കാമുകിയ്‌ക്കൊപ്പം ഉല്ലസിക്കാന്‍ ലോഡ്ജില്‍ മുറിയെടുത്ത ഭര്‍ത്താവിനെ ഭാര്യ കൈയ്യോടെ പൊക്കി. ഒടുവില്‍ പോലീസ് ഇടപെട്ട് പ്രശ്‌നം രമ്യതയില്‍ ആക്കാന്‍ ശ്രമിച്ചപ്പോള്‍ ബസ്സിനു മുമ്പില്‍ ചാടി കാമുകിയുടെ ആത്മഹത്യ ശ്രമവും. കോട്ടയത്താണ് ഈ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ശനിയാഴ്ചയാണ് ഗാന്ധിനഗറിലെ ലോഡ്ജില്‍ യുവാവും കാമുകിയും കൂടി മുറിയെടുത്തത്. എന്നാല്‍ ഭര്‍ത്താവിന്റെ സുഹൃത്തുക്കളിലാരോ ഇത് ഭാര്യയെ അറിയിച്ചു. തുടര്‍ന്ന് ഭാര്യ നേരെ ലോഡ്ജിലേക്ക് കയറിച്ചെല്ലുകയായിരുന്നു. ലോഡ്ജിന്റെ പേരും മുറിയുടെ നമ്പറും അടക്കം ലഭിച്ച ഭാര്യ മുറിക്കുള്ളില്‍ കടന്ന് ഭര്‍ത്താവിനെ തല്ലുകയും കാമുകിയെ തള്ളിയിടുകയും ചെയ്തു. പ്രശ്നം കൂടുതല്‍ വഷളാകുമെന്ന് കണ്ടതോടെ ലോഡ്ജ് ജീവനക്കാര്‍ തന്നെ പോലീസിനെ അറിയിക്കുകയും ചെയ്തു. പിന്നീട് പോലീസെത്തി ഇരുവരേയും സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍, ഇരുവരും ഉഭയകക്ഷി സമ്മതപ്രകാരമായതിനാല്‍ ഇരുവര്‍ക്കെതിരേയും കേസെടുക്കാന്‍ സാധിക്കാത്തതിനാല്‍ അനുനയിപ്പിച്ച് ബന്ധുക്കള്‍ക്കൊപ്പം പറഞ്ഞുവിട്ടു. ഇതിന് ശേഷം ബന്ധുവിനൊപ്പം പുറത്തിറങ്ങിയ യുവതി ബസിന്…
Read MoreTag: women
ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടവരെ തേടിയിറങ്ങിയ നല്ലൊരു ശതമാനം സ്ത്രീകളും ബലാല്‍സംഗത്തിനിരയാകുന്നു ! ഡേറ്റിംഗ് ആപ്പ് ഉപയോഗിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ജീവിതം കട്ടപ്പുക…
ഡേറ്റിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം അനുദിനം കൂടിക്കൂടി വരികയാണ്. ചിലര്‍ക്ക് ഡേറ്റിംഗ് ആപ്പിലൂടെ അനുയോജ്യരായ പങ്കാളികളെ കിട്ടുമ്പോള്‍ പലരും ചൂഷണത്തിനിരയാകുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഡേറ്റിംഗ് ആപ്പുകളിലൂടെ പാര്‍ട്ണര്‍മാരെ തേടിയിറങ്ങിയ സ്ത്രീകളില്‍ 31 ശതമാനം പേരും ബലാത്സംഗം ചെയ്യപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് പഠനം പറയുന്നു. ഡേറ്റിംഗ് ആപ്പുകളില്‍ സ്ഥിരം ലൈംഗിക കുറ്റവാളികള്‍ ഒളിഞ്ഞിരിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇത്തരം ആപ്പുകള്‍ ഒരിക്കലും അംഗങ്ങളായവരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കാറില്ല. കുറ്റകൃത്യങ്ങള്‍ കൂടുന്നതിനും ഇത് കാരണമാകുന്നു. അംഗമാകുന്ന സ്ത്രീകള്‍ സ്വയം സുരക്ഷിതരാകാന്‍ ശ്രമിക്കണമെന്നാണ് മുന്‍ നിര ഡേറ്റിംഗ് ആപ്പുകള്‍ നല്‍കുന്ന മുന്നറിയിപ്പ്. സ്ത്രീകള്‍ ഒരാളെ കാണാനിറങ്ങുന്നതിനു മുമ്പ് അയാളെക്കുറിച്ച് ഓണ്‍ലൈനിലടക്കം കിട്ടാവുന്ന വിശദാംശങ്ങള്‍ പൂര്‍ണ്ണമായും പരിശോധിക്കണമെന്നാണ് ഇതേ കുറിച്ച് ജൂലി സ്പിറാ എന്ന എഴുത്തുകാരി പറയുന്നത്. നിങ്ങള്‍ ഒരാളെ കാണാന്‍ ശ്രമിക്കുന്നെങ്കില്‍ അതിന് പൊതു സ്ഥലം…
Read Moreപ്രണയം ഒരു മാനസിക രോഗമാണോ ? പ്രണയിച്ചതിന്റെ പേരില്‍ യുവതിയെ മാനസികാരോഗ്യകേന്ദ്രത്തിലാക്കി വീട്ടുകാര്‍; തൃശ്ശൂരില്‍ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവത്തില്‍ അവസാനം ഉണ്ടായ ട്വിസ്റ്റ് ഇങ്ങനെ…
പ്രണയിച്ചതിന്റെ പേരില്‍ യുവതിയെ മാനസിക കേന്ദ്രത്തിലാക്കിയ വീട്ടുകാര്‍ക്കെതിരേ കേസെടുത്തു. പ്രണയിച്ച യുവാവിനെ വിവാഹം ചെയ്യുന്നത് തടയാനാണ് മാനസികാരോഗ്യ കേന്ദ്രത്തില്‍ തള്ളിയതെന്ന് പൊലീസ് കണ്ടെത്തി. പെണ്‍കുട്ടിയെ ഹാജരാക്കണമെന്ന് രണ്ട് തവണ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും വീട്ടുകാര്‍ തയ്യാറായിരുന്നില്ല. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എറണാകുളത്തെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പെണ്‍കുട്ടിയുണ്ടെന്ന് പൊലീസ് കണ്ടെത്തി മോചിപ്പിക്കുകയായിരുന്നു. ബിഡിഎസ് വിദ്യാര്‍ഥിനിയായ യുവതി പ്രണയിച്ച യുവാവിന് മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി ഇല്ലാത്തതിനെ ചൊല്ലിയാണ് വീട്ടുകാര്‍ ഇടഞ്ഞത്. ഇതോടെ വരന്തരപ്പള്ളി സ്വദേശിയുമായി രജിസ്റ്റര്‍ വിവാഹത്തിന് യുവതി അപേക്ഷ നല്‍കി. വിവാഹം നടത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ അച്ഛന്‍ കൂട്ടിക്കൊണ്ട് വന്ന ശേഷം മാനസികാരോഗ്യ കേന്ദ്രത്തിലാക്കുകയായിരുന്നു. മാനസികമായി യാതൊരു അസ്വസ്ഥതയും ഇല്ലാതിരിന്നിട്ടു കൂടി കുത്തിവയ്പ്പുകള്‍ നല്‍കിയും മരുന്നു കഴിപ്പിച്ചും യുവതിയെ ക്ഷീണിതയാക്കിയിരുന്നു. ഒടുവില്‍ യുവതിയെ പൊലീസ് സംരക്ഷണത്തില്‍ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പിതാവിനും സഹോദരനും ബന്ധുവിനുമെതിരായ കേസ് ഡിവൈഎസ്പി…
Read Moreഭര്‍ത്താവ് കഴിക്കാന്‍ മുട്ട നല്‍കിയില്ലെന്നു പറഞ്ഞ് യുവതി കാമുകനൊപ്പം ഒളിച്ചോടി ! ചോദിക്കാതെ തന്നെ മുട്ട വാങ്ങി നല്‍കുന്ന കാമുകനൊപ്പം യുവതി പോകുന്നത് ഇത് രണ്ടാം തവണ
