണ്ണിന് പരിക്കേറ്റിട്ടുണ്ട്. കൈ കാണിച്ചതിനെത്തുടര്‍ന്ന് ജീപ്പ് നിര്‍ത്തിയ പൊലീസുകാര്‍ മാധവനു നേരെ അസഭ്യവര്‍ഷം നടത്തുകയും മര്‍ദ്ദിക്കുകയും ചെയ്തെന്നുമാണ് പരാതി.സ്റ്റേഷനില്‍ നിന്ന് കൈയിലുണ്ടായിരുന്ന 4500 രൂപയും കൈക്കലാക്കിയശേഷം പുലര്‍ച്ചെ സ്റ്റേഷനില്‍ നിന്ന് വിട്ടയച്ചെന്നും പരാതിയില്‍ പറയുന്നു. വീട്ടിലേക്കു പോകാന്‍ വേറൊരു പൊലീസുകാരി 50 രൂപ തന്നെന്നും മാധവന്‍ പറയുന്നു.    

Read More

‘ഭര്‍ത്താവില്ലാത്തപ്പോള്‍ വിളിക്കണേ’! കാക്കിക്കുള്ളിലെ കാമുകന്‍ 500 രൂപയ്‌ക്കൊപ്പം യുവതിയ്ക്ക് നല്‍കിയത് ലൗലെറ്റര്‍; പാഴ്‌സല്‍ ലിസ്റ്റ് എന്നു കരുതി പേപ്പര്‍ തുറന്ന പെണ്‍കുട്ടി ഞെട്ടി; പിന്നെ സംഭവിച്ചത്…

  ഒരേ ഹോട്ടലില്‍ നിന്ന് പതിവായി ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഹോട്ടലിലുള്ളവരോട് ഒരു സ്‌നേഹമൊക്കെ തോന്നാറുണ്ട്. എന്നാല്‍ ഇവിടെ പതിവായി ഭക്ഷണം കഴിക്കുന്ന ഹോട്ടലിന്റെ ഉടമയായ യുവതിയോട് പൊലീസ് െ്രെഡവര്‍ക്ക് തോന്നിയത് പ്രണയമാണ്. ഒടുക്കം അത് ഹൃദയത്തില്‍ കിടന്ന് വിങ്ങിപ്പൊട്ടിയപ്പോള്‍ 500 രൂപ നോട്ടിനൊപ്പം ചുരുട്ടിയ കടലാസില്‍ തന്റെ മനസ്സ് കവര്‍ന്ന സുന്ദരിക്ക് പ്രണയ ലേഖനമായി നല്‍കുകയും ചെയ്തു. പാഴ്‌സല്‍ എടുക്കാനുള്ള ലിസ്റ്റാണെന്ന് കരുതി ചുരുള്‍ നിവര്‍ത്തി നോക്കിയതും പ്രണയ ലേഖനം കണ്ട് യുവതി ഞെട്ടി. കത്തിനു മറുപടിയും ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. എന്നാല്‍ കത്തിന്റെ മറുപടിക്കായി യുവതി കൈമാറിയതാകട്ടെ ഭര്‍ത്താവിന്റെ കൈയിലും. സംഭവം വഷളാകുമെന്ന് കണ്ടതോടെ യുവതിയുടെ ഭര്‍ത്താവിന്റെ കാലുപിടിച്ച് പരാതി ഒഴിവാക്കി. കാക്കിക്കുള്ളിലെ കാമുകനെകൊണ്ട് പുലിവാലുപിടിച്ചതാവട്ടെ പെരുനാട് പോലീസും. കോന്നി സ്വദേശിയായ പ്രണയ നായകന്‍ സ്‌റ്റേഷനിലെ ഡ്രൈവറാണ്. ഇത് ഇയാളുടെ സ്ഥിരം പരിപാടിയാണെന്ന് സഹപ്രവര്‍ത്തകര്‍ തന്നെ പറയുന്നു. ഏത്…

Read More

ഇതു താന്‍ടാ പോലീസ് ! പോലീസിന്റെ ക്രൂരമര്‍ദ്ദനത്തില്‍ മനംനൊന്ത് യുവാവ് കുടുംബവുമായി സ്‌റ്റേഷനിലെത്തി; പിന്നീട് നടന്നത് നാടകീയ രംഗങ്ങള്‍

പോലീസിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായ ടെമ്പോ ഡ്രൈവര്‍ പാലോട് സ്‌റ്റേഷനു മുമ്പിലെത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. ഭാര്യയുടെയും മക്കളുടെയും സാന്നിദ്ധ്യത്തില്‍ തലവഴി പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച നന്ദിയോട് ആലംപാറ സ്വദേശി സുനില്‍കുമാറിനെ ഒടുവില്‍ പൊലീസുകാര്‍ തന്നെ രക്ഷിക്കുകയായിരുന്നു. ആത്മഹത്യാശ്രമത്തിന് കേസുമെടുത്തു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡും ചെയ്തു. സുനില്‍കുമാറും ഭാര്യാസഹോദരന്‍ പെരിങ്ങമ്മല സ്വദേശി കിച്ചുവും കാറിലിരുന്ന് മദ്യപിച്ചെന്നാരോപിച്ച് പാലോട് എസ്.ഐയാണ് കസ്റ്റഡിയിലെടുത്തത്. പാലോട് പാപ്പനംകോട് മുണ്ടന്‍ പാലത്തിനടുത്തുള്ള വാഹന സര്‍വീസ് സെന്ററില്‍ കാര്‍ സര്‍വീസ് ചെയ്യാനാണ് സുനില്‍കുമാര്‍ വന്നത്. പൊലീസ് ജീപ്പില്‍ കയറാന്‍ വിസമ്മതിച്ച സുനില്‍കുമാറിനെയും കിച്ചുവിനെയും റോഡിലിട്ടും ജീപ്പിലിട്ടും ക്രൂരമായി മര്‍ദ്ദിച്ചു. സ്റ്റേഷനിലെത്തിച്ചും മര്‍ദ്ദനം തുടര്‍ന്നു. പൊതുനിരത്തിലിരുന്ന് മദ്യപിച്ചെന്നും ചോദ്യം ചെയ്ത എസ്.ഐയെ അസഭ്യം പറഞ്ഞെന്നും ആരോപിച്ചാണ് കസ്റ്റഡിയിലെടുത്തത്. ബന്ധുക്കളും സുഹൃത്തുക്കളുമെത്തിയാണ് ജാമ്യത്തിലിറക്കിയത്. ക്രൂരമര്‍ദ്ദനത്തില്‍ അവശരായ സുനില്‍കുമാറും കിച്ചുവും പാലോട് ഗവ. ആശുപത്രിയിലെത്തി ചികിത്സ തേടിയിരുന്നു. കിച്ചുവിനെ …

Read More

സെക്‌സ്, ബലാല്‍സംഗം,തട്ടിപ്പ് എന്നിവ പൊതുകാര്യങ്ങള്‍; രാധേമാ, ബാബാ റാം റഹിം, ആശാറാം ബാപ്പു പിന്നെ നമ്മുടെ സന്തോഷ് മാധവനും; രാജ്യത്ത് നിറഞ്ഞാടുന്നത് നിരവധി കപടവേഷങ്ങള്‍…

മതേതര രാജ്യമെന്നാണ് വയ്‌പ്പെങ്കിലും രാജ്യത്ത് മതത്തേക്കാള്‍ വലിയ വില്‍പ്പനച്ചരക്കില്ല. ഭക്തിയുടെയും വിശ്വാസത്തിന്റെയും മറവില്‍ പിറവിയെടുക്കുന്ന ആള്‍ദൈവങ്ങള്‍ എല്ലാക്കാലത്തും ഇന്ത്യയുടെ ശാപമാണ്. ബലാല്‍സംഗം, തട്ടിപ്പ്, തുടങ്ങിയവയാണ് ഒട്ടുമിക്ക സ്വാമിമാരുടെയും അത്യന്തിക ലക്ഷ്യം. ആ കപടതയുടെ കോട്ടയ്ക്കകത്ത് അവര്‍ ദൈവങ്ങളെപ്പോലെ വാണരുളി. സ്വാധീനവും പണവും ഇഷ്ടംപോലെ. മരിക്കാനും കൊല്ലാനും തയാറായി ചുറ്റിലും പതിനായിരങ്ങള്‍. പിന്നെന്തുവേണം? അപ്പക്കഷണങ്ങള്‍ കൊടുത്ത് അനുയായികളെ പ്രീണിപ്പിച്ചു. പല കൊള്ളരുതായ്മകള്‍ക്കും വിശ്വാസത്തെ മറയാക്കി. പക്ഷേ, പ്രതീക്ഷയുടെ പച്ചതുരുത്തായി കോടതിയും നിയമവും പലപ്പോഴും വെളിച്ചംകാട്ടി; ആള്‍ദൈവങ്ങളുടെ പൊയ്മുഖങ്ങള്‍ അഴിഞ്ഞുവീണു. ആള്‍ദൈവവും ദേര സച്ചാ സൗദ തലവനുമായ ഗുര്‍മീത് റാം റഹിം സിങ് മാനഭംഗക്കേസില്‍ കുറ്റക്കാരനാണെന്നു വെള്ളിയാഴ്ച പ്രത്യേക സിബിഐ കോടതി വിധിച്ചതോടെ ആ ഗണത്തില്‍ ഒരാള്‍ കൂടി അത്രമാത്രം. ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്തു ജീവിച്ച ചില ആള്‍ ദൈവങ്ങളെ പരിചപ്പെടാം….   ചീത്ത ആത്മാക്കളെ മോചിപ്പിക്കാന്‍ ബലാല്‍സംഗം…

Read More