ചൂ​ട് കു​റ​ഞ്ഞേ​ക്കും; മ​ഴ​മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ന​ത്ത ചൂ​ട് തു​ട​രു​ന്ന​തി​നി​ടെ മ​ഴ മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്. കേ​ര​ള​ത്തി​ൽ അ​ടു​ത്ത നാ​ലു ദി​വ​സം ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലി​നോ​ടു കൂ​ടി​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നു കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഏ​റ്റ​വും അ​ധി​കം ചൂ​ട് അ​നു​ഭ​വ​പ്പെ​ട്ട പ​ല​ക്കാ​ട്ട് താ​പ​നി​ല കു​റ​യു​മെ​ന്നാ​ണ് പ്ര​വ​ച​നം. ഇ​ന്നു മു​ത​ൽ 15 വ​രെ പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 40 ഡി​ഗ്രി സെ​ൽ​ഷ​സ് വ​രെ ആ​യി​രി​ക്കും.

തൃ​ശൂ​ർ ജി​ല്ല​യി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 39 ഡി​ഗ്രി സെ​ൽ​ഷ​സ് , കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​യി​ൽ 38 ഡി​ഗ്രി സെ​ൽ​ഷ​സ്, എ​റ​ണാ​കു​ളം, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ 37 ഡി​ഗ്രി സെ​ൽ​ഷ​സ്, തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ 36 ഡി​ഗ്രി സെ​ൽ​ഷ​സ് വ​രെ​യും ചൂ​ട് രേ​ഖ​പ്പെ​ടു​ത്തും. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ണ്ട്.

Related posts

Leave a Comment