സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം ഇങ്ങനെയൊക്കെ..! ശി​വ​ര​ഞ്ജി​ത്തി​ന്‍റെ വീ​ട്ടി​ൽ ഉ​ത്ത​ര​ക്ക​ട​ലാസുകളുടെ കെട്ടുകളും ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​റു​ടെ സീ​ലും; പിഎസ്‌സി പരീക്ഷയിലെ റാങ്കിൽ ലിസ്റ്റിൽ ഇടം നേടിയതും വിവാദമാകുന്നു

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​യി​ൽ വി​ദ്യാ​ർ​ഥി​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി ശി​വ​ര​ഞ്ജി​ത്തി​ന്‍റെ വീ​ട്ടി​ൽ​നി​ന്നും ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ പി​ടി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ പ്രോ ​വൈ​സ് ചാ​ൻ​സി​ല​റോ​ടും പ​രീ​ക്ഷ ക​ണ്‍​ട്രോ​ള​റോ​ടും വി​സി നി​ർ​ദേ​ശി​ച്ചു.

വ​ധ​ശ്ര​മ​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റു പ്ര​തി​ക​ളെ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും ചെ​യ്തു. നേ​ര​ത്തേ, ശി​വ​ര​ഞ്ജി​ത്തി​ന്‍റെ വീ​ട്ടി​ൽ​നി​ന്ന് പ​രീ​ക്ഷാ ഹാ​ളി​ൽ​വ​ച്ച് മാ​ത്രം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കേ​ണ്ട പേ​പ്പ​റു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ക​ന്‍റോ​ൺ​മെ​ന്‍റ് എ​സ്ഐ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നാ​ല് ബ​ണ്ടി​ൽ പേ​പ്പ​റു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​റു​ടെ സീ​ലും ഇവിടെനിന്ന് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​തി​നി​ടെ, പി​എ​സ്‌​സി പ​രീ​ക്ഷ​യി​ൽ ശി​വ​ര​ഞ്ജി​ത്ത് ഒ​ന്നാം റാ​ങ്കു​കാ​ര​നാ​യ​തി​നെ​തി​രെ​യും വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഇ​യാ​ളും കൂ​ട്ട​രും പി​എ​സ്‌​സി പ​രീ​ക്ഷ​യി​ൽ എ​ങ്ങ​നെ ഉ​ന്ന​ത റാ​ങ്കു​ക​ളി​ലെ​ത്തി​യെ​ന്ന് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ള​ട​ക്കം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Related posts