ലാഭകരമല്ലാത്ത ഡിപ്പോകള്‍ ലയിപ്പിക്കുകയും അറ്റകുറ്റപ്പണിക്ക് പുറംകരാര്‍ നല്‍കിയും 653 കോടി രൂപ ലാഭിക്കാം ! ശബരിമല സീസണില്‍ ലാഭമുണ്ടാക്കാമെന്ന മോഹങ്ങള്‍ അസ്തമിച്ചതോടെ കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ തച്ചങ്കരിയുടെ അവസാന ശ്രമങ്ങള്‍ ഇങ്ങനെ…

ശബരിമല സീസണെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വൃഥാവിലായതോടെ കെഎസ്ആര്‍ടിസിയെ കരകയറ്റാന്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ് എംഡി ടോമിന്‍ തച്ചങ്കരി.സര്‍ക്കാര്‍ അനുകൂല നിലപാട് എടുത്താല്‍ മാത്രമേ കെഎസ്ആര്‍ടിസിയ്ക്ക് ഇനി രക്ഷയുള്ളൂ.ലാഭകരമല്ലാത്ത ഡിപ്പോകള്‍ ലയിപ്പിച്ചും ബസ് അറ്റകുറ്റപ്പണിക്ക് പുറംകരാര്‍ നല്‍കിയും കെ.എസ്.ആര്‍.ടി.സി.ക്ക് നിലവിലെ അവസ്ഥയില്‍നിന്ന് വര്‍ഷം 653.24 കോടിരൂപ ലാഭിക്കാമെന്ന് തച്ചങ്കരിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ തച്ചങ്കരിയെ പുകച്ച് പുറത്ത് ചാടിക്കാന്‍ ശ്രമിക്കുന്ന യൂണിയനുകള്‍ പാരയുമായി രംഗത്തുണ്ട്. സ്ഥാപനം പൊളിഞ്ഞാലും തച്ചങ്കരി ചോദിക്കുന്നതൊന്നും ചെയ്യരുതെന്നാണ് ഇവരുടെ ആവശ്യം. നിലവിലുള്ള 93 ഡിപ്പോകളില്‍ 35 എണ്ണം ഇത്തരത്തിലുള്ളതാണ്. ഇവ മറ്റുഡിപ്പോകളില്‍ ലയിപ്പിച്ച് ജീവനക്കാരെ പുനര്‍വിന്യസിച്ചാല്‍ വര്‍ഷം 219.24 കോടി രൂപ നേട്ടമുണ്ടാകും. ബസ് അറ്റകുറ്റപ്പണിക്ക് പുറംകരാര്‍ നല്‍കിയാല്‍ വര്‍ഷം 434 കോടി രൂപ ലാഭംകിട്ടുമെന്നും സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക ഉപദേശക സ്ഥാപനമായ എസ്.ബി.ഐ. ക്യാപ്‌സിന്റെ നിര്‍ദ്ദേശങ്ങള്‍, പ്രൊഫ. സുശീല്‍ഖന്ന റിപ്പോര്‍ട്ടിലെ…

Read More

കെഎസ്ആര്‍ടിസിയില്‍ വീണ്ടും കൂട്ടപ്പിരിച്ചു വിടല്‍ ! ഇത്തവണ പുറത്താക്കിയത് 773 ജീവനക്കാരെ; പിരിച്ചുവിടല്‍ കെഎസ്ആര്‍ടിസിയ്ക്ക് നേട്ടമാകുന്നതിങ്ങനെ..

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. ദീര്‍ഘകാലമായി ജോലിക്കു ഹാജരാകാത്ത 773 ജീവനക്കാരെ പിരിച്ചു വിടാന്‍ എംഡി ടോമിന്‍ ജെ. തച്ചങ്കരി ഉത്തരവിട്ടു. 304 ഡ്രൈവര്‍മാരെയും 469 കണ്ടക്ടര്‍മാരെയുമാണ് പിരിച്ചു വിട്ടത്. ദീര്‍ഘകാലമായി ജോലിക്ക് എത്താത്തവരും ദീര്‍ഘകാല അവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കാതെ നിയമവിരുദ്ധമായി വിട്ടുനില്‍ക്കുന്നവരുമായ ജീവനക്കാര്‍ 2018 മേയ് 31 നകം ജോലിയില്‍ പ്രവേശിക്കുകയോ കാരണം കാണിക്കല്‍ നോട്ടിസിനു മറുപടി നല്‍കുകയോ ചെയ്യണമെന്ന് കോര്‍പറേഷന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ 773 പേരും ഇതിനോടു പ്രതികരിച്ചില്ല. ഈ സാഹചര്യത്തിലാണ് നടപടി. മെക്കാനിക്കല്‍, മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ വിഭാഗത്തിലും ദീര്‍ഘകാലമായി ജോലിക്കു വരാത്തവരെ പിരിച്ചു വിടാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ദേശീയ ശരാശരിയുമായി തട്ടിച്ചു നോക്കുമ്പോള്‍ കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരുടെ എണ്ണം കൂടുതലാണ്; ഒരു ബസിന് എട്ടു ജീവനക്കാര്‍ വീതം. നിലവില്‍ ജോലിക്കു വരാത്ത ജീവനക്കാരെക്കൂടി കണക്കിലെടുത്താണ് ഈ അനുപാതം കണക്കാക്കുന്നത്. ജോലിക്കു വരാത്തവരെ…

