സ്കൂ​ളി​ൽ പ്ര​ധാ​നാ​ധ്യാ​പി​ക​യ്ക്ക് ഫേ​ഷ്യ​ൽ..! ക​ണ്ടു​പി​ടി​ച്ച സ​ഹാ​ധ്യാ​പി​ക​യെ ക​ടി​ച്ചു; കേ​സെ​ടു​ത്ത് പോ​ലീ​സ്

സ്കൂ​ൾ പ്ര​വൃ​ത്തി​സ​മ​യ​ത്തു മു​ഖ​സൗ​ന്ദ​ര്യം വ​ർ​ധി​പ്പി​ക്കാ​ൻ ഫേ​ഷ്യ​ൽ ചെ​യ്യു​ക​യും അ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ സ​ഹാ​ധ്യാ​പി​ക​യെ ക​ടി​ച്ചു​മു​റി​വേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത പ്ര​ധാ​നാ​ധ്യാ​പി​ക​യ്ക്കെ​തി​രേ പോ​ലീ​സ് കേ​സ്. ഉ​ത്ത​ര​പ്ര​ദേ​ശി​ൽ ഉ​ന്നാ​വ് ജി​ല്ല​യി​ലെ ബി​ഘ​പു​ർ ബ്ലോ​ക്ക് ദ​ണ്ഡ​മൗ പ്രൈ​മ​റി സ്‌​കൂ​ളി​ലാ​ണു സം​ഭ​വം.

ഇ​വി​ട​ത്തെ പ്ര​ധാ​നാ​ധ്യാ​പി​ക​യാ​യ സം​ഗീ​ത സിം​ഗാ​ണ് ഒ​രു ജീ​വ​ന​ക്കാ​രി​യെ​ക്കൊ​ണ്ടു സ്കൂ​ൾ സ​മ​യ​ത്തു ഫേ​ഷ്യ​ൽ ചെ​യ്യി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഭ​ക്ഷ​ണം പാ​ച​കം​ചെ​യ്യു​ന്ന സ്ഥ​ല​ത്തു​വ​ച്ചാ​യി​രു​ന്നു സൗ​ന്ദ​ര്യ​വ​ർ​ധ​ക​ചി​കി​ത്സ.

ഔ​ദ്യോ​ഗി​ക ​കാ​ര്യ​ങ്ങ​ളി​ൽ വീ​ഴ്ച വ​രു​ത്തു​ക​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ടു മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്യു​ന്ന പ്ര​ധാ​നാ​ധ്യാ​പി​ക​യു​ടെ ചെ​യ്തി​ക​ൾ മേ​ല​ധി​കാ​രി​ക​ളെ അ​റി​യി​ക്കാ​നാ​ണ് അ​ധ്യാ​പി​ക​യാ​യ ആ​നം ഖാ​ൻ ഈ ​ദൃ​ശ്യ​ങ്ങ​ൾ ഫോ​ണി​ൽ പ​ക​ർ​ത്തി​യ​ത്.

ഇ​തി​ൽ പ്ര​കോ​പി​ത​യാ​യ പ്ര​ധാ​നാ​ധ്യാ​പി​ക സ​ഹ​പ്ര​വ​ർ​ത്ത​ക​യെ മ​ർ​ദി​ക്കു​ക​യും ക​ടി​ച്ചു​മു​റി​വേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​ഹി​തം ന​ൽ​കി​യ പ​രാ​തി​യി​ലാ​ണു പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Related posts

Leave a Comment