ഭര്‍ത്താവ് കഴിക്കാന്‍ മുട്ട വാങ്ങി നല്‍കുന്നില്ലെന്നു പറഞ്ഞ് ഭാര്യ കാമുകനൊപ്പം ഒളിച്ചോടി. ഉത്തര്‍പ്രദേശിലെ ഗോരക്പൂരിലാണ് വിചിത്രമായ സംഭവം നടന്നത്. കാംപിയാര്‍ഗംഗിലാണ് യുവതി താമസിക്കുന്നത്. കാമുകനൊപ്പം നേരത്തേ ഒളിച്ചോടിയ യുവതി നാല് മാസം മുന്‍പാണ് ഭര്‍ത്താവിന്റെ വീട്ടില്‍ തിരിച്ചെത്തിയത്. എന്നാല്‍ കഴിക്കാന്‍ മുട്ട നല്‍കുന്നില്ലെന്ന് പറഞ്ഞ് ഇവര്‍ ദിവസവും പ്രശ്നങ്ങള്‍ ഉണ്ടാക്കുമായിരുന്നു. എന്നാല്‍ ശനിയാഴ്ച ഭര്‍ത്താവ് മുട്ട നല്‍കാത്തതിനെ തുടര്‍ന്ന് ഇവര്‍ വഴക്കിട്ടു. ഇതേ തുടര്‍ന്നാണ് ഭാര്യ വീട് വിട്ടിറങ്ങിയത്. ഈ സമയത്ത് കാമുകനും അയാളുടെ വീട്ടിലുണ്ടായിരുന്നില്ലെന്നും അതുകൊണ്ട് കാമുകന്റെ കൂടെയാണ് പോയതെന്നുമാണ് ഭര്‍ത്താവ് പറയുന്നത്. ദിവസക്കൂലിക്ക് ജോലിക്ക് പോകുന്ന തനിക്ക് ദിവസവും ഭാര്യക്ക് മുട്ടവാങ്ങാനായി പണം ചെലവഴിക്കാന്‍ കഴിയില്ലെന്ന് ഭര്‍ത്താവ് പറയുന്നു. ദിവസവും നേരം വെളുക്കുമ്പോള്‍ മുട്ട കഴിക്കുന്നത് യുവതിയുടെ ശീലമായിരുന്നുവെന്നും ഇയാള്‍ പറയുന്നു. പക്ഷേ ദിവസവും കഴിക്കാന്‍ കാമുകന്‍ മുട്ടവാങ്ങി നല്‍കാറുണ്ടായിരുന്നെന്നും ഭര്‍ത്താവ് പറയുന്നു. എന്തായാലും…
Read Moreമൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ തേടി പാതിരാത്രിയില്‍ യുവാവ് വീട്ടിലെത്തി ! ആകെ വിരണ്ടു പോയ യുവതി ഗള്‍ഫിലുള്ള ഭര്‍ത്താവിനെ ഫോണ്‍ വിളിച്ചു; പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന സംഭവങ്ങള്‍
ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ തേടി പാതിരാത്രിയില്‍ യുവാവ് വീട്ടിലെത്തിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. സംഭവം അന്വേഷിക്കാനെത്തിയ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഒളിവിലാണ്. ചടയമംഗലം സുന്ദരിമുക്കില്‍ ലിജിന്‍ നിവാസില്‍ ലിജിന്‍ ബാബു(24), ആക്കല്‍ രമ്യാഭവന്‍ രാജേഷ്(19) എന്നിവരെയാണ് പൂയപ്പള്ളി പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ചെറയവെളിനല്ലൂര്‍ ആക്കലാണ് സംഭവമുണ്ടായത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെട്ട യുവതിയുടെ വീട്ടില്‍ രാത്രി ലിജിന്‍ ബാബു എത്തി ശല്യപ്പെടുത്തി. യുവതി വിവരം ഗള്‍ഫിലുള്ള ഭര്‍ത്താവിനെ വിളിച്ചറിയിച്ചു. ഇദ്ദേഹം പറഞ്ഞതനുസരിച്ച് പ്രാദേശിക നേതാവ് ദീപു സ്ഥലത്തെത്തി വിവരങ്ങള്‍ അന്വേഷിച്ചു. ഇതിനിടെ ലിജിന്‍ സഹോദരന്‍ നിതിനെ വിളിച്ചു വരുത്തി. സഹോദരങ്ങളും രാഗേഷും ചേര്‍ന്ന് ദീപുവിനെ ആക്രമിച്ചു. വിവരം അറിഞ്ഞെത്തിയ പൂയപ്പള്ളി പൊലീസ് ഇരുവരെയും അറസ്റ്റു ചെയ്തു. നിതിന്‍…
