Set us Home Page

ആദായനികുതി റിട്ടേണിൽ കൂടുതൽ വിവരങ്ങൾ നല്കണം

നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്‍റ്

മു​ൻ​കാ​ല​ങ്ങ​ളി​ലെ ആ​ദാ​യ​നി​കു​തി റി​ട്ടേ​ണ്‍ ഫോ​മു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ 2018-19 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ലെ ആ​ദാ​യ​നി​കു​തി റി​ട്ടേ​ണ്‍ ഫോ​മു​ക​ളി​ൽ ഒ​രു​പാ​ട് വി​വ​ര​ങ്ങ​ൾ കൂ​ടു​ത​ലാ​യി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​വ കൂ​ടു​ത​ലും 2018ലെ ​ബ​ജ​റ്റി​ൽ വ​രു​ത്തി​യി​ട്ടു​ള്ള മാ​റ്റ​ങ്ങ​ളെ​യും മ​റ്റും ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ടാ​ണ്. യ​ഥാ​ർ​ഥ വ​രു​മാ​നം യ​ഥാ​ർ​ഥ ഹെ​ഡു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നും കൂ​ടി വേ​ണ്ടി​യാ​ണി​ത്.

1. നി​ങ്ങ​ൾ ഏ​തെ​ങ്കി​ലും ക​ന്പ​നി​യു​ടെ ഡ​യ​റ​ക്ട​ർ ആ​ണോ?

നി​ങ്ങ​ൾ ഏ​തെ​ങ്കി​ലും ക​ന്പ​നി​യി​ലെ ഡ​യ​റ​ക്ട​ർ ആ​ണെ​ങ്കി​ൽ നി​ങ്ങ​ളു​ടെ ഡി​ൻ ന​ന്പ​ർ റി​ട്ടേ​ണി​ൽ നി​ർ​ബ​ന്ധ​മാ​യും ചേ​ർ​ക്ക​ണം. കൂ​ടാ​തെ ക​ന്പ​നി​യു​ടെ പേ​ര്, ക​ന്പ​നി​യു​ടെ പാ​ൻ, ക​ന്പ​നി​യു​ടെ ഓ​ഹ​രി​ക​ൾ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചി​ൽ ലി​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​യും സൂ​ചി​പ്പി​ക്ക​ണം.

2. നി​ങ്ങ​ൾ​ക്ക് പ​ലി​ശ ല​ഭി​ക്കു​ന്നു​ണ്ടോ?

നി​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന പ​ലി​ശ ഏ​തു​ത​രം നി​ക്ഷേ​പ​ങ്ങ​ളി​ൽ​നി​ന്നു ല​ഭി​ച്ച​താ​ണെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം. സേ​വിം​ഗ്സ് ബാ​ങ്കി​ൽ​നി​ന്നാ​ണോ, അ​തോ ഫി​ക്സ​ഡ് ഡെ​പ്പോ​സി​റ്റു​ക​ളി​ൽ​നി​ന്നാ​ണോ, ഇ​ൻ​കം ടാ​ക്സ് റീ​ഫ​ണ്ടി​ൽ​നി​ന്നാ​ണോ എ​ന്നി​ങ്ങ​നെ അ​വ​യു​ടെ ഉ​റ​വി​ടം വ്യ​ക്ത​മാ​ക്ക​ണം.

3. റെ​സി​ഡ​ൻ​ഷ​ൽ സ്റ്റാ​റ്റ​സ്

ആ​ദാ​യ​നി​കു​തി നി​യ​മ​പ്ര​കാ​രം നി​ങ്ങ​ളു​ടെ റെ​സി​ഡ​ൻ​ഷ​ൽ സ്റ്റാ​റ്റ​സ് എ​ന്തു​ത​ന്നെ​യാ​ണെ​ങ്കി​ലും നി​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ താ​മ​സി​ച്ച ദി​വ​സ​ങ്ങ​ൾ, ജു​റി​സ്ഡി​ക്‌​ഷ​ൻ, നോ​ണ്‍ റെ​സി​ഡ​ന്‍റ് ആ​ണെ​ങ്കി​ൽ ടാ​ക്സ് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ ന​ന്പ​ർ എ​ന്നി​വ ന​ല്കേ​ണ്ട​തു​ണ്ട്.

