ചെന്നൈയില്‍ നിന്ന് ഓടിയെത്തിയത് വോട്ടു ചെയ്യാനായി ! പക്ഷെ അന്ന് എന്റെ വോട്ട് മറ്റാരോ ചെയ്തിരുന്നു; തന്റെ അനുഭവം വെളിപ്പെടുത്തി ശ്രീനിവാസന്‍…

കള്ളവോട്ട് വിവാദം സംസ്ഥാനത്ത് കത്തിപടരുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തനിക്ക് ഉണ്ടായ അനുഭവം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ശ്രീനിവാസന്‍. മുപ്പതു കൊല്ലം മുമ്പ് ചെന്നൈയില്‍ നിന്ന് വോട്ട് ചെയ്യാനെത്തിയപ്പോള്‍ മറ്റാരോ തനിക്കു മുമ്പ് ആ വോട്ട് ചെയ്‌തെന്നാണ് താരം പറഞ്ഞത്. ‘മുപ്പതു വര്‍ഷം മുമ്പ് ഒരു തിരഞ്ഞെടുപ്പ് കാലത്ത് വോട്ട് ചെയ്യാനായി ചെന്നൈയില്‍ നിന്ന് നാട്ടിലെത്തി. പക്ഷേ ഞാന്‍ വോട്ട് ചെയ്യുന്നതിനു മുമ്പ് തന്നെ മറ്റാരോ ആ വോട്ട് രേഖപ്പെടുത്തി. സ്വാധീനമുള്ള മേഖലകളില്‍ അതത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇത്തരത്തിലൊക്കെ ചെയ്യാറുണ്ട്’ ശ്രീനിവാസന്‍ പറഞ്ഞു. ചാലക്കുടിയില്‍ ഇന്നസെന്റിന് ജയസാധ്യത ഉണ്ടെന്നു പറഞ്ഞ താരം തൃശൂരില്‍ സുരേഷ് ഗോപി വോട്ട് പിടിക്കുമെന്നും പറഞ്ഞു. ശ്രീനിവാസന്‍ അഭിനയിക്കുന്ന കുട്ടിമാമ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ വേളയിലാണ് താരം ഇക്കാര്യം പറഞ്ഞത്.

Read More

മോഹന്‍ലാലിനെക്കുറിച്ച് അങ്ങനെയാരെങ്കിലും പറഞ്ഞാല്‍ ഞാന്‍ അവന്റെ കഥ കഴിക്കും; ശ്രീനിവാസന്‍ ആ സത്യം വെളിപ്പെടുത്തുന്നു

വടക്കു നോക്കി യന്ത്രത്തിനു ശേഷം ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ചിന്തവിഷ്ടയായ ശ്യാമള. ശ്യാമളയായി ആരേ കാസ്റ്റ് ചെയ്യണം എന്ന ആശയക്കുഴപ്പത്തിലായിരുന്നു ശ്രീനിവാസന്‍. പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട് തുടങ്ങിയവരോടെക്കെ ശ്രീനിവാസന്‍ കഥ ചര്‍ച്ച ചെയ്തു എങ്കിലും ശ്യാമളയായി ആരേ കാസ്റ്റ് ചെയ്യണം എന്ന കാര്യത്തില്‍ മാത്രം ഉത്തരം കിട്ടിയില്ല. അതിനിടയില്‍ ഒരു ദിവസം മോഹന്‍ലാലിനെ കണ്ടപ്പോള്‍ ശ്രീനിവാസന്‍ തന്റെ പുതിയ ചിത്രത്തെപ്പറ്റി മോഹന്‍ലാലിനോടു ചര്‍ച്ച ചെയ്തു. താന്‍ ശ്യാമളയായി ആരേ കാസ്റ്റ് ചെയ്യും എന്ന സംശയത്തിലാണ് താനെന്നും ശ്രീനി ലാലിനോടു പറഞ്ഞു. ഇതു കേട്ട പാടേ മോഹന്‍ലാല്‍ പറഞ്ഞു തമ്പി കണ്ണന്താനത്തിന്റെ ചിത്രമായ നാടോടിയില്‍ തന്റെ കൂടെ അഭിനയിച്ചു തമിഴ് താരം സംഗീതയെ നായികയായി നിര്‍ദേശിക്കുകയായിരുന്നു. ആ സംഭവത്തിനു മുമ്പു വരെ താന്‍ ഓര്‍ത്തിരുന്നതു മോഹന്‍ലാല്‍ കലാബോധം ഇല്ലാത്ത നടനാണ് എന്ന്. പക്ഷേ സംഗീതയെ നിര്‍ദേശിച്ചതോടെ അതു…

Read More