ഗോസിപ്പാണോ എന്ന് ചോദിച്ചാല്‍…സിനിമയില്‍ മാത്രമല്ല ജീവിതത്തിലും പ്രിയ കുട്ടൂസും റോഷനും പ്രണയത്തില്‍ ? എല്ലാം തുറന്നു പറഞ്ഞ് പ്രണയനായകന്‍ റോഷന്‍…

അഡാര്‍ ലവ് ചിത്രം ഇറങ്ങുന്നതിനു മുമ്പ് തന്നെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ റോഷനും പ്രിയാ വാര്യരും താരങ്ങളായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോഷൂട്ടുകള്‍ക്കും യാതൊരു പഞ്ഞവുമില്ലായിരുന്നു. ഇരുവരുടെയും റൊമാന്റിക് ഫോട്ടോകള്‍ കണ്ട് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നുവരെ ഗോസിപ്പുകള്‍ പരന്നിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ക്കു പിന്നിലെ സത്യാവസ്ഥ തുറന്നു പറഞ്ഞ് കഥാനായകന്‍ റോഷന്‍ തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. മൂവി മാന്‍ ബ്രോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് റോഷന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. റോഷന്റെ വാക്കുകള്‍ ഇങ്ങനെ…’ഗോസിപ്പാണോ എന്ന് ചോദിച്ചാല്‍ എന്റെ സുഹൃത്തുക്കള്‍ വരെ ഇതേ ചോദ്യം എന്നോട് ചോദിക്കുന്നുണ്ട്. അവരെപോലും പറഞ്ഞ് മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. അവര്‍ ഇപ്പോഴും വിശ്വസിക്കുന്നില്ല. പ്രിയ എന്റെ നല്ല സുഹൃത്താണ്. ഒരു അഡാര്‍ ലൗവില്‍ നിന്ന് കിട്ടിയ ഒരു നല്ല സുഹൃത്ത്. ഗോസിപ്പുകള്‍ ഉണ്ടെങ്കില്‍ അത് അങ്ങനെ തന്നെ പോയിക്കോട്ടെ. അതെല്ലാം തമാശയായി മാത്രമേ എടുത്തിട്ടുള്ളൂ.’ പ്രിയ കഥ…

Read More

ഒമ്പതാമത്തെ ടേക്കിലാണ് സംഗതി ഓകെ ആയത് ! പ്രിയ വളരെ ബോള്‍ഡായി ചെയ്തുവെങ്കിലും റോഷന്റെ ചമ്മല്‍ ഇപ്പോഴും മാറിയിട്ടില്ല; ലിപ് ലോക്ക് സീനിനെക്കുറിച്ച് ഒമര്‍ ലുലുവിന് പറയാനുള്ളത്…

യുവാക്കള്‍ ഏറെ കാത്തിരുന്ന പ്രണയചിത്രം ഒരു അഡാര്‍ ലവ് സ്റ്റോറി പ്രണയദിനമായ ഫെബ്രുവരി 14ന് തിയേറ്ററുകളിലെത്തുകയാണ്. ഗാനവും ടീസറുമൊക്കെ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു കണ്ണിറുക്കലോടെ ചിത്രത്തിലെ നായിക പ്രിയ വാര്യര്‍ ലോകമെമ്പാടുമുള്ള യുവാക്കളുടെ ചങ്കില്‍ ഇടംപിടിക്കുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസറും തരംഗമായിരിക്കുകയാണ്. നായകന്‍ റോഷനും നായിക പ്രിയയും തമ്മിലുള്ള ലിപ് ലോക്ക് രംഗമാണ് ടീസറിന്റെ ഹൈലൈറ്റ്. ഇപ്പോള്‍ ഈ ലിപ്‌ലോക്ക് രംഗത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഒമര്‍ ലുലുതന്നെ രംഗത്തെത്തിയിരിക്കുകയാണ്.ലിപ്ലോക്ക് രംഗം ഒമ്പതാമത്തെ ടേക്കിലാണ് ഓക്കെ ആയതെന്നും റോഷനായിരുന്നു ഏറെ പണിപെട്ടതെന്നും ഒമര്‍ പറഞ്ഞു. പ്രിയ വളരെ ബോള്‍ഡായി സീന്‍ ചെയ്തു. റോഷന് ഇപ്പോഴും ആ ചമ്മല്‍ മാറിയിട്ടില്ലെന്നും ഒമര്‍ പറയുന്നു. അതേസമയം യൂട്യൂബില്‍ ലൈക്കുകളേക്കാള്‍ അധികം ഡിസ് ലൈക്കുകളായിരുന്നു ടീസറിന് ലഭിച്ചത്. എന്നാല്‍ സാമൂഹികമാധ്യമങ്ങളില്‍ ഒരു ട്രെന്റിനനുസരിച്ചാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അതൊരു താല്‍ക്കാലിക ആഘോഷിക്കല്‍…