4. പേ​പ്പ​ർ റി​ട്ടേ​ണു​ക​ൾ

ഈ ​വ​ർ​ഷം മു​ത​ൽ പേ​പ്പ​ർ റി​ട്ടേ​ണു​ക​ൾ 80 വ​യ​സ് ക​ഴി​ഞ്ഞ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് മാ​ത്ര​മാ​യി നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

5. ശ​ന്പ​ള വ​രു​മാ​നം

ആ​കെ​യു​ള്ള ശ​ന്പ​ളം, മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ൾ, ഒ​ഴി​വു​ള്ള വ​രു​മാ​ന​ങ്ങ​ൾ എ​ന്നി​വ പ്ര​ത്യേ​കം പ്ര​ത്യേ​കം സൂ​ചി​പ്പി​ക്ക​ണം. കൂ​ടാ​തെ കി​ഴി​വാ​യി ല​ഭി​ക്കു​ന്ന സ്റ്റാ​ൻ​ഡേ​ർ​ഡ് ഡി​ഡ​ക്‌​ഷ​ൻ, എ​ന്‍റ​ർ​ടെ​യി​ന്‍മെ​ന്‍റ് അ​ല​വ​ൻ​സ്, പ്രൊ​ഫ​ഷ​ണ​ൽ ടാ​ക്സ് എ​ന്നി​വ പ്ര​ത്യേ​ക​മാ​യി സ​മ​ർ​പ്പി​ക്ക​ണം.

7. പ്രോ​പ്പ​ർ​ട്ടി വി​ല്പ​ന ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ

ഈ ​വ​ർ​ഷം പ്രോ​പ്പ​ർ​ട്ടി​യു​ടെ വി​ല്പ​ന ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ വാ​ങ്ങി​യ വ്യ​ക്തി​യു​ടെ പൂ​ർ​ണ​വി​വ​ര​ങ്ങ​ൾ ന​ല്കേ​ണ്ട​തു​ണ്ട്. വാ​ങ്ങി​യ ആ​ളു​ടെ പേ​ര്, അ​ഡ്ര​സ്, പാ​ൻ എ​ന്നി​വ ന​ല്ക​ണം.

8. ബി​സി​ന​സി​ൽ​നി​ന്നോ പ്രൊ​ഫ​ഷ​നി​ൽ​നി​ന്നോ ഉ​ള്ള വ​രു​മാ​നം

ഈ ​വ​ർ​ഷം മു​ത​ൽ മാ​നു​ഫാ​ക്ച​റിം​ഗ് അ​ക്കൗ​ണ്ട്, ട്രേ​ഡിം​ഗ് അ​ക്കൗ​ണ്ട്, പ്രോ​ഫി​റ്റ് ആ​ൻ​ഡ് ലോ​സ് അ​ക്കൗ​ണ്ട് എ​ന്നി​ങ്ങ​നെ ത​രം​തി​രി​ച്ച് റി​ട്ടേ​ണി​ൽ കാ​ണി​ക്ക​ണം. മാ​നു​ഫാ​ക്ച​റിം​ഗ് അ​ക്കൗ​ണ്ടി​ൽ ഡ​യ​റ​ക്ട് വേ​ജ​സ്, ഡ​യ​റ​ക്ട് എ​ക്സ്പെ​ൻ​സ​സ്, ഡ​യ​റ​ക്ട് ഓ​വ​ർ​ഹെ​ഡ് എ​ന്നി​വ പ്ര​ത്യേ​കം കാ​ണി​ക്ക​ണം. ഇ​വ മൂ​ലം വി​ല്പ​ന ന​ട​ത്തി​യ സാ​ധ​ന​ങ്ങ​ളു​ടെ കോ​സ്റ്റ്, ഗ്രോ​സ് പ്രോ​ഫി​റ്റ്, നെ​റ്റ് പ്രോ​ഫി​റ്റ് എ​ന്നി​വ പ്ര​ത്യേ​കം പ്ര​ത്യേ​കം മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ക്കും. എ​ന്നാ​ൽ ഉ​ത്പാ​ദ​നം ഇ​ല്ലാ​ത്ത​വ​ർ​ക്ക് നേ​രി​ട്ട് ട്രേ​ഡിം​ഗ് അ​ക്കൗ​ണ്ടും പ്രോ​ഫി​റ്റ് ആ​ൻ​ഡ് ലോ​സ് അ​ക്കൗ​ണ്ടും മാ​ത്ര​മേ ആ​വ​ശ്യ​മു​ള്ളൂ. ക​ണ​ക്കു പു​സ്ത​ക​ങ്ങ​ൾ സൂ​ക്ഷി​ക്കാ​ത്ത​വ​ർ ബാ​ങ്കിം​ഗ് ചാ​ന​ലി​ലൂ​ടെ ല​ഭി​ച്ച ടേ​ണോ​വ​റും പ്ര​ത്യേ​കം കാ​ണി​ക്കേ​ണ്ട​തു​ണ്ട്. ഒ​രു ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ൽ തു​ക​യു​ടെ കി​ട്ടാ​ക്ക​ടം എ​ഴു​തി ക​ള​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ൽ ആ ​ക​സ്റ്റ​മ​റു​ടെ പാ​ൻ ന​ല്കേ​ണ്ട​തു​ണ്ട്. പാ​ൻ ല​ഭ്യ​മ​ല്ലെ​ങ്കി​ൽ ക​സ്റ്റ​മ​റു​ടെ പേ​രും അ​ഡ്ര​സും വ്യ​ക്ത​മാ​യും റി​ട്ടേ​ണി​ൽ ന​ല്ക​ണം.