Read Moreഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തതിനെ ചോദ്യം ചെയ്തു; വണ്ടിയില്‍ നിന്ന് ചാടിയിറങ്ങി പോലീസുകാരന്റൈ ചെകിട്ടത്ത് പൊട്ടിച്ച് സ്ത്രീ; വീഡിയോ വൈറലാകുന്നു…
നിയമം പാലിക്കാതിരിക്കുകയും നിയമപാലകരെ പഞ്ഞിക്കിടുകയും ചെയ്യുന്ന ആളുകള്‍ കൂടിയുള്ള നാട്ടിലാണ് നാം ജീവിക്കുന്നത്. ഹെല്‍മറ്റ് ധരിക്കാതെ പോയത് തടഞ്ഞ പോലീസുകാരനെ സ്‌കൂട്ടര്‍ യാത്രക്കാര്‍ തല്ലിയതാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. ഡല്‍ഹി മെയിന്‍പുരിയിലാണ് സംഭവം. ആക്രമണം സ്ത്രീയുടെ വകയായിരുന്നതിനാല്‍ പ്രതിരോധിക്കാനോ ചെറുക്കാനോ പോലീസുകാരന്‍ ശ്രമിച്ചതുമില്ല. സ്‌കൂട്ടര്‍ യാത്രികരായ സ്ത്രീയേയും പുരുഷനേയും പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേരും മദ്യപിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. സ്‌കൂട്ടര്‍ പോലീസുകാരന്‍ തടഞ്ഞപ്പോള്‍ പിന്നിലിരുന്ന സ്ത്രീ ചാടിയിറങ്ങി പോലീസുകാരനോട് കയര്‍ക്കുന്നതും തള്ളിമാറ്റുന്നതും അടിക്കുന്നതുമായ ദൃശ്യങ്ങള്‍ വൈറലായി. പോലീസുകാരനെ തള്ളിമാറ്റി സ്‌കൂട്ടര്‍ ഓടിച്ചുപോകാന്‍ ശ്രമിച്ചപ്പോള്‍ പോലീസുകാരന് താക്കോല്‍ ഊരിയെടുത്ത് വാഹനം മാറ്റിപാര്‍ക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് പോലീസുകാരനെ സ്ത്രീ കയ്യേറ്റം ചെയ്തത്. ഗതഗാതക്കുരുക്ക് കൂടി ആയതോടെ മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ഇടപെട്ടു. ഉടനെ അവരോടായി രണ്ട് പേരുടെയും കലിപ്പ്. ചൊവ്വാഴ്ച രാത്രിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. #WATCH A…
Read Moreഅടുക്കളയില്‍ നിനക്ക് എന്തു മലമറിക്കുന്ന പണിയാണ് എന്നു ചോദിക്കുന്ന പുരുഷന്മാരോട്…സ്ത്രീ ഒരു സംഭവം തന്നെയാണ്; സ്മരണ വേണം…സ്മരണ; കുറിപ്പ് വൈറലാകുന്നു…
സ്ത്രീകളുടെ ജോലികളെ വിലകുറച്ചു കാണുന്ന പുരുഷന്മാര്‍ക്കെതിരേ ആഞ്ഞടിച്ച് ഡോ.ഷിനു ശ്യാമളന്‍. അടുക്കളയില്‍ നിനക്ക് എന്ത് മല മറിക്കുന്ന പണിയാണ് എന്നു ചോദിക്കുന്ന പുരുഷന്മാര്‍ അറിയണം. മല മറിക്കുന്നതൊക്കെ അത്ര വലിയ കാര്യമൊന്നുമല്ല. സ്ത്രീ ഒരു സംഭവം തന്നെയാണ്. അവള്‍ ഇല്ലെങ്കില്‍ കാണാമായിരുന്നു. ഷിനു ശ്യാമളന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. നാളെ രാവിലെ ദോശ കഴിക്കണമെങ്കില്‍ അരിയും ഉഴുന്നും തലേ ദിവസം രാവിലെയോ ഉച്ചയ്‌ക്കോ വെള്ളത്തിലിട്ട് കുതിര്‍ന്ന് അത് തലേ ദിവസം സന്ധ്യയ്ക്ക് അരച്ചു മാവ് എടുത്തു വെക്കണം. അല്ലെങ്കില്‍ രാവിലെ ദോശയോ ഇടലിയോ കഴിക്കാന്‍ സാധിക്കില്ല. അപ്പത്തിന്റെ കാര്യവും നേരത്തെ പ്ലാന്‍ ചെയ്യേണ്ടതുണ്ട്. അല്ലെങ്കില്‍ രാവിലെ എന്നും നിങ്ങള്‍ വല്ല ചപ്പാത്തിയോ, ഗോതമ്പ് ദോശയോ കഴിക്കേണ്ടി വന്നേനെ. സ്മരണ വേണം. സ്മരണ..? ഷിനു പറയുന്നു… ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം… ഒരു സ്ത്രീ തലേ ദിവസമേ…
Read Moreഭാര്യയെ നഷ്ടപ്പെട്ട് ഹൃദയം തകര്‍ന്നിരിക്കുന്ന ഒരാളോട് ഇങ്ങനെയൊന്നും ചെയ്യരുത് ! യുഎഇയില്‍ മലയാളി യുവതി അപകടത്തില്‍ മരിച്ചതിനെച്ചൊല്ലി പരക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരേ സുഹൃത്ത് രംഗത്ത്…
യുഎഇയില്‍ മലയാളിയായ ദിവ്യ പ്രവീണ്‍ എന്ന യുവതി വാഹനാപകടത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കതിരേ തുറന്നടിച്ച് യുവാവ് രംഗത്ത്. അപകടത്തെക്കുറിച്ചു കൂടുതല്‍ വ്യക്തത നല്‍കുന്ന കുറിപ്പിലൂടെ വ്യാജവാര്‍ത്തകളുടെ മുനയൊടിക്കുകയാണ് ഇദ്ദേഹം. സംഭവത്തെക്കുറിച്ച് നിരവധി വ്യാജവാര്‍ത്തകളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണു രാജീവ് രംഗത്തെത്തിയത്. ഷാര്‍ജയില്‍ തിരുവാതിര ആഘോഷം കഴിഞ്ഞു മടങ്ങുമ്പോള്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ഭര്‍ത്താവ് പ്രവീണും മകനും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടുവെങ്കിലും ദിവ്യ മരണമടയുകയായിരുന്നു. ഇതിനുശേഷമാണു വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങി. പ്രവീണിനെതിരെയുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളും മറ്റൊരു അപകടത്തിന്റെ ദൃശ്യങ്ങളുമായിരുന്നു ഇത്തരത്തില്‍ പ്രചരിപ്പിച്ചത്. രാജീവ് രാജശേഖറിന്റെ കുറിപ്പ് പ്രിയ സുഹൃത്തും സോദരിയുമായ Divya Sankaran ന്റെ മരണത്തെപ്പറ്റി ഒന്നും എഴുതേണ്ട വിചാരിച്ചിരുന്നത് ആണ്… വളരെയേറെ അടുത്തറിയുന്ന കുടുംബം .. എത്ര സന്തോഷത്തില്‍ ആയിരുന്നു അവര്‍ ജീവിച്ചത്. ദിവ്യയുടെ അപകട മരണത്തെ ചുറ്റിപറ്റി പലതരം വ്യാജവാര്‍ത്തകള്‍…
Read Moreവരുന്നോ ഒരു ജ്യൂസ് കുടിക്കാം ! വനിതാ പോലീസുകാരിയെപ്പോലും ജ്യൂസ് കുടിക്കാന്‍ വിളിച്ച് ശല്യപ്പെടുത്തിയ യുവാവ് പിടിയില്‍; സംഭവം ഇങ്ങനെ…