Read More

പ്രിയാ വാര്യരുടെ കണ്ണിറുക്കല്‍ പണിയായോ ? ഒമര്‍ ലുലുവിന്റെ അഡാര്‍ ലവ് പ്രതിസന്ധിയില്‍; പാട്ട് വൈറലായതോടെ തിരക്കഥ മാറ്റിയെഴുതണമെന്ന് നിര്‍മാതാവ് പറ്റില്ലെന്ന് സംവിധായകന്‍; സിനിമയുടെ നിര്‍ത്തിവച്ച ഷൂട്ടിംഗ് ഇതുവരെ പുനരാരംഭിച്ചിട്ടില്ല…

മാണിക്യമലരായ പൂവി എന്നു തുടങ്ങുന്ന ഒറ്റ പാട്ടിലൂടെ ലോകപ്രശസ്തയായ പ്രിയാ വാര്യരും പ്രിയയുടെ കണ്ണിറുക്കലും തീയറ്ററില്‍ കാണാന്‍ മലയാളിക്ക് ഭാഗ്യമുണ്ടാകുമോ ? ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവിന്റെ ചിത്രീകരണം പ്രതിസന്ധിയില്‍ എന്ന് സൂചന. മാണിക്യമലരായ പൂവി എന്ന പാട്ടിലൂടെ വൈറല്‍ ഹിറ്റായി മാറിയ പ്രിയാ വാര്യര്‍ക്ക് ഇനിയും പ്രാധാന്യം നല്‍കണമെന്ന നിര്‍മ്മാതാവിന്റെ ആവശ്യം നിരസിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ വഷളായതെന്ന് ഒമര്‍ ലുലു പറഞ്ഞു. തന്റെ കഥയില്‍ നായികയായി നിശ്ചയിച്ചിരുന്നത് നൂറിനെയാണ്. പ്രിയയും റോഷനും മിടുക്കരാണെന്ന് കണ്ടതോടെ അവര്‍ക്ക് ചെറുതായി പ്രാധാന്യം കൊടുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പാട്ട് പുറത്തു വന്നതോടെ കഥയാകെ മാറി. പാട്ടും കണ്ണിറുക്കലും ലോകപ്രശസ്തമായതോടെ പ്രിയക്കും റോഷനും കുറച്ചുകൂടി പ്രാധാന്യം നല്‍കുന്ന തരത്തില്‍ തിരക്കഥ തന്നെ മാറ്റി എഴുതി. എന്നാല്‍ ഇപ്പോള്‍ നിര്‍മ്മാതാവ് ആവശ്യപ്പെടുന്നത് പൂര്‍ണമായും പ്രിയക്ക് പ്രാധാന്യം നല്‍കണമെന്നാണെന്നും ഒമര്‍ലുലു പറഞ്ഞു.…

Read More

കണ്ണിറുക്കി പെണ്‍കുട്ടി ‘പ്രിയാ വാര്യര്‍ രണ്‍വീര്‍ സിംഗിന്റെ നായികയാവുന്നു ? രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാതാവ് കരണ്‍ ജോഹര്‍ എന്നും റിപ്പോര്‍ട്ട്

