ബെർലിൻ: പടിഞ്ഞാറൻ ജർമൻ നഗരമായ ബോഹുമിലെ റസിഡൻഷ്യൽ അപ്പാർട്ട്മെന്റ് സമുച്ചയത്തിലുണ്ടായ വൻ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ ദാരുണമായി മരിച്ചു. ഇടുക്കി കട്ടപ്പന ശാന്തിഗ്രാം കൊച്ചിടേട്ടേൽ റിട്ട.എസ്ഐ കെ.പി. സാബുവിന്റെ മകൾ നോവ സാബു (26), കൊല്ലം ചെമ്മക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിക്കു സമീപം അശ്വിനി നിവാസിൽ ജോയ്-ഷീല ദന്പതികളുടെ മകൾ അഞ്ജലി (25), എറണാകുളം കാലടി സ്വദേശി സിവിൻ ജോണി (27) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.ചൊവ്വാഴ്ച പുലർച്ചെ 4.15ന് ബോഹും ഹോഫ്സ്റ്റെഡെ മേഖലയിലെ പോസ്റ്റ് ഓഫിസ് റോഡിലുള്ള ബഹുനിലക്കെട്ടിടത്തിലായിരുന്നു അപകടം. മരിച്ച മൂന്നുപേരും രണ്ടാഴ്ച മുമ്പ് മാത്രമാണ് ഈ കെട്ടിടത്തിലെ രണ്ടാം നിലയിലെ അപ്പാർട്ട്മെന്റിൽ താമസത്തിനെത്തിയത്.തീപിടിത്തം ആസൂത്രിതമാണെന്നു കണ്ടെത്തിയതോടെ ഇതേ കെട്ടിടത്തിൽ താമസിക്കുന്ന റുമേനിയൻ സ്വദേശിയായ 41 കാരനെ പൊലിസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യംചെയ്തുവരികയാണ്. തീവയ്പ് മലയാളികളെ ലക്ഷ്യമിട്ടായിരുന്നില്ലെന്നാണ് സൂചന. താഴത്തെ…
Read More