കോവിഡ് മുക്തര്‍ ആറു മാസത്തിനു ശേഷം മാത്രമേ വാക്‌സീന്‍ സ്വീകരിക്കാവൂ;വിദഗ്ധ സമിതി പറയുന്നതിങ്ങനെ…

കോവിഡ് ബാധിച്ച ശേഷം രോഗമുക്തി നേടിയവര്‍ ആറു മാസത്തിനു ശേഷമേ വാക്‌സീന്‍ സ്വീകരിക്കാവൂ എന്ന് വിദഗ്ധ സമിതി ശിപാര്‍ശ. പ്ലാസ്മ ചികിത്സയ്ക്ക് വിധേയരായവര്‍ ആശുപത്രിവിട്ട് മൂന്നു മാസത്തിനു ശേഷമേ വാക്‌സീന്‍ സ്വീകരിക്കാവൂ എന്നും ശിപാര്‍ശയില്‍ പറയുന്നു. ഗുരുതരമായ അസുഖങ്ങള്‍ ഉണ്ടായിരുന്നവര്‍ രോഗമുക്തി നേടി 48 ആഴ്ചകള്‍ക്കുള്ളില്‍ വാക്‌സീന്‍ എടുത്താല്‍ മതിയെന്നും വിദഗ്ധ സമിതി നിര്‍ദേശിച്ചു. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സീന്‍ എടുക്കാമെന്നും വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു. ഇക്കാര്യത്തില്‍ ഗര്‍ഭിണികള്‍ക്ക് തീരുമാനമെടുക്കാം. നിലവില്‍ ഇവര്‍ വാക്‌സീന്‍ സ്വീകരിക്കാന്‍ യോഗ്യരായവരുടെ പട്ടികയിലില്ല. ഇതിനു പുറമേ കോവാക്‌സീന്റെ രണ്ടാം ഡോസ് 12-16 ആഴ്ച ദൈര്‍ഘ്യത്തില്‍ സ്വീകരിക്കുന്നതാകും ഉചിതമെന്നും ശിപാര്‍ശയില്‍ പറയുന്നു. നീതി ആയോഗ് അംഗം വി.കെ. പോള്‍ നേതൃത്വം നല്‍കുന്ന നാഷനല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ് ഓണ്‍ ഇമ്യൂണൈസേഷന്റേതാണ് ശുപാശകള്‍. ഇവ നാഷനല്‍ എക്‌സപേര്‍ട്ട് ഗ്രൂപ്പ് ഓണ്‍ വാക്‌സീന്‍ അഡ്മിനിസ്‌ട്രേഷന്റെ…

Read More