പുതുച്ചേരി രജിസ്‌ട്രേഷന് പൂട്ടുവീഴുന്നു ! വ്യാജരേഖയുടെ അടിസ്ഥാനത്തിലാണെന്ന് ബോധ്യപ്പെട്ടാല്‍ കേരളത്തിന് രജിട്രേഷന്‍ റദ്ദാക്കാം…

പുതുച്ചേരിയില്‍ ആഡംബരക്കാറുകള്‍ രജിസ്റ്റര്‍ ചെയ്ത് നികുതിവെട്ടിപ്പ് നടത്തുന്നവര്‍ക്ക് ഇനി കിടിലന്‍ പണികിട്ടും.സംസ്ഥാനത്ത് ഉപയോഗിക്കുന്ന ആഡംബര കാറുകളുടെ മറ്റു സംസ്ഥാനത്തെ രജിസ്‌ട്രേഷന്‍ കേരളത്തിന് റദ്ദാക്കാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. പുതുച്ചേരി രജിസ്‌ട്രേഷന്‍ ആഡംബര കാറുകളുടെ കാര്യത്തില്‍ സിംഗിള്‍ബെഞ്ചിന്റെ വിധിക്കെതിരേ സര്‍ക്കാര്‍ നല്‍കിയ നാല്‍പ്പതോളം അപ്പീലുകളിലാണ് ജസ്റ്റിസ് എ.എം. ഷഫീഖും ജസ്റ്റിസ് പി. ഗോപിനാഥും ഉള്‍പ്പെട്ട ബെഞ്ചിന്റെ സുപ്രധാന വിധി. കേരളത്തിന് അന്വേഷിക്കാനും വ്യാജരേഖയെന്ന വിവരം ആദ്യ രജിസ്റ്ററിങ് അധികാരിയെ അറിയിക്കാനുമേ അധികാരമുള്ളൂ എന്ന സിംഗിള്‍ബെഞ്ചിന്റെ നിഗമനം ശരിയല്ലെന്ന് ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി. വ്യാജ വിലാസമോ വിവരമോ നല്‍കിയാണ് ആദ്യ രജിസ്‌ട്രേഷന്‍ എന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടാല്‍ രാജ്യത്തെ ഏത് രജിസ്റ്ററിങ് അതോറിറ്റിക്കും അത് റദ്ദാക്കാനധികാരമുണ്ട്. റദ്ദാക്കിയ ശേഷം അക്കാര്യം ആദ്യ രജിസ്‌ട്രേഷന്‍ അതോറിറ്റിയെ അറിയിക്കണം. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും രജിസ്റ്ററിലെ എന്‍ട്രിയും റദ്ദാക്കേണ്ടത് ആദ്യ രജിസ്‌ട്രേഷന്‍ അതോറിറ്റിയാണെന്ന് ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. വിലാസമുള്‍പ്പെടെ…

Read More