ഒരൊറ്റ കണ്ണിറുക്കലിലൂടെ കോടിക്കണക്കിന് യുവാക്കളുടെ ഇടനെഞ്ചിലേക്ക് ഇടിച്ചു കയറിയ പ്രിയാ വാര്യര്‍ രണ്‍വീര്‍ സിംഗിന്റെ നായികയാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലൗവിലൂടെ സിനിമയില്‍ അരങ്ങേറ്റം നടത്താനിരിക്കുന്ന പ്രിയ ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനരംഗത്തില്‍ കാണിച്ച കണ്ണിറുക്കല്‍ ലോകം മുഴുവന്‍ നടിയ്ക്ക് ആരാധകരെ സൃഷ്ടിച്ചിരുന്നു. ആദ്യ ചിത്രം പുറത്തിറങ്ങും മുമ്പുതന്നെ നടിയെത്തേടി ബോളിവുഡില്‍ നിന്നും വമ്പന്‍ ഓഫര്‍ വന്നിരിക്കുകയാണ് എന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. രണ്‍വീര്‍സിംഗിന്റെ നായികയായാവും നടി ബോളിവുഡില്‍ അരങ്ങേറുക എന്നും സൂചനയുണ്ട്. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് കരണ്‍ ജോഹറാണ്.ബോളിവുഡ് സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയയെ ഏറെ പരിചിതമായതിനാലാണ് പരിഗണിക്കുന്നതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിംബ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് രണ്‍വീര്‍ എത്തുക.ഈ വര്‍ഷം അവസാനം…

Read More

അഡാര്‍ ലവിനെ നേരെ ‘കണ്ണിറുക്കി സുപ്രീം കോടതി’ ! അഡാര്‍ ലവിനെതിരേ ഇനി രാജ്യത്ത് ഒരിടത്തും കേസെടുക്കാന്‍ പാടില്ല; കണ്ണിറുക്കല്‍ അനുവദിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രിയാ വാര്യര്‍…

ന്യൂഡല്‍ഹി: പ്രിയാ വാര്യര്‍ക്കിനി ധൈര്യപൂര്‍വം കണ്ണിറുക്കാം.ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ വീഡിയോയ്ക്കെതിരായ നിയമനടപടികള്‍ എല്ലാം സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തു. രണ്ട് പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്.ഐ.ആറുകളില്‍ തുടര്‍ നടപടി പാടില്ല. വീഡിയോ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഭാവിയില്‍ ഒരു കേസും രാജ്യത്ത് ഒരിടത്തും എടുക്കാന്‍ പാടില്ലെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേസില്‍ വിശദമായ വാദം പിന്നീട് കേള്‍ക്കും. കോടതിവിധിയില്‍ സന്തോഷമുണ്ടെന്ന് അഡാര്‍ ലവിലെ നായിക പ്രിയ പി വാര്യര്‍ മാധ്യമങ്ങളോടു പറഞ്ഞു. ഗാനരംഗവുമായി ബന്ധപ്പെട്ട് ചിത്രത്തിലെ നായിക പ്രിയ വാര്യര്‍ക്കും സംവിധായകന്‍ ഒമര്‍ ലുലുവിനും എതിരെ ഹൈദരാബാദിലും ഔറംഗ ബാദിലുമാണ് കേസുള്ളത്. ഇത് ചോദ്യം ചെയ്ത് പ്രിയ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.കേസില്‍ എന്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചില്ല എന്ന ചോദ്യവും സുപ്രീം കോടതി ഹര്‍ജി…

Read More

അത് ആര് ചെയ്താലും അവനെ കാത്തിരിക്കുന്നത് വന്‍ ദുരന്തങ്ങള്‍;സ്വന്തം അമ്മയുടെയും പെങ്ങളുടെയും ചാരിത്ര്യം പണയം വെക്കുമ്പോള്‍ സാധാരണക്കാരുടെ മേല്‍ ആകരുത് പരാക്രമം; തന്റെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേ ഒരു അഡാര്‍ ലവ് നടി