ച​ര​ക്ക് സേ​വ​ന​നി​കു​തി​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ത്തി​ട്ടു​ള്ള എ​ല്ലാ നി​കു​തി​ദാ​യ​ക​രും അ​തി​ന്‍റെ ന​ന്പ​ർ ന​ല്ക​ണം. ആ​ദാ​യ​നി​കു​തി നി​യ​മം അ​ല്ലാ​തെ വേ​റെ ഏ​തെ​ങ്കി​ലും നി​യ​മം അ​നു​സ​രി​ച്ച് ക​ണ​ക്കു​ക​ൾ ഓ​ഡി​റ്റ് ചെ​യ്യേ​ണ്ട​താ​ണെ​ങ്കി​ൽ അ​വ​യു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ളും വ​കു​പ്പു​ക​ളും റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കേ​ണ്ട തീ​യ​തി​യും ആ​ദാ​യ​നി​കു​തി റി​ട്ടേ​ണി​ൽ സൂ​ചി​പ്പി​ക്കേ​ണ്ട​തു​ണ്ട്.

9. മ​റ്റ് വ​രു​മാ​ന​ങ്ങ​ൾ

മ​റ്റ് വ​രു​മാ​ന​ങ്ങ​ൾ എ​ന്തെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ൽ ആ ​വ​രു​മാ​ന​ത്തി​ന്‍റെ സ്വ​ഭാ​വം റി​ട്ടേ​ണി​ൽ സൂ​ചി​പ്പി​ക്ക​ണം.

10. ലി​സ്റ്റ് ചെ​യ്യ​പ്പെ​ടാ​ത്ത ക​ന്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ളു​ണ്ടെ​ങ്കി​ൽ

ക​ന്പ​നി​യു​ടെ പേ​ര്, പാ​ൻ, ഓ​ഹ​രി​ക​ളു​ടെ എ​ണ്ണം, ഓ​ഹ​രി​ക​ളു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ, ഓ​ഹ​രി​ക​ൾ വി​ല്പ​ന ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​ന്‍റെ വി​വ​ര​ങ്ങ​ൾ എ​ന്നി​വ റി​ട്ടേ​ണി​ൽ ന​ല്കേ​ണ്ട​തു​ണ്ട്.

11. വി​ദേ​ശ​ത്ത് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന സ്വ​ത്തു​ക്ക​ൾ

വി​ദേ​ശ​ത്ത് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന സ്വ​ത്തു​ക്ക​ളു​ടെ പൂ​ർ​ണ​വി​വ​ര​ങ്ങ​ൾ റി​ട്ടേ​ണി​ൽ ന​ല്കേ​ണ്ട​തു​ണ്ട്. 2018-19 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ ഏ​തെ​ങ്കി​ലും സ​മ​യ​ത്ത് സ്വ​ത്തു​ക്ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ റി​ട്ടേ​ണി​ൽ കാ​ണി​ക്ക​ണം. ഇ​വ​ർ ഇ​ന്ത്യ​യി​ൽ റെ​സി​ഡ​ന്‍റ് ആ​ണെ​ങ്കി​ൽ മാ​ത്ര​മേ പ്ര​സ്തു​ത നി​യ​മം ബാ​ധ​ക​മാ​കു​ക​യു​ള്ളൂ.

12. 2000 രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള സം​ഭാ​വ​ന​ക​ൾ

2000 രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള സം​ഭാ​വ​ന​ക​ൾ കാ​ഷ് ആ​യി ന​ല്കി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​യ്ക്ക് ആ​ദാ​യ​നി​കു​തി നി​യ​മം 80 ജി ​പ്ര​കാ​ര​മു​ള്ള കി​ഴി​വി​ന് അ​ർ​ഹ​ത ഉ​ണ്ടാ​യി​രി​ക്കി​ല്ല.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS