പേവിഷം അതിമാരകം ;പേവിഷബാധയുള്ള മൃ​ഗം ക​ടി​ച്ചാ​ല്‍ എ​ന്തു​ചെ​യ്യ​ണം?

പേ​വി​ഷ​ബാ​ധ​യു​ള്ള​വ​ര്‍ വെ​ള്ളം, വെ​ളി​ച്ചം, കാ​റ്റ്‌ എ​ന്നി​വ​യെ ഭ​യ​പ്പെ​ടും. വി​ഭ്രാ​ന്തി​യും അ​സ്വ​സ്ഥ​ത​യും മ​റ്റ്‌ ല​ക്ഷ​ണ​ങ്ങ​ളാ​ണ്. മ​നു​ഷ്യനു‌ വെ​ള്ള​ത്തോ​ടു​ള്ള ഈ ​പേ​ടി​യി​ല്‍ നി​ന്നാ​ണ് മ​നു​ഷ്യ​രി​ലെ പേ​വി​ഷ​ബാ​ധ​യ്‌​ക്ക്‌ ഹൈ​ഡ്രോ​ഫോ​ബി​യ എ​ന്ന പേ​രു‌ വ​ന്ന​ത്‌. നായകളിൽ ലക്ഷണങ്ങൾ…നാ​യ​ക​ളി​ല്‍ ര​ണ്ടു​ത​ര​ത്തി​ല്‍ രോ​ഗം പ്ര​ക​ട​മാ​കാം. ക്രു​ദ്ധ​രൂ​പ​വും ശാ​ന്ത​രൂ​പ​വും. ഉ​ട​മ​സ്ഥ​നെ​യും ക​ണ്ണി​ല്‍ കാ​ണു​ന്ന മൃ​ഗ​ങ്ങ​ളെ​യും മ​നു​ഷ്യ​രെ​യും എ​ന്തി​ന് ‌ ക​ല്ലും ത​ടി​ക്ക​ഷ്‌​ണ​ങ്ങ​ളെ​യും ക​ടി​ച്ചെ​ന്നി​രി​ക്കും. തൊ​ണ്ട​യും നാ​വും മ​ര​വി​ക്കു​ന്ന​തി​നാ​ല്‍ കു​ര​യ്‌​ക്കു​മ്പോ​ഴു​ള്ള ശ​ബ്ദ​ത്തി​ന്‌ വ്യ​ത്യാ​സ​മു​ണ്ടാ​കും. ഉ​മി​നീ​ര്‍ ഇ​റ​ക്കാ​ന്‍ ക​ഴി​യാ​തെ പു​റ​ത്തേ​ക്ക്‌ ഒ​ഴു​കും. ശാ​ന്ത​രൂ​പ​ത്തി​ല്‍ അ​നു​സ​ര​ണ​ക്കേ​ട്‌ കാ​ട്ടാ​റി​ല്ല. ഉ​ട​മ​സ്ഥ​നോ​ട്‌ കൂ​ടു​ത​ല്‍ സ്‌​നേ​ഹം കാ​ണി​ക്കു​ക​യും ന​ക്കു​ക​യും ചെ​യ്‌​തെ​ന്നി​രി​ക്കും. ഇ​രു​ണ്ട മൂ​ല​ക​ളി​ലും ക​ട്ടി​ലി​ന​ടി​യി​ലും ഒ​തു​ങ്ങി​ക്ക​ഴി​യാ​ന്‍ ഇ​ഷ്ട​പ്പെ​ടും. ര​ണ്ടു​രൂ​പ​ത്തി​ലാ​യാ​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടു​ക​ഴി​ഞ്ഞാ​ല്‍ 3-4 ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ച​ത്തു​പോ​കും. പൂച്ചകളിൽപേ​പ്പ​ട്ടി​യേ​ക്കാ​ള്‍ ഉ​പ​ദ്ര​വ​കാ​രി​യാ​ണ് പേ​വി​ഷ​ബാ​ധ​യേ​റ്റ പൂ​ച്ച. പൂ​ച്ച​ക​ള്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി ആ​ക്ര​മി​ക്കു​ക​യും മാ​ര​ക​മാ​യ മു​റി​വു​ക​ള്‍ ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യും. ക​ന്നു​കാ​ലി​ക​ളിൽക​ന്നു​കാ​ലി​ക​ളി​ല്‍ അ​കാ​ര​ണ​മാ​യ അ​സ്വ​സ്ഥ​ത, വെ​പ്രാ​ളം, വി​ഭ്രാ​ന്തി, വി​ശ​പ്പി​ല്ലാ​യ്‌​മ, അ​ക്ര​മ​വാ​സ​ന, ഇ​ട​വി​ട്ട്‌ മു​ക്ര​യി​ടു​ക, തു​ള്ളി…

