കാണുന്നവരോടൊക്കെ കളി തരുമോന്ന് ചോദിച്ചോണ്ട് നടന്നാല്‍ ഏത് നേരത്തും തരാന്‍ മുട്ടി നില്‍ക്കുന്നവരല്ല ചുറ്റുമുള്ള പെണ്ണുങ്ങള്‍ ! വിനായകനോട് ഡോ.ഷിംന അസീസ്

ഒരുത്തി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തിലും തുടര്‍ന്നുള്ള ഇന്റര്‍വ്യൂവിലും നടന്‍ വിനായകന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരേ വന്‍ വിമര്‍ശനമാണുയരുന്നത്. വിനായകനെ അനുകൂലിച്ചും ചിലരെത്തുന്നുണ്ടെങ്കിലും ഒട്ടുമിക്ക ആളുകളും നടനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയാണ്. എന്താണ് മീ ടു എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാന്‍ ചോദിക്കട്ടെ ഒരു പെണ്ണുമായും എനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ എന്ത് ചെയ്യും. എന്റെ ലൈഫില്‍ ഞാന്‍ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാന്‍ ആണ് എന്നോടൊപ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങള്‍ പറയുന്ന മീ ടു എങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല…എന്നതായിരുന്നു വിനായകന്റെ വിവാദ വാക്കുകള്‍. ഇപ്പോള്‍ ഇതാ വിനായകന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മലയാളികള്‍ക്ക് ഏറെ…

Read More

അ​മ്മ​യ്ക്ക് താ​ല്പ​ര്യം ഇ​ല്ലെ​ങ്കി​ല്‍ പോ​ണ്ട…​അ​തി​ന് ഞാ​ന്‍ എ​ന്ത് വേ​ണം എ​ന്ന് ചോ​ദി​ക്കു​മോ…​വി​നാ​യ​ക​നെ ​വി​മ​ര്‍​ശി​ച്ചു കൊ​ണ്ട് കു​റി​പ്പ്…

ഒ​രു​ത്തി സി​നി​മ​യു​ടെ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ന​ട​ന്‍ വി​നാ​യ​ക​ന്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍​ക്കെ​തി​രേ നി​ര​വ​ധി ആ​ളു​ക​ളാ​ണ് രോ​ഷം പ്ര​ക​ടി​പ്പി​ക്ക​ന്ന​ത്. ഇ​പ്പോ​ള്‍ വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ന്‍ അ​ഖി​ല്‍ മാ​രാ​ര്‍. മീ ​ടൂ ത​നി​ക്ക് എ​ന്താ​ണെ​ന്ന​റി​യി​ല്ലെ​ന്നും ഒ​രാ​ളോ​ട് സെ​ക്‌​സ് ചെ​യ്യ​ണ​മെ​ന്ന് തോ​ന്നി​യാ​ല്‍ അ​ത് ചോ​ദി​ക്കു​മെ​ന്നും വേ​ദി​യി​ല്‍ വി​നാ​യ​ക​ന്‍ പ​റ​ഞ്ഞി​രു​ന്നു. അ​തി​ന് മീ ​ടൂ എ​ന്ന് വി​ളി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ഇ​നി​യും അ​ത് ചെ​യ്യു​മെ​ന്നും വി​നാ​യ​ക​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. വി​നാ​യ​ക​ന്‍ ഇ​ത് പ​റ​ഞ്ഞ​ത് ആ​ധ്യാ​ത്മി​ക പ്ര​ഭാ​ഷ​ണ വേ​ദി​യി​ല്‍ അ​ല്ല, വി​ഡ്ഢി​ത്തം അ​ല​ങ്കാ​ര​മാ​യി കൊ​ണ്ടു​ന​ട​ക്ക​രു​തെ​ന്നും അ​ഖി​ല്‍ മാ​രാ​ര്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. അ​ഖി​ല്‍ മാ​രാ​രു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്… ആ​രാ​ണ് സ്ത്രീ…​ചോ​ദി​ച്ച​ത് കേ​ട്ടി​ല്ലേ ആ​രാ​ണ് സ്ത്രീ..​സ്ത്രീ​യു​ടെ വ്യാ​ഖാ​നം പ​റ​യു…​വി​നാ​യ​ക​ന്‍ ഇ​ത് പ​റ​ഞ്ഞ​ത് ആ​ധ്യാ​ത്മി​ക പ്ര​ഭാ​ഷ​ണ വേ​ദി​യി​ല്‍ അ​ല്ല… മ​റി​ച്ചു ഒ​രു സ്ത്രീ ​നേ​രി​ടു​ന്ന ദു​രി​ത​ങ്ങ​ള്‍ പ​റ​യു​ന്ന അ​വ​രു​ടെ പോ​രാ​ട്ടം പ​റ​യു​ന്ന ‘ഒ​രു​ത്തി’ എ​ന്ന സി​നി​മ​യു​ടെ പ്ര​മോ​ഷ​ന്റെ ഭാ​ഗ​മാ​യി.. എ​ല്ലാം ചി​രി​ച്ചു കൊ​ണ്ട് കേ​ള്‍​ക്കേ​ണ്ടി…

Read More

ഇവന്മാര്‍ ആരുമില്ലേലും കേരളത്തില്‍ സിനിമയുണ്ടാകും ! നടന്‍ വിനായകന്റെ കുറിപ്പ് വൈറലാകുന്നു…

നടന്‍ വിനായകന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. സാധാരണ എന്തെങ്കിലും ചിത്രങ്ങളോ സ്‌ക്രീന്‍ഷോട്ടുകളോ ആയിരിക്കും വിനായകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുക. ഇത്തവണ അതൊരു കുറിപ്പായി മാറിയപ്പോള്‍ ആരാധര്‍ക്കും അത് കൗതുകമായി. ‘ആശങ്കപ്പെടേണ്ട, ഇവന്മാര്‍ ആരുമില്ലേലും കേരളത്തില്‍ സിനിമയുണ്ടാകും’ എന്നായിരുന്നു വിനായകന്റെ കുറിപ്പ്. ആരെക്കുറിച്ചാണ് പരാമര്‍ശമെന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നില്ല. എന്നാല്‍, ഈ കുറിപ്പ് മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനും നേരെയുള്ള കുത്താണോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഉന്നയിക്കുന്ന സംശയം. ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ കേരളത്തിലെ സിനിമാമേഖലയില്‍ നടന്നു വരികയാണ്. ചിത്രം തിയറ്റര്‍ റിലീസ് ചെയ്യുമോ അതോ ഒടിടി റിലീസ് ആണോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് സിനിമാലോകത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്നത്. തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകും ഫിലിം…

Read More

ചൂരല്‍ ഒടിയും വരെ അടിയോടടി; വിനായകന്‍ മരിച്ചപോലെ തൂങ്ങിച്ചാവാനും കാരണം പോലീസാണെന്ന് എഴുതി വയ്ക്കാനും ആക്രോശം; മാതാപിതാക്കളുടെ മുമ്പില്‍ വച്ച് പോലീസ് വിദ്യാര്‍ഥിയോട് ചെയ്തത്.

ചാവക്കാട്: പോലീസ് ക്രൂരമായി മര്‍ദിച്ച വിദ്യാര്‍ഥിയോട് പോലീസിന്റെ പേര് എഴുതിവച്ച് ഏങ്ങണ്ടിയൂരില്‍ വിനായകന്‍ തൂങ്ങിമരിച്ചപോലെ ആത്മഹത്യചെയ്യാന്‍ പോലീസിന്റെ ആക്രോശം. അതും മാതാവിന്റെ മുന്നില്‍വച്ച്. നിറഞ്ഞ കണ്ണുകളോടെയാണ് പാലുവായ് സ്വദേശി അജ്മലും മാതാവ് ഹഫ്‌സയും ഈ കാര്യം മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ പറഞ്ഞത്.16 കാരനായ അജ്മല്‍ വെന്‍മേനാട് എം.എ.എസ്.എം. സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്. കുണ്ടുകടവ് പാലത്തിനു സമീപത്ത് നിന്നാണ് ഏഴുവിദ്യാര്‍ഥികളെ പോലീസ് പിടിച്ചുകൊണ്ടുവന്നത്. ഇസ്ലാമിക് സ്‌കൂളില്‍ വിദ്യാര്‍ഥികളെ അക്രമിക്കാനാണ് വന്നതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ സുഹൃത്തിന്റെ കാറില്‍ വരുമ്പോള്‍ കാര്‍ തകരാറിലായിനിന്ന സമയത്താണ് പോലീസ് എത്തി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയതെന്ന് പറയുന്നു. സ്‌റ്റേഷനില്‍ ക്രൂര മര്‍ദനമാണ് ഇവര്‍ക്കേല്‍ക്കേണ്ടിവന്നത്. മര്‍ദനത്തില്‍ പരുക്കേറ്റ രണ്ടു വിദ്യാര്‍ഥികള്‍ ഇപ്പോഴും ആശുപത്രിയില്‍ കഴിയുകയാണ്. മര്‍ദനത്തിനുശേഷം രക്ഷിതാക്കളെ വിളിച്ച് വരുത്തിയാണ് വിദ്യാര്‍ഥികളെ വിട്ടയച്ചത്. കൊലക്കേസിലെ പ്രതികളോട് പെരുമാറുന്ന തരത്തിലാണ് വിദ്യാര്‍ഥികളോട് പോലീസ് പെരുമാറിയത്. ചൂരല്‍ ഒടിയുംവരെ വിദ്യാര്‍ഥികളുടെ കാല്‍പ്പാദങ്ങളില്‍…

Read More

ഇടിവെട്ടു തീരുമാനവുമായി രജിഷ വിജയന്‍; സൗന്ദര്യവര്‍ധക വസ്തുക്കളുടെ പരസ്യത്തില്‍ അഭിനയിക്കില്ല; വന്‍ ഓഫറുമായി സമീപിച്ചവരെ മടക്കി അയച്ചു

കൊച്ചി: മികച്ച നടിയ്ക്കുള്ള ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് നേടിയ രജിഷ വിജയന്‍ എടുത്ത മികച്ച തീരുമാനം ചര്‍ച്ചയാകുന്നു. ഒരു സിനിമ ഹിറ്റായാല്‍ മതി പരസ്യക്കാര്‍ സിനിമാതാരങ്ങളെ കൊത്തിക്കൊണ്ടു പോകും. പരസ്യത്തില്‍ നിന്നു കിട്ടുന്ന ഭീമമായ വരുമാനം വേണ്ടെന്നു വയ്ക്കാന്‍ ഒരു താരവും തയ്യാറാവുകയുമില്ല. ലഹരി വസ്തുക്കളുടെ പരസ്യത്തില്‍ വരെ അഭിനയിച്ച് താരങ്ങള്‍ പണം കൊയ്യുമ്പോള്‍ ഇതില്‍ നിന്നും വ്യത്യസ്ഥമായ നിലപാടാണ് അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിലൂടെ മികച്ച  നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ രജിഷ വിജയന്‍ സ്വീകരിച്ചിരിക്കുന്നത്. താന്‍ മേലില്‍ സൗന്ദര്യവര്‍ധക വസ്തുക്കളുടെ പരസ്യത്തില്‍ അഭിനയിക്കില്ലെന്നാണ് നടി പറയുന്നു. സൗന്ദര്യവര്‍ധക ക്രീമുകളുടെയും തലമുടി വളരുമെന്നവകാശപ്പെടുന്ന എണ്ണകളുടെയും പരസ്യത്തില്‍ അഭിനയിക്കാന്‍ താനില്ലെന്നാണ് നടി വ്യക്തമാക്കിയത്. വന്‍ ഓഫറുമായി തന്നെ സമീപിച്ച പരസ്യക്കാരെ രജിഷ കഴിഞ്ഞ ദിവസം മടക്കി അയച്ചിരുന്നു. സൗന്ദര്യം തൊലിപ്പുറത്തല്ലെന്നും വ്യക്തിത്വത്തിലാണെന്നുമാണ് രജീഷ പറയുന്നത്. തനിക്കൊപ്പം…

Read More