കള്ളത്തരങ്ങളെല്ലാം പൊളിയുന്നു;   കുത്തുകേസിലെ പ്രതികൾ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത് ഉത്തരങ്ങൾ മൊബൈൽ ഫോണിലൂടെ സന്ദേശമായി കിട്ടിയതിലൂടെ;  ലിസ്റ്റ് റദ്ദാക്കാനൊരുങ്ങി പി​എ​സ്‌​സി

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ ക​ത്തി​ക്കു​ത്ത് കേ​സി​ല്‍ പ്ര​തി​ക​ളാ​യ എ​സ്എ​ഫ്ഐ മു​ന്‍ നേ​താ​ക്ക​ള്‍ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍ പ​രീ​ക്ഷ​യി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ത്തി​യ​താ​യി പി​എ​സ്‌​സി​യു​ടെ പ​രി​ശോ​ധ​ന റി​പ്പോ​ര്‍​ട്ട് പു​റ​ത്തു വ​ന്ന​തി​നു പി​ന്നാ​ലെ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ. കു​ത്ത് കേ​സി​ലെ ​പ്ര​തി​ക​ളാ​യ ശി​വ​ര​ഞ്ജി​ത്ത്, പ്ര​ണ​വ്, നി​സാം എ​ന്നി​വ​രെ പ​രീ​ക്ഷാ ത​ട്ടി​പ്പ് കേ​സി​ലും പ്ര​തി ചേ​ർ​ക്കു​മെ​ന്നാ​ണ് വി​വ​രം. ഇ​തി​നു പു​റ​മേ എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ മു​ൻ​പ​ന്തി​യി​ലെ​ത്തി​യ പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ പ​രീ​ക്ഷ​യു​ടെ റാ​ങ്ക് ലി​സ്റ്റ് ത​ന്നെ റ​ദ്ദാ​ക്കി​യേ​ക്കു​മെ​ന്നും സൂ​ച​ന​ക​ളു​ണ്ട്. പി​എ​സ്‌​സി പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ങ്ങ​ൾ ഫോ​ൺ സ​ന്ദേ​ശ​ങ്ങ​ളാ​യി ല​ഭി​ച്ചെ​ന്ന വി​വ​ര​ങ്ങ​ളും പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്. 90ല​ധി​കം സ​ന്ദേ​ശ​ങ്ങ​ളാ​ണ് ഇ​വ​ർ​ക്ക് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാട്സ് ആപ്പു വ​ഴി ല​ഭി​ച്ച​തെ​ന്നാ​ണ് പു​റ​ത്തു​വ​ന്ന വി​വ​രം.

Read More

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ ക​ത്തി​ക്കു​ത്ത്: പതിനാലാം പ്രതി പോലീസ് പിടിയിൽ;  പത്തുപേർ കൂടി അറസ്റ്റിലാവാനുണ്ടെന്ന് പോലീസ്

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് കാ​ന്പ​സി​നു​ള്ളി​ൽ വി​ദ്യാ​ർ​ഥി അ​ഖി​ലി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ളെ കൂ​ടി ക​ന്‍റോണ്‍​മെ​ന്‍റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മൂ​ന്നാ​ന​ക്കു​ഴി സ്വ​ദേ​ശി സ​സ്വാ​ൻ (20) നെ​യാ​ണ് ക​ന്‍റോണ്‍​മെ​ന്‍റ് സി​ഐ. എം.​അ​നി​ൽ​കു​മാ​ർ, എ​സ്ഐ. ഷാ​ഫി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ ബി​എ. അ​റ​ബ് വി​ഭാ​ഗം ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ്. കേ​സി​ലെ പ​തി​നാ​ലാം പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളും എ​സ്എ​ഫ്ഐ നേ​താ​ക്ക​ളു​മാ​യ ശി​വ​ര​ഞ്ജി​ത്ത്, ന​സീം ഉ​ൾ​പ്പെ​ടെ എ​ട്ടു പേ​ർ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. വ​ധ​ശ്ര​മ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​നി പ​ത്ത് പ്ര​തി​ക​ളെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍റ് ചെ​യ്തു.

