കൊല്ലം: കൊല്ലം എസ്എൻ കോളജ് സുവർണ ജൂബിലി ആഘോഷഫണ്ട് തട്ടിപ്പ് കേസിൽ നവംബർ 10 ന് കോടതിയിൽ ഹാജരാകാൻ വെള്ളാപ്പള്ളിക്ക് കൊല്ലം കോടതി നോട്ടീസയച്ചു. വെള്ളാപ്പള്ളിയെ ക്രിമിനൽകുറ്റം ചുമത്തി പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന കുറ്റപത്രം ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷാജി സുഗുണൻ കൊല്ലം സിജെഎം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ സാമ്പത്തിക ക്രമക്കേട്, വെട്ടിപ്പ്, വിശ്വാസവഞ്ചന, ചതി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. എസ്എൻ കോളജ് സുവർണജൂബിലി ആഘോഷങ്ങൾക്കായി 1997ൽ പൊതുജനങ്ങളിൽനിന്ന് പിരിച്ച തുകയിൽ നിന്ന് 55 ലക്ഷം രൂപ വെള്ളാപ്പള്ളി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് കേസ്.
Read MoreTag: vellapally
വെള്ളാപ്പള്ളിയെ ന്യായീകരിക്കാൻ പരസ്യം..! കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകുമെന്ന് എസ്എൻഡിപി യോഗം സംരക്ഷണസമിതി
ആലപ്പുഴ: ചില മാധ്യമങ്ങളിൽ നല്കിയ പരസ്യത്തിലൂടെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വെള്ളപൂശാൻ ശ്രമിക്കുന്ന നീക്കത്തിനെതിരെ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകുമെന്ന് എസ്എൻഡിപി യോഗം സംരക്ഷണസമിതി കണ്വീനർ അഡ്വ. ചന്ദ്രസേനൻ. കൊല്ലം എസ്എൻ കോളജ് സൂവർണജൂബിലി ഫണ്ട് കേസ്, യാഥാർഥ്യമെന്ത്? എന്ന തലക്കെട്ടിൽ വെള്ളാപ്പള്ളി നടേശന്റെ ചിത്രവും ആലേഖനം ചെയ്താണ് പരസ്യം പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. മറ്റൊരാളുടെ പേരിലാണ് പരസ്യം വന്നിട്ടുള്ളതെങ്കിൽ പോലും ഇതിൽ കോടതിയലക്ഷ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമാണിത്. പരസ്യത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ നിരവധി പ്രശ്നങ്ങളുണ്ട്. വസ്തുതാവിരുദ്ധമായ കാര്യങ്ങളുമുണ്ട്. ഇതെല്ലാം കോടതിയിൽ ബോധിപ്പിക്കും. എസ്എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പിന്റെ സമയം അടുത്തിരിക്കുന്നതിനാലും എസ്എൻ കോളജിൽ ഇന്റർവ്യു നടത്തി ആളെ നിയമിക്കേണ്ടതിനാലുമൊക്കെ അണികളുടെ ഇടയിൽ മുഖം രക്ഷിച്ചെടുക്കേണ്ടത് വെള്ളാപ്പള്ളിയെ സംബന്ധിച്ചിടത്തോളം അത്യാവശ്യമാണ്. രാഷ്ട്രീയക്കാർ വരെ കൈയൊഴിഞ്ഞ സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കവുമായി അദ്ദേഹം രംഗത്തെത്തിയതെന്നും അഡ്വ.…
Read Moreഅവരുടെ ഇഷ്ടം പോലെ ചെയ്യട്ടെ..! ബിഡിജെ എസിനെ പ്രതിസന്ധിയിലാക്കി വെള്ളാപ്പള്ളി മലപ്പുറത്തെത്തി മടങ്ങി; തന്റെ പ്രവർത്തകർ അവരുടെ ഇഷ്ടത്തിന് വോട്ട് ചെയ്യും
മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ ബിഡിജെഎസിനെ പ്രതിസന്ധിയിലാക്കി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഉപതെരഞ്ഞെടുപ്പ് ചൂടിൽ നിൽക്കുന്ന മലപ്പുറത്തെത്തിയ വെള്ളാപ്പള്ളി എസ്എൻഡിപി യോഗത്തിന്റെ പരിപാടിയിൽമാത്രം പങ്കെടുത്തു മടങ്ങി. എൻഡിഎ സ്ഥാനാർഥി എൻ.ശ്രീപ്രകാശിനായി വോട്ടു ചോദിക്കാൻ തയാറാകാതിരുന്ന വെള്ളാപ്പള്ളി, തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലും പങ്കെടുത്തില്ല. ബിജെപി സഖ്യകക്ഷിയാണ് ബിഡിജെഎസ്.മലപ്പുറത്ത് പ്രവർത്തകർ അവരുടെ ഇഷ്ടത്തിനു വോട്ടു ചെയ്യുമെന്നും മലപ്പുറത്തെ ജയസാധ്യതകളെ കുറിച്ച് ജനങ്ങൾക്ക് ഉത്തമബോധ്യമുണ്ടെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോടു പറഞ്ഞു.
Read More