ദീപാരാധന സമയമായിട്ടും പൂജാരിയെ കാണാനില്ല;  മറ്റൊരു പൂജാരിയെ വിളിച്ചു വരുത്തി നട തുറന്നപ്പോൾ കണ്ടകാഴ്ച ഞെട്ടിക്കുന്നത്; ദീപക് നമ്പൂതിരിയെ തേടി പോലീസ്

 

മ​ഞ്ചേ​ശ്വ​രം: ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹ​ത്തി​ല്‍നി​ന്ന് അ​ഞ്ച​ര പ​വ​ന്‍ തി​രു​വാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്നശേഷം പ​ക​രം മു​ക്കു​പ​ണ്ടം വ​ച്ച് പൂ​ജാ​രി മു​ങ്ങി.

ഹൊ​സ​ബെ​ട്ടു മ​ങ്കേ​ശ മ​ഹാ​ല​ക്ഷ്മി ശാ​ന്താ​ദു​ര്‍​ഗ ദേ​വ​സ്ഥാ​ന​ത്താ​ണ് സം​ഭ​വം. പൂ​ജാ​രി​യാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ദീ​പ​ക് ന​മ്പൂ​തി​രി​ക്കെ​തി​രെ ക്ഷേ​ത്ര ട്ര​സ്റ്റി ദീ​പ​ക് റാ​വു​വി​ന്‍റെ പ​രാ​തി​യി​ല്‍ മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് കേ​സെ​ടു​ത്തു.

ക​ഴി​ഞ്ഞ മാ​സം 27 നാ​ണ് ദീ​പ​ക് ന​മ്പൂ​തി​രി ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യു​ടെ ചു​മ​ത​ല​യേ​റ്റ​ത്. അ​ന്നും തൊ​ട്ട​ടു​ത്ത ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലും ക്ഷേ​ത്ര​ത്തി​ല്‍ പൂ​ജ ന​ട​ത്തി.

ഇ​തി​നി​ട​യി​ല്‍ ക്ഷേ​ത്ര​ത്തി​ല്‍ എ​ത്തു​ന്ന​വ​രോ​ടെ​ല്ലാം ന​ല്ല ബ​ന്ധം ഉ​ണ്ടാ​ക്കി കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞ​താ​യും പ​റ​യു​ന്നു.

29 ന് ​വൈ​കു​ന്നേ​രം സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നോ​ട് ഹൊ​സ​ങ്ക​ടി ടൗ​ണി​ല്‍ പോ​യി വ​രാ​മെ​ന്നു പ​റ​ഞ്ഞാ​ണ് പോ​യ​ത്. ഏ​റെ വൈ​കി​യി​ട്ടും തി​രി​ച്ചെ​ത്തി​യി​ല്ല.

ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു. ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന വാ​ട​ക വീ​ടും പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു.ര​ണ്ടു ദി​വ​സ​ത്തി​നുശേ​ഷം നേ​ര​ത്തേ പൂ​ജാ​രി​യാ​യി​രു​ന്ന ക​ര്‍​ണാ​ട​ക സി​ദ്ധാ​പു​രം സ്വ​ദേ​ശി ശ്രീ​ധ​ര​ഭ​ട്ടി​നെ ക്ഷേ​ത്ര​ത്തി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി പൂ​ജ​യ്ക്കാ​യി ശ്രീ ​കോ​വി​ല്‍ തു​റ​ന്ന​പ്പോ​ഴാ​ണ് വി​ഗ്ര​ഹ​ത്തി​ല്‍ പു​തി​യ ആ​ഭ​ര​ണ​ങ്ങ​ള്‍ ചാ​ര്‍​ത്തി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

സ്വ​ര്‍​ണ​പ്പ​ണി​ക്കാ​ര​നെ കൊ​ണ്ടു​വ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ള്‍ മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് വ്യ​ക്ത​മാ​യി. ദീ​പ​ക്കി​നെ ക​ണ്ടെ​ത്താ​ന്‍ മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment