അതൊരു പരീക്ഷണമായിരുന്നെങ്കില്‍ പൃഥി സ്വന്തം പണം മുടക്കി ചിത്രം നിര്‍മിക്കണമായിരുന്നു; തുറന്നടിച്ച് രണത്തിന്റെ നിര്‍മാതാവ്

പൃഥിരാജ് നായകനായി പുറത്തിറങ്ങിയ രണം സാമ്പത്തികമായി പരാജയമായെന്ന് നടന്‍ തന്നെ കഴിഞ്ഞ ദിവസം ഒരു പൊതുവേദിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ നടന്റെ വാക്കുകളോട് രൂക്ഷമായി പ്രതികരിച്ച് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ബിജു ലോസണ്‍ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.തിയറ്ററുകളില്‍ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്ന സിനിമയെക്കുറിച്ച് ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും ഈ ചിത്രം പരീക്ഷണമായിരുന്നെങ്കില്‍ അദ്ദേഹം സ്വന്തം പണം മുടക്കി അത് നിര്‍മിക്കണമായിരുന്നുവെന്നും ബിജു പറഞ്ഞു. നേരത്തെ പൃഥ്വിയുടെ പ്രസ്താവനയ്‌ക്കെതിരെ നടന്‍ റഹ്മാനും രംഗത്തുവന്നിരുന്നു. റഹ്മാന്‍ ഫേസ്ബുക്കില്‍ നടത്തിയ പ്രതികരണത്തിന് താഴെ നടന്ന ചര്‍ച്ചയിലാണ് ബിജു ലോസണിന്റെ പ്രതികരണം. പൃഥ്വി പറഞ്ഞത് വസ്തുതയാണെന്നും ചിത്രം ഗംഭീരമാണെന്നതില്‍ സംശയമില്ലെന്നും പക്ഷേ പ്രേക്ഷക പ്രതികരണം ശരാശരി ആയിരുന്നുവെന്നും ഒരു പ്രേക്ഷകന്‍ ബിജു ലോസണെ ടാഗ് ചെയ്തുകൊണ്ട് അഭിപ്രായപ്പെടുകയുണ്ടായി. ഈ കമന്റിന് മറുപടി നല്‍കിയാണ് ബിജു തന്റെ നിലപാട് വ്യക്തമാക്കിയത്. ‘ശരിയാണ്. ഈ ചിത്രം പരീക്ഷണമായിരുന്നെങ്കില്‍ അദ്ദേഹം സ്വന്തം…

Read More