Read More

തൽക്കാലം കടക്ക് പുറത്തേക്ക്…! യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് സം​ഘ​ർ​ഷം; ഒ​ൻ​പ​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് സം​ഘ​ർ​ഷ​ത്തി​ൽ ഒ​ൻ​പ​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൂ​ടി സ​സ്പെ​ൻ​ഷ​ൻ. സം​ഘ​ര്‍​ഷ​ത്തി​ലെ പ്ര​തി​ക​ളെ കോ​ള​ജ് സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്ന് വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ സ​സ്പെ​ൻ​ഡു ചെ​യ്ത​താ​യി പ്രി​ൻ​സി​പ്പ​ൽ പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. നേ​ര​ത്തെ എ​സ്എ​ഫ്ഐ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യും പ്ര​സി​ഡ​ന്‍റും ഉ​ള്‍​പ്പെ​ടെ ആ​റ്പേ​രെ സ​സ്പെ​ൻ​ഡു ചെ​യ്തി​രു​ന്നു. വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി​ക​ളാ​യ ശി​വ​ര​ഞ്ജി​ത്തും ന​സീ​മും ഉ​ൾ​പ്പെ​ടെ ആ​റ് പേ​രെ​യാ​ണ് നേ​ര​ത്തെ സ​സ്പെ​ൻ​ഡു ചെ​യ്ത​ത്. കോ​ള​ജ് സം​ഘ​ർ​ഷ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന 30 പേ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. കു​ട്ടി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ യൂ​ണി​വേ​ഴ്സി​റ്റി കൈ​മാ​റു​ന്നി​ല്ലെ​ന്നും പോ​ലീ​സ് ആ​രോ​പി​ച്ചി​രു​ന്നു.

Read More

യൂ​ണിവേഴ്സിറ്റി കോ​ള​ജ് അ​ക്ര​മം; ഗ​വ​ർ​ണ​ർ വൈ​സ് ചാ​ൻ​സ​ല​റെ രാ​ജ്ഭ​വ​നി​ലേ​ക്ക് വി​ളി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് അ​ക്ര​മ​ത്തി​ലും പി​എ​സ്‌​സി പ​രീ​ക്ഷാ​ക്ര​മ​ക്കേ​ടി​ലും നി​ല​പാ​ട് ക​ടു​പ്പി​ച്ച് ഗ​വ​ർ​ണ​ർ പി.​സ​ദാ​ശി​വം. കോ​ള​ജി​ലെ അ​ക്ര​മ സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​റെ ഗ​വ​ർ​ണ​ർ രാ​ജ്ഭ​വ​നി​ലേ​ക്ക് വി​ളി​പ്പി​ച്ചു. ഇ​തു​വ​രെ​യു​ള്ള സം​ഭ​വ വി​കാ​സ​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ടു​മാ​യി ഇ​ന്ന് നാ​ലി​ന് രാ​ജ്ഭ​വ​നി​ലെ​ത്താ​നാ​ണ് സ​ർ​വ​ക​ലാ​ശാ​ലാ ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ വൈ​സ് ചാ​ൻ​സ​ല​റോ​ട് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മേ, പി​എ​സ്‌​സി പ​രീ​ക്ഷാ ക്ര​മ​ക്കേ​ട് സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളി​ൽ വി​ശ​ദീ​ക​ര​ണ​മാ​വ​ശ്യ​പ്പെ​ട്ട് പി​എ​സ്‌​സി ചെ​യ​ര്‍​മാ​നെ​യും ഗ​വ​ർ​ണ​ർ രാ​ജ്ഭ​വ​നി​ലേ​ക്ക് വി​ളി​പ്പി​ച്ചു. പി​എ​സ്‌​സി ചെ​യ​ര്‍​മാ​ന്‍ സ്ഥ​ല​ത്തി​ല്ലാ​ത്ത​തി​നാ​ല്‍ കൂ​ടി​ക്കാ​ഴ്ച തി​ങ്ക​ളാ​ഴ്ച​യാ​കും ന​ട​ക്കു​ക.

