അ​ജ്ഞാ​ത ആ​രോ​പ​ണ​ങ്ങ​ളു​ടെ​പേ​രി​ൽ ഹ്ര​സ്വ​കാ​ല​ത്തേ​ക്ക് പ​ള്ളി​ക്കു പു​റ​ത്താ​ക്ക​പ്പെ​ടു​ക​പോ​ലും ചെ​യ്തി​ട്ടും ദൈ​വ​ദാ​സ​ൻ; കു​ടും​ബ​ജീ​വി​ത​ക്കാ​ർ​ക്കും താ​പ​സ ആ​ദ്ധ്യാ​ത്മി​ക​ത സാ​ധി​ക്കു​മെ​ന്നു തെ​ളി​യി​ച്ച പു​ത്ത​ൻ​പ​റ​ന്പി​ൽ തൊ​മ്മ​ച്ച​ൻ ദി​വം​ഗ​ത​നാ​യി​ട്ട് 118 വ​ർ​ഷം

(ആ​ർ​ച്ച്ബി​ഷ​പ് ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ദീ​പി​ക​യി​ലെ​ഴു​തി​യ ലേ​ഖ​നം) കേ​ര​ള​അ​സീ​സി എ​ന്ന അ​പ​ര​നാ​മ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന, കേ​ര​ള​ത്തി​ൽ ഫ്രാ​ൻ​സി​സ്ക​ൻ മൂ​ന്നാം​സ​ഭ​യ്ക്ക് ആ​രം​ഭം​കു​റി​ച്ച പു​ണ്യ​ച​രി​ത​നാ​യ ദൈ​വ​ദാ​സ​ൻ പു​ത്ത​ൻ​പ​റ​ന്പി​ൽ തൊ​മ്മ​ച്ച​ൻ എ​ന്ന താ​പ​സ​ൻ ദി​വം​ഗ​ത​നാ​യി​ട്ട് നാ​ളെ 118 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്നു. 1836 ജൂ​ലൈ എ​ട്ടാം തീ​യ​തി ഭൂ​ജാ​ത​നാ​യ തൊ​മ്മ​ച്ച​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ലെ മ​ത​പ​ര​വും സാ​മൂ​ഹി​ക​വു​മാ​യ ജീ​വി​ത​ത്തി​ൽ കാ​ത​ലാ​യ സ്വാ​ധീ​നം ചെ​ലു​ത്തി​യ അ​സാ​ധാ​ര​ണ വ്യ​ക്തി​ത്വ​മാ​യി​രു​ന്നു തൊ​മ്മ​ച്ച​ന്‍റേ​ത്. എ​ട​ത്വ​യി​ലെ ഒ​രു സ​ന്പ​ന്ന​കു​ടും​ബ​ത്തി​ൽ മാ​താ​പി​താ​ക്ക​ളു​ടെ ഏ​ക​സ​ന്താ​ന​മാ​യി​രു​ന്ന തൊ​മ്മ​ച്ച​ൻ വ​ലി​യ കു​ടും​ബ​സ്വ​ത്തി​ന്‍റെ ഏ​ക അ​വ​കാ​ശി​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​ഭൗ​തി​ക​സ​ന്പ​ത്തി​ന്‍റെ ആ​സ്വാ​ദ്യ​ത​യ്ക്കോ ആ​ഡം​ബ​ര​ജീ​വി​ത​സാ​ധ്യ​ത​യ്ക്കോ ഒ​ട്ടും​ത​ന്നെ വ​ഴി​പ്പെ​ടാ​ൻ തൊ​മ്മ​ച്ച​ൻ എ​ന്ന യു​വാ​വ് ത​യാ​റാ​യി​ല്ല. ത്യാ​ഗ​നി​ർ​ഭ​ര​മാ​യ താ​പ​സ​ജീ​വി​ത​ത്തോ​ട് സ്വ​തേ അ​ഭി​മു​ഖ്യം ഉ​ണ്ടാ​യി​രു​ന്ന തൊ​മ്മ​ച്ച​ൻ കു​ടും​ബ​ജീ​വി​ത​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ, ഇ​ളം​പ്രാ​യ​ത്തി​ൽ​ത​ന്നെ പി​താ​വി​നെ ന​ഷ്ട​പ്പെ​ട്ട തൊ​മ്മ​ച്ച​നെ വാ​ത്സ​ല്യ​പൂ​ർ​വം വ​ള​ർ​ത്തി​യ അ​മ്മ​യു​ടെ ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന ആ​ഗ്ര​ഹ​മ​നു​സ​രി​ച്ച് ഇ​രു​പ​താ​മ​ത്തെ വ​യ​സി​ൽ വി​വാ​ഹി​ത​നാ​യി. ഈ ​വി​വാ​ഹ​വും കു​ടും​ബ​ജീ​വി​ത​വും സ​ഭ​യി​ലും സ​മൂ​ഹ​ത്തി​ലും പു​തി​യൊ​രു…

Read More