അന്ന് ആമിര്‍ ഖാന്‍ എനിക്ക് ഓഫര്‍ ചെയ്തത് ഒരു കോടി രൂപയാണ് ! സത്യമേവ ജയതേ’യില്‍ എന്തിനെന്നെ വിളിച്ചുവെന്ന് ചോദിച്ചപ്പോള്‍ ആമിര്‍ പറഞ്ഞ മറുപടി എന്നെ ഞെട്ടിച്ചു കളഞ്ഞു;ജേക്കബ് പുന്നൂസ് പറയുന്നു…

നടന്‍ ആമിര്‍ ഖാന്‍ അവതരിപ്പിച്ച സത്യമേവ ജയതേ എന്ന പരിപാടി വന്‍ഹിറ്റായിരുന്നു. ആ പരിപാടിയില്‍ പങ്കെടുത്തതിന്റെ വിശേഷങ്ങള്‍ ഇപ്പോള്‍ പങ്കുവച്ചിരിക്കുകയാണ് മുന്‍ പോലീസ് മേധാവി ജേക്കബ് പുന്നൂസ്. പരിപാടിയില്‍ പങ്കെടുക്കുന്നതിന് ആമിര്‍ ഒരു കോടി രൂപയാണ് തനിക്ക് ഓഫര്‍ ചെയ്തതെന്നും എന്നാല്‍ താനത് നിരസിക്കുകയായിരുന്നുവെന്നും ജേക്കബ് പുന്നൂസ് പറയുന്നു. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ജേക്കബ് പുന്നൂസ് ഇക്കാര്യം തുറന്നുപറഞ്ഞത്.’താന്‍ റിട്ടയര്‍ ചെയ്ത് രണ്ട് വര്‍ഷം പിന്നിട്ട ശേഷമായിരുന്നു ആമിര്‍ഖാന്‍ തന്നെ ഇന്റര്‍വ്യു ചെയ്യാന്‍ ക്ഷണിച്ചത്. അന്ന് അദ്ദേഹം തനിക്ക് ഒരു കോടി രൂപയാണ് ഓഫര്‍ ചെയ്തതെന്നും എന്നാല്‍ അത് കേരളാ പൊലീസിന് കൊടുക്കാന്‍ താന്‍ നിര്‍ദ്ദേശിച്ചുവെന്നും ജേക്കബ് പുന്നൂസ് അഭിമുഖത്തില്‍ പറയുന്നു. ജേക്കബ് പുന്നൂസിന്റെ വാക്കുകളിങ്ങനെ: പണം കേരളാ പൊലീസ് വാങ്ങിക്കാത്തതു കൊണ്ട് അത് ഐ.ടി.ബി.പിക്ക് പോയി.അമീര്‍ഖാന് ഒരു ഫൗണ്ടേഷനുണ്ട്. സത്യമേവ ജയതേ ഫൗണ്ടേഷന്‍. ഓരോ…

Read More