നഗ്നചിത്രങ്ങളില്‍ തന്റെ തല മോര്‍ഫ് ചെയ്ത് കയറ്റി സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നടി ജിപ്‌സ ബീഗം. ഒരൊറ്റ ഗാനരംഗം കൊണ്ട് ലോകം മുഴുവന്‍ തരംഗമായ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജിപ്‌സ, കഴിഞ്ഞ രണ്ട് വര്‍ഷമായി മലയാള സിനിമയില്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും നടിയായും പ്രവര്‍ത്തിച്ച് വരികയാണ്. കഴിഞ്ഞ കുറച്ച് ദിവസമായി തന്റെ ചിത്രങ്ങള്‍ക്കൊപ്പം തലയില്ലാത്ത നഗ്‌ന ചിത്രങ്ങള്‍ ചേര്‍ത്ത് അശഌല വാട്‌സാപ്പ് ഗ്രൂപുകളില്‍ പ്രചരിക്കുന്നുണ്ടെന്നും അത് ചെയ്തവന്‍ ആരായാലും അവനെ കാത്തിരിക്കുന്നത് വന്‍ ദുരന്തങ്ങളാണെന്നും ജിപ്‌സ തന്റെ ഫെയ്‌സ്ബുക് പോസ്റ്റില്‍ പറയുന്നു. ഒപ്പം കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയുടെ ഫോട്ടോയും ജിപ്‌സ നല്‍കിയിട്ടുണ്ട്. ഇത്തരം സൈബര്‍ ക്രൈമിന്റെ ആദ്യത്തെ ഇരയല്ല താനെന്നും ഇന്റര്‍നെറ്റിന്റെ മറവിലിരുന്ന് കഴിഞ്ഞ മൂന്ന് ദിവസമായി എനിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍കൂടെ പിതൃശൂന്യ പ്രവര്‍ത്തനം…

Read More

പാര്‍ട്ടി പോസ്റ്ററിലും താരമായി പ്രിയയുടെ കണ്ണിറുക്കല്‍ ! പോസ്റ്റര്‍ വൈവിധ്യത്തില്‍ മറ്റു യുവജനസംഘടകളെ കടത്തി വെട്ടിയത് എഐഎസ്എഫ്…

മലപ്പുറം:ഒരൊറ്റ കണ്ണിറുക്കല്‍ മതി ജീവിതം മാറാന്‍ എന്നു കേട്ടിട്ടില്ലേ. അഡാര്‍ ലൗ നായിക പ്രിയാ വാര്യരുടെ കാര്യത്തില്‍ അക്ഷരാര്‍ഥത്തില്‍ ഈ പ്രയോഗം നൂറുശതമാനം ശരിയാണ്. ഒരൊറ്റ കണ്ണിറുക്കലിലൂടെ ലോകത്തിന്റെ തന്നെ ഹൃദയം കവര്‍ന്ന പ്രിയ വന്ന് വന്ന് പാര്‍ട്ടി പോസ്റ്ററില്‍ വരെ സ്ഥാനം പിടിച്ചിരിക്കുകയാണ്. മാര്‍ച്ച് ആദ്യം മലപ്പുറത്ത് തുടങ്ങുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന് അഭിവാദ്യം അര്‍പ്പിച്ച് സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ് കോട്ടയ്ക്കല്‍ മണ്ഡലം കമ്മറ്റി സ്ഥാപിച്ച ബോര്‍ഡിലാണ് പ്രിയയുടെ കണ്ണിറുക്കല്‍ ഇടം പിടിച്ചിരിക്കുന്നത്. വൈവിധ്യമാര്‍ന്ന ബോര്‍ഡുകള്‍ തയ്യാറാക്കണമെന്ന മണ്ഡലം കമ്മറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇത്. സിനിമയുടെ തലക്കെട്ടിന്റെ മാതൃകയിലാണ് ‘സിപിഎം സംസ്ഥാന സമ്മേളനം’ എന്ന് എഴുതിയിരിക്കുന്നത്. ഒപ്പം പ്രിയയുടെ കണ്ണിറുക്കല്‍ ചിത്രവും പിന്നിലായി ഒരു ക്ലാസ് മുറിയുടെ ചിത്രവും അവ്യക്തമായി നല്‍കിയിട്ടുണ്ട്. സിനിമക്കെതിരെ ഉയരുന്ന അനാവശ്യ വിവാദങ്ങളില്‍ സിനിമയ്‌ക്കൊപ്പം നില്‍ക്കുന്നു എന്ന സന്ദേശമാണ് ബോര്‍ഡ്…

Read More