Read More

പേവിഷം അതിമാരകം; മുഖത്തും കഴുത്തിലും കടിയേറ്റാൽ

മ​നു​ഷ്യ​രെ​യും മൃ​ഗ​ങ്ങ​ളെ​യും ബാ​ധി​ക്കു​ന്ന രോ​ഗ​ങ്ങ​ളി​ല്‍ ഏ​റ്റ​വും മാ​ര​കം പേ​വി​ഷ​ബാ​ധ​യാ​ണ്. മൃ​ഗ​ങ്ങ​ളി​ല്‍ നി​ന്നു മ​നു​ഷ്യ​രി​ലേ​ക്ക്‌ പ​ക​രു​ന്ന ഒ​രു ജ​ന്തു​ജ​ന്യ രോ​ഗ​മാ​ണ് (Zoonosis) പേ​വി​ഷ​ബാ​ധ അ​ഥ​വാ റാ​ബീ​സ്‌ (Rabies). പേ​വി​ഷ​ബാ​ധ ഉ​ണ്ടാ​ക്കു​ന്ന​ത്‌ ഒ​രു ആ​ര്‍.​എ​ന്‍.​എ. വൈ​റ​സാ​ണ് ലി​സ വൈ​റ​സ്‌. ഉ​ഷ്‌​ണ​ര​ക്ത​മു​ള്ള എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ളെ​യും പേ​വി​ഷം ബാ​ധി​ക്കും. പ്ര​ക​ട​മാ​യ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടു​ക​ഴി​ഞ്ഞാ​ല്‍ ഒ​രു വൈ​ദ്യ​ശാ​സ്‌​ത്ര​ത്തി​നും ഒ​രാ​ളെ​യും ര​ക്ഷി​ക്കാ​ന്‍ ക​ഴി​യി​ല്ല. ഏതൊക്കെ മൃഗങ്ങളിൽ?നാ​യ​ക​ളി​ലും പൂ​ച്ച​ക​ളി​ലും ഈ ​രോ​ഗം കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്നു. പ​ന്നി, ക​ഴു​ത, കു​തി​ര, കു​റു​ക്ക​ന്‍, ചെ​ന്നാ​യ, കു​ര​ങ്ങ​ന്‍, അ​ണ്ണാ​ന്‍ എ​ന്നീ മൃ​ഗ​ങ്ങ​ളെ​യും പേ​വി​ഷം ബാ​ധി​ക്കാ​റു​ണ്ട്‌. വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ​യും വ​ന്യ​മൃ​ഗ​ങ്ങ​ളെ​യും ഒ​രു​പോ​ലെ രോ​ഗം ബാ​ധി​ക്കും. രോ​ഗ​പ്പ​ക​ര്‍​ച്ചരോ​ഗം ബാ​ധി​ച്ച മൃ​ഗ​ങ്ങ​ള്‍ ന​ക്കു​മ്പോ​ഴും മാ​ന്തു​മ്പോ​ഴും ക​ടി​ക്കു​മ്പോ​ഴും ഉ​മി​നീ​രി​ലു​ള്ള രോ​ഗാ​ണു​ക്ക​ള്‍ മു​റി​വു​ക​ള്‍ വ​ഴി മൃ​ഗ​ങ്ങ​ളു​ടെ​യും മ​നു​ഷ്യ​രു​ടെ​യും ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ന്നു. ഈ ​അ​ണു​ക്ക​ള്‍ നാ​ഡി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച്‌ ത​ല​ച്ചോ​റി​ലെ​ത്തി രോ​ഗ​മു​ണ്ടാ​ക്കു​ന്നു. ത​ല​ച്ചോ​റി​ലെ​ത്തു​ന്ന വൈ​റ​സു​ക​ള്‍ അ​വി​ടെ പെ​രു​കി ഉ​മി​നീ​രി​ലൂ​ടെ വി​സ​ര്‍​ജി​ക്ക​പ്പെ​ടു​ന്നു. നാ​യ, പൂ​ച്ച,…

Read More

പശു ചത്തത് പേപിടിച്ചാണെന്നറിഞ്ഞതോടെ ഭീതിയിലായി ഒരു ഗ്രാമം; ചത്ത പശുവിന്റെ പാല്‍ കുടിച്ചവര്‍ പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ നെട്ടോട്ടത്തില്‍; സംഭവം പത്തനാപുരത്ത്

പത്തനാപുരം: പേ പിടിച്ചു ചത്ത പശുവിന്റെ പാല്‍ കുടിച്ചുവെന്ന സംശയത്തില്‍ പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ നെട്ടോട്ടത്തില്‍ ഒരു ഗ്രാമം.ഗ്രാമത്തിലെ വീട്ടമ്മ നാലുമാസം മുന്‍പു വാങ്ങിയ പശു കഴിഞ്ഞ ഏഴിനു ചത്തു. ഡോക്ടര്‍മാരെത്തി പരിശോധിച്ചപ്പോഴാണു പശുവിനു പേ ഇളകിയതാണെന്ന് അറിയുന്നത്. സംഭവം പാട്ടായതോടെ പശുവിന്റെ പാല്‍ കുടിച്ചവരെല്ലാം കുത്തിവയ്‌പെടുക്കാന്‍ അടൂര്‍ താലൂക്ക് ആശുപത്രിയിലേക്കും മറ്റും നെട്ടോട്ടമോടുകയാണ്. നാടു മുഴുവന്‍ ആശുപത്രിയിലെത്തിയതോടെ മരുന്നില്ലെന്ന കാരണം നിരത്തി മടക്കി വിടുകയാണ് അധികൃതര്‍. ഇതോടെ നാട്ടുകാരും ദുരിതത്തിലായി. സമീപത്തെ മറ്റു താലൂക്ക് ആശുപത്രികളിലും ചികിത്സ തേടിയെങ്കിലും മരുന്നില്ലെന്നാണു അവിടെയും മറുപടി. സ്ഥിരമായി ഈ പശുവിന്റെ പാല്‍ കുടിച്ചിരുന്ന ചിലര്‍ ആശങ്കയകറ്റാന്‍ മെഡിക്കല്‍ കോളജുകളിലും ചികിത്സ തേടിയെന്നാണു വിവരം. എന്നാല്‍ പാല്‍ കുടിക്കുന്നതിലൂടെ പേവിഷബാധ ഏല്‍ക്കാനുള്ള സാധ്യത കുറവാണെന്നാണ് വെറ്റനറി ഡോക്ടര്‍മാര്‍ പറയുന്നത്. മിക്കവരും പാല്‍ തിളപ്പിച്ചു കുടിക്കുന്നതിനാലാണിത്. മാത്രമല്ല അന്തരീക്ഷവായുവിന്റെ സാന്നിദ്ധ്യത്തില്‍ അധികനേരം നില്‍ക്കാനുള്ള…

Read More