തോക്കുചൂണ്ടി പതിനഞ്ചുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച എസ്‌ഐ അറസ്റ്റില്‍. പീഡനത്തിന് ഒത്താശ ചെയ്ത പെണ്‍കുട്ടിയുടെ അമ്മയും അമ്മയുടെ സഹോദരിയും അറസ്റ്റിലായി. കാശിമേട് പോലീസ് സ്റ്റേഷനിലെ എസ്.ഐ. സതീഷ്‌കുമാറാണ് (37) പിടിയിലായത്. തിരുവള്ളൂര്‍ സ്വദേശിയായ ഇയാള്‍ 2011-ലാണ് പോലീസില്‍ ചേര്‍ന്നത്. സ്തുത്യര്‍ഹ സേവനത്തിന് സേനയില്‍ പലതവണ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുള്ള വ്യക്തിയാണിയാള്‍. കഴിഞ്ഞവര്‍ഷം മാധാവരത്ത് ജോലിചെയ്യുമ്പോഴാണ് സംഭവങ്ങളുടെ തുടക്കം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒരു റേഷന്‍ കടയില്‍ തിരക്ക് നിയന്ത്രിക്കാന്‍ നിയോഗിച്ചപ്പോള്‍ അവിടെവെച്ച് പെണ്‍കുട്ടിയുടെ അമ്മയുമായി പരിചയത്തിലാവുകയായിരുന്നു. അടുപ്പം വളര്‍ന്നതോടെ എസ്.ഐ. യുവതിയുടെ വീട്ടിലേക്ക് രഹസ്യമായി പോയിത്തുടങ്ങി. അങ്ങനെ പെണ്‍കുട്ടിയുടെ അമ്മയുടെ മൂത്തസഹോദരിയുമായും എസ്.ഐ. ബന്ധം സ്ഥാപിച്ചു. അമ്മയും എസ്‌ഐയുമായുള്ള അവിഹിതബന്ധം ഒരിക്കല്‍ മകള്‍ കണ്ടുപിടിച്ചു. വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് സതീഷ്‌കുമാര്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. ഇതു കൂടാതെ പിതാവിനെയും സഹോദരനെയും കൊല്ലുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. ഇതുകേട്ടു ഭയന്ന പെണ്‍കുട്ടി കാര്യങ്ങള്‍ ആരോടും…
Read MoreTag: sub inspector
എസ്‌ഐയ്ക്ക് ഈ ഗതിയാണെങ്കില്‍ നീയൊക്കെ സാധാരണക്കാരെ ജീവിക്കാന്‍ അനുവദിക്കുമോടാ…കാറില്‍ അഭ്യാസ പ്രകടനം നടത്തിയ യുവാക്കളുടെ കാര്‍ ഇടിച്ച് എസ്‌ഐയുടെ കൈയ്യൊടിഞ്ഞു
നാട്ടുകാരെ ഭീതിയിലാഴ്ത്തി അഭ്യാസപ്രകടനം നടത്തിയ യുവാക്കളുടെ കാറിടിച്ച് എസ്‌ഐയുടെ ഇടതുകൈ ഒടിഞ്ഞു. കോടിമത നല്ലതില്‍പുതുപ്പറമ്പ് മുഹമ്മദ് ഷെരീഫ് (ഷാ-31), സുഹൃത്തുക്കളായ ഇല്ലിക്കല്‍ നൗഷാദ് മന്‍സില്‍ നിഷാദ് (29), വേളൂര്‍ വാഴേപ്പറമ്പ് പനയ്ക്കച്ചിറ അരുള്‍ മോഹന്‍ (23) എന്നിവരെ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കാര്‍ പിടിച്ചെടുത്തു. ഇന്നലെ രാത്രി എട്ടിന് തിരുവാതുക്കല്‍ ഭാഗത്ത് റോഡിലാണ് സംഭവം. ഷെരീഫും സുഹൃത്തുക്കളും സന്ധ്യമുതല്‍ റോഡില്‍ അപകടകരമായ രീതിയില്‍ കാറില്‍ അഭ്യാസ പ്രകടനം നടത്തുകയായിരുന്നു. ഇതുവഴിയെത്തിയ മറ്റുവാഹനങ്ങള്‍ക്ക് ഭീഷണിയായി സംഘം മാറിയതോടെ നാട്ടുകാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. എസ്‌ഐ ടോം മാത്യുവും 2 പോലീസുകാരും ജീപ്പിലെത്തിയതോടെ മുഹമ്മദ് ഷെരീഫും സുഹൃത്തുക്കളും വാഹനം അമിതവേഗത്തില്‍ ഓടിച്ചു കടന്നുകളയാന്‍ ശ്രമിച്ചു. ഇതിനിടെ കാര്‍ ജീപ്പില്‍ രണ്ടു തവണ ഇടിപ്പിച്ചു. ഇവരെ തടയാനായി പുറത്തിറങ്ങിയ എസ്‌ഐയെ കാര്‍ തട്ടിവീഴ്ത്തിയതോടെയാണ് കയ്യൊടിഞ്ഞതെന്നു പൊലീസ് പറഞ്ഞു. പോലീസുകാര്‍ വെസ്റ്റ്…
Read More