എസ്എഫ്‌ഐ എന്നു സ്വയം ഞെളിയുന്ന ഞാഞ്ഞൂലുകളെ…യൂണിവേഴ്‌സിറ്റി കോളജ് എന്താ പാര്‍ട്ടി ഗ്രാമമോ ? എസ്എഫ്‌ഐയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോളജ് മുന്‍ വൈസ് ചെയര്‍മാന്‍

സ്വന്തം സംഘടനയിലെ പ്രവര്‍ത്തകനെപ്പോലും അപായപ്പെടുത്താന്‍ മടിയില്ലാത്ത യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐക്കാര്‍ക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. പൂര്‍വ വിദ്യാര്‍ഥികളും പഴയ എസ്എഫ്‌ഐക്കാരുമെല്ലാം ശക്തമായ വിമര്‍ശനമുന്നയിച്ചാണ് രംഗത്തെത്തുന്നത്. യൂണിവേഴ്‌സിറ്റി കോളജ് പാര്‍ട്ടി ഗ്രാമമാണോയെന്നും ഇന്നത്തെ അവസ്ഥയില്‍ ലജ്ജിക്കുന്നുവെന്നും പറയുകയാണ് മുന്‍പ് കോളജ് വൈസ് ചെയര്‍മാനായിരുന്ന റ്റി.എസ്.മിനിയെന്ന പഴയ എസ്എഫ്‌ഐക്കാരി. മിനിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം യൂണിവേഴ്‌സിറ്റി കോളജ് എന്താ പാര്‍ട്ടി ഗ്രാമമോ? യൂണിവേഴ്‌സിറ്റി കോളജിന്റെ അവസ്ഥയോര്‍ത്ത് ലജ്ജിക്കുന്നു….. ഹേ! എസ്എഫ്‌ഐ എന്നു സ്വയം ഞെളിയുന്ന ഞാഞ്ഞൂലുകളെ…… നിങ്ങള്‍ക്ക് നാണമില്ലേ പരിപാവനമായ ഈ കലാലയത്തെ ഇങ്ങനെ നശിപ്പിക്കാന്‍…. എഐഎസ്എഫുകാരായ കുട്ടികളെ അടികൊടുത്ത് എസ്എഫ്‌ഐയില്‍ ചേര്‍ക്കാന്‍ പാകത്തിന് അധഃപതിച്ചു പോയോ? ഞാന്‍ വിശ്വസിക്കുന്ന കമ്യൂണിസം… കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ മാത്രമായി ഒതുങ്ങി കൂടിയിട്ടും പഠിച്ചില്ലേ പിള്ളാരെ നിങ്ങള്‍? ഇപ്പോള്‍ ആര്‍ക്കുവേണം ഈ പാര്‍ട്ടിയെ. ആര്‍ക്കും വേണ്ടാത്തതുകൊണ്ടല്ലേ, പാര്‍ട്ടി ഗുണ്ടകള്‍ പഠിക്കാന്‍ വരുന്ന കുട്ടികളെ കുത്തിയും…

Read More

ഇന്റേണല്‍ മാര്‍ക്കും അഡ്മിഷനും വരെ നിയന്ത്രിക്കുന്നത് എസ്എഫ്‌ഐ ! അഞ്ചു വര്‍ഷത്തിനിടെ ടിസി വാങ്ങിപ്പോയത് 187 വിദ്യാര്‍ഥികള്‍;യൂണിവേഴ്‌സിറ്റി കോളജില്‍ അരങ്ങേറുന്നത് ഫാസിസത്തിന്റെ ഉഗ്രരൂപം…

കമ്യൂണിസ്റ്റ്‌ ആശയങ്ങളുടെ സഹചാരികള്‍ എന്ന നിലയിലാണ് വിദ്യാര്‍ഥികള്‍ എന്നും എസ്എഫ്‌ഐ എന്ന സംഘടനയെ സമീപിച്ചിരുന്നത്. എന്നാല്‍ ഇത്തരം ധാരണകള്‍ പൊളിച്ചടുക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ അരങ്ങേറുന്നത്.”ഞങ്ങള്‍ സ്വപ്നം കണ്ട എസ്.എഫ്.ഐയല്ല ഇവിടെയുള്ളത്. ഗുണ്ടായിസവും വടിവാള്‍ രാഷ്ട്രീയവുമാണിവിടെ. യൂണിയന്‍ ഓഫീസില്‍ ആയുധങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു. ഇതാണോ കമ്യൂണിസം? ഈ കമ്യൂണിസം ഞങ്ങള്‍ക്കു വേണ്ട…”- സഹപാഠിക്കു കുത്തേറ്റതിനേത്തുടര്‍ന്നു യൂണിവേഴ്സിറ്റി കോളജില്‍ പ്രതിഷേധമുയര്‍ത്തിയ നൂറുകണക്കിനു വിദ്യാര്‍ഥിനികളില്‍ ഒരാളുടെ പ്രതികരണമാണിത്. ഏറെക്കാലമായി വിദ്യാര്‍ഥികളുടെ മനസില്‍ നീറിപ്പുകഞ്ഞ പ്രതിഷേധമാണ് ഇന്നലെ കാമ്പസിനു പുറത്തും ആളിക്കത്തിയത്. നഗരമധ്യത്തില്‍ത്തന്നെ സ്ഥിതിചെയ്യുന്ന യൂണിവേഴ്സിറ്റി കോളജ് കാമ്പസില്‍ എസ്.എഫ്.ഐ. നേതൃത്വമറിയാതെ ഈച്ചപോലും പറക്കില്ല എന്നതാണ് സ്ഥിതിയെന്നു വിദ്യാര്‍ഥികള്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു.ഇവിടെ പഠിക്കണമെങ്കില്‍ എസ്.എഫ്.ഐക്കാരനാകണം. അഞ്ചു വര്‍ഷത്തിനിടെ കോളജില്‍നിന്നു 187 വിദ്യാര്‍ഥികള്‍ വിടുതല്‍ വാങ്ങിപ്പോയതായി ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീല്‍തന്നെയാണു നിയമസഭയെ അറിയിച്ചത്. ഇതേത്തുടര്‍ന്ന് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍,…

Read More

ഇനി യൂണിവേഴ്‌സിറ്റി കോളജിലേക്കില്ല ! എസ്എഫ്‌ഐയുടെ ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി കോളജ് മാറ്റത്തിന് അപേക്ഷ നല്‍കി…

ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയായ എസ്എഫ്‌ഐയുടെ ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ പെണ്‍കുട്ടി താന്‍ ഇനി യൂണിവേഴ്‌സിറ്റി കോളജിലേക്കില്ലെന്ന് വ്യക്തമാക്കി. ടിസി വേണമെന്ന് പെണ്‍കുട്ടി നേരിട്ടെത്തി പ്രിന്‍സിപ്പലിനോടും വൈസ് ചാന്‍സിലറോടും ആവശ്യപ്പെടുകയായിരുന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പഠിക്കാന്‍ അനുവദിക്കാതെ നിര്‍ബന്ധിച്ച് രാഷ്ട്രീയ പ്രവര്‍ത്തനത്തിന് കൊണ്ടുപോകുന്നുവെന്ന് എഴുതിവെച്ച ശേഷമാണ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചത്. ഇതിനിടയ്ക്ക് ആത്മഹത്യാശ്രമക്കേസ് അട്ടിമറിക്കാനും നീക്കമുണ്ടായെന്ന് ആരോപണമുണ്ട്. വിദ്യാര്‍ഥിനിയുടെ ബാഗില്‍ അമിതമായ തോതില്‍ ഗുളികകള്‍ കയറ്റി വച്ചുവെന്നാണ് ആക്ഷേപം. കോളജില്‍ നിന്ന് കണ്ടെടുത്ത ബാഗ് പൊലീസ് തിരികെ നല്‍കിയപ്പോളാണ് വിദ്യാര്‍ഥിനി ഉപയോഗിക്കാത്ത ഗുളികകള്‍ ബാഗില്‍ നിന്ന് കിട്ടിയത്. എസ്.എഫ്.ഐ നേതാക്കള്‍ പഠിക്കാന്‍ അനുവദിക്കാതെ മാനസികമായി പീഡിപ്പിക്കുന്നൂവെന്ന് ആരോപിച്ചായിരുന്നു വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ ശ്രമം. ആത്മഹത്യക്ക് ശ്രമിച്ച സമയത്ത് കോളജിനുള്ളില്‍ ഉപേക്ഷിച്ച ബാഗ് അടക്കമുള്ളവ തിരികെ വാങ്ങാന്‍ ,കന്റൊണ്‍മെന്റ് സ്റ്റേഷനിലെത്തിയപ്പോളാണ് കേസ് വഴി തെറ്റിക്കാനുള്ള നീക്കം ശ്രദ്ധയില്‍പെട്ടത്. ബാഗില്‍…

Read More