Read More

പോലീസ്പണി ഗോവിന്ദാ..! ശി​വ​ര​ഞ്ജി​ത്ത് അമ്പെയ്​ത്ത് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​താ​യി അ​റി​യി​ല്ലെ​ന്ന് ആ​ർ​ച്ച​റി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ്

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജി​ലെ അ​ഖി​ലി​നെ കു​ത്തി​യ കേ​സി​ലെ പ്ര​തി ശി​വ​ര​ഞ്ജി​ത്ത് അ​ന്പെയ്​ത്ത് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​താ​യി അ​റി​യി​ല്ലെ​ന്ന് ആ​ർ​ച്ച​റി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​റി​സ് പൗ​ലോ​സ്. സം​ഘ​ട​ന​യി​ൽ ശി​വ​ര​ഞ്ജി​ത്ത് പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ല. ശി​വ​ര​ഞ്ജി​ത്തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഒരു ചാനലി നോട് പറഞ്ഞു. ശി​വ​ര​ഞ്ജി​ത്ത് പി​എ​സ് സി ​പ​രീ​ക്ഷ​യി​ൽ ഗ്രേ​സ് മാ​ർ​ക്ക് നേ​ടി​യ​ത് ആ​ർ​ച്ച​റി മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്കി​യാ​ണ്. ഇ​തു പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് ആ​ർ​ച്ച​റി അ​സോ​സി​യേ​ഷ​ൻ ത​ന്നെ ഇ​പ്പോ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​തി​നി​ടെ ശി​വ​ര​ഞ്ജി​ത്തി​നെ​തി​രെ ഉ​ത്ത​ര​ക​ട​ലാ​സു​ക​ൾ മോ​ഷ്ടി​ച്ച​തി​നും ഫി​സി​ക്ക​ൽ എ​ജ്യൂ​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​റു​ടെ വ്യാ​ജ സീ​ൽ ഉ​ണ്ടാ​ക്കി​യ​തി​നും കേ​സെ​ടു​ക്കു​മെ​ന്ന് ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

വീണ്ടും തന്ത്രങ്ങൾ പാളി…! കൈ​യി​ലെ പ​രി​ക്കി​ന് കി​ട​ത്തി​ച്ചി​കി​ത്സ വേ​ണ​മെ​ന്നു ശി​വ​രഞ്ജിത്ത്; വേ​ണ്ടെ​ന്നു കോ​ട​തി

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ സ​ഹ​പാ​ഠി​യെ കു​ത്തി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളാ​യ എ​സ്എ​ഫ്ഐ നേ​താ​ക്ക​ളെ കോ​ട​തി 14 ദി​വ​സ​ത്തേ​ക്കു റി​മാ​ൻ​ഡ് ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ജാ​മ്യം ന​ൽ​കി​യാ​ൽ ക​ലാ​ല​യ​ത്തി​ൽ വീ​ണ്ടും ക​ലാ​പ​മു​ണ്ടാ​കു​മെ​ന്ന പോ​ലീ​സ് വാ​ദം അം​ഗീ​ക​രി​ച്ചാ​ണു തി​രു​വ​ന​ന്ത​പു​രം മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെ ന​ട​പ​ടി. കൈയ്​ക്കു പ​രി​ക്കേ​റ്റ​തി​നാ​ൽ കി​ട​ത്തി​ച്ചി​കി​ത്സ വേ​ണ​മെ​ന്ന പ്ര​ധാ​ന പ്ര​തി ശി​വ​ര​ഞ്ജ​ത്തി​ന്‍റെ ആ​വ​ശ്യം കോ​ട​തി ത​ള്ളി. റി​മാ​ൻ​ഡ് ഒ​ഴി​വാ​ക്കാ​നാ​ണ് ശി​വ​ര​ഞ്ജി​ത്ത് കി​ട​ത്തി​ച്ചി​കി​ത്സ ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യ അ​ഖി​ലി​നെ ആ​ക്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണു ശി​വ​ര​ഞ്ജ​ത്തി​നു പ​രി​ക്കേ​റ്റ​ത്. അ​ഭി​ഭാ​ഷ​ക​രു​മാ​യി സം​സാ​രി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന പ്ര​തി​ക​ളു​ടെ ആ​വ​ശ്യ​വും കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. ഒ​ന്നാം പ്ര​തി ശി​വ​ര​ഞ്ജി​ത്ത്, ര​ണ്ടാം പ്ര​തി ന​സീം എ​ന്നി​വ​ർ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കു​ക​യും പ്ര​തി​ക​ളു​ടെ വീ​ടു​ക​ളി​ലും ഇ​വ​ർ പോ​കാ​നി​ട​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലും റെ​യ്ഡ് വ്യാ​പ​ക​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. കേ​സി​ൽ മൊ​ത്തം ഇ​തു​വ​രെ ആ​റു പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. ലു​ക്കൗ​ട്ട്…

