ചു​ട്ടു​പൊ​ള്ളു​ന്ന വേ​ന​ലി​ൽ ഭാ​ര​ത​പ്പു​ഴ​യും കൈ​വ​ഴി​ക​ളും വ​റ്റി​വ​ര​ണ്ടു; പ​ടി​ഞ്ഞാ​റ​ൻ​മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ള ആ​ശ​ങ്ക

ഒ​റ്റ​പ്പാ​ലം: പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യു​ടെ പ്ര​ധാ​ന ജ​ല​സ്രോ​ത​സാ​യ ഭാ​ര​ത​പ്പു​ഴ​യും കൈ​വ​ഴി​ക​ളും കൊ​ടും​വേ​ന​ലി​ൽ മെ​ലി​ഞ്ഞു​ണ​ങ്ങി.

പ​റ​ളി, ല​ക്കി​ടി, മീ​റ്റ്ന, ഷൊ​ർ​ണൂ​ർ ഉ​ൾ​പ്പെ​ടെ ത​ട​യ​ണ പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണു നി​ല​വി​ൽ പു​ഴ​യി​ൽ വെ​ള്ള​മു​ള്ള​ത്. ഇ​തു ത​ട​യ​ണ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ശു​ദ്ധ​ജ​ല പ​ദ്ധ​തി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ച് മു​ത​ൽ കാ​ല​വ​ർ​ഷം തു​ട​ങ്ങു​ന്ന​തു വ​രെ​യും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ഭേ​ദ​പ്പെ​ട്ട മ​ഴ ല​ഭി​ച്ചി​രു​ന്ന​തി​നാ​ൽ വേ​ന​ലി​ന്‍റെ കാ​ഠി​ന്യം കു​റ​വാ​യി​രു​ന്നു.

ഇ​ത്ത​വ​ണ മ​ഴ വ​ഴി​മാ​റി വേ​ന​ൽ ക​ത്തി​ജ്വ​ലി​ച്ച​തോ​ടെ ഭാ​ര​ത​പ്പു​ഴ​യും സ​ന്പൂ​ർ​ണ ഉ​ണ​ക്ക​ത്തി​ലേ​ക്കാ​ണ്. ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ പു​ഴ വ​റ്റി​വ​ര​ണ്ട​തു തീ​ര​ഗ്രാ​മ​ങ്ങ​ളി​ലെ വേ​ന​ൽ​ക്കാ​ല കൃ​ഷി​ക​ൾ​ക്കും ജ​ലാ​ശ​യ​ങ്ങ​ളി​ലെ ജ​ല​ല​ഭ്യ​ത​യ്ക്കു​മെ​ല്ലാം തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്.

പു​ഴ​യു​ടെ കൈ​വ​ഴി​ക​ളാ​യ മ​റ്റു ചെ​റു​പു​ഴ​ക​ളി​ലും തോ​ടു​ക​ളി​ലു​മെ​ല്ലാം ഒ​ഴു​ക്കു മു​റി​ഞ്ഞ അ​വ​സ്ഥ​യു​ണ്ട്. ഭാ​ര​ത​പ്പു​ഴ​യി​ലെ ത‌​ട​യ​ണ​ക​ളി​ൽ ജ​ല​ല​ഭ്യ​ത കു​റ​ഞ്ഞാ​ൽ ആ​ശ്ര​യം മ​ല​മ്പു​ഴ ഡാ​മാ​ണ്.

ഡാ​മി​ൽ​നി​ന്നു പു​ഴ​യി​ലേ​ക്കു വെ​ള്ളം തു​റ​ന്നു​വി​ട്ടു ത​ട​യ​ണ​ക​ൾ നി​റ​ച്ചാ​ണു പ​മ്പിം​ഗ് മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​റു​ള്ള​ത്.

ഇ​തി​നു മു​ൻ​പു 2024ൽ ​ആ​യി​രു​ന്നു സ​ങ്കീ​ർ​ണ​മാ​യ സാ​ഹ​ച​ര്യം. അ​ന്നു മേ​യ് തു​ട​ങ്ങി​യ​പ്പോ​ഴേ​ക്കും ത​ട​യ​ണ​ക​ളി​ലെ വെ​ള്ളം വ​ലി​യ തോ​തി​ൽ താ​ഴ്ന്നി​രു​ന്നു. ഡാം ​തു​റ​ന്നാ​ണു സ​ങ്കീ​ർ​ണ​മാ​യ സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കി​യ​ത്. 2016ലും 2019​ലും സ്ഥി​തി സ​മാ​ന​മാ​യി​രു​ന്നു.

ഇ​ത്ത​വ​ണ പു​ഴ​യി​ലെ ത​ട​യ​ണ​ക​ൾ നി​ല​വി​ൽ സ​മൃ​ദ്ധ​മാ​ണെ​ങ്കി​ലും വേ​ന​ൽ​മ​ഴ വ​ൻ​തോ​തി​ൽ കു​റ​ഞ്ഞാ​ൽ മേ​യ് മാ​സം പ്ര​തി​സ​ന്ധി​യാ​കും.

Related posts

Leave a Comment