കറുകച്ചാല്‍: അയല്‍വാസിയില്‍ നിന്നും മോഷ്ടിച്ചെടുത്ത മൊബൈല്‍ ഫോണിലൂടെ സ്ത്രീകളെ നിരന്തരം ശല്യപ്പെടുത്തിയ യുവാവിനെ കറുകച്ചാല്‍ പോലീസ് പിടികൂടി. മുണ്ടത്താനം രാമറ്റംവീട്ടില്‍ സിജു ജോര്‍ജ് (33)നെയാണ് വനിതാ പോലീസിന്റ സഹായത്തോടെ പിടികൂടിയത്. സംഭവത്തെക്കുറിച്ച പോലീസ് പറയുന്നതിങ്ങനെ… ഒരാഴ്ച മുന്‍പാണ് അയല്‍വാസിയായ എണ്‍പതുകാരിയുടെ മൊബൈല്‍ഫോണ്‍ സിജു മോഷ്ടിച്ചത്. മോഷ്ടിച്ച ഫോണിലെ സ്ത്രീകളുടെ നമ്പറുകളിലേക്ക് ഇയാള്‍ തുടര്‍ച്ചയായി ഫോണ്‍ ചെയ്യുകയും, ശല്യപെടുത്തുകയും പതിവായി. ഫോണിലേക്ക് വിളിക്കുന്ന സ്ത്രീകളോട് സൗഹൃദ സംഭാഷണം നടത്തുകയും, നമ്പര്‍ മാറിയതാണന്ന് പറയുകയും, തുടര്‍ന്ന് പരിചയപെടുകയും ചെയ്യുമായിരുന്നു. ഇയാളുടെ ശല്യം സഹിക്കവയ്യാതെ കഴിഞ്ഞദിവസം ഇത് സംബന്ധിച്ച് വീട്ടമ്മയും ബന്ധുക്കളും കറുകച്ചാല്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് ഇയാളെ കുടുക്കാന്‍ പോലീസ് പദ്ധതിയിട്ടത്. തുടര്‍ന്ന് വീട്ടമ്മയുടെ ഫോണിലേക്ക് കറുകച്ചാല്‍ സ്റ്റേഷനിലെ വനിതാ പോലീസ് വിളിക്കുകയും ചെയ്തു. വിളിക്കുന്നത് പോലീസെന്നറിയാതെ ഇയാള്‍ പരിചയപെട്ടു തുടങ്ങി. ഇതോടെ പോലീസുകാരിയുടെ ഫോണിലേക്ക് സിജു നിരന്തരം വിളി…
Read Moreബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ പിടിച്ചിറക്കി ! നാലംഗസംഘം ഇരുമ്പുവടി കൊണ്ട് കൈ തല്ലിയൊടിച്ചു; സംഭവം യുവതിയുടെ ഭര്‍ത്താവിനോടുള്ള വൈരാഗ്യത്തെത്തുടര്‍ന്ന്…
ഓച്ചിറ: സഹോദരനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ ബൈക്കില്‍ നിന്നും പിടിച്ചിറക്കി നാലംഗസംഘം ഇരുമ്പുവടി കൊണ്ട് കൈ തല്ലിയൊടിച്ചു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘട്ടനത്തിന്റെ തുടര്‍ച്ചയാണ് ആക്രമണമെന്നു പൊലീസ്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ പ്രയാര്‍തെക്ക് ആലുംപീടിക രാമപുരത്ത് ശരത്തിന്റെ ഭാര്യ ഐശ്വര്യ (19) യുടെ നേര്‍ക്കായിരുന്നു അക്രമം. ഐശ്വര്യയുടെ സഹോദരന്‍ മനു (27) വിനും മര്‍ദനമേറ്റു. യുവതിയെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച 4നു പ്രയാര്‍തെക്ക് ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപത്തായിരുന്നു ആക്രമണം. രണ്ടു ബൈക്കുകളിലെത്തിയ അക്രമിസംഘം മാരകായുധങ്ങള്‍ കാട്ടി സഹോദരങ്ങള്‍ വന്ന ബൈക്ക് തടഞ്ഞ് ആക്രമണം നടത്തുകയായിരുന്നു. യുവാവിന്റെ കഴുത്തില്‍ വാള്‍വച്ചു ഭീഷണിപ്പെടുത്തിയശേഷം യുവതിയെ ബൈക്കില്‍നിന്നു പിടിച്ചിറക്കി ഇരുമ്പുവടി കൊണ്ടു വലതുകൈ അടിച്ചൊടിച്ചു. അഴീക്കലില്‍നിന്നു മത്സ്യം കയറ്റി വന്ന ലോറിയിലെ ജീവനക്കാരാണ് ഇരുവരെയും അക്രമികളില്‍നിന്നു രക്ഷിച്ചത്. പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ഒരു മാസം മുമ്പുള്ള സംഘടനങ്ങളുടെ തുടര്‍ച്ചയാണിതെന്നാണ്…
Read More