Read More

ശിവരഞ്ചിത്തിന്‍റെ  വീട്ടിലെ റെയ്ഡിനിടെ മാധ്യമപ്രവർത്തകരെ ആക്രമിക്കാൻ ശ്രമിച്ച സംഭവം; കേസെടുക്കാതെ പോലീസ്

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് വി​ദ്യാ​ർ​ഥി അ​ഖി​ലി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി ശി​വ​ര​ഞ്ജി​ത്തി​ന്‍റെ വീ​ട്ടി​ൽ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ല്ല. പ​രാ​തി ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് കേ​സെ​ടു​ക്കാ​ത്ത​തെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് ശി​വ​ര​ഞ്ജി​ത്തി​ന്‍റെ ആ​റ്റു​കാ​ലി​ലെ വീ​ട്ടി​ൽ പോ​ലീ​സ് സം​ഘം റെ​യ്ഡ് ന​ട​ത്തി​യ​ത്. റെ​യ്ഡി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ശ്ര​മി​ക്ക​വെ​യാ​ണ് ശി​വ​ര​ഞ്ജി​ത്തി​ന്‍റെ ബ​ന്ധു​ക്ക​ൾ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​ത്.

Read More

അഖിൽ വധശ്രമക്കേസ്; പ്ര​തി​ക​ൾ റാ​ങ്ക് പ​ട്ടി​ക​യി​ൽ വ​ന്ന​തി​നെ ന്യാ​യീ​ക​രി​ച്ച് പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ; പോ​ലീ​സു​കാ​ർ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധം

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നെ കു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ൾ പോ​ലീ​സ് റാ​ങ്ക് പ​ട്ടി​ക​യി​ൽ വ​ന്ന​തി​നെ ന്യാ​യീ​ക​രി​ച്ച് പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ലാ​ണ് ന്യാ​യീ​ക​ര​ണം. ഗ്രേ​സ് മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​ർ​ക്ക് ഉ​യ​ർ​ന്ന റാ​ങ്ക് കി​ട്ടി​യ​തെ​ന്നാ​ണ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ വി​ശ​ദീ​ക​ര​ണം. അ​തേ​സ​മ​യം, പോ​ലീ​സു​കാ​ര​നെ ആ​ക്ര​മി​ച്ച കേ​സി​ലെ​യ​ട​ക്കം പ്ര​തി​യെ ന്യാ​യീ​ക​രി​ച്ച​തി​ന് എ​തി​രേ പോ​ലീ​സു​കാ​ർ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധവുമുണ്ട്.

Read More

 സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം ഇങ്ങനെയൊക്കെ..! ശി​വ​ര​ഞ്ജി​ത്തി​ന്‍റെ വീ​ട്ടി​ൽ ഉ​ത്ത​ര​ക്ക​ട​ലാസുകളുടെ കെട്ടുകളും ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​റു​ടെ സീ​ലും; പിഎസ്‌സി പരീക്ഷയിലെ റാങ്കിൽ ലിസ്റ്റിൽ ഇടം നേടിയതും വിവാദമാകുന്നു