Read More

യൂണിയനെ വേണ്ടെങ്കില്‍ സിപിഎം അക്കാര്യം തുറന്നു സമ്മതിക്കണം ! കെഎസ്ആര്‍ടിസി സിഐടിയു യൂണിയന്‍ യോഗത്തില്‍ തച്ചങ്കരിയ്ക്കും പാര്‍ട്ടിയ്ക്കും മുഖ്യമന്ത്രിക്കുമെല്ലാം എതിരേ രൂക്ഷവിമര്‍ശനം…

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സിഐടിയു യൂണിയന്‍ യോഗത്തില്‍ സിപിഎമ്മിനും സര്‍ക്കാരിനുമെതിരേ രൂക്ഷവിമര്‍ശനം. മാനേജ്‌മെന്റും സിഎംഡി ടോമിന്‍ തച്ചങ്കരിയും നടപ്പാക്കിവരുന്ന തൊഴിലാളിവിരുദ്ധ നയങ്ങള്‍ പ്രതിരോധിക്കാന്‍ സിപിഎമ്മും സര്‍ക്കാരും തയ്യാറാകുന്നില്ലെന്നാണ് കെ.എസ്.ആര്‍.ടി.സിയിലെ ഭരണപക്ഷ തൊഴിലാളി സംഘടനയായ കെ.എസ്.ആര്‍.ടി.ഇ.എ.(സി.ഐ.ടി.യു) സംസ്ഥാന വാര്‍ഷിക ജനറല്‍ കൗണ്‍സിലില്‍ വിമര്‍ശനം ഉയര്‍ന്നത്. ഇന്നലെ തിരുവനന്തപുരം ബി.ടി.ആര്‍. ഭവനില്‍ ചേര്‍ന്ന സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ 16 പ്രവര്‍ത്തക ജില്ലാ കമ്മിറ്റികളില്‍നിന്നുള്ള ഭൂരിപക്ഷം പ്രതിനിധികളും സിപിഎമ്മിനെയും സര്‍ക്കാരിനെയും അതിരൂക്ഷമായി വിമര്‍ശിച്ചു. നേതാക്കള്‍ ഏറെ പണിപ്പെട്ടാണു പ്രതിനിധികളുടെ രോഷം ശമിപ്പിച്ചത്.യൂണിയനെ ആവശ്യമില്ലെങ്കില്‍ അക്കാര്യം സിപിഎം തുറന്നുസമ്മതിക്കണമെന്നാണ് പ്രതിനിധികളുടെ ആവശ്യം. കെഎസ്ആര്‍ടിസിയില്‍ നടപ്പിലാക്കുന്നത് സര്‍ക്കാര്‍ നയമാണെന്ന് ഗതാഗതമന്ത്രിയും സിഎംഡിയും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇതല്ല സര്‍ക്കാരിന്റെ നയമെന്നാണ് യൂണിയന്‍ യോഗങ്ങളില്‍ ഉയരുന്ന അഭിപ്രായം. ആനത്തലവട്ടവും വൈക്കം വിശ്വനും യൂണിയന്‍കാരുടെ ഒപ്പമാണെങ്കിലും സിപിഎം നേതൃത്വം ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ഈ സാഹചര്യത്തില്‍ യൂണിയനെ ആവശ്യമില്ലെങ്കില്‍ സിഐടിയു.…

Read More

‘തൊഴിലാളികള്‍ സമരം ചെയ്ത് അധികാരവര്‍ഗത്തെ മുട്ടു കുത്തിച്ച സമയം തച്ചങ്കരി ജനിച്ചിട്ടില്ല; കെഎസ്ആര്‍ടിസി എംഡി സ്ഥാനത്തു നിന്നും തച്ചങ്കരി ഇറങ്ങിപ്പോകണമെന്ന് ആനത്തലവട്ടം ആനന്ദന്‍…

കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയ്‌ക്കെതിരേ അതിരൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍.’തൊഴിലാളികള്‍ സമരം ചെയ്ത് അധികാരവര്‍ഗത്തെ മുട്ടു കുത്തിച്ച സമയം തച്ചങ്കരി ജനിച്ചിട്ടില്ല. തനിക്ക് എല്ലാ പണിയും അറിയാം എന്നാണ് അദ്ദേഹം കരുതുന്നത്. നമ്മള്‍ ചെത്തുതൊഴിലാളി ക്ഷേമ നിധി ബോര്‍ഡിന്റെ ചെയര്‍മാന്‍ ആക്കാതിരുന്നത് ഭാഗ്യം. അങ്ങിനെയാണെങ്കില്‍ ഇയാള്‍ തെങ്ങില്‍ കയറിയേനെ. തച്ചങ്കരിയെ മാറ്റുകയില്ല. എന്നെക്കൊണ്ട് കഴിയില്ല ഇതിനെ മേയ്ക്കാന്‍ എന്നു പറഞ്ഞ് അയാള്‍ ഇറങ്ങിപ്പോകണം’ അദ്ദേഹം പറഞ്ഞു. എം.ഡി. ടോമിന്‍ തച്ചങ്കരിക്കെതിരേ ഭരണപ്രതിപക്ഷ യൂണിയനുകള്‍ സംയുക്തമായി നടത്തുന്ന സമരത്തിന്റെ പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎസ്ആര്‍ടിസി മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ, വ്യവസായ വിരുദ്ധ നിലപാടിനെതിരെയാണ് സംയുക്ത സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചത്. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി എന്നിവരാണ് ഒന്നിച്ചു സമരം ചെയ്യുന്നത്. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അമിതമായി ജോലി ചെയ്യിപ്പിക്കുന്നതു…

Read More

കെഎസ്ആര്‍ടിസിയെ ചാരി ഓസിന് ശാപ്പാട് അടിക്കാമെന്ന കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെ മോഹം ഇനി നടക്കില്ല ! ദീര്‍ഘദൂര ബസുകളില്‍ ഭക്ഷണം കഴിക്കാനുള്ള സ്റ്റോപ്പിനായി ഇനി ടെണ്ടര്‍ വിളിക്കും; തച്ചങ്കരിയുടെ മൈസൂര്‍ മോഡല്‍ പരീക്ഷണം ഇങ്ങനെ…

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ തച്ചങ്കരിയുടെ പരിഷ്‌കരണങ്ങള്‍ തുടരുന്നു. ഇത്തവണ പണികിട്ടിയത് ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും. ദീര്‍ഘദൂര സര്‍വീസുകള്‍ക്കിടെ ഭക്ഷണം കഴിക്കാനുള്ള സ്റ്റോപ് അനുവദിക്കുമ്പോള്‍ നേട്ടമുണ്ടാക്കുന്നത് ബസ് കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരുമാണ്. അവര്‍ക്ക് താല്‍പ്പര്യമുള്ള ഹോട്ടലുകള്‍ക്ക് മുമ്പില്‍ വാഹനം നിര്‍ത്തിക്കൊടുത്താല്‍ ഭക്ഷണം സൗജന്യമായി ഇവര്‍ക്ക് ലഭിക്കും. എന്നാല്‍ ഈ പരിപാടി അവസാനിപ്പിക്കാനാണ് തച്ചങ്കരിയുടെ തീരുമാനം. ഹോട്ടലുകളില്‍ നിന്നും കെഎസ്ആര്‍ടിസിക്ക് കമ്മീഷന്‍ ലഭിക്കുമോ എന്ന ആലോചനയിലാണ് അദ്ദേഹം. കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസുകള്‍ യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാനായി നിര്‍ത്തുന്ന ഹോട്ടലുകളില്‍നിന്നു കമ്മിഷന്‍ ഇനി കോര്‍പറേഷന്‍ നേരിട്ടു വാങ്ങാനാണ് നീക്കം. ‘ഫുഡ് സ്റ്റോപ്പു’കളാകാന്‍ താല്‍പര്യമുള്ള ഹോട്ടലുകള്‍ നിശ്ചയിക്കാന്‍ കെഎസ്ആര്‍ടിസി ഉടന്‍ ടെന്‍ഡര്‍ വിളിക്കും. ആദ്യഘട്ടത്തില്‍ ഒരു ബസിന് 500 രൂപയെങ്കിലും ഫുഡ് സ്റ്റോപ് ഫീസ് ആയി ലഭിക്കുമെന്നാണു മാനേജ്മെന്റിന്റെ പ്രതീക്ഷ. ഇതര സംസ്ഥാനങ്ങളിലേക്കുള്‍പ്പെടെ ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസുകള്‍ പതിവായി ഭക്ഷണം കഴിക്കാന്‍ നിര്‍ത്തുന്ന ഹോട്ടലുകളില്‍നിന്നു കമ്മീഷന്‍…

Read More