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​യി​ൽ വി​ദ്യാ​ർ​ഥി​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി ശി​വ​ര​ഞ്ജി​ത്തി​ന്‍റെ വീ​ട്ടി​ൽ​നി​ന്നും ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ പി​ടി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ പ്രോ ​വൈ​സ് ചാ​ൻ​സി​ല​റോ​ടും പ​രീ​ക്ഷ ക​ണ്‍​ട്രോ​ള​റോ​ടും വി​സി നി​ർ​ദേ​ശി​ച്ചു. വ​ധ​ശ്ര​മ​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റു പ്ര​തി​ക​ളെ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും ചെ​യ്തു. നേ​ര​ത്തേ, ശി​വ​ര​ഞ്ജി​ത്തി​ന്‍റെ വീ​ട്ടി​ൽ​നി​ന്ന് പ​രീ​ക്ഷാ ഹാ​ളി​ൽ​വ​ച്ച് മാ​ത്രം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കേ​ണ്ട പേ​പ്പ​റു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ക​ന്‍റോ​ൺ​മെ​ന്‍റ് എ​സ്ഐ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നാ​ല് ബ​ണ്ടി​ൽ പേ​പ്പ​റു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​റു​ടെ സീ​ലും ഇവിടെനിന്ന് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​തി​നി​ടെ, പി​എ​സ്‌​സി പ​രീ​ക്ഷ​യി​ൽ ശി​വ​ര​ഞ്ജി​ത്ത് ഒ​ന്നാം റാ​ങ്കു​കാ​ര​നാ​യ​തി​നെ​തി​രെ​യും വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഇ​യാ​ളും കൂ​ട്ട​രും പി​എ​സ്‌​സി പ​രീ​ക്ഷ​യി​ൽ എ​ങ്ങ​നെ ഉ​ന്ന​ത റാ​ങ്കു​ക​ളി​ലെ​ത്തി​യെ​ന്ന് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ള​ട​ക്കം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Read More

യൂ​ണി​വേ​ഴ്സി​റ്റി കോളജ് വധശ്രമക്കേസിൽ മു​ഖ്യ​പ്ര​തി​ക​ൾ പി​ടി​യി​ൽ; ഇരുവരേയും പോലീസ് പൊക്കിയത് കേശവദാസപുരത്ത് നിന്ന്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ അ​ഖി​ൽ എ​ന്ന വി​ദ്യാ​ർ​ഥി​യെ മൃ​ഗീ​യ​മാ​യി ആ​ക്ര​മി​ക്കു​ക​യും ക​ഠാ​ര​കൊ​ണ്ടു കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ൾ പി​ടി​യി​ൽ. ഒ​ന്നാം പ്ര​തി ശി​വ​ര​ഞ്ജി​ത്തും ര​ണ്ടാം പ്ര​തി ന​സീ​മു​മാ​ണ് പി​ടി​യി​ലാ​യ​ത്. എ​സ്എ​ഫ്ഐ നേ​താ​ക്ക​ളാ​യ ഇ​വ​ർ കേ​ശ​വ​ദാ​സ​പു​ര​ത്തു​നി​ന്നു​മാ​ണ് പി​ടി​യി​ലാ​യ​ത്. സം​ഭ​വ​ശേ​ഷം ഇ​വ​ർ ഒ​ളി​വി​ലാ​യി​രു​ന്നു. ഇ​വ​രെ ക​ണ്ടെ​ത്താ​നാ​യി പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​തോ​ടെ കേ​സി​ൽ ആ​റ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യി. എ​സ്എ​ഫ്ഐ കോ​ള​ജ് യൂ​ണി​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ആ​രോ​മ​ൽ, അ​ദ്വൈ​ത്, ആ​ദി​ൽ എ​ന്നി​വ​രും എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നാ​യ ഇ​ജാ​ബു​മാ​ണു വ​ധ​ശ്ര​മ​ക്കേ​സി​ൽ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. അ​ദ്വൈ​ത് കേ​സി​ലെ മൂ​ന്നാം പ്ര​തി​യും ആ​രോ​മ​ൽ, ആ​ദി​ൽ എ​ന്നി​വ​ർ ആ​റും ഏ​ഴും പ്ര​തി​ക​ളു​മാ​ണ്. പോ​ലീ​സ് ആ​ദ്യം പു​റ​ത്തു​വി​ട്ട പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഇ​ജാ​ബി​ന്‍റെ പേ​രു​ണ്ടാ​യി​രു​ന്നി​ല്ല. കു​റ്റ​കൃ​ത്യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ ക​ണ്ടാ​ല​റി​യാ​വു​ന്ന 30 പേ​ർ​ക്കെ​തി​രേ​യും പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു നേ​മം സ്വ​ദേ​ശി​യാ​യ ഇ​ജാ​ബി​നെ ഞാ​യ​റാ​ഴ്ച രാ​വി​ലെ പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്ത​ത്. കോ​ട​തി​യി​ൽ…

Read More